കോക്കർനാഗിലെ കൂട്ടുകാർ
text_fieldsപഹൽഗാമിെൻറ താഴ്വാരയിൽ രാവിലെ നല്ല തണുപ്പായിരുന്നു.്പ്രഭാതഭക്ഷണവും കഴിഞ്ഞ് രാവിലെ 10 മണിയോടെ കോക്കർനാഗ് എന്ന സ്ഥലം ലക്ഷ്യമാക്കി ഇറങ്ങി. ഹെൽമെറ്റും ക്യാമറയും വാട്ടർബോട്ടിലും മാത്രമേ കൂടെ കൊണ്ടുപോന്നുള്ളു. പഞ്ചർ കിറ്റുകൂടി എടുത്താലോ എന്ന് തോന്നിയതാണ്. പക്ഷേ, ഭാഗ്യത്തിന് കുഴപ്പമൊന്നുമുണ്ടായില്ല.
ആദ്യത്തെ 25 കിലോ മീറ്റർ മോശം റോഡിലൂടെയായിരുന്നു യാത്ര. റോഡിെൻറ തകരാറിനു പുറമെ ഒട്ടും പ്രതീക്ഷിക്കാത്ത ഹമ്പുകൾ കൂടി എടുത്തുചാടേണ്ടിവന്നു. റോഡിെൻറ വലതുവശം കുറേ ദൂരത്തോളം നിറഞ്ഞൊഴുകുന്ന അരുവിയായിരുന്നു. ചെമ്മരിയാടുകളെ മേച്ചുകൊണ്ട് രാവിലെത്തന്നെ ആട്ടിടയന്മാർ വടിയും ചുമലിൽ നിവർത്തിപ്പിടിച്ച് നടപ്പു തുടങ്ങി. ഇന്നത്തെ സവാരിക്കുള്ള ആളുകളെ പിടിക്കാൻ കുതിരക്കൂട്ടവുമായി കുറച്ചുപേർ പഹൽഗാമിലേക്കും വെച്ചുപിടിക്കുന്നുണ്ടായിരുന്നു. പൂത്തുനിൽക്കുന്ന കടുക് പാടങ്ങളിൽ കർഷകരെ കാണാം. കെട്ടിട നിർമാണത്തിനുള്ള സാമഗ്രികൾ ചാക്കിൽ നിറച്ച് കുതിരപ്പുറത്തുവെച്ച് പോകുന്നു വേറേ ചിലർ.
കോക്കർനാഗിലേക്കുള്ള വഴിയിൽ അൽപം മാറിയാണ് മാർത്താണ്ഡ സൂര്യക്ഷേത്രം. കയറ്റം നിറഞ്ഞ േറാഡ് താണ്ടിവേണം അവിെടയെത്താൻ. ഗൂഗിൾ കാണിച്ച വഴിയിലൂടെ അവിടേക്ക് എത്താൻ കഴിയാത്തതിനാൽ ചോദിച്ചറിഞ്ഞാണ് അടുത്തെത്തിയത്. ക്ഷേത്രത്തിെൻറ അടുത്ത് ബൈക്ക് നിർത്തി ദാഹം തീർക്കാൻ വാട്ടർബോട്ടിൽ നോക്കുേമ്പാഴാണ് ഏതോ ഹമ്പിൽ ചാടി അത് നഷ്ടമായത് അറിഞ്ഞത്. വാട്ടർ ബോട്ടിലിെൻറ ഹോൾഡർ നട്ട് അൽപം ലൂസ് ആയിരുന്നു. ഹോൾഡർ ചരിഞ്ഞ് വീണ് കിടപ്പുണ്ട്. ആ ബോട്ടിലായിരുന്നു ഇത്രയും ദിവസം എെൻറ ദാഹം ശമിപ്പിച്ചിരുന്നത്. പോയത് പോയി. ഇനി അതാലോചിച്ചിട്ട് കാര്യമില്ല. എന്നാലും നല്ല വിഷമം തോന്നി. ഒരു സന്തത സഹചാരി നഷ്ടമായതിെൻറ സങ്കടം. എവിടെയാണ് പോയതെന്ന് ഒരു പിടിയും ഇല്ലായിരുന്നു. വല്ല ഒാവു ചാലിലോ മറ്റോ വീണുകിടക്കാതെ ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ മതിയായിരുന്നു.
മാർത്താണ്ഡ സൂര്യ ക്ഷേത്രത്തിൽ കാര്യമായ സന്ദർശകരൊന്നുമില്ല. എട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഇൗ ക്ഷേത്രത്തിെൻറ പല ഭാഗങ്ങളും തകർക്കപ്പെട്ട നിലയിലായിരുന്നു. 15ാം നൂറ്റാണ്ടിലെ കശ്മീരി രാജാവാണ് ഇൗ തകർച്ചയുടെ പിന്നിലത്രെ. പൂർണമായും കരിങ്കല്ലിൽ ആണ് ക്ഷേത്ര മന്ദിരവും തൂണും മതിൽക്കെട്ടുമെല്ലാം നിർമിച്ചിരിക്കുന്നത്.
