സുവർണക്ഷേത്ര പടവുകളിൽ
text_fieldsരാവിലെ എണീറ്റതു മുതൽ ആകെ അങ്കലാപ്പായിരുന്നു. രാവിലെതന്നെ സുവർണ ക്ഷേത്രവും കണ്ട് അമൃത്സറിൽനിന്നും ഗുഡ്ബൈ പറയാനായിരുന്നു ആദ്യ പ്ലാൻ. പക്ഷേ, ബൈക്കിെൻറ രണ്ട് ടയറുകളും മാറ്റേണ്ടത് അത്യാവശ്യമായിരിക്കുന്നു. അടുത്ത ലക്ഷ്യ കേന്ദ്രമായ പത്താൻകോട്ട് നിന്നും മാറ്റാനായിരുന്നു ആദ്യം തീരുമാനിച്ചത്. പത്താൻകോട്ടള അമൃത്സറിനെക്കാൾ ചെറിയ നഗരമാണ്. എെൻറ ബൈക്കിന് പറ്റിയ ടയർ അവിടെ കിട്ടിയില്ലെങ്കിൽ ആകെ കുടുങ്ങും. ഉയരങ്ങളിലേക്ക് കയറുന്തോറും ടയറിെൻറ ലഭ്യത കുറയുകയും ചെയ്യും. അറിഞ്ഞുകൊണ്ട് റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തതിനാൽ ടയർ രണ്ടും അമൃത്സറിൽനിന്നു തന്നെ മാറ്റാനും സുവർണ ക്ഷേത്രത്തിെൻറ രാത്രി കാഴ്ചകൂടി ആസ്വദിക്കുവാനും തീരുമാനിച്ചു.
രാവിലെ 10 മണിക്കു ശേഷം എം.ആർ.എഫ് ഡീലറെ ഗൂഗിളിൽ തപ്പി ഇറങ്ങി. ഗൂഗിൾ മാപ്പ് എന്നെ എത്തിച്ചതാകെട്ട എങ്ങുമല്ലാത്ത ഒരിടത്തും. പിന്നീടങ്ങോട്ട് മോഹൻലാൽ സ്റ്റൈലിൽ ചോദിച്ചു ചോദിച്ചു പോയി. അവസാനം ടയർ ഡീലറുടെ അടുത്ത് എത്തിച്ചേർന്നു. എെൻറ ബൈക്കിെൻറ അളവിന് യോജിച്ച രണ്ട് ടയറും കിട്ടി. അവിടെ ഫോർ വീലർ ടയർ മാത്രമേ ഫിറ്റ് ചെയ്യുമായിരുന്നുള്ളു. ബൈക്കിെൻറ ടയർ കൂടി മാറ്റിത്തരാനുള്ള ഏർപ്പാടുണ്ടാക്കണമെന്ന് ഞാൻ അവിടുത്തെ സ്റ്റാഫിനോട് പറഞ്ഞു. അവിടെ ജോലി ചെയ്യുന്ന മധ്യവയസ്കനായ ഒരു സർദാർജി വന്ന് ബൈക്കിെൻറ പിന്നിലെ ടയർ അഴിക്കാൻ തുടങ്ങി.അദ്ദേഹത്തിെൻറ ടയർ അഴിക്കൽ കണ്ടപ്പോഴേ എനിക്ക് പന്തികേട് േതാന്നി. അയാളുടെ മട്ടും രീതിയും കണ്ടപ്പോഴേ ഒരു കാര്യം ബോധ്യമായി ഡിസ്ക് ബ്രേക്കുള്ള ബൈക്കിെൻറ ടയർ ഫിറ്റ് ചെയ്ത് അയാൾക്ക് പരിചയമില്ല എന്ന്. അറിയില്ലെങ്കിലും അറിയുമെന്ന മട്ടിലാണ് അയാളുടെ പണി. എത്രതന്നെ ശ്രമിച്ചിട്ടും സംഗതി ഫിറ്റ് ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവിടുത്തെ സ്റ്റാഫിനോട് പുറത്തുനിന്ന് പണി അറിയാവുന്ന ആരെയെങ്കിലും കൊണ്ടുവരാനും അതിെൻറ ചാർജ് ഞാൻ തന്നെ കൊടുത്തുകൊള്ളാമെന്നും പറഞ്ഞുവെങ്കിലും സർദാർജി പിൻമാറാൻ ഒരുക്കമല്ലായിരുന്നു.
