വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗനിർദേശം
text_fieldsതിരുവനന്തപുരം: സീസൺ സമയത്ത് കേരളത്തിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറ പ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ റേഞ്ച് ഐ.ജിമാർക്കും ജില്ല പൊലീസ ് മേധാവിമാർക്കും മാർഗനിർദേശങ്ങൾ നൽകി.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കണം. ഇതിനായി സമർഥരായ പൊലീസ് ഉദ്യോഗസ്ഥരെ ജില്ല പൊലീസ് മേധാവിമാർ കണ്ടെത്തണം.
ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണ കാമറകൾ, വിനോദസഞ്ചാര സഹായകേന്ദ്രങ്ങൾ, ടൂറിസം പൊലീസിെൻറ വാഹനങ്ങൾ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ടൂറിസം പൊലീസും ട്രാഫിക് പൊലീസും ലോക്കൽ പൊലീസും കൂടുതൽ ശ്രദ്ധ പുലർത്തണം.
വിനോദസഞ്ചാരികൾക്ക് കേരളം സുരക്ഷിതമാണെന്ന സന്ദേശം നൽകുന്നതിലൂടെ അവർ വീണ്ടും എത്തുന്നതിനും കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും വഴിയൊരുക്കാൻ കഴിയുമെന്നും സംസ്ഥാന പൊലീസ് മേധാവി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.