കോവിഡിന് ശേഷം; യാത്രക്കൊരു മാസ്റ്റർപ്ലാൻ
text_fieldsകോവിഡ് എല്ലാ മേഖലയെയും തളർത്തിക്കളഞ്ഞു അല്ലേ? പക്ഷേ, നമ്മുടെയൊന്നും മനസ്സ് ഇനിയും തളർന്നിട്ടില്ല. ലോകം പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന പ്രത്യാശ തെന്നയാണ് അതിന് കാരണം.
ഇൗ ലോക്ഡൗൺ കാലത്ത് നമ്മൾ എന്തെല്ലാം പുതിയ കാര്യങ്ങളാണ് ചെയ്തത്. മിക്ക ആളുകളും അവരുടെ ഇഷ്ടമേഖലയും പാഷനുമൊെക്ക കണ്ടെത്തിയത് ഇൗ സമയത്തായിരിക്കും. കോവിഡിനുശേഷമുള്ള പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം നമ്മൾ ഒരുപാട് ചർച്ചചെയ്തുകഴിഞ്ഞു. അതിനിടയിൽ നിങ്ങൾ അത്രയധികം ഇഷ്ടപ്പെട്ടിരുന്ന, ഒഴിവുകിട്ടിയാലുടൻ നടത്തിയിരുന്ന യാത്രകളൊക്കെ മറന്നുകഴിഞ്ഞോ? ഉണ്ടാകാനിടയില്ല. കോവിഡിനുശേഷം എന്താണ് ചെയ്യുക എന്ന ചോദ്യത്തിന് ഒരുപാടുപേർ തന്ന ഉത്തരമാണ് ‘യാത്രകൾ’. ഇൗ സമയത്ത് കോവിഡ് കഴിഞ്ഞ് നടത്താനുള്ള യാത്രകളെക്കുറിച്ചുകൂടി ഒന്ന് പ്ലാൻ ചെയ്താലോ?
പ്ലാനിങ്
ആദ്യം വേണ്ടത് സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്തിവെക്കലാണ്. നമ്മൾ ഇതുവരെ പോകാത്ത, കൂടുതൽ െകാതിച്ച ഇടങ്ങൾ കണ്ടെത്തി ആ സ്ഥലങ്ങളെക്കുറിച്ച് പഠിച്ചുവെക്കാം. ചിലർക്ക് പോയി മതിവരാത്ത ഇടങ്ങളുണ്ടാകും, അവിെട ഇതുവരെ കാണാത്ത കാഴ്ചകൾ എന്തെല്ലാമാണെന്ന് പരതിനോക്കാം. നമുക്കുള്ള ഏറ്റവും വലിയ ഭാഗ്യം ഒരുപക്ഷേ ഇൻറർനെറ്റ് ആകും. അതുവഴി തിരഞ്ഞ് ഇപ്പോൾതെന്ന എല്ലാം സെറ്റ് ആക്കാം.
മുൻകരുതലുകൾ വേണം
യാത്രയുടെ പ്ലാനിങ്ങിൽ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് ഉറപ്പാക്കണം. സുരക്ഷിതമാണ് എന്നുറപ്പുള്ള ഇടങ്ങളിലേക്ക് മാത്രം യാത്രക്ക് തയാറാകണം. പരമാവധി സുരക്ഷാ മുന്‍കരുതലുകളോടെയാകണം യാത്ര. പ്ലാനിങ്ങിനൊപ്പംതെന്ന സര്‍ക്കാറിെൻറ നിർദേശങ്ങളും മുന്നറിയിപ്പുകളുമെല്ലാം നന്നായി പഠിച്ചുവെക്കണം.
എന്തെല്ലാം?
-ടൂ വീലറിലാണ് നിങ്ങൾ യാത്രചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ ഹെൽമറ്റ് നിർബന്ധമായും ഉറപ്പാക്കണം. ഗ്ലാസ് തുറന്നിടരുത്. മുഖം മുഴുവനായി മൂടുന്ന ഹെൽമറ്റ് മാത്രം ഉപയോഗിക്കുക.
