![anil kumble wildlife photography anil kumble wildlife photography](https://www.madhyamam.com/h-upload/2021/03/10/916730-anil-kumble-wildlife-photography.webp)
വൈൽഡ്ലൈഫ് ഫോട്ടോഗ്രഫിയിലൊരു ഗൂഗ്ലി; ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി അനിൽ കുംബ്ലെ
text_fieldsഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ ബൗളർമാരിൽ മുൻപന്തിയിലാണ് അനിൽ കുംെബ്ലയുടെ സ്ഥാനം. ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ്, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരം തുടങ്ങി നിരവധി റെക്കോഡുകൾ താരത്തിന്‍റെ പേരിൽ സ്വന്തമാണ്. 2008ൽ ടീമിൽനിന്ന് വിരമിച്ച താരം പിന്നീട് 2016-17 കാലയളവിൽ ഇന്ത്യയുടെ കോച്ചായി പ്രവർത്തിച്ചു. നിലവിൽ ഐ.പി.എൽ ടീമായ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ കോച്ചാണ്.
എന്നാൽ, പന്തിന് പുറമെ തന്‍റെ കാമറ കൊണ്ടും ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുകയാണ് കുംെബ്ല. കർണാടകയിലെ കബിനി ദേശീയ ഉദ്യാനത്തിൽനിന്ന് പകർത്തിയ കടുവകളുടെയും പുലിയുടെയുമെല്ലാം ചിത്രങ്ങൾ ജീവൻ തുടിക്കുന്നവയാണെന്ന് ആരാധകർ പറയുന്നു. വൈൽഡ്ലൈഫ് ഫോട്ടോഗ്രഫിയിൽ തൽപ്പരനായ താരം ഭാര്യ ചേതനക്കൊപ്പമാണ് ഇവിടെ എത്തിയത്.
തന്‍റെ കാമറയിൽ പകർത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവ എടുത്തരീതിയും അേദ്ദഹം വിശദീകരിക്കുന്നു. മനോഹരമായ കടുവയുടെ ചിത്രം വളരെ കുറഞ്ഞ ഐ.എസ്.ഒയിൽ കുറഞ്ഞ വെളിച്ചത്തിലാണ് എടുത്തതെന്ന് അദ്ദേഹം അടിക്കുറിപ്പായി നൽകുന്നു. ഇതിന് പുറമെ പരുന്തിന്‍റെയുൾപ്പെടെ പക്ഷികളുടെയും ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
വിവിധതരം വന്യജീവികൾ കൊണ്ട് സമ്പന്നമാണ് കർണാടകയിലെ കബിനി ദേശീയ ഉദ്യാനം. വയനാട് ജില്ലക്ക് സമീപം കേരളത്തോട് ചേർന്ന് കിടക്കുന്നതിനാൽ നിരവധി മലയാളികളും കാടിന്‍റെ സൗന്ദര്യം തേടി ഇവിടെ എത്താറുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.