Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shakir4
cancel
camera_alt??????? ???????? ???????? ??????
Homechevron_rightTravelchevron_rightTravel Newschevron_rightകൊറോണക്കാലത്തെ ലോക...

കൊറോണക്കാലത്തെ ലോക സഞ്ചാരി

text_fields
bookmark_border

കൊറോണ വൈറസ്​ പടർന്നുപിടിച്ച, നിരവധി പേർ മരിച്ചുവീണ ഇറാൻ അടക്കമുള്ള രാജ്യങ്ങളിലൂടെ ഒറ്റക്ക ്​ ബൈക്കിൽ സഞ്ചരിച്ച സാഹസികൻ. ഒരാളുടെയും നിർദേശമില്ലാതെ, അയാൾ കൈക്കൊണ്ട പ്രതിരോധമാർഗങ്ങൾ സ്വയം രക്ഷയായ ആയി രക്കണക്കിനാളുകൾക്ക്​​ ആത്മവിശ്വാസവും പ്രചോദനവും നൽകി. കോവിഡ്​-19ന്​ എതിരായ പ്രതിരോധത്തി​​െൻറ ഉത്തമപാഠങ്ങ ൾ നൽകിയ ആ സഞ്ചാരി​യെക്കുറിച്ച്​...

2019 ഒക്​ടോബർ 27. വർഷങ്ങളായി ഇൗയൊരു ദിവസത്തിനായി കാത്തിരിക്കുകയായ ിരുന്നു ആ ചെറുപ്പക്കാരൻ. 'മല്ലു ട്രാവലർ' എന്ന യൂട്യൂബ്​ ചാനലിലൂടെ, സഞ്ചാരപ്രിയരുടെ ഇഷ്​ടക്കാരനായ കണ്ണൂർ ഇരിട ്ടി സ്വദേശി ഷാക്കിർ സുബ്​ഹാൻ. ഒറ്റക്ക്​, ബൈക്കിൽ കണ്ണൂരിൽനിന്ന്​ യൂറോപ്​ വരെ ഒരു സഞ്ചാരം. അതായിരുന്നു അയാളുടെ സ്വപ്​നങ്ങളിൽ. എത്രകാലം, എന്തൊക്കെ പ്രയാസങ്ങൾ നേരിടേണ്ടിവരും എന്നൊന്നും ഒരു പിടിത്തവുമില്ല. അത്രമേൽ അധ്വാ നവും ആസ​ൂത്രണവും ഇൗ യാത്രക്ക്​​ പിന്നിലുണ്ടായിരുന്നു. ഒരുക്കമെല്ലാം ​േപ്രക്ഷകരെ യഥാസമയം അറിയിക്കുന്നുണ്ടായ ിരുന്നു മല്ലു ട്രാവലർ. രണ്ടും കൽപിച്ച്​ യാത്രക്കൊരുങ്ങി. 'മല്ലു ട്രാവലറെ' യാത്രയയക്കാനായി പതിനായിരത്തോളം പ േരാണ്​ കണ്ണൂർ സ​​െൻറ്​ മിഖായേൽസ് എ.​െഎ.എച്ച്​.എസ്​ സ്​കൂളിൽ​ അന്ന്​ തടിച്ചുകൂടിയത്​​. ഒപ്പം മലയാളത്തി​െല എണ്ണ ംപറഞ്ഞ യൂട്യൂബ്​ ​​​േവ്ലാഗർമാരും സന്നിഹിതരായി. സന്തോഷ്​ ജോർജ്​ കുളങ്ങരയാണ്​ യാത്ര ഫ്ലാഗ്​ഓഫ്​ ചെയ്​തത്​.

