വാതിലുകളില്ലാത്ത ശനി ഷിൻഗ്നപൂർ
text_fieldsകൂട്ടായിയിൽ നിന്ന് പുറപ്പെട്ടിട്ട് ഇന്ന് നാലാം ദിവസമാകുന്നു. ഇന്ന് പുലർച്ചെ സത്താറയിൽ നിന്ന് തുടങ്ങിയ യാത്ര വൈകുന്നേരം ഒൗറംഗബാദ് നഗരത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്.. രാവിലെ എഴുന്നേറ്റയുടെന ആദ്യത്തെ ജോലി ബൈക്കിെൻറ ചെയിൻ ലൂബ് ചെയ്യലായിരുന്നു. വെളിച്ചം വീണു തുടങ്ങിയിരുന്നില്ല. റിസപ്ഷൻ സ്റ്റാഫ് ഒൗദാര്യത്തോെട നീട്ടിത്തന്ന എമർജൻസി ലൈറ്റിെൻറ വെളിച്ചത്തിലാണ് അത് ചെയ്തത്. ഞാൻ കൊണ്ടുവന്ന ലൈറ്റ് മുകളിലാണ്. സ്റ്റെയർ കേറി ചെന്ന് അതെടുക്കാനുള്ള മടികൊണ്ട് അയാൾ നീട്ടിയ ഇത്തിരി വെളിച്ചത്തിൽ ചെയിൻ ലൂബ് ചെയ്തു. ദീർഘയാത്രയിൽ ബൈക്ക് ചെയിനിെൻറ ആരോഗ്യത്തിൽ കാര്യമായ ശ്രദ്ധ അനിവാര്യമാണ്. മുൻകാല യാത്രകളിൽനിന്ന് പഠിച്ചൊരു പാഠമാണത്.
രാവിലെ നല്ല തണുപ്പുണ്ടായിരുന്നു. ജാക്കറ്റ് ധരിച്ചുതന്നെ യാത്ര തുടങ്ങി. സത്താറയിൽനിന്നും സംസ്ഥാന പാത വഴിയാണ് ‘ഷിവൂർ’ എന്ന സ്ഥലംവരെ പോകാനുള്ളത്. പാതയ്ക്കിരുവശവും കരിമ്പു തോട്ടങ്ങൾ തന്നെ. ഷിവൂർ എത്തുന്നതുവരെ നല്ല ഭംഗിയുള്ള സ്ഥലങ്ങളാണ്. കുന്നിൻമുകളിലെ കാറ്റാടിപ്പാടം, വരണ്ടതാണെങ്കിലും തനിമ ചോരാത്ത തരിശുനിലങ്ങൾ, ഇഷ്ടികചൂളകൾ, വളരെ ചെറിയ വീടുകൾ അങ്ങനെ എന്തിനും അതിെൻറതായ ഭംഗി നിറഞ്ഞ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര.
ഒരു പാലത്തിനു മുകളിലെത്തിയപ്പോൾ താെഴ മുമ്പെങ്ങോ വെള്ളം ഒലിച്ചുപോയതിെൻറ പാടുകൾ മാത്രം ശേഷിച്ചിരിക്കുന്നു. ഇതുവഴി ഒരു പുഴ ഒഴുകിയിരുന്നു എന്നതിന് തെളിവായി ഒരു ജലരേഖ. ബൈക്കിൽ എഴുതി ഒട്ടിച്ചിരുന്ന ‘Save water the future is in Your Hands’ എന്ന സന്ദേശം എത്ര പ്രസക്തമെന്നു തോന്നിേപ്പായി.
സ്ഥലപ്പേര് വായിക്കാൻ കഴിയുമായിരുന്നെങ്കിലും ബോർഡുകളിൽ മറാഠി അക്കത്തിൽ എഴുതിയിരിക്കുന്ന കിലോ മീറ്റർ പിടി തന്നില്ല. മനസ്സിനൊത്ത നല്ലൊരു ഭക്ഷണശാല കണ്ടെത്താൻ ബുദ്ധിമുട്ടിയതിനാൽ വൈകിയാണ് പ്രഭാതഭക്ഷണം കഴിച്ചത്. കയറിയ േഹാട്ടലിൽ ‘പൂവ’ എന്നു പറയുന്ന ഒരു വിഭവമാണ് ഉണ്ടായിരുന്നത്.സംഗതി കാണാൻ നല്ല രസമുണ്ട്. അവിൽ മഞ്ഞപ്പൊടി ഇട്ട് പുഴുങ്ങി എടുത്ത വിഭവമാണെന്ന് കണ്ടപ്പോൾ തോന്നി. ഞാൻ ഹോട്ടലിലേക്ക് കയറുേമ്പാൾ ഒരു വലിയ ചെമ്പിൽ ഒരാൾ കുത്തിയിളക്കുന്നതു കണ്ടിരുന്നു. അത് ‘പൂവ’ ഉണ്ടാക്കുന്നതായിരിക്കുമെന്ന് ഉൗഹിച്ചു. മധുരവും പുളിയും എരിവും എല്ലാം കൂടിച്ചേർന്ന് രസമുകുളങ്ങളെ പൂവ ഇളക്കിമറിച്ചു. കൂടെ ഒരു കോഫി കൂടി കഴിച്ചിട്ടും 40 രൂപയേ ആയുള്ളു.
