പഹൽഗാമിെൻറ പകൽക്കാഴ്ചകൾ
text_fieldsഹിമാലയത്തിെൻറ മടിത്തട്ടിലെ ഇന്നലത്തെ രാത്രിയിലെ ഉറക്കം വല്ലാത്തൊരു അനുഭവമായിരുന്നു. ഉറങ്ങാൻ കിടക്കുേമ്പാൾ കണ്ണാടി ജനാലയിലുടെ നിലാവിൽ മഞ്ഞ് പുതച്ചു കിടക്കുന്ന പർവതനിരകളെ കാണാമായിരുന്നു. മുകളിൽ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി അറ്റനഷനായി എഴുന്നേറ്റു നിൽക്കുന്ന പൈൻ മരങ്ങളും പർവതനിരകളും ചേർന്ന് ഗുൽമാർഗിനെ താരാട്ട് പാടി ഉറക്കുന്ന പോലെ തോന്നി. അറിയാതെ എപ്പോഴോ ഉറങ്ങിപ്പോവുകയും ചെയ്തു.
രാവിലത്തെ കണിയും ഹിമാലയനിരകൾ തന്നെ. എണീറ്റ് മുഖം കഴുകി പുറത്തിറങ്ങി. ശ്വാസോഛ്വാസത്തിൽ പുകമഞ്ഞു കലർന്നിരുന്നു. ഹോട്ടലിലെ റസ്റ്റാറൻറിൽ പോയി കശ്മീരി കാവ ഒാർഡർ ചെയ്തു. തലേന്ന് ദാൽ തടാകത്തിൽനിന്ന് കുടിച്ച കാവയുടെ അത്ര പോരായിരുന്നു അത്.
ഒമ്പതു മണിയോടെ ഗുൽമാർഗ് വിട്ട് പഹൽഗാമിലേക്കുള്ള യാത്ര തുടങ്ങി. വെയിൽ ഉണ്ടായിരുന്നുവെങ്കിലും തണുപ്പിനെ അകറ്റിനിർത്താൻ അതു പോരായിരുന്നു. ഗുൽമാർഗിെൻറ കുന്നിൻ ചെരുവുകൾ ഇറങ്ങി താെഴ റോഡിലെത്തി. മുന്നോട്ടുള്ള യാത്രയിൽ ഇടയ്ക്കൊന്ന് സൈഡ് മിററിൽ നോക്കി. പിന്നിലെ ഹിമാലയത്തിെൻറ അതിഗംഭീരമായ കാഴ്ച അതിൽ നിഴലിച്ചു.
മറ്റൊരു പകലിെൻറ തിരക്കാർന്ന ജീവിതത്തിലേക്ക് കശ്മീർ ഉണരുകയായിരുന്നു. സ്കൂളുകിലേക്കും ജോലി സ്ഥലത്തേക്കും പോകാനായി ആളുകൾ റോഡിെൻറ വശങ്ങളിൽ തയാറായി നിൽക്കുന്നു. ബസ് സർവീസ് കുറവായതിനാലാവണം വരുന്ന വാഹനങ്ങൾക്കൊക്കെയും അവർ കൈകാണിക്കുന്നുണ്ട്. വെളുത്തു തുടുത്തവരാണ് കശ്മീരികളിൽ അധികവും. തണുപ്പ് കുപ്പായമണിഞ്ഞ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്...
ശ്രീനഗറിൽ എത്തിയ ഞാൻ കാനൺ ക്യാമറ സർവീസ് സെൻററിലേക്കാണ് പോയത്. ജയ്സാൽമീറിലെ മുറിയിൽവെച്ച് അമിത വോൾേട്ടജിൽ തകരാറിലായ ക്യാമറയുടെ ബാറ്ററി ചാർജർ ഒറിജിനൽ വാങ്ങാനായിരുന്നു അവിടെ എത്തിയത്. രാജസ്ഥാൻ മുതൽ അന്വേഷിക്കാൻ തുടങ്ങിയതാണ്. എവിടെ നിന്നും കിട്ടിയിരുന്നില്ല. എന്തായാലും ശ്രീനഗറിൽ കിട്ടാതിരിക്കില്ല എന്ന് അമൃതസറിലെ സെൻററിൽ നിന്ന് ഒരുറപ്പ് കിട്ടിയിരുന്നു. ചാർജറും വാങ്ങി പിന്നീട് പോയത് എയർടെല്ലിെൻറ ഒാഫീസിലേക്കാണ്. കശ്മീരിൽ നിന്നും എടുത്ത സിമ്മിൽ പേയ്മെൻറ് ബാങ്കിങ് തുടങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒാൺൈലൻ റൂം ബുക്കിങ്ങിെൻറ ഒ.ടി.പി നമ്പർ കേരള നമ്പറിലേക്കാണ് വരുന്നത്. ആ സിം ആകെട്ട കശ്മീരിൽ പ്രവർത്തിക്കുകയുമില്ല.