-ലിഫ്റ്റ് കൊടുക്കൽ ഇല്ലെന്ന് ഉറപ്പാക്കണം. (അപകടത്തിൽ പെട്ടുകിടക്കുന്ന ഒരാളെ രക്ഷിക്കുന്നത് ഉദ്ദേശിച്ചല്ല). ബൈക്കിന് പിറകിലുള്ളയാൾക്കും ഹെൽമറ്റ് നിർബന്ധമാണ് എന്ന ഒാർമവേണം.
-ഫോർവീലർ ആണെങ്കിലും ടു വീലറാെണങ്കിലും സാനിറ്റൈസർ എപ്പോഴും കൂെടയുണ്ടാകണം. ഇടക്കിടെ കൈകൾ സാനിറ്റൈസ് ചെയ്യാനും മറക്കണ്ട.
-കൈകൾ മാത്രമല്ല, നമ്മുടെ വാഹനവും ഇടക്കിടെ അണുവിമുക്തമാക്കണം. അതിനുള്ള സൊലൂഷനുകളും ഇപ്പോൾ ലഭ്യമാണ്.
-ടാക്സി വാഹനങ്ങളിലാണ് നിങ്ങൾ യാത്ര ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ നിർബന്ധമായും എ.സി ഉപയോഗിക്കാതെ ഗ്ലാസുകൾ തുറന്നിട്ട് കഴിയുന്നതും യാത്ര ചെയ്യാൻ ശ്രദ്ധിക്കണം.
-ചവച്ചുതുപ്പുന്ന മിഠായികളും മറ്റും തൽക്കാലം ഒഴിവാക്കാം. അഥവാ എെന്തങ്കിലും രോഗസാധ്യതകൾ നമുക്കുണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത് ഇതുമൂലം ഒഴിവാക്കാം.
-മാസ്ക് ഉപയോഗം തുടരണം. യാത്രയിലുടനീളം മാസ്ക് ധരിക്കണം. യാത്രകളിൽ ഡിസ്പോസിബ്ൾ മാസ്കുകൾക്കുപകരം പുനരുപയോഗിക്കാവുന്നവ കരുതണം. കൃത്യമായി അത് അണുമുക്തമാക്കുകയും വേണം.
-പൊതുഗതാഗത സംവിധാനങ്ങളാണ് യാത്രക്ക് ഉപയോഗിക്കുന്നതെങ്കിൽ നിർബന്ധമായും വ്യക്തിശുചിത്വം പാലിക്കണം. മാസ്കും കൈയുറയും ധരിക്കാൻ ശ്രദ്ധിക്കണം. കഴിയുന്നതും മറ്റു യാത്രക്കാരോട് ചേർന്നിരുന്ന് യാത്രചെയ്യുന്നത് ഒഴിവാക്കണം.
-ഹോട്ടലുകൾ ബുക്ക് ചെയ്യുേമ്പാൾ അവർ ഉറപ്പുനൽകുന്ന സുരക്ഷ ക്രമീകരണങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കി െവക്കണം. സുരക്ഷിതമായ സ്ഥലം മാത്രം താമസത്തിന് തെരെഞ്ഞടുക്കാം.
-കുഞ്ഞുകുട്ടികളെയും പ്രായാധിക്യമുള്ളവരെയും കൊണ്ടുള്ള യാത്രകൾ തൽക്കാലം ഒഴിവാക്കാം.
-യാത്രാരേഖകളും െഎഡൻറിറ്റി കാർഡും യാത്രക്കിടയിൽ കൈയിലുണ്ടെന്ന് ഉറപ്പാക്കണം.
എവിടെ പോകും?
ഓരോരുത്തർക്കും ഒാരോ ഇഷ്ടങ്ങളാകും. ചിലർക്ക് ഗ്രാമങ്ങൾ, ചിലക്ക് നഗരം, ചിലർക്കാകെട്ട കൊടുമുടികൾ. കേരളത്തിലും പുറത്തും ഇതിനോടകം നമ്മുടെ മനസ്സിൽ കയറിക്കൂടിയ ചില സ്ഥലങ്ങൾ ഒന്നുകൂടി ഒാർത്തെടുക്കാം.