സംസ്ഥാന പാത കഴിഞ്ഞപ്പോൾ നാലുവരി പാതയായി. വഴിയിൽനിന്ന് ക്ഷീണമകറ്റാൻ കരിമ്പ് ജ്യൂസ്. പ്രതീക്ഷിച്ച തുക ആയില്ല. കൊടുത്ത പണത്തിൽനിന്ന് ബാക്കിയായത് ജ്യൂസ് വിൽക്കുന്നയാളിെൻറ ചെറിയ മകൾക്കു കൊടുത്തപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. ആ ചിരിവെളിച്ചത്തിൽ യാത്ര തുടർന്ന് വൈകാതെ ‘അഹമ്മദ് നഗർ’ എന്ന സ്ഥലത്തേക്ക് റോഡ് തിരിഞ്ഞു. പിന്നെ ഏതാണ്ട് ഒരു 20 കിലോ മീറ്റർ പൊട്ടിപ്പൊളിഞ്ഞ റോഡും പൊടിയും. ശപിച്ചുകൊണ്ട് നല്ല റോഡ് തെളിയുമെന്ന വിശ്വാസത്തിൽ മുന്നോട്ട്.
വണ്ടി നിർത്താൻ തണലുള്ള ഹോട്ടൽ തേടി നടന്ന് ഒരിടത്ത് എത്തി. വെജിറ്റബിൾ പുലാവ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹോട്ടലിനു പിന്നിലെ തണൽ മരം ശ്രദ്ധ ആകർഷിച്ചത്. മനോഹരമായ കാഴ്ച. അൽപനേരം അതിനു ചുവട്ടിൽ വിശ്രമിച്ചു. യാത്രയിൽ അത്തരം വിശ്രമവേളകളിലേ മൊബൈൽ എടുത്ത് മെസേജുകളും ചാറ്റുകളും നോക്കാറുള്ളു. അല്ലാത്തപ്പോൾ ദിശ അറിയാൻ മാപ്പും ജി.പി.എസും അറിയാനും മാത്രമേ ഉപയോഗിക്കൂ.
സുഹൃത്തുക്കളുമായി ചില ചാറ്റുകൾ. ഞാൻ ഇങ്ങനെ ഒരു പിടിത്തംവിട്ട യാത്രക്കാരനായി മാറാൻ കാരണമായ ‘ൈറഡേഴ്സ്’ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ആദ്യം ചെറിയ ചെറിയ ബൈക്ക് യാത്രകളിലൂടെ എന്നിൽ യാത്ര ലഹരി പിടിപ്പിച്ചുതന്നത് റൈഡേഴസ് ഗ്രൂപ്പിലെ അംഗം, തിരൂർ ഒാവുങ്ങൽ സ്വദേശിയായ ഇല്ല്യാസാണ്. ചാറ്റിങും വിശ്രമവും അവസാനിപ്പിച്ച് എളുപ്പത്തിൽ യാത്ര തുടരാൻ കാരണം അടുത്ത വീട്ടിൽനിന്ന് നിർത്താതെ കുരച്ചുകൊണ്ട് എെൻറ നേരേ വന്ന പട്ടിയാണ്. വെയിലും പൊടിയും ക്ഷീണവും, ഇനി പട്ടിയുടെ കടിയും കൂടി കൊള്ളാൻ വയ്യ.
ഒൗറംഗബാദ് ലക്ഷ്യമാക്കിയ ബൈക്ക് ‘ശനി ഷിൻഗ്നപൂരി’ൽ എത്തി. ഇതൊരു വിചിത്രമായ ഗ്രാമമാണ്.വാതിലില്ലാത്ത ഒരു വീടോ കെട്ടിടമോ നമുക്ക് സങ്കൽപ്പിക്കാനാവുമോ...? കതകുകൾ ഇല്ലാത്ത വീടുകളാണ് ഇൗ ഗ്രാമത്തിൽ. കതകുകൾ ഇല്ലെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. വീടു വെക്കുന്നതിനു മുമ്പ് കൂറ്റൻ മതിലു പണിയുന്ന മലയാളിക്ക് ഇത് അതിശയമായി തോന്നാം.
എല്ലാ സുരക്ഷയും അവർ ശനി ദേവെൻറ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു. ശനി ദേവ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ തിരക്ക് നന്നായി കാണാം.
ശനി ഷിൻഗ്നപൂരിൽനിന്നും വീണ്ടും ബൈക്ക് ഒൗറംഗബാദ് റോഡിലേക്ക് കയറി. ഒൗറംഗബാദ് അടുക്കുന്തോറും തിരക്ക് കൂടി വന്നു. ഒാൺലൈൻ ബുക്കിങ് സൈറ്റിൽ ഹോളി ഒാഫറിെൻറ ഭാഗമായി കുറഞ്ഞ നിരക്കിൽ മികച്ച ഒരു റൂമിൽ താമസമുറപ്പിച്ച് ഒൗറംഗബാദിൽ ഇന്നത്തെ എെൻറ യാത്ര അവസാനിപ്പിച്ചു.
(തുടരും......)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.