ആലപ്പുഴയുടെ കായൽ സൗന്ദര്യം നുകര്‍ന്ന് വില്യമും മാക്‌സിമയും
text_fieldsആലപ്പുഴ: പുന്നമട കായലിെൻറയും കുട്ടനാടിെൻറയും സൗന്ദര്യം ആവോളം നുകര്‍ന്ന് നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും. വെള്ളിയാഴ്ച രാവിലെ കൃത്യം 9.20ന് പുന്നമട ഫിനിഷിങ് പോയൻറില്‍ വിദ്യാഭ്യാസ മന്ത് രി പ്രഫ. സി. രവീന്ദ്രനാഥിന് ഒപ്പമെത്തിയ രാജാവിനെയും സംഘത്തെയും അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, കലക്ട ര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ ഹസ്തദാനം നല്‍കി സ്വീകരിച്ചു. ജില്ല പൊലീസ് മേധാവി കെ.എം. ടോമി, നഗരസഭ ചെയര്‍മാന് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവരും സന്നിഹിതരായി. ശേഷം ഫിനിഷിങ് പോയൻറില്‍ സജ്ജമാക്കിയിരുന്ന ഹൗസ്ബോട്ടിലേ ക്ക് രാജാവിനെയും സംഘത്തെയും താലപ്പൊലിയോടെ ആനയിച്ചു. രാജാവിനും രാജ്ഞിക്കുമായി ഡി.ടി.പി.സി ഗാലറിയില്‍ പരമ്പരാ ഗത കലയായ അമ്പലപ്പുഴ വേലകളി അവതരണവും നടത്തി.
ഹൗസ്ബോട്ടിന് മുന്നിലായി വിവിധ സ്‌കൂളുകളില്‍ നിന്നായി തെരഞ് ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ ‘കുട്ടനാടന്‍ പുഞ്ചയിലെ...’ എന്ന് തുടങ്ങുന്ന വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. തുടര ്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വഞ്ചിവീട്ടില്‍ കയറി സംഘം രണ്ടരകിലോമീറ്റര്‍ അകലെയുള്ള എസ്.എന്‍. ജെട്ടിയിലേക്ക് ക ായൽ സൗന്ദര്യം നുകരാൻ യാത്രയായി.എസ്.എന്‍. ജെട്ടിയില്‍ ഇറങ്ങിയ രാജാവും രാജ്ഞിയും മുല്ലയ്ക്കല്‍ വില്ലേജിലെ പാടശ േഖരം സന്ദര്‍ശിച്ചു. കഴിഞ്ഞ പ്രളയകാലത്തെ ഇവിടത്തെ സ്ഥിതിയും ജലനിരപ്പും മറ്റ്് കാര്യങ്ങളും ഇതിനിടെ കലക്ടറോട് ചോദിച്ചറിഞ്ഞു. ഹ്രസ്വ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹൗസ്ബോട്ടിലേക്ക് മടങ്ങുന്നതിനിടെ ജെട്ടിയില്‍ തടച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഹൗസ്ബോട്ടില്‍ പ്രത്യേകം തയാറാക്കിയ കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക ചര്‍ച്ചകളും നടത്തി. 10.10 ഓടെ സംഘം ഫിനിഷിങ് പോയൻറില്‍ തിരികെയെത്തി. 10. 15ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ഡച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകം ബോട്ട് തയാറാക്കിയിരുന്നു. നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ സ്ഥാനപതി വേണുരാജാമണിയും ഡച്ച് ഉദ്യോഗസ്ഥ വൃന്ദവും രാജാവിനെ അനുഗമിച്ചു. രാജസംഘം യാത്രചെയ്ത വഴിയോരത്ത് ഇരുരാജ്യങ്ങളുടെയും പതാകകള്‍ ഏന്തി കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാർഥികളും നിലയുറപ്പിച്ചിരുന്നു. കുപ്പപ്പുറം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇരുരാജ്യങ്ങളുടെയും പതാക വീശി രാജാവിനെയും രാജ്ഞിയെയും അഭിവാദ്യം ചെയ്തു.
