ജയ്പൂരിെൻറ കോട്ട കൊത്തളങ്ങളിലൂടെ
text_fieldsജയ്പൂരിലെ കാഴ്ചകൾ തേടി രാവിലെ ഒമ്പത് മണിക്കുതന്നെ റൂമിൽനിന്നിറങ്ങി. ആമേർ കോട്ടയിലേക്കായിരുന്നു ആദ്യം പോയത്. കോട്ടയുെട പരിസരത്ത് എത്തുന്നതിനു മുമ്പുതന്നെ ദൂരെ റോഡിൽനിന്ന് ആമേർ കോട്ടയുടെ ചന്തം കാണാനാകും. കോട്ടയ്ക്ക് താഴെയുള്ള ജലാശയത്തിനും ഉദ്യാനത്തിനും അരികെയുള്ള പടികൾ കടന്നുവേണം അതിനകത്ത് പ്രവേശിക്കുവാൻ. പടവുകൾ കടന്ന് കോട്ടയ്ക്കകത്തെത്തുേമ്പാൾ തളർന്നുവീഴാൻ പാകത്തിനായിട്ടുണ്ടാവും. വാസ്തുവിദ്യയുടെ അതിശയങ്ങളും ശിൽപഭംഗിയും ചേർത്ത് സന്ദർശകനെ അദ്ഭുതപ്പെടുത്തുന്ന ഒരു വിസ്മയമാണ് ആമേർ കോട്ട.
കാര്യമായ പ്രദർശനവസ്തുക്കളൊന്നും കോട്ടയ്ക്കകത്തില്ല. ഇടനാഴികളിലൂടെ ചുറ്റിത്തിരിഞ്ഞും ഒാരോ പടവുകളും കയറിയിറങ്ങിയും ഒാരോരോ മുറികളിലും മുറ്റങ്ങളും കണ്ടുനടന്നു. 'ശീഷ്മഹൽ' എന്നറിയപ്പെടുന്ന മിറർ പാലസിെൻറ അകത്തും പുറത്തും കണ്ണാടിയിൽ രൂപകൽപന ചെയ്ത കലാ സൃഷ്ടികൾ കാണാം. ഒേട്ടറെ ബോളിവുഡ് ചിത്രങ്ങളുടെ മനോഹരമായ ലൊക്കേഷൻ ആയിരുന്നത് ആമേർ കോട്ടയാണ്. 'മുഗൾ എ അഅ്സം' എന്ന സിനിമയിലെ വശ്യമായ നൃത്തരംഗത്തിൽ ഇൗ കോട്ടയുെട ഭംഗി കണ്ടത് ഒാർമവന്നു. 400 വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച ആമേർ കോട്ട ആരവല്ലി പർവതനിരകളിലേക്ക് മുഖംനോക്കി നിൽക്കുന്നു. തൊട്ടടുത്ത് കാണുന്ന ജയ്ഘട്ട് കോട്ടയിലേക്ക് വഴി ഉണ്ടാക്കി ബന്ധിപ്പിച്ചിട്ടുമുണ്ട്.
കോട്ടയിൽനിന്നിറങ്ങിയ ഞാൻ നേരേ പോയത് 'ജൽമഹൽ' പരിസരത്തേക്കായിരുന്നു. അതിനുള്ളിൽ സന്ദർശകർക്ക് പ്രവേശനമില്ല. തടാകക്കരയിൽനിന്നും ജൽമഹലിനെ കണ്ട് ഫോേട്ടാകളും എടുത്തു. വഴിവാണിഭക്കാരുടെ അടുത്തേക്ക് നീങ്ങി. അവിടെനിന്നും റൊട്ടികൊണ്ടുണ്ടാക്കിയ ഒരു വിഭവം കഴിച്ചു. അതിെൻറ പേര് അയാൾ പറഞ്ഞെങ്കിലും മറന്നുപോയി. ഒരു ഉന്തുവണ്ടിയിലായിരുന്നു അയാളത് പാചകം ചെയ്ത് വിറ്റിരുന്നത്. നല്ല എരിവുള്ള മസാലക്കൂട്ടുകൊണ്ടുണ്ടാക്കിയ വേറൊരു വിഭവത്തിെൻറ കൂടെയാണ് റൊട്ടി കഴിച്ചത്.
