ശ്വാസം നിലയ്ക്കുന്ന ലേയിൽ
text_fieldsകൂട്ടായിയിലെ വീട്ടിൽനിന്ന് ബൈക്കുമെടുത്ത് പുറപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാകുന്നു. 45 ദിവസംകൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങിവരാമെന്ന് കരുതി ഇറങ്ങിയതാണ്. ഇൗ പോക്ക് പോയാൽ ഇനിയൊരു മാസം കൂടി വേണ്ടിവരുമെന്നാണ് തോന്നുന്നത് ലക്ഷ്യം പൂർത്തിയാക്കാൻ.
കാർഗിലിൽനിന്നും രാവിലെ ഒമ്പതുമണിയോടെ യാത്ര തുടങ്ങി. രാവിലെ ആറു മണിക്കുതന്നെ എണീറ്റിരുന്നുവെങ്കിലും ഇന്നലത്തെ യാത്രയിൽ ബാഗിലേക്ക് തെറിച്ച ചെളിയൊക്കെ കഴുകി വൃത്തിയാക്കി ബാഗ് കെട്ടി പോളിത്തീൻ കവറുകൊണ്ട് പൊതിഞ്ഞൊക്കെ കഴിഞ്ഞപ്പോൾ സമയം കുറേയങ്ങ് പോയി.
കാർഗിൽ റോഡിലൂെട പോകുേമ്പാൾ താഴ്വരയുടെ ഒരു ഭാഗത്ത് ലോറികളും മിനി ട്രക്കുകളും നിർത്തിയിട്ട് അതിൽവെച്ചുതന്നെ സാധനങ്ങൾ വിൽപന നടത്തുന്നതുകണ്ടു. കച്ചവടം ചെയ്യാൻ കെട്ടിടങ്ങളൊന്നും കണ്ടില്ല. ധാരാളം ചരക്ക് വാഹനങ്ങൾ മാത്രം. നല്ല െഎഡിയ. സാധനങ്ങൾ കൊണ്ടുവന്ന് നേരേ കച്ചവടം. കച്ചവടം കഴിഞ്ഞാൽ അതേ പറമ്പിൽ കുട്ടികൾക്ക് ക്രിക്കറ്റ് കളിക്കാം.
രാവിലെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ എനിക്കുനേരേ സ്നേഹത്തോടെ കൈ ഉയർത്തി കാണിക്കുന്നുണ്ടായിരുന്നു. ചിലർ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നുമുണ്ട്. എല്ലാവർക്കും തിരികെ ഒരു ഹായ് നൽകി ഞാൻ ‘ലേഹ്’ റോഡിെൻറ മായികതയിലേക്ക് പ്രവേശിച്ചു. വൈവിധ്യങ്ങളുടെ ഒരു പരമ്പര തന്നെയാണ് കാർഗിൽനിന്ന് ലേയിലേക്കുള്ള പാത. മലനിരകൾ തന്നെ പലതരത്തിൽ കാണാം. റോഡിലേക്ക് ചരിഞ്ഞും ചെത്തി മിനുക്കിയപോെല മൂർച്ചയോടെയും നിറയെ കരിങ്കൽ കഷണങ്ങളുമണിഞ്ഞും വയലറ്റ് നിറങ്ങൾ വാരി പൂശിയും മലകൾ പല രൂപത്തിൽ കാണപ്പെട്ടു. റോഡിനു കുറുകെ പാതി ഗുഹപോലാക്കിയ മലകളും വരിവരിയായി നിവർന്നു നിൽക്കുന്ന മലകളും ഉണ്ടായിരുന്നു. മലനിരകളിൽ ഇത്രയും വൈവിധ്യമോ എന്ന് അമ്പരക്കാതിരുന്നില്ല.
