ഇന്ത്യ ലോക കപ്പ് നേടുന്നത് കാണാൻ പതിനാലായിരം മൈൽ താണ്ടിയൊരു കുടുംബം
text_fieldsഈ ലോക കപ്പ് ക്രിക്കറ്റിൻെറ ഫൈനലിൽ ഇന്ത്യ കടന്നില്ലെങ്കിൽ വിരാട് കോഹ്ലിയെക്കാൾ സങ്ക ടപ്പെടുന്നത് മാത്തൂർ കുടുംബമായിരിക്കും. ഫൈനലിൽ കപ്പ് നേടുക എന്നത് കോഹ്ലിയെപ്പോലെയോ അതുക്കും മേലെയോ ആണ് മാത്തൂർ കുടുംബത്തിൻെറ മോഹം. അതിനായി അവർ താണ്ടിയത് ചില്ലറ ദൂരമൊന്നുമല്ല, 14,000 മൈലും 17 രാജ്യങ്ങളും രണ്ട് ഭ ൂഖണ്ഡങ്ങളുമാണ്.
67കാരനായ അഖിലേഷ് മുതൽ മൂന്നു വയസ്സുകാരി അവ്യ വരെയുള്ള ആറ് പേരാണ് മാത്തൂർ കുടുംബത്തില ുള്ളത്. അഖിലേഷ്, ഭാര്യ അഞ്ജന, മകൻ അനുപം, അനുപമിൻെറ ഭാര്യ അതിഥി, മക്കളായ ആറു വയസ്സുകാരൻ അവീവ്, മൂന്നു വയസ്സുകാ രി അവ്യ. ചെന്നൈ സ്വദേശിയായ അനുപം കഴിഞ്ഞ 14 വർഷമായി സിംഗപ്പൂരിൽ ബാങ്കിങ് രംഗത്ത് ജോലി ചെയ്യുകയാണ്. ഒപ്പം ക്രിക ്കറ്റ് തലയ്ക്ക് പിടിച്ച കുടുംബവും. ലോക കപ്പിൻെറ ഫൈനലിൽ ഇന്ത്യയെത്തുമെന്നും കപ്പ് നേടുമെന്നും ഉറച്ചു വിശ ്വസിക്കുന്ന മാത്തൂർ കുടുംബം ഒരു തീരുമാനമെടുത്തു. ജൂൈല 14ന് ലോഡ്സിൽ നടക്കുന്ന ഫൈനൽ കാണാൻ കുടുംബസമേതം പോവു ക തന്നെ.
വിമാനം കയറി വേണമെങ്കിൽ പോകാമെങ്കിലും മാത്തൂർ കുടുംബത്തിൻെറ തീരുമാനം സാഹസികമായിരുന്നു. േനരേ കാറിൽ ലണ്ടനിലേക്ക് വെച്ചുപിടിക്കുക. വിസയടക്കമുള്ള എല്ലാ കടമ്പകളും ഒന്നൊന്നായി കടന്ന് അവസാനം സിംഗപൂരിൽ നിന്ന് യാത്ര തുടങ്ങി. സിംഗപൂരിലെ ഇന്ത്യൻ ഹൈകമീഷണർ ജാേവദ് അഷ്റഫായിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്.
ഏഴ് സീറ്റുള്ള ടൊയോട്ടയുടെ കാറിൽ സിംഗപൂരിൽ നിന്നാരംഭിച്ച യാത്ര നേരേ മലേഷ്യയിലേക്ക്. അവിടെ നിന്ന് തായ്ലൻഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഖസാക്കിസ്ഥാൻ, റഷ്യ, ഫിൻലാൻഡ്, സ്വീഡൻ, ഡെൻമാർക്ക്, ജർമനി, നെതർലൻഡ് ബെൽജിയം, ഫ്രാൻസ് എന്നീ 16 രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് 17ാമത് രാജ്യമായ ഇംഗ്ലണ്ടിൽ പ്രവേശിച്ചത്.
AMX Paint It Red എന്ന് പേരിട്ട ഈ യാത്ര AM എന്നത് മാത്തൂർ കുടുംബത്തിൻെറ പേരിനെ സൂചിപ്പിക്കുന്നു. എല്ലാവരുടെയും പേര് ആരംഭിക്കുന്നത് Aയിലാണ്. M എന്നത് മാത്തൂർ കുടുംബം. X യാത്രയിലെ അംഗങ്ങളുടെ നമ്പറിനെ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ മേയ് 20 ന് ആരംഭിച്ച യാത്ര 48ാമത്തെ ദിവസം ലണ്ടനിൽ എത്തിയത് ഇന്ത്യ Xശ്രീലങ്ക മത്സരത്തിൻെറ രണ്ടു ദിവസം മുമ്പായിരുന്നു. ആ മത്സരത്തിൽ ജയിച്ച് ഇന്ത്യ ലീഗിൽ ഒന്നമാതായി സെമിയിലേക്ക് മാർച്ച് ചെയ്യുന്നത് നേരിൽ കണ്ടു മാത്തൂർ കുടുംബം. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന ഇന്ത്യXന്യൂസിലൻഡ് സെമി ഫൈനലും ലോഡ്സിലെ ഫൈനലും കാണുകയാണ് ലക്ഷ്യം.
സഞ്ചരിക്കുന്ന രാജ്യങ്ങളുടെ പേരും റൂട്ട് മാപ്പും രേഖപ്പെടുത്തിയിട്ടുണ്ട് ഇവരുടെ കാറിൽ. യാത്രയിൽ കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടില്ലെന്ന് മാത്തൂർ കുടുംബം പറയുന്നു. ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനുമാണ് ഈ യാത്രയിൽ കണ്ട ഏറ്റവും മനോഹരമായ രാജ്യങ്ങളെന്നാണ് അനുപമിൻെറ അഭിപ്രായം. നല്ല ഗൈഡുകളുടെ സേവനവും യാത്ര ആസ്വാദ്യകരമാക്കി. റോഡരികിൽ പാചകം ചെയ്യാനുള്ള സൗകര്യമടക്കമായിരുന്നു യാത്ര.
‘ഇത്രയും ദീർഘമായൊരു യാത്രക്ക് ആരോഗ്യം അനുവദിക്കുമോ എന്ന കാര്യം സംശയമായിരുന്നു’ മാത്തൂർ കുടുംബത്തിൻെറ കാരണവർ അഖിലേഷ് മാത്തൂരിൻെറ ആശ്വാസമതാണ്. ‘മനുഷ്യർ എല്ലായിടത്തും ഒരുപോലെയാണെന്ന്’ ഈ യാത്രയിലൂടെ തിരിച്ചറിയുന്നതായി അനുപമിൻെറ അമ്മ അഞ്ജനയുടെ അഭിപ്രായം.
https://www.amxpaintitred.com/
എന്ന ബ്ലോഗിലൂടെ യാത്രയുടെ ഒാരോ ദിവസത്തെയും വിശേഷങ്ങൾ മാത്തൂർ കുടുംബം ലോകത്തോട് പങ്കുവെച്ചുകൊണ്ടിരുന്നു. 17 ബാഗുകളിലെ ലഗേജുമായാണ് സംഘം സിംഗപൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഒരു ബാഗ് കൂടി അധികം കൈയിൽ കരുതിക്കോളാൻ ഫ്ലാഗ് ഓഫ് നിർവഹിച്ച ജാവേദ് അഷ്റഫ് മാത്തൂർ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു...
എന്തിനെന്നോ....?
പോരുമ്പോൾ ആ ലോക കപ്പ് കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.