മുത്തച്ഛെൻറ വഴികൾ, നീതുവിെൻറ കാമറ
text_fields'ലോകം മുഴുവൻ ഞാൻ ചുറ്റിക്കണ്ടു. ആരോഗ്യവും സാഹചര്യങ്ങളും അനുവദിക്കുമെങ്കിൽ ഇനിയും ഞാൻ സഞ്ചാരം തുടരും. അടുത്ത ഒരു ജന്മമുണ്ടെങ്കിൽ ഒരു നാടോടിയായി മരിക്കുവോളം ലോകം മുഴുവൻ അലഞ്ഞുനടക്കാനാണ് മോഹം. അന്ന് എന്നോടൊപ്പം എെൻറ ജയയും കൂടെയുണ്ടെങ്കിൽ ഞാൻ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനായി മാറും'' -എസ്.കെ. പൊെറ്റക്കാട്ട്.
മുത്തച്ഛൻ ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊെറ്റക്കാട്ടിെൻറ ഈ വാക്കുകൾ പകർന്ന ലഹരിയിലേക്ക് കാമറയും തൂക്കിയിറങ്ങുകയാണ് നീതു അമിത്ത്. മലയാളികൾക്ക് പൊെറ്റക്കാട്ട് അക്ഷരങ്ങളിലൂടെ പകർന്ന കാഴ്ചകൾ കാമറയിലൂടെ ഒന്നുകൂടി കാണണം. അന്നത്തെ നാടുകളുടെ മാറ്റം ലോകെത്ത കാണിക്കണം. ജോർഡനിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ നീതുവിെൻറ യാത്രകൾ നമുക്കും പകരും, പൊെറ്റക്കാട്ട് പകർന്ന യാത്രാലഹരി.
സഞ്ചാര സാഹിത്യകാരൻ എസ്.കെ. പൊെറ്റക്കാട്ടിെൻറ മകൾ സുമിത്രയുടെയും ജയപ്രകാശിെൻറയും മകളാണ് നീതു. താൻ ജനിക്കും മുേമ്പ മുത്തച്ഛൻ മറഞ്ഞെങ്കിലും സ്കൂളിൽ പഠിക്കുേമ്പാൾ മുതൽ ആ പുസ്തകങ്ങളിലൂടെ നീതുവിന് മുത്തശ്ശൻ കൂട്ടായി. ചെറുകഥകളും കവിതയുമെല്ലാം എഴുതി. കൂടുതൽ പ്രിയം അദ്ദേഹത്തിെൻറ യാത്രാവിവരണങ്ങളോടുതന്നെ. എത്ര മറിച്ചുനോക്കിയാലും മതിയാകില്ല ഏഷ്യ, യൂേറാപ്പ് വൻകരകളിലൂടെ മുത്തശ്ശൻ നടത്തിയ സഞ്ചാരങ്ങളുടെ വിവരണം.
യാത്രകളിലേക്ക് വഴിതുറന്ന കല്യാണം
കണ്ണൂർ സ്വദേശിയായ അമിത്ത് ജീവിതത്തിലേക്ക് കടന്നുവന്നതോടെ നീതുവിെൻറ യാത്രകൾക്ക് കൂടുതൽ നിറംപകർന്നു. 10 വയസ്സുകാരനായ മകൻ അമനും യാത്രാപ്രിയൻതന്നെ. ബംഗ്ലാദേശ്, തായ്ലൻഡ്, മലേഷ്യ, ശ്രീലങ്ക, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ഗൾഫ് രാജ്യങ്ങൾ... അങ്ങനെ നീതുവിെൻറ യാത്രാപട്ടിക നീളുകയാണ്. ഇതിൽ മിക്കവയും മുത്തശ്ശെൻറ കാൽപാദങ്ങൾ പതിഞ്ഞവ. ആഫ്രിക്കയും ഗ്രീസുമെല്ലാം ഇനി സന്ദർശിക്കാനുള്ള ബക്കറ്റ് ലിസ്റ്റിലുണ്ട്.
കഴിഞ്ഞവർഷം ഇന്തോനേഷ്യയിൽ പോകുേമ്പാൾ 'ബാലി ദ്വീപ്' ഒന്നുകൂടി വായിച്ചുനോക്കി. അതിൽ പറഞ്ഞ സ്ഥലങ്ങളെല്ലാം മനസ്സിൽ സൂക്ഷിച്ചു. കൂടെ പുസ്തകവും കൈയിൽ കരുതി. ബാലിയിലെത്തുേമ്പാൾ അദ്ദേഹത്തിെൻറ ശ്വാസനിശ്വാസങ്ങൾ അവിടെ തളംകെട്ടിനിൽക്കുന്നപോലെ. അദ്ദേഹം പോയ സ്ഥലങ്ങളിലൂടെയെല്ലാം ചുറ്റിക്കറങ്ങി.
ബാലിയിൽ നാടൻകലകളുടെ കേദാരമായിരുന്ന ഉബൂദിൽ അദ്ദേഹം താമസിച്ചിരുന്നു. അവിടെ ചെക്കോർദ്ദെ എന്നയാളുടെ വീട്ടിലായിരുന്നു താമസം. ചെക്കോർദ്ദെക്ക് അന്ന് പത്ത് വയസ്സുകാരിയായ മകൾ ഉണ്ടായിരുന്നു, ശ്രീയത്തൂൺ. ബാലി യാത്രയിൽ നീതു അവരെ കാണാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്ന് എൺപതിന് മുകളിൽ പ്രായമുള്ള അവരെ മലയാളക്കരയിൽനിന്ന് പലരും സന്ദർശിച്ചിട്ടുണ്ട്. എസ്.കെയെ അവർക്ക് ഓർമയുമുണ്ട്. അടുത്തപ്രാവശ്യം പോകുേമ്പാഴെങ്കിലും അവരെ കാണണം -നീതുവിെൻറ ആഗ്രഹം.