ശ്രീനഗറിൽനിന്ന് പഹൽഗാമിലേക്ക് തിരിക്കുേമ്പാൾ ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. വഴിയിൽ ശ്രീനഗർ -ജമ്മു ഹൈവേയിൽ നിറയെ പട്ടാളക്കാരായിരുന്നു. പട്ടാള വാഹനങ്ങൾ പോകാനായി അഞ്ചു മിനിറ്റോളം മറ്റു വാഹനങ്ങൾ തടഞ്ഞിട്ടു. സകല മുക്കിലും മൂലയിലും ജാഗരൂകരായി പട്ടാളക്കാർ നിൽപ്പുണ്ട്്. എെൻറ ഹെൽമെറ്റിനു മുകളിലെ ആക്ഷൻ ക്യാമറ കണ്ടിട്ടാവണം ചില സൈനികർ തറപ്പിച്ചു നോക്കുന്നുണ്ട്്. ഹൈവേയിൽനിന്ന് പഹൽഗാമിലേക്ക് തിരിയുന്നിടത്ത് ഒരു പട്ടാളക്കാരൻ എന്നെ തടഞ്ഞുനിർത്തി. ‘എവിടെ നിന്നു വരുന്നു...? എങ്ങോട്ട് പോകുന്നു...?’ എന്നൊക്കെ അയാൾ സന്തോഷത്തോടെയാണ് ചോദിച്ചത്. സഞ്ചാരികളോട് അയാൾക്കൊരു മമതയുണ്ടെന്ന് തോന്നി. എെൻറ ബൈക്ക് നിർത്തിയ കാരണം മറ്റൊരു ലോറിക്ക് കടന്നുപോകാൻ ബുദ്ധിമുട്ടായതിനാൽ അധികം സംസാരിക്കാൻ നിൽക്കാതെ ആൾ ദ ബെസ്റ്റ് പറഞ്ഞ് ആ സൈനികൻ എന്നെ യാത്രയാക്കി.
പിന്നീടങ്ങോട്ടുള്ള യായ്രിൽ കശ്മീരിെൻറ മറ്റൊരു മുഖം തിരശ്ശീല വകഞ്ഞ് പ്രത്യക്ഷപ്പെട്ടു. തികച്ചും ശാന്തമായ ഗ്രാമങ്ങൾ പഹൽഗാമിലേക്കുള്ള വഴിയിൽ വരവേറ്റു. അരളി മരങ്ങളും പുൽമേടുകളും അരുവിയും കുതിരയും ആടും കോഴിയും നന്മ നിറഞ്ഞ കുറേ മനുഷ്യരും അധിവസിക്കുന്ന ഗ്രാമങ്ങൾ. അതിലൊരിടത്ത് ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിച്ചുകൊണ്ടിരുന്ന കുറച്ചുപേർക്കരികിൽ ഞാനെത്തി. പ്രായമായ കുറച്ചുപേർ വാൽനട്ട് മരത്തിെൻറ ചുവട്ടിൽ ഇരിക്കുന്നുണ്ട്. തൊട്ടപ്പുറത്തായി സ്ത്രീകളും സൊറ പറഞ്ഞിരിക്കുന്നു. ചെറുപ്പക്കാരും പിള്ളേരും വേറെയുമുണ്ട്. പ്രധാന റോഡിൽനിന്ന് മുകളിലേക്ക് പോകുന്ന മറ്റൊരു പാതയും കാണാം. അതിനടുത്തായി കുടിവെള്ളത്തിെൻറ പൈപ്പും തൊട്ടടുത്ത് ഒരു പള്ളിയുമുണ്ട്്. നമ്മുടെ നാട്ടിലെ േപാലെ പള്ളിക്ക് വലിയ മിനാരങ്ങളില്ല. പുറത്തേക്ക് കാണുന്ന ഉച്ചഭാഷിണിയിൽനിന്നും ചുമരിലെ അറബി വചനങ്ങളിൽനിന്നും അതൊരു പള്ളിയാണെന്ന് മനസ്സിലാക്കാം. നിറയെ തണലുകൾ കൊണ്ട് അലങ്കരിച്ച ഒരു പ്രദേശമായിരുന്നു അത്. എത്ര വൃത്തിയിലാണ് ആ ഗ്രാമം അവർ സംരക്ഷിച്ചിരിക്കുന്നത്. മാലിന്യത്തിെൻറ തരിമ്പുമില്ലാത്ത ഒരു ശുദ്ധഗ്രാമം.
