കരിമ്പുഴ വന്യജീവിസങ്കേതം ജൂലൈ ആദ്യവാരം നാടിന് സമർപ്പിക്കും
text_fieldsനിലമ്പൂർ (മലപ്പുറം): കരിമ്പുഴ വന്യജീവിസങ്കേതം ജൂലൈ ആദ്യവാരം നാടിന് സമർപ്പിക്കും. വനോത്സവനാളിൽ ലളിതമായ ചടങ്ങിൽ വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 28ന് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും കോവിഡ്മൂലം നീട്ടിവെക്കുകയായിരുന്നു. ദേശീയോദ്യാനമാക്കാൻ മുമ്പ് നിർദേശിക്കപ്പെട്ട ന്യൂ അമരമ്പലം റിസർവ് വനമാണ് കരിമ്പുഴ വന്യജീവിസങ്കേതമാക്കുന്നത്. ചാലിയാറിെൻറ പ്രധാന പോഷകനദികളിലൊന്നായ കരിമ്പുഴയുടെ ഉത്ഭവം ന്യൂ അമരമ്പലം റിസർവിൽനിന്നാണ്.
നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായി റേഞ്ച് പരിധിയിലാണിത്. തേക്കിൻതോട്ടങ്ങൾ ഒഴിവാക്കിയാൽ 215 ചതുരശ്ര കി.മീറ്റർ വിസ്തൃതിയാണ് റിസർവിനുള്ളത്. പശ്ചിമഘട്ടത്തിലെതന്നെ ജൈവപ്രാധാന്യമേറിയ പ്രദേശങ്ങളിലൊന്ന്. 1983 മുതൽ സർക്കാറിെൻറ പരിഗണനയിൽ കിടക്കുന്ന സംരക്ഷിത വനംവന്യജീവി സങ്കേതമാക്കാനുള്ള ശിപാർശക്ക് ജീവൻവെച്ചത് ഈ സർക്കാറിെൻറ കാലത്താണ്. 2019 നവംബറിലാണ് അനുമതിയായത്.
തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടി
കരിമ്പുഴ വന്യജീവിസങ്കേതത്തിെൻറ ഉദ്ഘാടനം കഴിഞ്ഞെന്ന് തെറ്റായ വിവരാവകാശ മറുപടി നൽകിയ ഉദ്യോഗസ്ഥനോട് വനം മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. വന്യജീവി വിഭാഗം അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറും സംസ്ഥാന വിവരാവകാശ ഓഫിസറുമായ എ. സുലൈമാൻ സേട്ട് രേഖാമൂലം നൽകിയ മറുപടിയിലാണ് പിഴവുള്ളത്.
2020 ഫെബ്രുവരി 28ന് കരിമ്പുഴ വന്യജീവി സങ്കേതത്തിെൻറ ഉദ്ഘാടനം കഴിഞ്ഞുവെന്നാണ് നിലമ്പൂർ പ്രകൃതിപഠനകേന്ദ്രം സമർപ്പിച്ച വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.