സർദാർജി തോറ്റ് പിൻമാറാൻ തയാറല്ലായിരുന്നു. അയാൾ പണി തുടർന്നുകൊണ്ടിരുന്നു. അയാൾ വിയർത്തുകുളിച്ചു. ടയർ മാറ്റാൻ വന്ന ഞാൻ, അവസാനം ഡിസ്ക് പ്ലേറ്റ് വരെ മാറ്റേണ്ട ഗതികേടിലാവുമോ എന്ന ഭയത്താൽ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ തെറ്റ് എേൻറതാണ്. നാലു ടയറിെൻറ കച്ചവടം നഷ്ടപ്പെടാതിരിക്കാൻ ഫോർ വീലർ ടയർ മാറ്റി മാത്രം പരിചയമുള്ള പാവം സർദാർജിയെ കടയുടമ നിർബന്ധിച്ചതാണ്. അവസാനം പുറത്തുനിന്ന് ഒരു ജോലിക്കാരനെ കൊണ്ടുവന്നു അയാൾ അനായാസം ടയർ മാറ്റി ഫിറ്റ് ചെയ്തു. മുന്നിലെ ടയർ അവർ തന്നത് ഇതേ അളവിൽ തന്നെ ഉള്ള മറ്റേതോ ബൈക്കിെൻറ പിന്നിലെ ടയർ ആയതിനാലും വേറെ സ്റ്റോക്ക് ഇല്ലാത്തതിനാലും അവിടെനിന്നും മാറ്റാൻ കഴിഞ്ഞില്ല. പുറത്തു നിന്നും കൊണ്ടുവന്ന ജോലിക്കാരെൻറ കൂലി ഞാനറിയാതെ സർദാർജി കൊടുക്കാൻ നോക്കി. അയാളുടെ കൂലിയും എെൻറ സന്തോഷത്തിന് സർദാർജിക്ക് ഒരു ടിപ്പും നൽകി അവിടെ നിന്ന് ഇറങ്ങി. പോകാനൊരുങ്ങുമ്പോൾ അവിടെ ഒരു മൂലയിൽ അഴിച്ചുമാറ്റിയ ടയർ ഉപേക്ഷിച്ചു. സത്യത്തിൽ ജീവനില്ലാത്ത ഒരു വസ്തു ആണെങ്കിലും ആ നിമിഷം എന്തുകൊണ്ടോ എനിക്കാ റബർ ടയറിനോട് അജ്ഞാതമായ ഒരു അടുപ്പം തോന്നി. ഇത്ര ദൂരം ഞാൻ എത്തിയത് അതിൽ ഏറിയാണ്. ഇത്രടം വരെ കൂടെ വന്നിട്ട് ഉപേക്ഷിച്ചു പോകുകയാണോ എന്ന് യാചനാ മട്ടിൽ അതെന്നെ നോക്കുന്ന പോലെ തോന്നി. ബൈക്ക് വാങ്ങിയിട്ട് ഒന്നര വർഷമാകുന്നു. അതിനു ശേഷം ആദ്യമായാണ് ടയർ മാറുന്നത്. പിന്നെയും അമൃത്സറിെൻറ ബഹളത്തിലൂടെ മുന്നിലെ ടയർ കൂടി മാറ്റാൻ ഒരു കട തേടി ഞാൻ അലഞ്ഞു.
ഇതിനിടെ ഒരു പഞ്ചാബി പോലീസുകാരൻ കൈ കാണിച്ചു നിർത്തി. നേരത്തെ ടയർ കട ഗൂഗിളിൽ തപ്പിയപ്പോൾ താമസിക്കുന്ന റൂമിെൻറ തൊട്ടടുത്തായാണ് കാണിച്ചത്. അതുകൊണ്ട് ഹെൽമെറ്റ് റൂമിൽ തന്നെ വെച്ചാണ് പുറപ്പെട്ടത്. പോലീസുകാരൻ സിങ് എന്നോട് വാഹനത്തിെൻറ രേഖകൾ ചോദിച്ചു. ലൈസൻസ് കാണിച്ച് ബാക്കി രേഖകൾ റൂമിലാണെന്ന് പറഞ്ഞു.