ഒരു ദിവസംകൊണ്ട് ജയ്പൂരിെൻറ പ്രധാന കവാടങ്ങൾ എല്ലാം കണ്ടുതീർക്കാനാവുമോ എന്ന് സംശയമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഞാൻ സിറ്റി പാലസിന് അകത്തുകയറി. പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും സംഗീത നൃത്ത മണ്ഡപങ്ങളും സഭാതലങ്ങളും നിറഞ്ഞ രാജകീയ കേന്ദ്രമായിരുന്നു സിറ്റി പാലസ്. കൊട്ടാരത്തിനകത്തെ ഒരു പ്രദർശനശാലയിലും ഫോട്ടോഗ്രഫി അനുവദിച്ചിരുന്നില്ല. ഒളിഞ്ഞും മറഞ്ഞും എടുക്കുന്നത് പിടിക്കപ്പെട്ടാൽ 500 രൂപ പിഴയടക്കേണ്ടിവരും. വിവിധതരം ആയുധങ്ങളുടെ വലിയൊരു ശേഖരം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കഠാര മുതൽ നീളൻ തോക്കുകൾ വരെ അതിലുണ്ട്.
മുകളിൽ സ്ഫടിക ദീപങ്ങളാൽ അലങ്കരിച്ച ചുവപ്പ് സിംഹാസനങ്ങളും ചെറു ഇരിപ്പിടങ്ങളും ഒരുക്കിവെച്ച ഒരു ദർബാർ ഹാൾ കൊട്ടാരത്തിനകത്തുണ്ട്. ഇപ്പോൾ ദർബാർ പിരിഞ്ഞ് രാജാവും പരിവാരങ്ങളും അവിടെനിന്ന് എഴുന്നേറ്റ് പോയിേട്ടയുണ്ടാവൂ എന്ന് തോന്നും ആ ഹാൾ കാണുേമ്പാൾ. ചുമരിൽ പല കാലങ്ങളിൽ അധികാരം വാണ രാജാക്കന്മാരുടെ വലിയ ചിത്രങ്ങൾ തൂക്കിയിട്ടുമുണ്ട്.
കൊട്ടരത്തിനകത്ത് പാവക്കൂത്ത് അരങ്ങേറിയിരുന്നു. പാട്ടിനും വാദ്യമേളങ്ങൾക്കുമനുസരിച്ച് തിരശ്ശീലക്കു മുകളിലുള്ള അദൃശ്യമായ കൈവിരലുകളുടെ ചലനത്തിൽ പാവകൾ നിറഞ്ഞാടി ആസ്വാദകരെ അമ്പരപ്പിച്ചു.
സിറ്റി പാലസിനു തൊട്ടടുത്ത് തന്നെയായി സ്ഥിതി ചെയ്യുന്ന ജന്തർമന്തറിലേക്കായിരുന്നു അടുത്ത നീക്കം. അനേകം ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ ഒരു കലവറ തന്നെയാണ് ജന്തർമന്തർ. സൂര്യപ്രകാശത്തിനനുസരിച്ച് നിഴൽരൂപങ്ങളിൽ വരുന്ന മാറ്റത്തിെൻറ തോത് നോക്കി സമയം നിർണയിക്കാൻ കഴിയുന്ന ഉപകരണങ്ങൾ അവിടെയുണ്ട്. സമയ നിർണയം കൂടാതെ സൂര്യഗ്രഹണ പ്രവചനവും പ്രധാന ക്ഷേത്രങ്ങളുടെ സ്ഥാനനിർണയവും മനസ്സിലാക്കാൻ കഴിയുന്ന ഉപകരണങ്ങളും ജന്തർമന്തറിൽ സ്ഥാപിച്ചിട്ടുണ്ട്. സൂര്യപ്രകാശത്തിനനുസരിച്ച് നീങ്ങിക്കൊണ്ടിരിക്കുന്നന നിഴലുകൾ സൂചിപ്പിക്കുന്ന സമയവും ജന്തർമന്തറിലെ ഘടികാരങ്ങളിലെ സമയവും കിറുകൃത്യം. അവിടുത്തെ വിഡിയോ ഗാലറയിലിരുന്ന് ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ ശാസ്ത്രീയവശം വ്യക്തമാക്കുന്ന 10 മിനിട്ട് ദൈർഘ്യമുള്ള ക്ലിപ്പ് കാണാനായി.
സമയക്കുറവ് കാരണം 'ഹവാമഹൽ' എന്ന മാളിക കാണാൻ കഴിഞ്ഞില്ല. ജന്തർ മന്തറിന് അടുത്തുതന്നെയാണ് ഹവാമഹലും. ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ ചില സ്ഥലങ്ങൾ കണ്ടും പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ വിട്ടുകളഞ്ഞും നഗരവീഥിയിലൂടെ സഞ്ചരിക്കുേമ്പാൾ ഏതോ ടൈം മെഷീനിൽ കയറി നൂറ്റാണ്ടുകൾക്കപ്പുറത്ത് വന്നിറങ്ങിയതുപോലെ തോന്നും.
(യാത്ര തുടരുകയാണ്...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.