'ആമിന' എന്ന്​ പേരിട്ട ടി.വി.എസ്​ അപ്പാച്ചെ ആർ.ടി.ആർ 200 ബൈക്കിലായിരുന്നു യാത്ര. സ്വന്തം മാതാവി​​​െൻറ പേരുതന്നെ യാണ്​ ബൈക്കിനും നൽകിയത്​. ദീർഘദൂര യാത്രയായതിനാൽ ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച്​​ ബൈക്കിൽ ആവശ്യമായ മാറ്റങ്ങളെ ല്ലാം വരുത്തിയിരുന്നു​. വ്യത്യസ്​ത നാടുകളിലൂടെ വൈവിധ്യമാർന്ന കാലാവസ്​ഥയിലൂടെ ദീർഘകാലം സഞ്ചേരിക്കേണ്ടതിനാൽ ഷാക്കിറും ശരീരവും മനസ്സുമെല്ലാം പാകപ്പെടുത്തിയെടുത്തു. ഒാരോ രാജ്യാതിർത്തിയും കടക്കാനുള്ള വിസയും വാഹനത്തിന്​​ ആവശ്യമായ കാർനെറ്റും ഇൻറർനാഷനൽ ഡ്രൈവിങ്​ പെർമിറ്റും തയാറാക്കി. ശരീരം കാക്കാൻ റൈഡിങ്​ ഗിയേർസുകളും തയാർ. ഒരുപാട്​ സ്​ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ്​ യാത്ര യാഥാർഥ്യമായത്​.

'ആമിന'യും മല്ലു ട്രാവലറും ബംഗളൂരു വഴി ആദ്യം മുംബൈയി​െലത്തി. അവിടെനിന്ന്​ ബൈക്ക്​ ഒമാനിലേക്ക്​ കപ്പൽ കയറ്റി. 'ആമിന' എത്തുന്നതുവരെ ഖത്തറിലൂടെ സുഹൃത്തുക്കൾക്കൊപ്പം ഷാക്കിർ സഞ്ചരിച്ചു. ഏകദേശം 10 ദിവസം കൊണ്ടാണ്​ 'ആമിന' ഒമാ​​​െൻറ തീരമണിഞ്ഞത്​. പിന്നെ ദിവസങ്ങളോളം അവിടത്തെ മരുഭൂമികളും ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം താണ്ടുകയായിരുന്നു. തുടർന്ന്​ യു.എ.ഇയിലേക്കായിരുന്നു യാത്ര. മലയാളി പ്രവാസികളുടെ സ്​നേഹം ഏറ്റുവാങ്ങിയായിരുന്നു ഓരോ ദിവസത്തെയും സഞ്ചാരം. എമിറേറ്റ്​സിലെ സുന്ദര കാഴ്​ചകളും പ്രവാസികളുടെ ജീവിതവുമെല്ലാം അദ്ദേഹം കാമറയിൽ ഒപ്പിയെടുത്തു. അപ്പോഴേക്കും നാട്ടിൽനിന്ന്​ പുറപ്പെട്ടിട്ട്​ രണ്ടുമാസം പിന്നിട്ടിരുന്നു. ഇതോടെ യാത്രക്ക്​ ചെറിയ വിരാമമിട്ട് ആമിനയെ യു.എ.ഇയിൽ തനിച്ചാക്കി​ നാട്ടിലേക്ക്​ തിരിച്ചു. യൂറോപ്പിലേക്കുള്ള വിസ തയാറാക്കാനാണ്​​ നാട്ടിലെത്തിയത്​. രണ്ടാഴ്​ച നാട്ടിൽ ചെലവഴിച്ച്​​ വിസയുമായി വീണ്ടും യു.എ.ഇയിലെത്തി.

SHAKIR03

പേർഷ്യൻ മണ്ണിൽ
ഷാർജയിൽനിന്ന്​​ ജങ്കാറിലാണ്​ ഷാക്കിറും ബൈക്കും ഇറാനിൽ പ്രവേശിച്ചത്​​. യാ​ത്രയും അന​ുഭവങ്ങളുമായി മല്ലു ട്രാവലർ മലയാളിയുടെ ​െമാബൈൽ സ്​ക്രീനിൽ കാഴ്​ചവിരുന്നൊരുക്കിക്കൊണ്ടിരുന്നു. ഇറാൻ^അമേരിക്ക സംഘർഷാന്തരീക്ഷം നിലനിന്ന ഘട്ടത്തിലാണ്​ ഇറാനിലെത്തുന്നത്​. ഇറാനെ കുറിച്ച എല്ലാ മുൻധാരണകളെയും അട്ടിമറിക്കുന്ന ഒരുകൂട്ടം മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും അനുഭവങ്ങളെയും ദൃശ്യങ്ങളെയും അയാൾ ലോകരെ കാണിച്ചുകൊണ്ടിരുന്നു. ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ തികച്ചും വ്യത്യസ്​ത അനുഭവങ്ങളാണ്​ ഇറാൻ കാത്തുവെച്ചിരുന്നത്​. അന്താരാഷ്​ട്ര^ആഭ്യന്തര പ്രശ്​നങ്ങളെല്ലാം കാരണം ഇറാൻ വർഷങ്ങൾ പിന്നിലാണെന്ന്​ തോന്നും. സ്വന്തമായി പെട്രോളിയം ഉൽപാദനം ഉണ്ടെങ്കിലും അതി​​​െൻറ അഹങ്കാരമൊന്നും വഴികളിൽ കാണാനില്ല.