റോഡിെൻറ വശങ്ങളിൽ മഞ്ഞ് തീരെയുണ്ടായിരുന്നില്ല. ദൂരെ മാത്രം മഞ്ഞണിഞ്ഞ പർവതങ്ങൾ വെള്ളിപ്പാത്രം കണക്കെ തിളങ്ങി. തരക്കേടില്ലാത്ത റോഡായിരുന്നു േലയിേലക്ക്. വളവും ഇറക്കവും കയറ്റവും മാത്രം ശ്രദ്ധിച്ചാൽ മതി. ചില വളവുകളിൽ നല്ല ജാഗ്രത കാണിച്ചില്ലെങ്കിൽ നേരേ കൊക്കയിൽ നോക്കിയാൽ മതി. ലേഹ് എത്തുന്നതുവരെ വിവിധതരം പാറക്കെട്ടുകളുെട പ്രദർശനമായിരുന്നു. ഇന്നലെ സോനമാർഗ് പിന്നിട്ട് 125 കിലോ മീറ്റർ കഴിഞ്ഞ് കാർഗിലിലാണ് ഒരു പെട്രോൾ പമ്പ് കണ്ടത്. അതുകൊണ്ട് ഇന്നലെ രാത്രി തന്നെ ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു വെച്ചിരുന്നു.
സമുദ്രനിരപ്പിൽനിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തുകൂടിയാണ് യാത്ര. ഇൗ പ്രദേശങ്ങളിൽ ഒാക്സിജൻ കുറവായതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾക്ക് സാധ്യത ഏറെയാണ്. പെെട്ടന്നൊരു ദിവസം ഉയരത്തിലേക്ക് കയറാതെ സോനാമാർഗിലേക്കും കാർഗിലിലേക്കും ദിവസമെടുത്ത് കയറി വന്നതിനാൽ ശരീരം കാലാവസ്ഥയോട് ഏറെക്കുറെ ഇണങ്ങിയതിനാലാവാം വലിയ ബുദ്ധിമുട്ടുണ്ടായില്ല.
വഴിയിൽ ബുദ്ധ ആരാധനാലയമായ പഗോഡകൾ കാണാമായിരുന്നു. ജനവാസം തീരെ കുറഞ്ഞ ഇൗ ഭാഗങ്ങളിൽ ടിബറ്റൻ വംശത്തിൽ പെട്ട ബുദ്ധവിശ്വാസികളാണ് അധികവും. ഒരു ബുദ്ധ വിഹാരത്തിെൻറ മുന്നിൽ സഞ്ചാരികളെ ഉദ്ദേശിച്ച് കോഫി ഷോപ്പ് നടത്തുന്ന ലാബ്സോ സെംറിങ് എന്നയാളെ പരിചയപ്പെട്ടു. പേരു പറഞ്ഞിട്ടും എനിക്ക് തീരെ മനസ്സിലായില്ലെന്നു കണ്ടപ്പോൾ അദ്ദേഹം തിരുത്തി തന്നു. താെനാരു ബുദ്ധ വിശ്വാസിയാണെന്നും അതുകൊണ്ടാണ് ഇങ്ങനത്തെ പേരെന്നും അദ്ദേഹം പറഞ്ഞു. കടയുടെ ഉള്ളിൽനിന്നും ചന്ദനത്തിരിയുടെ ഗന്ധത്തിനൊപ്പം ബുദ്ധ കീർത്തനങ്ങളുടെ നേർത്ത ആലാപനവും കേൾക്കാമായിരുന്നു.
തണുപ്പ് കാരണമാണെന്നു തോന്നുന്നു താഴെ കണ്ട അരുവിക്ക് നീല കലർന്ന പച്ച നിറമായിരുന്നു. നട്ടുച്ച നേരത്തുപോലും സഹിക്കാൻ കഴിയാത്ത തണുപ്പ് അതിശയിപ്പിച്ചു. മലമുകളിലെ ചില സ്ഥലങ്ങളിൽ തണുപ്പും കാറ്റും കാരണം കൈയിലണിഞ്ഞ ഗ്ലൗസ് ഉൗരാതെ ഫോേട്ടാ എടുക്കാൻ കഴിയാതായി. ആ ഉദ്യമം ഉപേക്ഷിക്കേണ്ടിവന്നു. പല സ്ഥലങ്ങളിലും പട്ടാള ക്യാമ്പുകളാണ്. മിലിട്ടറി ലോറികളാണ് അധികവും അതുവഴി കടന്നുപോകുന്നത്. അവയുടെ പിന്നിൽ വലിയ ചങ്ങലകൾ തൂങ്ങിക്കിടക്കുന്നു. മഞ്ഞുമൂടിയ റോഡുകളിൽ ടയറിൽ ചങ്ങല വരിഞ്ഞുകെട്ടി വഴുതിപ്പോകാതെ യാത്ര ചെയ്യാനാണ് ചങ്ങല കരുതിയിരിക്കുന്നത്.