‘ഹെൽമെറ്റ് എവിടെ...? ഫൈൻ അടയ്ക്കണം...300രൂപ..’ അയാൾ നിന്ന് മുരണ്ടു. പഞ്ചാബിൽ ആരും ഹെൽമെറ്റ് വെക്കുന്നത് കണ്ടില്ലെന്നും എപ്പോഴും ഹെൽമെറ്റ് ധരിച്ചേ യാത്ര ചെയ്യാറുള്ളുവെന്നും റൂം ഇവിടെ അടുത്തുതന്നെയാണെന്നും അയാളോട് പറഞ്ഞു. എെൻറ യാത്രയെക്കുറിച്ചും സന്ദേശത്തെക്കുറിച്ചും പറഞ്ഞപ്പോൾ പോലീസുകാരൻ പുഞ്ചിരിച്ചുകൊണ്ട് ഒരു ഷേക്ക്ഹാൻഡും തന്ന് പൊയ്ക്കോളാൻ പറഞ്ഞു.
മുന്നിലെ ടയർ മാറ്റാൻ ഒരു സാധാരണ കട തപ്പിപ്പിടിച്ചു. അവിടെ നിന്നും നല്ലൊരു ടയർ വാങ്ങി ഫിറ്റ് ചെയ്തു. വളരെ അനായാസം രണ്ട് പയ്യന്മാർ ടയർ മാറ്റിത്തന്നു. അവിടെ ജോലിക്കു നിൽക്കുന്ന കരൺബീർ സിങ് എന്ന പതിനാലുകാരനെ അപ്പോഴാണ് പരിചയപ്പെട്ടത്. എപ്പോഴും ചിരിച്ചുകൊണ്ടു നിൽക്കുന്ന കുട്ടിത്തം മാറാത്ത അവൻ സ്കൂളിൽ തീരെ േപായിട്ടില്ല എന്നു പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. സംഗതി സത്യമാണെന്ന് എെൻറ ആവർത്തിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരത്തിൽനിന്നും മനസ്സിലായി. വീട്ടിലെ ദാരിദ്ര്യവും ബുദ്ധിമുട്ടുകളും കാരണം അവന് പഠിക്കാൻ കഴിയാതെ പോവുകയായിരുന്നു. സ്കൂൾ വരാന്തയിലേക്ക് പിറന്നുവീഴുന്ന നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ. ചെറിയ പ്രായത്തിലേ കുടുംബത്തിെൻറ പ്രാരബ്ധം മുഴുവനും ആ ഇളം ചുമലുകൾ ഏറ്റുവാങ്ങുകയായിരുന്നു. അവെൻറ ഇളയ സഹോദരനും സഹോദരിയും സ്കൂളിൽ പോകുന്നുണ്ട്. ട്രക്ക് ഡ്രൈവറാണ് അച്ഛൻ. ഞാൻ അവനോട് കൂടുതൽ സംസാരിക്കുന്നത് കടയുടെ മുതലാളിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നി. അയാൾ ഇടയ്ക്കിടക്ക് അവനെ അകത്തേക്ക് വിളിക്കും. അവൻ പോയി പിന്നെയും എെൻറ അടുത്ത് വരും. അവിടെ നിന്ന് യാത്ര പറയുേമ്പാൾ അമൃത്സറിലെ പ്രധാന ഭക്ഷണമായ ‘കുൽച്ച’ അടുത്ത് എവിെട കിട്ടുമെന്ന് ഞാൻ അവനോട് ചോദിച്ചു. അവൻ പറഞ്ഞിടത്തുനിന്ന് ‘കുൽച്ച’ ഉച്ചഭക്ഷണമാക്കി. ഗോതമ്പു കൊണ്ടുണ്ടാക്കിയ, റൊട്ടിയുടെ അത്ര കട്ടിയില്ലാത്ത ഒരിനമാണ് കുൽച്ച. കൂടെ കഴിക്കാൻ സോയാബീനും ബീറ്റ്റൂട്ടും കൂട്ടിക്കലർത്തിയ മറ്റൊരു വിഭവവും. കുൽച്ചക്ക് നല്ല രുചിയായിരുന്നു.
റൂമിൽ ചെന്ന് ക്യാമറ ബാഗുമെടുത്ത് നേരേ പോയത് സുവർണ ക്ഷേത്രത്തിലേക്കാണ്. ക്ഷേത്രത്തിെൻറ റോഡിൽ റിക്ഷക്കാരുടെ പതിവ് ബഹളം. തെരുവ് കച്ചവടങ്ങളും സജീവം. പാദരക്ഷകൾ അഴിച്ചുവെച്ച് തലമറച്ചുവേണം ക്ഷേത്ര സമുച്ചയത്തിനകത്തേക്ക് കടക്കാൻ.