കൂറ്റൻ കെട്ടിടങ്ങളും ആഡംബര വാഹനങ്ങളുമെല്ലാം വളരെ കുറവാണ്​. ഇറാനികൾക്ക്​ ഇംഗ്ലീഷ്​ അറിയാത്തത് കുറച്ചൊന്നുമല്ല വലച്ചത്​. ഗൂഗ്​ൾ ട്രാൻസ്​ലേ​റ്ററി​​​െൻറയെല്ലാം സഹായത്തോടെയാണ്​ ഒരുവിധം പിടിച്ചുനിന്നത്​. ആദ്യമായിട്ടാകും ഒരു മലയാളി ​​​​േവ്ലാഗർ ഇറാനിലൂടെ സഞ്ചരിക്കുന്നത്. പേർഷ്യൻ സംസ്​കാരത്തി​​​െൻറ ആരും കാണാത്ത കാഴ്​ചകൾ ഷാക്കിർ ത​​​െൻറ ചാനലിലൂടെ ​പ്രേക്ഷകരിലെത്തിച്ചു. 20 എപ്പിസോഡുകളാണ്​ ഇറാനിൽനിന്ന്​ ചെയ്​തത്​. ഇറാൻ തലസ്​ഥാനമായ തെഹ്​റാനിൽനിന്ന്​ അസർബൈജാൻ അതിർത്തിയിലേക്ക്​ പോകു​േമ്പാൾ മഞ്ഞുമലകളിൽ കുടുങ്ങുന്നതും അവിടെനിന്ന്​ ബൈക്ക്​ ലോറിയിൽ കയറ്റികൊണ്ടുപോകുന്നതുമെല്ലാം ​ ആവേശത്തോടെയും തെല്ല്​ ആശങ്കയോടെയുമാണ്​ മലയാളി കണ്ടത്​.

ഇറാനി ഡ്രൈവർമാരായിരുന്നു അവിടെ​ ഷാക്കിറി​​​െൻറ രക്ഷക്കെത്തിയത്. നാടാകെ മഞ്ഞുമൂടിക്കിടക്കുന്നതിനാൽ പുറത്തിറങ്ങാനാകാ​ത്ത അവസ്​ഥ. അതുകൊണ്ടുതന്നെ മൂന്നുദിവസം അവരുടെ അതിഥികളായായിരുന്നു താമസം. ഭാഷ തടസ്സമായിരുന്നില്ല, അവരുടെ ആതിഥേയത്വത്തിനും സ്​നേഹത്തിനും. അവർ സ്വന്തം വീട്ടിലെത്തിയ വിരുന്നുകാരനെപോലെ ഷാക്കിറിനെ കൊണ്ടുനടന്നു. മഞ്ഞുവീഴ്​ചയിൽ കുടുങ്ങിയതിനാൽ ഇറാനിൽനിന്ന്​ വിസ കാലാവധി തീരും മുമ്പ്​ പുറത്തുകടക്കാനായില്ല. വിസയില്ലാതെ താമസിച്ചതിന്​​ പിഴയും അടക്കേണ്ടി വന്നു. പിന്നെ കസ്​റ്റംസ്​ ഉ​ദ്യോഗസ്​ഥരും ഏറെ ബുദ്ധിമുട്ടിച്ചു. കൈക്കൂലിയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അവിടെയും നേര​േത്ത സഹായിച്ച ഇറാനി ഡ്രൈവർമാർ തണലായി കൂടെയുണ്ടായിരുന്നു.
ഷാക്കിറിന്​ ഇറാനിലെ ഉദ്യോഗസ്​ഥരെക്കുറിച്ച്​ മോശം അനുഭവമാണെങ്കിലും ജനങ്ങളെക്കുറിച്ച്​ പറയാൻ നൂറ്​ നാവായിരുന്നു. അത്രയും സ്​നേഹത്തോടെയാണ്​ അവർ പെരുമാറിയത്​. എന്തായാലും കസ്​റ്റംസ്​ ഉദ്യോഗസ്​ഥരുടെ പിടിച്ചുപറിയിൽനിന്ന്​ ഒരുവിധം രക്ഷപ്പെട്ട്​ അസർബൈജാനിലേക്ക്​ കടന്നു.

