ടയർ പണിമുടക്കി, യാത്ര പത്താൻകോട്ടിൽ നിർത്തി
text_fieldsഅമൃത്സറിൽനിന്നും 240 കിലോ മീറ്റർ അകെലയുള്ള ഉദ്ധംപൂർ എത്തുവാൻ പാകത്തിലാണ് രാവിലെ 10 മണിക്കു മുമ്പായി റൂം വിട്ടിറങ്ങിയത്. അമൃത്സർ നഗരത്തിലെ തിരക്ക് ഒഴിച്ചാൽ പിന്നീടങ്ങോട്ട് സുഗമമായ യാത്ര ആയിരുന്നു. കാതടപ്പിക്കുന്ന ഹോൺ കോലാഹലങ്ങളിൽനിന്ന് മുക്തമായതോടെ മനസ്സിനും യാത്രയ്ക്കും ഒരു സുഖം തോന്നി. നഗരം വിട്ടുകഴിഞ്ഞപ്പോൾ റോഡിനിരുവശവും പച്ചവിടർത്തി നിൽക്കുന്ന ഗോതമ്പ് പാടങ്ങൾ കണ്ണിനും സുഖകരമായ കാഴ്ചയൊരുക്കി.
യാത്രാ മധ്യേയാണ് അറവുമാടുകളെ വിൽക്കുന്ന ഒരിടം കണ്ടത്. ബൈക്ക് അങ്ങോട്ട് അടുപ്പിച്ചു നിർത്തി. അതിനടുത്തായി ചെറിയ വീടിന് സമീപം പ്രായമായ ഒരാൾ വടിയും പിടിച്ച് നിൽക്കുന്നുണ്ടയിരുന്നു. വടി അയാളുടെ വാർധക്യത്തെ താങ്ങിനിർത്താനുള്ളതായിരുന്നില്ല. മെരുങ്ങാതെ നിൽക്കുന്ന കന്നുകാലികളെ അടക്കി നിർത്താനുള്ളതായിരുന്നു. ആ വടിയുടെ ആജ്ഞയുടെ അറ്റത്ത് മാടുകൾ അനുസരണയോടെ നിന്നു. വീടിെൻറ ചുറ്റിലുമായി അറവുമാടുകളും വൈക്കോൽ കൂനകളും പുല്ലും ചാണകവുമെല്ലാം കാണാം. ആ വൃദ്ധെൻറ മകനായ അലി എന്നയാളാണ് എല്ലാത്തിെൻറയും മേൽനോട്ടം വഹിച്ചിരുന്നത്ത്. അലിയുടെ മകൻ 13കാരനായ ഷഹീൽ കന്നുകാലികൾക്കുള്ള പുല്ല് ട്രാക്ടറിൽ ചുറ്റിനും ഒാടിച്ച് വേണ്ട സ്ഥലങ്ങളിലൊക്കെ ഇട്ടുകൊടുക്കുന്നത്.
അതിനിടയിൽ തെൻറ അനുജനെക്കൂടി ട്രാക്ടർ ഒാടിക്കാൻ പഠിപ്പിക്കുന്ന പണിയും ഷഹീൽ നടത്തുന്നുണ്ട്. സ്കൂളും വിദ്യാഭ്യാസവുമൊന്നുമില്ലെങ്കിലും ഇൗ പ്രായത്തിൽ നമ്മളാരും കൈവെക്കാത്ത മേഖലയിലാണ് പിള്ളേരുടെ കളി. ഷഹീലിെൻറ പിതാവ് അലി കൂടെയുള്ള തൊഴിലാളികളോട് പുല്ല് നേരാംവണ്ണം ട്രാക്ടറിൽനിന്ന് പുറത്തിറക്കാത്തതിന് ദേഷ്യം പിടിക്കുന്നുണ്ട്. അൽപ നേരത്തിനു ശേഷം ഞാൻ വീണ്ടും യാത്ര തുടങ്ങി. റോഡിെൻറ വശങ്ങളിൽ പലയിടത്തും സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകൾ കാണാം. അതിെൻറ മിനാരങ്ങൾക്കു ചുറ്റും പ്രാവുകൾ വട്ടമിട്ടു പറക്കുന്നു.
കുറേ നേരത്തെ യാത്രയ്ക്കു ശേഷം ബൈക്കിെൻറ ബാലൻസിങ്ങിൽ എന്തോ പ്രശ്നങ്ങൾ ഉള്ളതായി തോന്നിത്തുടങ്ങി. ബൈക്ക് സൈഡിൽ നിർത്തി നോക്കുേമ്പാൾ പിന്നിലെ ടയറിൽ തീരെ കാറ്റില്ല. ഇന്നലെ മാറ്റിയ പുത്തൻ ടയറാണ്. ഇതെന്തുപറ്റി...?