സിഖ് മതവിശ്വാസികളുടെ ഏറ്റവും വലിയ ആരാധനാലയമായ സുവർണ േക്ഷത്രത്തിനുള്ളിൽ പ്രവേശിക്കാൻ നാലു ഭാഗത്തുനിന്നും കവാടങ്ങളുണ്ട്. ഏത് മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും അവിടേക്ക് സ്വാഗതം എന്നാണ് അത് സൂചിപ്പിക്കുന്നത്. 750കിലോ ഗ്രാം സ്വർണം കൊണ്ട് പൂശിയതാണ് സുവർണക്ഷേത്രം. വലിയൊരു കൃത്രിമ ജലാശയത്തിെൻറ മധ്യത്തിൽ സുവർണ ക്ഷേത്രം നിലകൊള്ളുന്നു. ആ കുളത്തിെൻറ പടവുകളിറങ്ങി ചില വിശ്വാസികൾ മുങ്ങിനിവർന്ന് ക്ഷേത്രത്തിന് അഭിമുഖമായി കൈകൂപ്പി നിൽക്കുന്നതു കാണാം. എല്ലാ സിഖ് മതവിശ്വാസികളും അവിടെയെത്തി സാഷ്ടാംഗ പ്രണാമം അർപ്പിക്കുന്നു.
ക്ഷേത്ര പരിസരത്ത് ലങ്കാർ എന്നു പറയുന്ന ഒരു സ്ഥലത്ത് അേനകം പേർക്ക് സമൂഹഭക്ഷണ വിരുന്നൊരുക്കിയിട്ടുണ്ട്. താെഴ നിന്ന് പാത്രം വാങ്ങി മുകളിലെ ഹാളിൽ നിലത്തിരുന്നാൽ ചപ്പാത്തിയും ചെറുപയർ കറിയും ഉരുളക്കിഴങ്ങിെൻറ മസാലയും വിളമ്പിത്തരും. ചപ്പാത്തി വാങ്ങാൻ ഒരു കൈ നീട്ടിയപ്പോൾ തൊട്ടടുത്തിരുന്ന ആളാണ് പറഞ്ഞത് രണ്ടു കൈയും നീട്ടിയാലേ തരൂ എന്ന്. ഭക്ഷണം വിളമ്പാൻ ചെറുപ്പക്കാർ അടക്കമുള്ള വലിയൊരു നിര തന്നെയുണ്ട്. എല്ലാം അതിെൻറ വൃത്തിയിലും ചിട്ടയിലും തന്നെ. ചുറ്റുവട്ടത്തായി പാത്രം കഴുകാനും പച്ചക്കറി അരിയാനും ചപ്പാത്തി ഉണ്ടാക്കാനും സജീവമായി കുറേ പേരുണ്ട്. ആരും തന്നെ സ്ഥിരം ജോലിക്കാരൊന്നുമല്ല. വിശ്വാസത്തിെൻറ ഭാഗമായി പുണ്യം തോടി പലപ്പോഴായി പലരും വന്ന് ചെയ്യുന്ന ഒരു സേവനമാണത്.
സുവർണ ക്ഷേത്രത്തിനകത്ത് കയറാൻ വലിയ വരിയായിരുന്നു. കുളത്തിനു മുകളിലൂടെ ഉണ്ടാക്കിയ വഴിയിലുടെ ഒരു മഗണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ സുവർണ ക്ഷേത്രത്തിനകത്ത് എത്തി. അതിനകത്തുള്ള പരിതോസ്ഥാനത്തിന് രണ്ടു ഭാഗങ്ങളിലായി വിശ്വാസികൾ ഇരിക്കുന്നു. ഒരു ഭാഗത്ത് ഭജന നടക്കുന്നുണ്ട്. സുവർണ ക്ഷേത്രത്തിെൻറ ദീപാലംകൃതമായ രാത്രി കാഴ്ച കൂടി ആസ്വദിച്ചുകൊണ്ടാണ് ഞാൻ റൂമിലെത്തിയത്്.
ആ കാഴ്ച കാണേണ്ടതു തന്നെയാണ്. ഉലയിൽ കാച്ചിയ പൊന്നുപോലെ ഒരു ക്ഷേത്രം നിന്നു ജ്വലിക്കുന്നു. രാവെളിച്ചത്തിൽ, സ്വർണപ്രഭയിൽ മുങ്ങിനിൽക്കുന്ന സുവർണ ക്ഷേത്രം എത്രകാലം കഴിഞ്ഞാലും സ്വപ്നങ്ങളിലേക്കും പോലും പാഞ്ഞെത്തുമെന്നുറപ്പ്.
(ഇനി യാത്ര പത്താൻകോട്ടിലേക്കാണ്....)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.