shakir05

വഴിമുടക്കി കോവിഡ്​ -19
അസർബൈജാനിലും രണ്ടാഴ്​ചയോളം ​​െചലവഴിച്ചു. തലസ്​ഥാനമായ ബകുവിലെ സർവകലാശാലയിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കൊപ്പമായിരുന്നു ആദ്യനാളുകൾ. പിന്നീട്​ മലയാളിയായ രാഹുൽ അടക്കമുള്ളവരുടെ കൂടെ പല ദൂരങ്ങൾ സഞ്ചരിച്ചു. അസർബൈജാനിലെ സഞ്ചാരം തുടരുന്നതിനിടയിലാണ്​ ചൈനയിൽനിന്ന്​ ആരംഭിച്ച കോവിഡ്​ ഭീതി ഇറാനിലുമെത്തുന്നത്​. സർക്കാറിലെ പ്രമുഖർക്കുൾപ്പെടെ കോവിഡ്​-19 വൈറസ്​ ബാധയേൽക്കുകയും നിരവധി പേർ മരിക്കുകയും ചെയ്​തു. ഇതോടെ പല രാജ്യങ്ങളും ഇറാനിലൂടെ സഞ്ചരിച്ചവർക്ക്​ വിലക്ക്​ ഏർപ്പെടുത്താൻ തുടങ്ങി.
അസർബൈജാനിലെ യാത്രക്കുശേഷം ജോർജിയയിലേക്ക്​ കടക്കാനായിരുന്നു ഷാക്കിറി​​​െൻറ പ്ലാൻ. ജോർജിയ അതിർത്തിയിൽ എത്തിയെങ്കിലും, കോവിഡ്​ ഭീതി കാരണം അവർ വിസ അനുവദിച്ചില്ല. പിന്നെ അസർബൈജാനിലെ മലയാളികളുടെ സഹായത്തോടെ റഷ്യയിലേക്ക്​ പോകാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. മുന്നോട്ടുള്ള വഴിയടഞ്ഞതോടെ ഒടുവിൽ ബൈക്ക്​ കസ്​റ്റംസിനെ ഏൽപിച്ച്​ നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനിച്ചു. അഥവാ രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ കേരളത്തിൽതന്നെയാകും മികച്ച ചികിത്സ സൗകര്യം ലഭിക്കുകയെന്ന പ്രതീക്ഷ മടക്കയാത്രക്ക്​ കൂടുതൽ പ്രേരണയായി. അതിനിടയിൽ അയാൾ ഒറ്റക്ക്​ താണ്ടിയത്​ അഞ്ചുരാജ്യങ്ങൾ, 14,000 കിലോമീറ്റർ...