അവിടെനിന്ന് കോക്കർനാഗ് വരെ പോലീസും പട്ടാളവുമൊന്നുമില്ലാത്ത ഗ്രാമപ്രദേശങ്ങളായിരുന്നു. വൃത്തി കൊണ്ട് മാതൃകയാക്കാവുന്ന ഗ്രാമപാതകൾ. ഒരിടത്ത് എത്തിയപ്പോൾ നിറയെ ആപ്പിൾത്തോട്ടം കണ്ടു. ഗുലാം മുഹ്യുദ്ദീൻ എന്ന പ്രായമായ ഒരു കർഷകൻ ചെറിയൊരു നീർച്ചാലിൽനിന്നും വെള്ളം വീപ്പയിലേക്ക് നിറയ്ക്കുകയാണ്. അദ്ദേഹത്തിെൻറ മകൻ ഉന്തുവണ്ടിയുമായി വന്ന് വെള്ളം നിറച്ച വീപ്പകൾ ആപ്പിൾത്തോട്ടത്തിനകത്തു കൊണ്ടുപോയി മരങ്ങൾക്ക് സ്പ്രേ ചെയ്യുന്നത് കാണാം. തന്നെ എല്ലാവരും ‘ഷാ’ എന്നാണ് വിളിക്കുക എന്ന് ഗുലാം മുഹ്യുദ്ദീൻ പറഞ്ഞു. അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ആദ്യമായി കണ്ട മനുഷ്യനെപ്പോലും സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിക്കുന്ന, ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നവരുടെ മണ്ണ് എങ്ങനെയാണ് കലുഷിത ഭൂമിയാകുന്നതെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. പിന്നീടൊരിക്കൽ ആവാമെന്നു പറഞ്ഞ് ഞാനവിടെ നിന്ന് യാത്ര പറഞ്ഞു. പിന്നീടൊരിക്കൽ കൂടി ആ മനുഷ്യനെ കാണുമെന്ന് ഒരുറപ്പുമില്ലാതിരുന്നിട്ടും അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് പിന്നീട് ഞാൻ ആലോചിക്കാതിരുന്നില്ല. പക്ഷേ, അതിന് ഒരുത്തരം ഉണ്ടയിരുന്നില്ല.
കോക്കർനാഗ് പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശമാണ്. അവിടുത്തെ ബൊട്ടാണിക്കൽ ഗാർഡനാണ് ഏറെ ശ്രദ്ധേയം. വിവിധതരത്തിലുള്ള പക്ഷികളും പൂക്കളും മരങ്ങളും ഗാർഡനുള്ളിൽ ഇടംപിടിച്ചിട്ടുണ്ട്. അപ്പോഴാണ് എെൻറ കൈയിലെ ക്യാമറയിൽ ഫോേട്ടാ എടുക്കാൻ നിർബന്ധിച്ച് രണ്ട് സുഹൃത്തുക്കൾ ഒപ്പം കൂടിയത്. ഫോേട്ടാ എടുത്തുകഴിഞ്ഞിട്ടും അവർ എെൻറ കൂടെ വന്ന് എല്ലാ സ്ഥലങ്ങളും കാണിച്ചു തന്നു. പോകുന്നതുവരെ ഒപ്പം നിന്നു. ആബിദ്, ഡാനിഷ് എന്നിങ്ങനെയാണ് അവരുടെ പേര്. ബൊട്ടാണിക്കൽ ഗാർഡനടുത്ത് സർക്കാർ വക മീൻ വളർത്തൽ കേന്ദ്രമുണ്ടെന്നും കാണണോ എന്നും അവർ ചോദിച്ചു. അങ്ങനെ ഞങ്ങൾ മീൻ വളർത്തുകേന്ദ്രത്തിൽ ചുറ്റി നടന്നു കണ്ടു. അകത്ത് പ്രത്യേകം മുറികളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന കുഞ്ഞു മീനുകൾ തൊട്ട് പുറത്തെ കുളത്തിൽ കുത്തിമറിഞ്ഞ് നീന്തുന്ന ഭീമൻ മീനുകൾ വരെ അവിടെയുണ്ടായിരുന്നു.
ബൊട്ടാണിക്കൽ ഗാർഡനിൽ ചിനാർ മരങ്ങളും വാൽനട്ട് മരങ്ങളും പൈൻ മരങ്ങളു വില്ലോ മരങ്ങളും നിറയെ ഉണ്ടായിരുന്നു. അതിെൻറയൊക്കെ ഇടയിലൂടെ തട്ടുതട്ടായി ഒലിച്ചിറങ്ങിപ്പോകുന്ന അരുവിയും കാണാം. എന്തു കാര്യത്തിനും ഞങ്ങളുണ്ടെന്ന ഉറച്ച നിലാപടിലായിരുന്നു ആബിദും ഡാനിഷും.
ആരെങ്കിലും ചോദിക്കുേമ്പാൾ ‘എെൻറ സുഹൃത്താണ് കേരളത്തിൽ നിന്ന് വന്നതാണ്’ എന്ന് പറഞ്ഞ് എന്നെ അവർ ഏറ്റെടുത്തപോലെയായി. എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യവുമായി ഒരു പോലീസുകാരൻ വന്നേപ്പാൾ അയാളോട് മറുപടി പറഞ്ഞതും അവരായിരുന്നു. ആ മിടുക്കന്മാരായ ചങ്ങാതിമാരോട് യാത്ര പറഞ്ഞ് നാല് മണിയോടെ കോക്കർനാഗ് വിട്ട് പഹൽഗാമിലേക്ക് തന്നെ മടങ്ങി.
കോക്കർനാഗിൽ പഹൽഗാമിനെ അപേക്ഷിച്ച് തണുപ്പ് കുറവായിരുന്നു. പഹൽഗാമിനോട് അടുക്കുേന്താറും തണുപ്പിന് കാഠിന്യമേറി. ശരീരം വിറയ്ക്കാൻ തുടങ്ങി. തലേന്ന് എടുത്ത അതേ മുറിയിൽ കയറി ജനൽ വാതിലുകൾ എല്ലാം അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി തണുപ്പിന് അകത്തേക്ക് കടക്കാനുള്ള സകല പഴുതും അടച്ചു. അപ്പോഴും നേർത്ത ശബ്ദത്തിൽ ഉയർന്ന അരുവിയുടെ താരാട്ടും കേട്ട് ഉറങ്ങാൻ കിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.