അട്ടപ്പാടിയിലുള്ളത് വംശനാശ ഭീഷണി നേരിടുന്ന 238 ഇനം പക്ഷികൾ
text_fieldsഅഗളി: വംശനാശ ഭീഷണി നേരിടുന്ന 238 ഇനം പക്ഷികളുടെ സാന്നിധ്യം അട്ടപ്പാടിയിൽ ഉണ്ടെന്ന് സർവേ റിപ്പോർട്ട്. 80 പക്ഷി നിരീക്ഷകർ പങ്കെടുത്ത നടത്തിയ സർവേയിലാണ് വംശനാശ ഭീഷണി നേരിടുന്ന 548 ഇനങ്ങളിൽ ഏതാനും തരം പക്ഷികളെ അഗളി, അട്ടപ്പാടി വനം റേഞ്ച് പരിധിയിൽ നിന്ന് കണ്ടെത്തിയത്.
മഴനിഴൽ പ്രദേശമായ അട്ടപ്പാടിയുടെ മൂന്നു ഭാഗവും കുന്നുകളും കിഴക്കു ഭാഗം തമിഴ്നാടിനോട് ചേർന്ന വരണ്ട താഴ്‌വാരവുമാണ്.വംശനാശ ഭീഷണി നേരിടുന്ന മരപ്രാവ്, മേനിപ്രാവ്, കന്യാസ്ത്രീക്കൊക്ക്, ചേരക്കോഴി, ചെമ്പൻ എറിയൻ, മേടുതപ്പി, മല മുഴക്കി വേഴാമ്പൽ, ചാരത്തലയൻ ബുൾബുൾ, മഞ്ഞത്താലിബുൾബുൾ എന്നിവയെയാണ് പ്രധാനമായും ഈ വനമേഖലയിൽ കണ്ടെത്തിയത്.
735 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ 16 ഭാഗങ്ങളായി തരം തിരിച്ചായിരുന്നു സർവേ. നാച്വറൽഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാടും വനംവകുപ്പും സംയുക്തമായാണ് സർവേ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.