സ്വയം പ്രതിരോധത്തി​​​െൻറ പാഠങ്ങൾ
ലോകമാകെ കോവിഡ്​-19​ എന്ന മാരക വൈറസിനെതിരായ പോരാട്ടത്തിലാണ്​​. അയ്യായിരത്തിലേറെ പേരാണ്​ ഈ മഹാമാരി കാരണം മരിച്ചുവീണത്​. ഒരു ലക്ഷത്തിലധികം പേർ രോഗം ബാധിച്ച്​ ചികിത്സയിലുമാണ്​. കേരളത്തിലും നിരവധി പേർ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നുണ്ട്​. വലിയൊരു പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകു​േമ്പാൾ ഷാക്കിർ സുബ്​ഹാനെന്ന മലയാളിയാണ്​ കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്നത്​. രോഗലക്ഷണവുമായി വിദേശ രാജ്യങ്ങളിൽനിന്ന്​ വന്ന ​പലരും അധികൃതരെ അറിയിക്കാതെ മുങ്ങിനടക്കുന്ന സാഹചര്യത്തിലാണ്​ ഇദ്ദേഹം വ്യത്യസ്​തനാകുന്നത്​. ''അസർബൈജാനിൽവെച്ച്​ തന്നെ കൊറോണ മുൻകരുതലുകൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. മാസ്​ക്​ ധരിച്ചാണ്​ അവിടെനിന്ന്​ അവസാന ദിവസങ്ങളിൽ ​വിഡ​ിയോ ചെയ്​തിരുന്നത്​. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഇക്കാര്യങ്ങൾ ഫേസ്​ബുക്ക്​ വഴി അറിയിക്കാനും ശ്രമിച്ചു. സുരക്ഷ മുൻകരുതലുകളെല്ലാം സ്വീകരിച്ചാണ്​ വിമാനം കയറുന്നത്​. ദുബൈ വഴി​ കണ്ണൂരിലെത്തി. എയർപോർട്ടിൽ മെഡിക്കൽ സംഘം യാത്രക്കാരെ പരിശോധിക്കാൻ നിൽപുണ്ടായിരുന്നു. അവരുടെ അടുത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. ഇറാനിലൂടെ ദിവസങ്ങളോളം സഞ്ചരിച്ചതിനാൽ ഐസൊലേഷൻ വാർഡിൽ കിടക്കാൻ സ്വയം സന്നദ്ധനാവുകയായിരുന്നു. ഉടൻതന്നെ കണ്ണൂർ ഗവ. ജില്ല ആശുപത്രിയിലേക്ക്​ മാറ്റാനായി ആംബുലൻസ്​ കൊണ്ടുവന്നു. ഈ ദൃശ്യങ്ങളെല്ലാം കാമറയിൽ ചിത്രീകരിച്ചു. നേരെ ഐ​സൊലേഷൻ വാർഡിലാണ്​ ​പ്രവേശിപ്പിച്ചത്. ഡോക്​ടറെത്തി തൊണ്ടയിൽനിന്നും മൂക്കിൽനിന്നും കഫമെടുത്ത്​ പരിശോധനക്കയച്ചു. പിന്നെ രക്​തവുമെടുത്തു. ഐസൊലേഷൻ വാർഡിൽ രണ്ടര ദിവസമാണ്​ കിടന്നത്​.

ഒടുവിൽ കോവിഡ്​-19 പരിശോധന ഫലം വന്നപ്പോൾ രോഗമില്ലെന്നുറപ്പിച്ചു. വല്ലാത്തൊരു ധൈര്യവും ആത്​മവിശ്വാസവുമാണ്​ അത്​ നൽകിയത്​.കുടുംബത്തിലേക്കും മക്കളിലേക്കും ആശ്വാസ​ത്തോടെ തിരികെയെത്താൻ സാധിച്ചു. മികച്ച രീതിയിലായിരുന്നു​ ജീവനക്കാരുടെ പരിചരണം​. ചികിത്സയും മരുന്നുമെല്ലാം സൗജന്യം. ഭക്ഷണത്തിനും കുറവില്ല. മൊബൈൽ ​ഫോണും കാമറയും ലാപ്​ടോപ്പുമെല്ലാം ഉപയോഗിക്കാൻ സൗകര്യമുണ്ടായിരുന്നു. അതുകൊണ്ട്​ തന്നെ വാർഡിലെ അനുഭവങ്ങൾ ഷൂട്ട്​ ചെയ്യാനും അത്​ എഡിറ്റ്​ ചെയ്​ത്​ യൂട്യൂബിൽ അപ്​​േലാഡ്​ ചെയ്യാനും സാധിച്ചു. ബാത്ത്​റൂമിൽ വെള്ളം ഇടക്ക്​ കിട്ടുന്നില്ല എന്ന പരാതി മാത്രമാണുണ്ടായിരുന്നത്​. വൈകാതെ അത്​ പരിഹരിച്ചു. മൊത്തത്തിൽ ഒരു പോസിറ്റിവ്​ വൈബാണ്​ ആശുപത്രിയിലെ ജീവിതം സമ്മാനിച്ചത്​.'' ഷാക്കിർ പറഞ്ഞു.

