ലഡാക്കിലേക്ക് പ്രവേശനാനുമതി നൽകില്ല; നേരത്തെ അനുവദിച്ചവ റദ്ദാക്കി
text_fieldsലഡാക്ക്: ലഡാക്കിലേക്ക് അനുവദിച്ചിരുന്ന മുഴുവൻ പ്രവേശനാനുമതികളും (ഇന്നർ ലൈൻ പെർമിറ്റ്- ഐ.എൽ.പി) കൊറോണ നിയ ന്ത്രണത്തിൻെറ ഭാഗമായി റദ്ദാക്കി. ഇനിെയാരറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയവ അനുവദിക്കില്ലെന്നും ലേ-ലഡാക്ക് ജില്ലാ മജിസ്ട്രേറ്റ് സച്ചിൻ കുമാർ വൈശ്യ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സഞ്ചരിക്കാൻ മറ്റു ഇന്ത്യക്കാർക്ക് പ്രത്യേക അനുമതിയായ ഐ.എൽ.പി ലഭിക്കേണ്ടതുണ്ട്. മാർച്ച് മാസത്തിന് ശേഷം ലഡാക്ക് യത്രയുടെ സമയമായതിനാൽ സഞ്ചാരികൾ അതിനുള്ള ഒരുക്കങ്ങളിലായിരുന്നു. അതിനിടയിലാണ് അനുവദിച്ച ഐ.എൽ.പികൾ വരെ റദ്ദാക്കിയത്.
വർഷത്തിൽ മൂന്നോ നാലോ മാസം മാത്രമാണ് റോഡ് മാർഗം ലഡാക്കിലെത്താനാകുക. ബാക്കി മാസങ്ങളിലെല്ലാം കടുത്ത മഞ്ഞു വീഴ്ച കാരണം റോഡുകൾ അടച്ചിടുകയാണ് പതിവ്. ഈ വർഷം മാർച്ച് അവസാനത്തോടെ ശ്രീനഗർ വഴി റോഡ് മാർഗം ലഡാക്ക് യാത്ര നടത്താൻ ഉദ്യേശിച്ചിരുന്ന സഞ്ചാരികൾ തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കൊറോണ വില്ലനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.