തളർന്ന ശരീരവുമായി ഇന്ത്യ മുഴുവൻ; എറിക് പോൾ ചരിത്രത്തിലേക്ക്
text_fieldsന്യൂഡൽഹി: കഴുത്തിനുതാഴെ തളർന്ന ശരീരവുമായി 29കാരൻ ഇന്ത്യയുടെ വടക്കേ അറ്റമായ ‘ലേ’യിൽനിന്ന് സ്വയം ഡ്രൈവുചെയ്ത് തെക്കേ അറ്റമായ കന്യാകുമാരിയിലെത്തി ലിംക ബുക്ക്സ് ഒാഫ് റെക്കോഡ്സിൽ ഇടംനേടി. കശ്മീരിെൻറ അതിർത്തി പ്രദേശത്തുനിന്ന് തുടങ്ങിയ യാത്ര 3917 കി.മീറ്റർ ദൂരം താണ്ടിയാണ് കന്യാകുമാരിയിലെത്തിയത്.
ഡൽഹിയിലെ താജ് ഗ്രൂപ് ഹോട്ടലിൽ ജോലിക്കാരനായ എറിക് പോളാണ് 159 മണിക്കൂറും 59 മിനിറ്റുമെടുത്ത് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ഡ്രൈവുചെയ്ത് റെക്കോഡിട്ടത്. ഒരു റോഡപകടത്തെത്തുടർന്ന് ശരീരം തളർന്ന് വീൽചെയറിലായ എറിക് പോൾ 2012ലാണ് തെൻറ ഡ്രൈവിങ് സാഹസത്തിന് മുതിരുന്നത്.
ഡൽഹിയിൽനിന്ന് മുംബൈയിലേക്കും പിന്നീട് ബംഗളൂരുവിലേക്കും ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്കും ൈഡ്രവുചെയ്ത് എറിക് പോൾ നേരത്തെ ലിംക ബുക്ക്സിൽ റെക്കോഡിട്ടിരുന്നു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം ലിംക ബുക്ക്സിെൻറ ഭാഗമാകുന്നത്. മൊബൈൽ നെറ്റ്വർക്കില്ലാത്ത ഉൾനാടൻ പ്രദേശങ്ങളിലൂടെയും പെട്രോൾ പമ്പുകൾ പോലുമില്ലാത്ത മേഖലകളിലൂടെയും ഗതാഗതയോഗ്യമല്ലാത്ത റോഡുകളിലൂടെയുമുള്ള യാത്ര വെല്ലുവളി നിറഞ്ഞതായിരുന്നുവെന്ന് എറിക് പോൾ വാർത്ത ഏജൻസിയോട് പറഞ്ഞു. വഴിയിൽ ഭാഷാപ്രശ്നവും ഭക്ഷണവും താമസ സൗകര്യങ്ങളും ബുദ്ധിമുട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.