പൊെറ്റക്കാട്ടിെൻറ ഹോട്ടലിൽ
2013ൽ ഭർത്താവിെൻറയും മകെൻറയും കൂടെ ശ്രീലങ്കയിൽ പോയി. അന്ന് കൊളംബോയിൽ കടൽത്തീരത്തെ ഗ്രാൻഡ് ഓറിയൻറ് ഹോട്ടലിലായിരുന്നു താമസിച്ചത്. അവിടെനിന്ന് നോക്കിയാൽ തുറമുഖമെല്ലാം കാണാം. പിന്നീടൊരിക്കൽ സിലോൺ യാത്രാവിവരണം വായിച്ച പ്പോൾ മുത്തശ്ശനും അതേ ഹോട്ടലിലാണ് താമസിച്ചതെന്ന് മനസ്സിലായി. അതറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു മനസ്സിൽ. ജോർഡനിലെ അവധിക്കാലത്ത് കേരളത്തിലേക്ക് വരുേമ്പാൾ ഗ്രാമീണ കാഴ്ചകൾ തേടിയാകും ഇവരുടെ യാത്ര.
ലേഡി ഫോേട്ടാഗ്രാഫർ
മകൻ പിറന്നശേഷമാണ് നീതു ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. മകെൻറ ഓരോ വളർച്ചയും ഒപ്പിയെടുത്ത് കാമറയോട് ഇഷ്ടം കൂടി. തുടർന്ന് അത് പൂക്കളിലേക്കും പക്ഷികളിലേക്കും തിരിഞ്ഞു. യൂട്യൂബായിരുന്നു ആദ്യ ഗുരു. അതിനുശേഷം പ്രശസ്ത ഫോേട്ടാഗ്രാഫർമാരുടെ കീഴിൽ പരിശീലനം നേടി. കാനൺ 5ഡി മാർക്ക് 4, കാനൺ 80ഡി എന്നിവയാണ് നിലവിൽ ഉപയോഗിക്കുന്നത്.
ഒരു പാഷനായിട്ട് ഫോട്ടോഗ്രഫിയിലേക്ക് വന്ന് പിന്നെയത് പ്രഫഷനായി. ഫോട്ടോഗ്രഫിക്ക് പുറമെ ഫിറ്റ്നസും ഫാഷനുമെല്ലാം താൽപര്യമുള്ള മേഖലതന്നെ ഈ 36കാരിക്ക്. ട്രാവൽ ഫോേട്ടാഗ്രഫിയിൽ കൂടുതൽ ശ്രദ്ധയൂന്നാനാണ് അടുത്ത ലക്ഷ്യം. ക്രിയേറ്റിവിറ്റിയുള്ള വനിതകൾക്ക് ഇതൊരു പ്രഫഷനാക്കാം എന്ന് നീതുവിെൻറ വാക്കുകൾ.
ജോർഡൻ വിശേഷങ്ങൾ
ഭർത്താവിന് അഞ്ചുവർഷം മുമ്പാണ് േജാർഡനിൽ ജോലി ലഭിക്കുന്നത്. അതോടെ കുടുംബസമേതം ഇവിടെയെത്തി. പ്രാചീന സംസ്കാരങ്ങളും പ്രകൃതി അനുഗ്രഹിച്ച ഭംഗിയും ചേർന്ന ജോർഡൻ ഇഷ്ടനാടായി. ജോർഡൻ വിശേഷങ്ങൾ ഇവർ മലയാള മാഗസിനുകളിൽ ഫോേട്ടാ ഫീച്ചറുകളായിട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുത്തച്ഛൻ പോയ വഴികളിലൂടെ ഒരിക്കൽകൂടി സഞ്ചരിച്ച് ഫോേട്ടാ ഫീച്ചറുകൾ തയാറാക്കണമെന്നാണ് നീതുവിെൻറ അടുത്ത സ്വപ്നം.
കോഴിക്കോട് പ്രസേൻറഷൻ സ്കൂളിലും പ്രോവിഡൻസ് കോളജിലുമായിരുന്നു നീതുവിെൻറ പഠനം. അതിനുശേഷം ബാങ്കിങ് മേഖലയിൽ ജോലി ചെയ്തു. മാതാപിതാക്കളും യാത്രാതൽപരരാണ്. രണ്ടുവർഷം മുമ്പ് കുടുംബസമേതമാണ് തായ്ലൻഡിൽ പോയത്.
എസ്.കെയുടെ നാല് മക്കളിൽ ഇളയതാണ് നീതുവിെൻറ അമ്മ. അതുകൊണ്ടുതന്നെ എസ്.കെക്ക് പ്രത്യേക വാത്സല്യമായിരുന്നു ഇവരോട്. എവിടെ പോയിവന്നാലും കളിപ്പാവകളുമായിട്ടാണ് അച്ഛൻ വരാറുള്ളതെന്ന് സുമിത്ര ഒാർക്കുന്നു. അച്ഛനെക്കുറിച്ചുള്ള തെൻറ ഒാർമകൾ പുസ്തകമാക്കുന്ന പണിപ്പുരയിലാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.