Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഷില്ലോങ്ങിലെ സോഫി...

ഷില്ലോങ്ങിലെ സോഫി പഴം

text_fields
bookmark_border
ഷില്ലോങ്ങിലെ സോഫി പഴം
cancel
camera_alt????????????? ????? ??????..? ?????????? ?????????? ????? ?? ???????

രാവിലെ ഏഴ്​ മണിയോടെ ഗുവാഹതിയിൽനിന്നും മേഘാലയയിലേക്കുള്ള യാത്ര തുടങ്ങി. ഏത്​ നിമിഷവും മഴ പ്രതീക്ഷിക്കേണ്ട ഒരു സംസ്​ഥാനത്തേക്കാണ്​ പ്രവേശിക്കുന്നത്​ എന്നതിനാൽ ബാഗേജ്​ നന്നായി പൊതിഞ്ഞിരുന്നു. ഗുവാഹതിയിൽ നിന്നും 79 രൂപയ്​ക്കു മുകളിൽ വില കൊടുത്തു പെട്രോൾ അടിച്ചു. രണ്ടാഴ്​ചയ്​ക്ക്​ ശേഷം ആദ്യമായാണ്​ ഇന്ത്യയിൽനിന്നും പെട്രോൾ അടിക്കുന്നത്​. ലിറ്ററിന്​ 200 രൂപ ആയാലും ആളുകൾ വാങ്ങ​ുമെന്ന്​ ഇന്ത്യൻ കമ്പനികൾക്ക്​ നന്നായി അറിയാം. സർക്കാറും ചേർന്നു നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ കൊള്ളയാണ്​ ഇന്ത്യയിലെ എണ്ണ കച്ചവടം എന്നു മനസ്സിലാക്കാൻ രണ്ടാഴ്​ചത്തെ അയൽ രാജ്യവാസം സഹായിച്ചു.

ഷില്ലോങ്ങിലെ റോഡുകളിലൂടെ വാഹനങ്ങൾ അരിച്ചരിച്ചാണ്​ നീങ്ങുന്നത്​
 

ഗുവാഹതി മുതൽ റോഡുകളിൽ മഴ പതിച്ച മുദ്രകൾ കാണാമായിരുന്നു. തലേന്ന്​ രാത്രി മഴ തിമിർത്തു പെയ്​തതി​​​െൻറ ലക്ഷണങ്ങൾ റോഡരികുകളിലെ വെള്ളക്കെട്ടുകളിൽനിന്നും മനസ്സിലായി. മേഘാലയയിലേക്ക്​ കടന്നുവെന്നറിയിക്കാനെന്നോണം മഴ ചാറിത്തുടങ്ങി.  മേഘാലയയുടെ ​െഎശ്വര്യം തന്നെ ഇൗ മഴയാണ്​. മഴയില്ലെങ്കിലെന്ത്​ മേഘാലയ...?

ബംഗബസാർ എന്ന ഷില്ലോങ്ങിലെ ഏറ്റവും പഴക്കം ചെന്ന ആ മാർക്കറ്റിൽ വൃത്തിയൊഴികെ എല്ലാം ഉണ്ടായിരുന്നു...
 


