Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2020 5:06 PM GMT Updated On
date_range 16 May 2020 5:06 PM GMTകോവിഡിനെതിരെ പോരാടുന്നവർക്ക് ആദരം; എൽ.ഇ.ഡി ലൈറ്റിൽ തിളങ്ങി ഹൗറ പാലം
text_fieldsbookmark_border
കോവിഡിനെതിരെ മുൻനിരയിൽ പോരാടുന്നവർക്ക് അഭിവാദ്യമർപ്പിച്ച് കൊൽക്കത്തയിലെ ഹൗറ പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ കത്തിച്ചു. ലോക പ്രകാശ ദിനമായ മെയ് 16നാണ് കൊൽക്കത്ത പോർട്ട് ട്രസ്റ്റ് ഈ പാലത്തെ ലൈറ്റിൽ അണിയിച്ചൊരുക്കിയത്.
വെസ്റ്റ് ബംഗാളിെൻറ തലസ്ഥാനമായ കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഉരുക്കുപാലമാണിത്. 1942ൽ പണി പൂർത്തിയായ ഈ പാലം 1943 ഫെബ്രുവരി മൂന്നിനാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 1965ൽ രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തു.
മധ്യഭാഗത്ത് 457.5 മീറ്റർ സ്പാനുള്ള ഈ പാലത്തിെൻറ മൊത്തം നീളം 829 മീറ്റർ ആണ്. കൊൽക്കത്ത പോർട്ട്ട്രസ്റ്റിനാണ് മേൽനോട്ടച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story