സ്വപ്നസമാനം ഇൗ ‘സ്വർണ ഹോട്ടൽ’
text_fieldsവിയറ്റ്നാം: മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് വിയറ്റ്നാമിലെ ഇൗ ഹോട്ടലിൽ എത്തിയാൽ തിരുത്തണം. ഇവിടെ മിന്നുന്നതെന്തും പൊന്നാണ്. ലോകത്തിലെ സ്വർണംകൊണ്ടുള്ള ഹോട്ടൽ ദിവസങ്ങൾക്ക് മുമ്പാണ് തുറന്നത്. ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ തന്നെ ഹോട്ടൽ ക്ലിക്കായി. ആഡംബരം ഇഷ്ടപ്പെടുന്നവർക്ക് വിയറ്റ്നാമിലെത്തിയാൽ ഇനി സ്വർണക്കുളത്തിൽ ഒന്നു നീരാടുകയും ചെയ്യാം.
ഗോൾഡ് ബൈ വിൻറ്യം ഹനോയി ഗോൾഡൻ ലേക്ക് പഞ്ചനക്ഷത്ര ഹോട്ടൽ മുഴുവനും സ്വർണം പൂശിയതാണ്. കെട്ടിടത്തിെൻറ പുറം ചുമരുകൾ, ഇടനാഴി, വരാന്ത, മേൽക്കൂര, വാഷ് ബേസിൻ തുടങ്ങിയവയെല്ലാം 24 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ചവ. ബാത്ത് ടബും കക്കൂസും നീന്തൽ കുളവും വരെ സ്വർണം പൂശിയവ.
ഒരു ടൺ സ്വർണം കൊണ്ട് പൊതിഞ്ഞ ഹോട്ടൽ ഹനോയിയിലെ ജിയാൻങ് വോ നദിയുടെ തീരത്താണ് നിർമിച്ചത്. 25 നിലകളുള്ള ഹോട്ടൽ പുറമെനിന്ന് നോക്കിയാലും സ്വർണം മാത്രമേ കാണാനാകൂ. 200 മില്ല്യൺ ഡോളർ മുടക്കിയാണ് ഹോട്ടൽ നിർമിച്ചിരിക്കുന്നത്. ഒരു രാത്രി താമസിക്കാൻ 250 ഡോളർ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.