വരവേറ്റത് അമ്പലപ്പുഴ വേലകളി
ആലപ്പുഴ: നഗരം സന്ദര്‍ശിച്ച നെതർലൻഡ്സ് രാജാവ് വില്യം അലക്‌സാണ്ടറെയും രാജ്ഞി മാക്‌സിമയെയും വരവേറ്റത് അമ്പലപ്പുഴയുടെ പ്രശസ്തമായ വേലകളി സംഘം. അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനുഷ്ഠാന കലയായ വേലകളി മാത്തൂര്‍ രാജീവ് പണിക്കര്‍ പരിശീലിപ്പിച്ച സംഘമാണ് രാജാവിന് മുന്നില്‍ അവതരിപ്പിച്ചത്. മധ്യകാലഘട്ടത്തിലെ ഭടന്‍മാരുടെ വേഷവും നിറപ്പകിട്ടാര്‍ന്ന തലപ്പാവുമണിഞ്ഞ 16 കലാകാരന്‍മാരാണ് കലാവതരണം നടത്തിയത്. ഇവര്‍ മേയ് വഴക്കത്തോടെ വാദ്യ സംഗീതത്തിനൊപ്പിച്ച് വാളും പരിചയും വീശുകയാണ് ചെയ്യുക. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി വേലകളിയുടെ ഭാഗിക രൂപമാണ് പുന്നമട ഫിനിഷിങ് പോയൻറില്‍ അവതരിപ്പിച്ചത്. തകില്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ മാത്രമേ ഉപയോഗിച്ചുള്ളൂ.
പാട്ട് ആസ്വദിച്ച് കുട്ടികളുമായി കുശലം പറഞ്ഞ് രാജാവ്
ആലപ്പുഴ: കുട്ടനാട് സന്ദര്‍ശനത്തിനെത്തിയ നെതർലൻഡ്സ് രാജാവ് വില്യം അലക്‌സാണ്ടറിനെയും ഭാര്യ മാക്‌സിമയെയും വരവേല്‍ക്കാനെത്തിയ സ്‌കൂള്‍ കുട്ടികള്‍ ചടങ്ങില്‍ വേറിട്ട കാഴ്ചയായി. പുന്നപ്ര എം.ആര്‍.എസ്. സ്‌കൂള്‍, എന്‍. ടി.പി.സി. കേന്ദ്രീയ വീദ്യാലയം, കോഴിമുക്ക് യു.പി. സ്‌കൂള്‍, മാതാ സീനിയര്‍ സെക്കൻഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 20 യു.പി. സ്‌കൂള്‍ വിദ്യാർഥികളാണ് രാജാവിനെയും രാജ്ഞിയെയും സ്വീകരിക്കാനായി പുന്നമട ഫിനിഷിങ് പോയൻറില്‍ എത്തിയത്. കുട്ടനാടിെൻറ തനതായ ശൈലിയില്‍ ഇവര്‍ പാടിയ വഞ്ചിപ്പാട്ട് ഉത്സാഹത്തോടെ ആസ്വദിച്ച ശേഷമാണ് വില്യമും മാക്സിമയും കായല്‍ യാത്രക്കായി പുറപ്പെട്ടത്. നാലാം ക്ലാസ് വിദ്യാർഥി ജെഫ്രിന്‍ ചാക്കോ രാജ്ഞിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പാട്ട് ആസ്വദിച്ചശേഷം കുട്ടികളുമായി കുശലവും പറഞ്ഞാണ് രാജാവ് നടന്നു നീങ്ങിയത്.
കുട്ടനാടിലെ കാര്‍ഷിക രീതി ചോദിച്ചറിഞ്ഞ് രാജാവും രാജ്ഞിയും
ആലപ്പുഴ: ഹ്രസ്വ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കുട്ടനാട്ടിലെത്തിയ നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്‌സിമയും കുട്ടനാട്ടിലെ കാര്‍ഷിക പാരമ്പര്യത്തെക്കുറിച്ചും കാര്‍ഷിക രീതികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കായല്‍ യാത്രക്കിടയില്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കാനായി മുല്ലക്കല്‍ വില്ലേജിലെ അഴീക്കല്‍ പാടശേഖരത്ത് ഇറങ്ങിയതായിരുന്നു രാജാവ്. കുട്ടനാട്ടിലെ കാര്‍ഷിക രീതികളെക്കുറിച്ച് കലക്ടര്‍ ഡോ. അദീല അബ്ദുല്ല വിശദീകരിച്ചു. പാടശേഖരങ്ങളില്‍ വെള്ളം കയറ്റാനും ഇറക്കാനുമായി പരമ്പരാഗതമായി കുട്ടനാട്ടില്‍ ഉപയോഗിച്ചു വരുന്ന പെട്ടിയും പറയും തുടങ്ങിയ രീതികളെ പറ്റിയും രാജാവ് ചോദിച്ചറിഞ്ഞു.