കൃത്രിമമായുണ്ടാക്കിയ കുളത്തിൽ വളർത്തുന്ന മീനുകളെ പിടിക്കുന്ന ജോലിയിലായിരുന്നു രാവിലെത്തന്നെ മൂന്നു നാലുപേർ. പിടിച്ച മീനുകളെ വലിയൊരു കുടത്തിലാക്കി വെച്ചിട്ടുണ്ട്​. ഇൗ മീനുകളെ ഫ്രഷായി എവിടെ കഴിക്കാൻ കിട്ടുമെന്ന ചോദ്യത്തിന്​ ഷില്ലോങിൽ കിട്ടുമെന്നായിരുന്നു ഒരാളുടെ മറുപടി.കുന്നുകയറി മുകളിൽ ചെന്നു താ​േ​ഴക്ക​ു നോക്കു​േമ്പാഴുള്ള മ​േനാഹരമായ കാഴ്​ച ഒന്നുവേറേ തന്നെയാണ്​. വഴി നീളെ നിർത്തി താഴ്​വാരങ്ങളുടെ ഭംഗിയൊക്കെ കണ്ടറിഞ്ഞ്​ ഷില്ലോംഗിൽ എത്തുമ്പോൾ 10.30 കഴിഞ്ഞിരുന്നു.
ഷില്ലോങ്ങിലെ വീതി കുറഞ്ഞ റോഡുകളിൽ വാഹനങ്ങൾ അരിച്ചരിച്ചാണ്​ നീങ്ങുന്നത്​. ഷില്ലോങ്ങിൽ റൂമെട​ുത്ത്​ ഇവിടെ നിന്ന്​ ഒാരോ ദിവസവും അതിരാവിലെ അടുത്തുള്ള ചിറാപ്പൂഞ്ചി, മദനിലോങ്​ തുടങ്ങിയ സ്​ഥലങ്ങളിലേക്ക്​ പോകാമെന്നാണ്​ പദ്ധതി.

ചൂടു നിലനിർത്താൻ പാത്രത്തിനടിയിൽ അടുപ്പും ഘടിപ്പിച്ച്​ ചായ വിൽപന നടത്തുന്ന സ്​ത്രീകളെ മാർക്കറ്റിൽ കാണാം..
 

ഒരുവിധത്തിൽ ഹോട്ടലിൽ മുറിയെടുത്ത്​ തിരക്കുപിടിച്ച ഷില്ലോങ്ങിലെ ഒരു മാർക്കറ്റിൽ എത്തി. ബംഗബസാർ എന്ന ഷില്ലോങ്ങിലെ ഏറ്റവും പഴക്കം ചെന്ന ആ മാർക്കറ്റിൽ വൃത്തിയൊഴികെ എല്ലാം ഉണ്ടായിരുന്നു. മാർക്കറ്റി​​​െൻറ ഒരുവശത്ത്​ മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുന്നു. ഞാൻ താമസിക്കുന്ന ഹോട്ടൽ സാമാന്യം വൃത്തിയുള്ളതും മൂന്നാം നിലയിൽ ആയതിനാലും മാലിന്യത്തിൽ നിന്ന്​ അൽപം ആശ്വാസമുണ്ടായിരുന്നു. എന്തായാലും അങ്ങാടിയുടെ ജീവ​ൻ അറിയണമെങ്കിൽ ഇവിടെ വരണം. ചുമട്ടു തൊഴിലാളികൾ മല്ലന്മാരെ തോൽപ്പിക്കുന്ന വിധത്തിൽ ഭാരം വലിച്ചുകൊണ്ടുപോകുന്നു. സ്​ത്രീകളടക്കമുള്ള കച്ചവടക്കാർ ഒച്ചയുണ്ടാക്കി ആളുകളെ ആകർഷിക്കുന്നുണ്ട്​. മുളയുടെ രണ്ടറ്റത്തും ടിന്നിൽ വെള്ളം നിറച്ചുകൊണ്ടു ​തോളിൽ വെച്ചുകൊണ്ടുപോകുന്നുണ്ട്​ ചിലർ. അതിനിടയിൽ മഴ കൂടി ആയപ്പോൾ ചളിപിളിയായി.