ഐസൊലേഷൻ വാർഡിലെ ഓരോ ദിവസത്തെയും അനുഭവങ്ങൾ മല്ലു ട്രാവലർ എന്ന യൂട്യൂബ്​ ചാനലിലൂടെ ജനം ​കാണുന്നുണ്ടായിരുന്നു. അതോടെ​ ഷാക്കിർ വാർത്തകളിലെ താരമായി മാറിക്കഴിഞ്ഞിരുന്നു. 10 ലക്ഷത്തിലധികം പേരാണ്​ വിഡിയോകൾ കണ്ടത്​. െഎസൊലേഷൻ വാർഡി​​​െൻറ അനുഭവം വിവരിക്കുന്നതിനൊപ്പം രോഗലക്ഷണമുള്ളവർ മടികൂടാതെ ആശുപത്രിയിൽ പോയി ചികിത്സ തേടണമെന്നും വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും ഷാക്കിർ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. വിഡിയോ വൈറലാകാൻ ഒട്ടും സമയം വേണ്ടിവന്നില്ല. ഐസൊലേഷൻ വാർഡിൽ പോകാൻ പലരും പേടിക്കുന്ന സമയത്താണ്​ അതിന്​ പ്രോത്സാഹനം നൽകി ഷാക്കിർ വിഡിയോ ചെയ്യുന്നത്​. വാർത്ത താരമായി മാറിയ ഇദ്ദേഹത്തെ അഭിനന്ദിക്കാൻ സംസ്​ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയടക്കമുള്ളവർ മറന്നില്ല. കോവിഡ്​ ^19 ബാധയില്ലെന്ന ഫലം വന്നതോടെ ഷാക്കിർ ആശുപത്രി ജീവനക്കാരോടെല്ലാം നന്ദിയും പറഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങി. ഇരുകൈയും നീട്ടിയാണ്​ നാട്​ ഈ ലോകസഞ്ചാരിയെ സ്വീകരിച്ചത്​.

SHAKKIR01

സാഹസികതയെ കൂടെക്കൂട്ടി
മലയാളികൾക്ക് വ്യതസ്തമായ യാത്രാവഴികൾ സമ്മാനിച്ച സാഹസിക സഞ്ചാരിയാണ്​ ഷാക്കിർ സുബ്​ഹാൻ. 2018ലെ നേപ്പാൾ യാത്ര മുതലാണ് ഇദ്ദേഹം ശ്രദ്ധാകേന്ദ്രമാകുന്നത്. ഹിച്ച്ഹൈക്കിങ് (കിട്ടുന്ന വാഹനത്തിൽ കയറി പോവുക) എന്ന വ്യത്യസ്ത രീതിയിലായിരുന്നു യാത്ര. കൈയിൽ ഒരുരൂപ പോലുമില്ലെങ്കിലും എങ്ങനെ യാത്ര പോകാമെന്ന് ഈ യുവാവ്​ ലോകത്തെ പഠിപ്പിച്ചു. ​േലാറിയിലായിരുന്നു ഷാക്കിർ കൂടുതലും സഞ്ചരിച്ചത്​. പിന്നീടുള്ള യാത്ര സിംഗപ്പൂരിലേക്കായിരുന്നു.​ ഹിച്ച്ഹൈക്കിങ് നടത്തി ഏഴ് രാജ്യങ്ങൾ റോഡ് വഴി താണ്ടിയാണ്​ അവിടെയെത്തിയത്​. അതിനുശേഷം ആഫ്രിക്കൻ ഭൂഖണ്ഡങ്ങളുടെ കാണാക്കാഴ്​ച തേടിയായിരുന്നു സഞ്ചാരം. കെനിയ, യുഗാണ്ട, താൻസനിയ, റുവാണ്ട എന്നീ രാജ്യങ്ങളിലൂടെ തികച്ചും പ്രാദേശിക വാഹന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള യാത്ര. നാട്ടിൽ തിരിച്ചെത്തിയ ശേഷവും വെറുതെയിരുന്നില്ല. സ്കൂട്ടറെടുത്ത്​ സഞ്ചാരികളുടെ പറുദീസയായ ലഡാക്കിലേക്ക്​​ വിട്ടു​. തികച്ചും ചെലവ് ചുരുക്കിയായിരുന്നു ട്രിപ്​. വെറുതെ പോവുകയല്ല ഈ 29കാരൻ. യാത്രയിലെ ഒാരോ നിമിഷവും കാമറയിൽ പകർത്തി മറ്റുള്ളവർക്ക്​ വഴികാട്ടിയാവുകയാണ്​. മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക്, ഇൻസ്​റ്റാഗ്രാം പേജുകളിലൂടെയും ആ കാഴ്​ചകൾ ആസ്വദിക്കാം. ഏകദേശം ഏഴു​ ലക്ഷം യൂട്യൂബ് സബ്​സ്​​ക്രൈബേഴ്​സാണ്​ മല്ലു ട്രാവലറിനുള്ളത്​​.