നെതർലൻഡ്സില്‍ സോളാര്‍ പാനലുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ടെന്നും ഇത്രയും സുലഭമായി വെയില്‍ ലഭിക്കുന്ന സ്ഥലമായതിനാല്‍ കുട്ടനാട്ടിലും സൗരോർജം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍ പമ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ലാഭം നേടാമെന്നും രാജാവ് അഭിപ്രായപ്പെട്ടു. കൂടാതെ രണ്ട് സീസണുകളിലായി കൃഷി ചെയ്യുമ്പോള്‍ രണ്ടുതരം വിത്തുകള്‍ ഉപയോഗിക്കുന്നതിലൂടെ മികച്ച വിളവ് ലഭിക്കുമെന്നും രാജാവ് കലക്ടറോട് പറഞ്ഞു. വേമ്പനാട്, പുന്നമടക്കായല്‍ എന്നിവയെക്കുറിച്ചും കായലിെൻറ ചരിത്രത്തെക്കുറിച്ചും രാജാവ് ചോദിച്ചറിഞ്ഞു.
പാടശേഖരത്തിെൻറ സമീപത്തെത്തി പത്ത് മിനിറ്റ് ചെലവഴിച്ച ശേഷമാണ് രാജാവും രാജ്ഞിയും മടങ്ങിയത്. രാജാവിനെയും രാജ്ഞിയെയും കാണാനായി എസ്.എന്‍ ജെട്ടിയില്‍ തടിച്ചുകൂടിയ പ്രദേശവാസികളെ ബോട്ടിെൻറ മുകള്‍ തട്ടിലെത്തി ഇരുവരും ചേര്‍ന്ന് അഭിവാദ്യം ചെയ്തു. ജില്ല പൊലീസ് മേധാവി കെ. എം. ടോമി, എ. ഡി. എം എം.വി. സുരേഷ് കുമാര്‍, െഡപ്യൂട്ടി കലക്ടര്‍ സന്തോഷ്‌കുമാര്‍, വിനോദസഞ്ചാരവകുപ്പ് െഡപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ആലപ്പുഴ നഗരത്തിലും രാജാവും സംഘവും സഞ്ചരിച്ച പ്രധാന വീഥികളിലും വൻ സുരക്ഷ ക്രമീകരണമാണ് ഒരുക്കിയിരുന്നത്.
ഡച്ച് രാജാവും രാജ്ഞിയും മടങ്ങി
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനുശേഷം െനതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്‌സിമയും സ്വദേശത്തേക്ക് മടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് വൈകീട്ട് 7.30ന് പ്രത്യേക വിമാനത്തിലാണ് ഇരുവരും നെതര്‍ലന്‍ഡ്‌സിലേക്ക് മടങ്ങിയത്. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, ജില്ല കലക്ടര്‍ എസ്. സുഹാസ്, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തില്‍ യാത്രയയപ്പുനല്‍കി.
രാജാവിന് നന്ദി; റോഡ് നന്നായി
ആലപ്പുഴ: നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും നഗരം സന്ദർശിച്ചതിൽ ഏറ്റവും സന്തോഷം നാട്ടുകാർക്ക്. വർഷങ്ങളായി തകർന്നുകിടന്ന പല റോഡുകളും ഒരു സുപ്രഭാതത്തിൽ നന്നായതിെൻറ ആശ്വാസവും ജനങ്ങൾക്കുണ്ട്. കഴിഞ്ഞ ദിവസം റോഡ് നന്നാകാൻ വി.ഐ.പികൾ വരണോയെന്ന ൈഹകോടതി ചോദ്യംകൂടി ആയതോടെ രാജാവിെൻറ സന്ദർശനവും ദ്രുതഗതിയിലുള്ള റോഡ് നന്നാക്കലും ട്രോളന്മാർക്ക് പണിയാക്കിയിരിക്കുകയാണ്.
രാജാവിനെയും രാജ്ഞിയെയും വീണ്ടും കേരളത്തിലേക്ക് ക്ഷണിച്ചാണ് ട്രോളുകൾ അധികവും ഇറങ്ങിയത്. വന്നസ്ഥിതിക്ക് സംസ്ഥാനം മുഴുവൻ ഒന്ന് സന്ദർശിച്ചുപൊയ്ക്കൂടേ എന്നാണ് ഒരു ട്രോളെൻറ രാജാവിനോടുള്ള അഭ്യർഥന. ഇടക്കിടക്ക് കേരളം സന്ദർശിക്കാൻ വരണമെന്ന് ഒരാൾ ക്ഷണിക്കുേമ്പാൾ, അറിയാവുന്ന മറ്റ് രാജാക്കന്മാരെക്കൂടി ഇവിടേക്ക് പറഞ്ഞുവിടണേ എന്നാണ് മറ്റൊരു ട്രോൾ. എന്തായാലും രാജാവ് വന്നതുകൊണ്ട് റോഡുകൾ നന്നായിക്കിട്ടിയ സന്തോഷത്തിലാണ് നഗരവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.