മുളയുടെ രണ്ടറ്റത്തും ടിന്നിൽ വെള്ളം നിറച്ചുകൊണ്ടു ​തോളിൽ വെച്ചുകൊണ്ടുപോകുന്നുണ്ട്​ ചിലർ
 

അതിനിടയിൽ കെയിൽ തൂക്കിയ ചായപാത്രവുമായി കച്ചവടം ചെയ്യുന്ന ചില സ്​ത്രീകളെയും കാണാം. ചായയുടെ ചൂട്​ നിലനിർത്താൻ പാത്രത്തിനു താഴെ കനലെരിയുന്ന അടുപ്പും ഘടിപ്പിച്ചിട്ടുണ്ട്​. ഇൗ തിരക്കുപിടിച്ച കച്ചവടത്തിനിടയിലും തെരുവി​​​െൻറ ഒരുഭാഗത്ത്​ കുട്ടയിലിരിക്കുന്ന ‘സോഫി’ എന്ന സുന്ദരി പഴത്തിലാണ്​ എ​​​െൻറ കണ്ണുകൾ ഉടക്കിയത്​. ചുവന്ന നിറത്തിൽ തരിതരിയായ തൊലിയോടുകൂടിയ ഇൗ പഴം ഞാൻ ആദ്യമായി കാണുകയാണ്​. പ്ലാസ്​റ്റിക്​ കവറിൽ പൊതിഞ്ഞ്​ 10 രൂപ നിരക്കിൽ വിൽക്കുവാൻ വെച്ചിരിക്കുന്നു. അതിൽനിന്നും ഒരു പാക്കറ്റ്​ ഞാനെടുത്തു. അതി​​​െൻറ കൂടെ ഉപ്പും മുളകുപൊടിയും ചേർന്ന മിശ്രിതം കൂടി വിൽപനക്കാരി എനിക്കു തന്നു. സോഫി പഴ​ം സ്വാദിഷ്​ടമായിരുന്നു. ഒരു പാക്കറ്റ്​ കഴിച്ചുകഴിഞ്ഞപ്പോൾ ഒന്നുകൂടി വാങ്ങേണ്ടിവന്നു. അത്​ കഴിക്കുമ്പോഴുള്ള രുചി പറഞ്ഞറിയിക്കാനാവില്ല. ഒന്നു പറയാം, മേഘാലയ സന്ദർശിക്കുന്നവർ സോഫി പഴം രുചിക്കാൻ മറക്കരുത്​.

മേഘാലയ സന്ദർശിക്കുന്നവർ സോഫി പഴം രുചിക്കാൻ മറക്കരുത്​...
 

ഇടിയോടുകൂടി മഴ തുടങ്ങിയപ്പോൾ ഞാൻ അടുത്തുള്ള കടത്തിണ്ണയിലേക്ക്​ കയറിനിന്നു. മഴയെ വകവെക്കാതെ ചുമട്ടുതൊഴിലാളികൾ ചിലർ ജോലി തുടർന്നുകൊണ്ടിരുന്നു. ഒരു ഉള്ളി ചാക്കി​​​െൻറ മേൽ അടുത്ത ചാക്കും കയറ്റി അതിനു മുകളിൽ ടാർപായ്​ ഷീറ്റും വെച്ച്​ ചുമലിൽ ഏറ്റിയ ഭാരത്തി​​​െൻറ പങ്ക്​ കയറിലൂടെ തലയുടെ മുൻഭാഗത്തേക്ക്​ പകർന്ന്​ കരുത്തോടെ മുന്നോട്ട്​ നീങ്ങുകയായിരുന്നു ആ അധ്വാനവർഗം. അതിനിടയിൽ ഒരു തൊഴിലാളി എനിക്കരികിലെ മദ്യഷാപ്പി​​​െൻറ മുന്നിലെ കമ്പിക്കകത്തേക്ക്​ കൈയിട്ട്​ ചെറിയൊരു കുപ്പി മദ്യവും വാങ്ങി അരയിൽ തിരുകി അടുത്ത ലോഡ്​ എടുക്കാൻ പോയി.