ലഡാക്കിലേക്ക് ബൈക്കിൽ തന്നെ പോകണമെന്ന് പറയുന്നതിനു കാരണങ്ങൾ പലതാണ്. പ്രധാനമായും നാലുവശങ്ങളിലെയും കാഴ്ചകൾ മറയില്ലാതെ കാണാം എന്നതുതന്നെ. വളഞ്ഞും പുളഞ്ഞും അതിലൂടെയുള്ള യാത്ര നൽകുന്ന വേറിെട്ടാരനുഭവം മറ്റൊരു കാരണമാണ്. കാറ്റായും തണുപ്പായും വെയിലായും കാലാവസ്ഥയുടെ ഭാവവ്യത്യാസങ്ങളെ ദേഹത്തിൽ അനുഭവിച്ചു പോകുന്നത് പറഞ്ഞറിയിക്കാനാവാത്ത വികാരമാണ്.
യാത്രയിൽ കുറച്ചുനേരം ഒരു അരുവിയുടെ അടുത്ത് നിർത്തിയ എന്നെ അതിനരികിലെ വീട്ടുമുറ്റത്തുനിന്ന് പ്രായമായ ഒരു സ്ത്രീ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, ‘എങ്ങോട്ടാ...?’’
ലേയിലേക്കാണെന്ന് പറഞ്ഞ് ഞാൻ അവർക്കരികിൽ എത്തി. യാൻകുൽ എന്നാണ് അവരുടെ പേര്. അവരുടെ മകൻ ഒരാൾ ലേയിൽ ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ടെന്ന് അവർ പറഞ്ഞു. മുറ്റത്ത് വിരിച്ചിട്ട ഉണങ്ങിയ ചാണകം കുട്ടയിലാക്കുകയായിരുന്നു അവർ.
ലേയിൽ എത്തിയാൽ പരിചയത്തിൽ നല്ലൊരു റൂം ഉണ്ടെന്ന് സുഹൃത്ത് ബാബു യാത്ര പുറപ്പെടുമ്പോൾ പറഞ്ഞിരുന്നു. വൈകിട്ട് േഫാണിൽ വിളിച്ചപ്പോൾ വ്യക്തമായ അഡ്രസും കിട്ടി. നേരേ അങ്ങോട്ട് പുറപ്പെട്ടു. നല്ല ശാന്ത സുന്ദരമായ അന്തരീക്ഷത്തിലുള്ള വീടിെൻറ മുകളിൽ അതിഥികൾക്ക് താമസമൊരുക്കിയിരിക്കുകയാണ് അവിടെ.
രാത്രി അവരുടെ അടുക്കളയുടെ അരികിലെ തീൻമോശയിൽനിന്നും ‘മെമോ’ എന്നു പറയുന്ന ടിബറ്റൻ ഭക്ഷണവിഭവം കഴിച്ചു. തണുപ്പ് കൂടിക്കൂടി വരികയാണ്. ധരിച്ചിരുന്ന ടീ ഷർട്ടിനു മുകളിൽ ഒന്നുകൂടി വലിച്ചു കയറ്റിയിട്ടും തണുപ്പു കുറയുന്നില്ല. അതിനു മുകളിൽ ജാക്കറ്റും ധരിച്ചു കാലിൽ സോക്സും അണിഞ്ഞ് കിടക്കാനുള്ള തയാറെടുപ്പിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.