Shakir02

അതിരില്ലാ സ​ന്തോഷം
''ഇരുപതിന്​ മുകളിൽ രാജ്യങ്ങൾ ഇതുവരെ സന്ദർ​ശിച്ചിട്ടുണ്ട്​. പലരും പറയുന്നതുപോലെ യാത്രയോട്​ പ്രണയമോ ഭ്രാന്തോ അല്ല ഇത്. പരന്നുകിടക്കുന്ന അറിവി​​​െൻറ ജാലകവാതിലാണത്​​. ഒരുപാട്​ അനുഭവങ്ങളും പാഠങ്ങളുമാണ്​ ഒരോ യാത്രയും പകർന്നേകുന്നത്​. മനുഷ്യമനസ്സുകളിലെ അഴുക്കുകൾ ഇല്ലാതാക്കാൻ യാത്രകൾ സഹായിക്കുന്നു. കൂടുതൽ​ യാത്ര ചെയ്യുക എന്നുപറഞ്ഞാൽ നല്ല മനുഷ്യനാവുക എന്നതാണ്​''-ഷാക്കിർ പറയുന്നു. ഷാക്കിർ ഒരിക്കലും മറ്റുള്ളവരുടെ വഴിയേ യാത്രപോകാറില്ല. സ്വന്തമായി പാതകൾ വെട്ടിത്തെളിച്ച്​ മുന്നേറുകയാണ്​. പലപ്പോഴും അതിഭീകരമായ പ്രതിസന്ധികൾ നേരിടാറുണ്ട്. അതിനെയെല്ലാം വളരെ കൂളായിട്ടാണ്​ ഷാക്കിർ മറികടക്കാറ്​​. അതിനു​ പ്രാപ്​തമാക്കിയത്​ ജീവിത സാഹചര്യങ്ങളും നിലക്കാത്ത യാത്രകളുമെല്ലാമാണ്.

എന്നും സന്തോഷമായിരിക്കണമെന്നാണ്​ ഇദ്ദേഹത്തി​​​െൻറ പോളിസി. കോവിഡ്​ ഭീതി​ അസ്​തമിച്ചാൽ പിന്നെ അസർബൈജാനിലേക്ക്​ തിരിച്ചെത്തണം. എന്നിട്ട്​ 'ആമിന'യെയും കൂട്ടി റഷ്യൻ മണ്ണിലേക്ക്​ കടക്കാനാണ്​ പ്ലാൻ. പിന്നെ രണ്ടു മാസത്തോളം യൂറോപ്പിലായിരിക്കും. പാസ്​പോർട്ടും വിസയും വാഹനം രാജ്യാതിർത്തി കടത്താനുള്ള കാർനെറ്റി​ന്​ പുറമെ, ഒരു രേഖകൂടി ഷാക്കിറി​​​െൻറ കൈയിൽ ഇനിയുണ്ടാകും. ​കോവിഡ്​^19 ഏറെ ദുരന്തം വിതച്ച ഇറാനിലൂടെ സഞ്ചരിച്ചിട്ടും തന്നെ ബാധിച്ചിട്ടില്ലെന്ന്​ കണ്ണൂർ ജില്ല ആശുപത്രിയിൽനിന്ന്​ ലഭിച്ച മെഡിക്കൽ റിപ്പോർട്ടാണത്​. ഇ​പ്പോൾ നാട്ടിലുള്ള ഷാക്കിറിന്​ ടി.വി.എസ്​ കമ്പനി പുതിയ അപ്പാച്ചെ ആർ.ആർ 310 ബൈക്ക്​ സമ്മാനിച്ചിണ്ട്​. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷാക്കിർ, സുബ്ഹാൻ-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ബൽക്കീസ്​. മക്കൾ: മാസി ഷാക്കിർ, റയാൻ ഷാക്കിർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallu Travelershakkir subhan#amina#tvs apache
Next Story