Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightന്യൂസിലൻഡിൽ ജോലി...

ന്യൂസിലൻഡിൽ ജോലി നാല്​ ദിവസം മതി; ബാക്കി യാത്ര ചെയ്യൂ...

text_fields
bookmark_border
new-zealand-tourism
cancel

ലോക്​ഡൗണിനുശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പുത്തൻ ആശയങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്​ ന്യൂസിലൻഡ്​. ആഴ്​ചയിൽ ജോലി സമയം നാല്​ ദിവസം മാത്രമാക്കി, ബാക്കി ​യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ്​ ഇവർ. ഈ തീരുമാനം ആഭ്യന്തര ടൂറിസം മേഖ​ലയെ ഉ​േ​ത്തജിപ്പിക്കാൻ ഏറെ പ്രയോജനകരമാകുമെന്ന്​ പ്രധാനമ​ന്ത്രി ജസീക ആന്തൻ പറഞ്ഞു. മൂന്ന്​ ദിവസം ഒഴിവ്​ കിട്ടിയാൽ ആളുകൾക്ക്​ യാത്ര ചെയ്യാൻ ഒരുപാട്​ സമയം ഉണ്ടാകുമെന്നാണ്​ കണക്കുകൂട്ടൽ. 

രാജ്യത്തി​​​െൻറ 60 ശതമാനം വരുമാനവും ടൂറിസത്തെ ആശ്രയിച്ചാണ്​. അതിനാൽ സ്വദേശികൾ ധാരാളം യാത്ര ചെയ്യേണ്ടത്​ അത്യാവശ്യമാണ്​. നാല്​ ദിവസത്തെ ജോലിക്രമം എന്നത്​ സംബന്ധിച്ച്​ ജീവനക്കാർക്കും തൊഴിൽദാതാക്കൾക്കും തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതോടൊപ്പം ഇനിയുള്ള കാലം വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നതി​​േൻറത്​ കൂടിയാകുമെന്ന്​ അവർ സൂചന നൽകുന്നു. ടൂറിസത്തെ സഹായിക്കാൻ 400 മില്യൺ ഡോളർ തുക നൽകാനും തീരുമാനമുണ്ട്​.

മഞ്ഞുമലകളും തടാകങ്ങളും നിറഞ്ഞ ന്യൂസിലൻഡ്​ പ്രകൃതിരമണീയതകൊണ്ട്​ ഏറെ പ്രശസ്​തമാണ്​. ഇതുതന്നെയാണ്​ ലോകത്തെ ഈ രാജ്യത്തിലേക്ക്​ ആകർഷിക്കുന്നത്​. കഴിഞ്ഞ ആഴ്​ച രാജ്യത്ത്​ ലോക്​ഡൗൺ അവസാനിപ്പിച്ചെങ്കിലും രാജ്യാന്തര അതിർത്തികൾ ഇതുവരെ തുറന്നിട്ടില്ല. ആസ്​ട്രേലിയുമായിട്ടുള്ള കടൽ മാർഗങ്ങൾ ഉടൻ തുറക്കാനുള്ള ഒരുക്കത്തിലാണ്​ ഈ ദ്വീപ്​ രാജ്യം.

അതേസമയം, കോവിഡ്​ കാലങ്ങൾക്ക്​ മു​െമ്പ നാല്​ ദിവസം മാത്രം ജോലി ചെയ്യുന്ന നിരവധി സ്​ഥലങ്ങളുണ്ട്​. കാനഡ, ജപ്പാൻ, സൗത്ത്​ കൊറിയ, യു.കെ, യു.എസ്​, ആസ്​ട്രേലിയ, സ്​കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പല ഓഫിസുകളിലും നാല്​ ദിവസം മാത്രമാണ്​ ജോലിയുള്ളത്​. ഇത്തരം ഓഫിസുകളിൽ ജീവനക്കാരുടെ പ്രവർത്തനക്ഷമത കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelnew zealandtourismdestination
News Summary - new zealand promoting tourism
Next Story