കുറച്ചുദൂരം കൂടി സാവധാനം മുന്നോട്ടുപോയപ്പോൾ ഒരു പെട്രോൾ പമ്പ് കണ്ടു. പമ്പിൽനിന്ന് കാറ്റു നിറയ്ക്കാമെന്ന ധാരണയിലാണ് അവിടെ കയറിയത്. നമ്മുടെ നാട്ടിലെ ഏത് പമ്പിലും സൗജന്യമായി കിട്ടുന്ന ഒരു സേവനമാണല്ലോ അത്. പക്ഷേ, അവിടെ അങ്ങനെയൊരു സംവിധാനം ഉണ്ടായിരുന്നില്ല. ടയറിൽ ഒന്നും തറച്ചുകയറിയാതായി കാണുന്നില്ല. വാൽവിന് കുഴപ്പവുമില്ല. പെട്രോൾ പമ്പിൽ പറഞ്ഞ് അവിടുത്തെ ഒരു മുറിയിൽ എെൻറ ബാഗെല്ലാം അഴിച്ചുവെച്ച്. തൊട്ടടുത്തുള്ള ടയർ കടയിൽപോയി കാറ്റ് നിറച്ചു. ടയറിൽ പഞ്ചറോ മറ്റ് തകരാറുകളോ ഒന്നുമില്ലെന്ന് കടക്കാരൻ പറഞ്ഞൂ. തിരികെ പെട്രോൾ പമ്പിൽ വന്ന് ബാഗെല്ലാം കെട്ടിവെച്ച് യാത്ര തുടർന്നു.
പത്താൻകോട്ടിൽ എത്തുേമ്പാൾ ഉച്ചയ്ക്ക് 1.30 ആയി. പത്താൻകോട്ടിൽ ധാരാളം മിലിട്ടറി സ്റ്റേഷനുകളുണ്ട്. എയർേഫാഴ്സിെൻറ വിമാനം ഇടയ്ക്കിടെ മുകളിലൂടെ പറക്കുന്നതു കാണാം. പത്താൻകോട്ട് റെയിൽവേ സ്റ്റേഷനു സമീപം തണുപ്പിൽ ധരിക്കാൻ വേണ്ട ബൂട്ടും വസ്ത്രങ്ങളും വിൽക്കുന്ന കുറേ കടകൾ കണ്ടു. അതിലൊന്നിൽ കയറി ബൂട്ടും ഗ്ലൗസും വിൻറർ ജാക്കറ്റും ചെറിയൊരു ബാഗും വാങ്ങിച്ചു. ആദ്യം പറഞ്ഞ വില കേട്ട് ഞാൻ അടുത്ത കടയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ പകുതിയിലധികം വില കുറച്ചാണ് എനിക്ക് എല്ലാം കൂടി കടക്കാരൻ തന്നത്. കടയിൽനിന്നിറങ്ങി സാധനം വേണ്ട എന്നു പറഞ്ഞ് മുന്നോട്ട് നടന്നപ്പോൾ ജാക്കറ്റിനു മാത്രം 700 രൂപയോളം കുറഞ്ഞു.
ടയറിെൻറ തകരാറും ഷോപ്പിങ്ങുമെല്ലാം കൂടി ഇന്നത്തെ എെൻറ ലക്ഷ്യസ്ഥാനത്തെ മാറ്റി മറിച്ചു. ഉച്ചഭക്ഷണം കഴിച്ചതു തന്നെ 3.30നാണ്. ഇരുട്ടുന്നതിനു മുമ്പ് ഉദ്ധംപൂരിഋലക്ക് എത്തിച്ചേരാൻ കഴിയുമെന്ന് ഒരുറപ്പുമില്ലായിരുന്നു. ഒന്ന് റൂട്ട് മാറ്റി ജമ്മുവിലേക്ക് വെച്ചുപിടിച്ചാലും രാത്രി ഏഴ് മണിക്കു മുമ്പ് എത്തുമെന്ന് േതാന്നുന്നില്ല. എന്നാൽ പിന്നെ ഇവിടെത്തന്നെ റൂമെടുത്ത് കൂടാമെന്ന് വിചാരിച്ചു. നാലര മണിയോടെ റൂം തരപ്പെട്ടു. കിട്ടിയ റൂം കൊടുത്ത പൈസക്ക് വസൂലാകുന്നതല്ല എന്നൊരു തോന്നലുണ്ടായിരുന്നു. പത്താൻകോട്ടിെൻറ സന്ധ്യാ കാഴ്ചകൾ കാണാൻ ബൈക്കെടുത്ത് ഇറങ്ങി. ഇടയിൽ കണ്ട ടയർ കടയിൽനിന്നും പിന്നിലെ ടയറിെൻറ അവസ്ഥ ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തി. രാത്രി ഭക്ഷണവും കഴിച്ച് റൂമിലെത്തി കിടക്കുേമ്പാഴും എയർഫോഴ്സിെൻറ വിമാനങ്ങൾ തലയ്ക്കുമുകളിലൂടെ ഇരമ്പി പായുന്നുണ്ടായിരുന്നു...
(അപ്പോൾ നാളെ കശ്മീരിെൻറ മണ്ണിൽ കാണാം....)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.