അവിടെ നിന്നു തുടർന്ന യാത്ര നാല് മണിയോടെ പഹൽഗാമിലെത്തി. യാത്രയിൽ ഫോേട്ടാ എടുക്കാനായി പലയിടത്തും നിർത്തി സാവധാനമായിരുന്നു യാത്ര. റൂം എടുത്ത ശേഷം ക്യാമറയും തൂക്കി ഞാൻ പുറത്തിറങ്ങി. തൊട്ടടുത്തെല്ലാം ഗ്രാമങ്ങളായിരുന്നു. കുട്ടികൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നു. അതിെന ക്രിക്കറ്റ് എന്നൊന്നും വിളിക്കാൻ കഴിയില്ല. അവർ തന്നെ കണ്ടുപിടിച്ച രസകരമായ ഒരുതരം കളിയാണത്. പ്ലാസ്റ്റിക്കിെൻറ ബോൾ കൊണ്ടെറിയും. മരപ്പലക ചെത്തിയുണ്ടാക്കിയ ബാറ്റ് കൊണ്ട് അടിച്ചു പറപ്പിക്കുന്ന പന്ത് പിടിക്കാൻ എല്ലാവരും കൂടി ഒാടും. അത് കിട്ടുന്നയാൾ വന്ന് ബാറ്റ് ചെയ്യും. ക്യാമറ കണ്ടപ്പോൾ ആദ്യം അവരെല്ലാം ഒാടി മറഞ്ഞെങ്കിലും പിന്നീട് എല്ലാവരും ഫോേട്ടായ്ക്ക് പോസ് ചെയ്യുന്ന തിരക്കിലായിരുന്നു. തൊട്ടടുത്തുള്ള അവരുടെ വീടുകളിലെ മുതിർന്ന സ്ത്രീകൾ വേലിക്കരികിൽ വന്ന് കളികണ്ടു നിൽക്കുന്നു. മരത്തിലും കല്ലിലും തീർത്ത വീടുകളുടെ മേൽക്കൂര അലൂമിനിയം ഷീറ്റ് ആയിരുന്നു. വേലിക്കകത്ത് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകുകൾ കൂട്ടിയിട്ടിരിക്കുന്നു. കുതിരകളും പരിസരത്ത് മേഞ്ഞ് നടക്കുന്നുണ്ട്.
മഞ്ഞിലും തണുപ്പിലും മാത്രമല്ല കശ്മീരിെൻറ അഴക്. ഒാരോ കല്ലിലും മണൽത്തരിയിൽപോലും അത് നിറഞ്ഞുനിൽക്കുന്നുണ്ട്. പൂക്കാനൊരുങ്ങി നിൽക്കുന്ന ആപ്പിൾ മരങ്ങളും അരുവികളിൽ ഒഴുകി മിനുസം വന്ന വെള്ളാരങ്കല്ലുകളും പൂത്തുനിൽക്കുന്ന കടുക് പാടങ്ങളും തുലിപ് പുഷ്പങ്ങൾ വിടർന്ന പൂന്തോട്ടങ്ങളും എന്നുവേണ്ട ഉണങ്ങി നിൽക്കുന്ന വാൽനട്ട് മരങ്ങൾ വരെ കശ്മീരിെൻറ ചാരുതയുടെ ഭാഗമാണ്.
രാത്രിയോടെ റൂമിൽ എത്തി തണുപ്പിൽ മൂടിപ്പുതച്ച് ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. അരികിലൂടെ ഒഴുകുന്ന അരുവിയുടെ ഒരു താരാട്ടും കേൾക്കാമായിരുന്നു.
(യാത്ര തുടരുന്നു....)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.