നീലമലകളിലാകെ കുറിഞ്ഞി വസന്തം; പ്രവേശനം പക്ഷേ, രാജമലയിൽ മാത്രം
text_fields തിരുവനന്തപുരം: കണ്ണൻ ദേവൻ, അഞ്ചുനാട്, പഴനി മലകളിലാകെ നീലവസന്തം വിരിയിച്ച് കുറിഞ്ഞി പൂെത്തങ്കിലും വനംവകുപ്പിെൻറ നിലപാട് മൂലം കാണാൻ സഞ്ചാരികൾക്ക് അവസരമില്ല. ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിൽ അങ്ങിങ്ങ് പൂത്ത കുറിഞ്ഞികൾ കാണാൻ മാത്രമേ സഞ്ചാരികൾക്ക് അവസരമുള്ളൂ. ഇവിടെ വനം-വന്യജീവി വകുപ്പിെൻറ ടിക്കറ്റ് വാങ്ങി വേണം പ്രവേശിക്കാൻ. രാജമലയിൽതന്നെ നന്നായി പൂത്തിടത്തും അനുമതി നൽകിയില്ല.
വട്ടവട, കാന്തല്ലൂർ, ചിന്നാർ, മറയൂർ എന്നിവിടങ്ങളിലാണ് കുറിഞ്ഞി വ്യാപകമായി പൂത്തത്. ഇതിൽതന്നെ പൂമലകൾ സൃഷ്ടിക്കപ്പെട്ടത് മറയൂർ മേഖലകളിലും. ഇവിടങ്ങളിൽ വന സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ ടിക്കറ്റ് ഏർപ്പെടുത്തി പ്രവേശനം അനുവദിച്ചിരുെന്നങ്കിൽ പ്രാദേശികമായി ഹോട്ടലുകൾ, ടാക്സി ജീപ്പുകൾ തുടങ്ങി വനസംരക്ഷണ സമിതി പ്രവർത്തകർക്കും വരുമാനം ലഭിക്കുമായിരുന്നു.
ഇത്തവണ കുറിഞ്ഞിയിലൂടെ വനം വകുപ്പ് വലിയ വരുമാനം പ്രതീക്ഷിച്ചതാണ് മറ്റിടങ്ങളിൽ പ്രവേശനം നിഷേധിക്കാൻ കാരണം. ഇരവികുളത്ത് 120 രൂപയാണ് ഒരാൾക്ക് പ്രവേശന ഫീസ്. എട്ടു ലക്ഷം പേർ എത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഇതുവരെ എത്തിയത് 75,000ത്തോളം പേരാണ്. ഇതിനു പുറമേ, മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ഗ്രൗണ്ടിൽനിന്ന് വരുമാനം വേറെയും. ചെറുവാഹനത്തിന് 40 രൂപയാണ് പാർക്കിങ് ഫീസ്. രാജ്യത്തെ രണ്ടാമത്തെ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ഗ്രൗണ്ട് നശിപ്പിക്കപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.