ഉൗട്ടിയിലും കൊടൈക്കനാലിലും സഞ്ചാരികൾ കുറഞ്ഞു
text_fieldsചെന്നൈ: കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ ഉൗട്ടി, കൊടൈക്കനാൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ ്ങൾ ആളൊഴിഞ്ഞുകിടക്കുന്നു. ടൂറിസ്റ്റുകളെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരും ലോഡ്ജ് നടത്തിപ്പുകാരും കച് ചവടക്കാരുമാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.
മേട്ടുപ്പാളയം-കൂനൂർ-ഉൗട്ടി റൂട്ടിലോടുന്ന നീലഗിരി പർവത ട്രെയിൻ സർവിസിലും യാത്രക്കാരില്ല. മുഴുവൻ സീറ്റുകളിലും റിസർവേഷൻ തീർന്നിരുന്നതാണെങ്കിലും ഭൂരിഭാഗം പേരും റദ്ദാക്കി. നല്ല ശതമാനം വിദേശ വിനോദ സഞ്ചാരികളാണ് പർവത ട്രെയിൻ സർവിസ് ഉപയോഗപ്പെടുത്തിയിരുന്നത്.
ഉൗട്ടിയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ള സസ്യോദ്യാനം, തൊട്ടബെട്ട, റോസ് ഗാർഡൻ, കൂനൂർ സിംസ് ഗാർഡൻ, പൈക്കര വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളും വിജനമാണ്. ഇൗ പ്രദേശങ്ങളിൽ ജില്ല കലക്ടർ ഇന്നെസൻറ് ദിവ്യയുടെ നേതൃത്വത്തിൽ അണുനാശിനി തെളിക്കുന്നത് ഉൾപ്പെടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തി.
ഉൗട്ടിയിൽനിന്ന് കേരളത്തിലേക്കും കർണാടകയിലേക്കും സർവിസ് നടത്തുന്ന ബസുകളിലും യാത്രക്കാരുടെ കുറവുണ്ട്. ബസ് സ്റ്റാൻഡുകളിലും തിരക്കില്ല. വാൽപാറ, കൊടൈക്കനാൽ, ഏർക്കാട്, ഹൊഗെനക്കൽ, കുറ്റാലം വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളിലും വിനോദ സഞ്ചാരികളെത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.