കുളു, മണാലി
യാത്രയെന്നുകേട്ടാൽ ആദ്യം വായിൽവരുന്ന പേരാകും ഇത്. മഞ്ഞിൽ പൊതിഞ്ഞുകിടക്കുന്ന ഇൗ നാട് യുവാക്കളുടെ ഇഷ്ടദേശമാണ്.
കുടജാദ്രി
ട്രക്കിങ്ങും പ്രകൃതി സൗന്ദര്യവും ആത്മീയ ചൈതന്യവും ഒരുമിച്ചുനൽകുന്ന കുടജാദ്രി ഒരുതവണ പോയാൽ വീണ്ടും വീണ്ടും ആരും കൊതിക്കുന്ന സ്ഥലമാണ്.
ഗോവ
സഞ്ചാരികളുടെ പറുദീസ. ലോകത്തെ അറിയെപ്പടുന്ന ബീച്ചുകളും പുരാതന നഗരങ്ങളും ഒത്തൊരുമിക്കുന്ന ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്ന്. ഏതൊരാളുെടയും മനസ്സിൽ ഒരുതവണയെങ്കിലും ഗോവ വരെയൊന്ന് പോയി വന്നാലോ എന്ന് തോന്നാതിരിക്കില്ല.
ബംഗളൂരു
നഗരങ്ങളും തിരക്കും അടിച്ചുപൊളിക്കാൻ കുറച്ച് ദിവസങ്ങളും ആഗ്രഹിക്കുന്നവരെ മാടിവിളിക്കുന്ന ബംഗളൂരു. യുവാക്കളുടെ ഇഷ്ട ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്ന്.
രാജസ്ഥാൻ
മരുഭൂമിയും വിവിധ സംസ്കാരങ്ങളും കൂടിച്ചേർന്ന രാജസ്ഥാനിൽ കാണാൻ ഏറെയുണ്ട്.
ആലപ്പുഴ
‘കിഴക്കിെൻറ വെനീസി’ൽ പോയാൽ കാഴ്ചകളും അനുഭവങ്ങളും ഒരുപാട് നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. ഹൗസ്ബോട്ടിൽ കായലിലൂടെയുള്ള യാത്രയും പുഴ വിഭവങ്ങളുടെ രുചിയുമെല്ലാം നിങ്ങളുടെ യാത്ര അവിസ്മരണീയമാക്കും.
മൂന്നാർ
തേയിലത്തോട്ടങ്ങൾ, തണുപ്പ് കാലാവസ്ഥ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം ഇവിടത്തെ സുന്ദര കാഴ്ചകളാണ്. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും.
വയനാട്
ടൂറിസ്റ്റുകളുടെ പറുദീസ. ഇവിടത്തെ കാലാവസ്ഥതന്നെയാണ് കൂടുതലായും സഞ്ചാരികളെ ആകർഷിക്കുന്നത്. ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ് ഇവിടം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ ഇവിടെയാണുള്ളത്.
സൈലൻറ് വാലി
നിശ്ശബ്ദ താഴ്വര. പശ്ചിമഘട്ട മലനിരകളിലെ ജീവിവര്‍ഗങ്ങളെല്ലാം ഇവിടെയുണ്ട്. കാടിെൻറ കുളിരെന്താണെന്ന് ഇവിടം മനസ്സിലാക്കിത്തരും. വനംവകുപ്പിെൻറ മുൻകൂട്ടിയുള്ള അനുമതിവേണം ഇവിടെ സന്ദർശിക്കാൻ.
അതിരപ്പിള്ളി, വാഴച്ചാൽ
പ്രകൃതി സൗന്ദര്യത്തിെൻറ നേർക്കാഴ്ചയാണ് അതിരപ്പിള്ളിയൊരുക്കുന്നത്. അതിരപ്പിള്ളി^വാൾപ്പാറ റോഡ് ബൈക്ക് സഞ്ചാരികളുടെ ഇഷ്ട പാതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.