ചുമലിൽ ഏറ്റിയ ഭാരത്തി​​​െൻറ പങ്ക്​ കയറിലൂടെ തലയുടെ മുൻഭാഗത്തേക്ക്​ പകർന്ന്​ കരുത്തോടെ മുന്നോട്ട്​ നീങ്ങുകയാണ്​ അധ്വാനവർഗം
 

മേഘാലയയിൽ മഴ മാറിയിട്ട്​ എന്തെങ്കിലും ചെയ്യാമെന്നു കരുതിയാൽ മണ്ടത്തരമാണ്​. അവിടെ തന്നെ നിൽക്കുകയയേയുള്ളു. ഞാൻ ഒരു കടത്തിണ്ണയിൽനിന്ന്​ മറ്റൊന്നിലേക്ക്​ തലയിൽ കൈയും ചൂടി ചാടിക്കടന്ന്​ വല്ലവിധേനയും താമസിക്കുന്ന ഹോട്ടലിലേക്ക്​ ഒാടിക്കയറി. അല്ലെങ്കിലും ചെറ​ി​െയാരു പനിയുടെ ലക്ഷണം മാറിവരുന്നതേയുള്ളു. റൂമിൽനിന്നും റെയിൻ കോട്ട്​ ധരിച്ച്​ ഞാൻ വീണ്ടും പുറത്തിറങ്ങി. ഇനി എനിക്ക്​ മഴയത്തൊന്ന്​ നടക്കണം. നിറഞ്ഞ മഴയിൽ പിന്നിൽ കൈ കെട്ടി ഞാൻ മഴയിൽ നടന്നു. ഒന്നര കിലോ മീറ്ററോളം നടന്നു പോലീസ്​ ബസാർ എന്ന സ്​ഥലത്തിനടുത്തുള്ള വാർഡ്​സ്​ തടാകത്തി​​​െൻറ കരയിലെത്തി. കൃത്രിമ തടാകമാണെങ്കിലും ഉദ്യാനത്തിന്​ മധ്യത്തിലായുള്ള ഇൗ ജലാശയം മനോഹരം തന്നെ. നഗരത്തി​​​െൻറ മടുപ്പിൽ നിന്ന്​ ഒന്ന്​ മാറി നിൽക്കണമെന്ന്​ തോന്നിയാൽ ഇവിടെ വന്ന്​ സ്വസ്​ഥമായിരിക്കാം. തടാകത്തിനു മുകളിൽ പതിക്കുന്ന മഴ നൂലുകളെ കുറേ നേരം നോക്കി ഞാനിരുന്നു.

വാർഡ്​സ്​ തടാകം കൃത്രിമമാണെങ്കിലും ഉദ്യാനത്തിന്​ മധ്യത്തിലായുള്ള ഇൗ ജലാശയം മനോഹരം തന്നെ...
 

മഴ അൽപം ശാന്തമായി. തടാകക്കരയിൽനിന്നും ഞാൻ തിരികെ നടന്നു. അങ്ങാടിയിൽ എവിടെയും പാൻ മസാലകളുടെ കടകളാണ്​. ഇന്ന്​ കണ്ട കാഴ്​ചകളിൽ അധികവും സ്​ത്രീകളാണ്​ പാൻ മസാല സേവിക്കുന്നത്​. മുതിർന്നവരെ കൂടാതെ ചെറുപ്പക്കാരികൾ വരെ മുറുക്കി ചുവപ്പിച്ച്​ നടക്കുന്നുണ്ട്​. പാൻ മസാലയുടെ അമിത ഉപയോഗം കാരണം ‘ഇവിടെ തുപ്പരുത്​’ എന്ന താക്കീത്​ ബോർഡ്​ മിക്ക മതിലിലും പതിച്ചുവെച്ചിരിക്കുന്നു.

റൂമിൽ തിരിച്ചെത്തി കുളിയൊക്കെ കഴിഞ്ഞ്​ രാത്രി ഭക്ഷണത്തിനായുള്ള അലച്ചിലിനിടെ വഴിയരികിൽ കച്ചവടം ചെയ്യുന്ന ബജിയുടെയും വടയുടെയും രുചിയറിയാനും നേരം കണ്ടെത്തി.  20 രൂപയ്​ക്ക്​ കിടിയ എട്ട്​ കഷണം വെജിറ്റബിൾ മൊമൊയിൽ രാത്രി ഭക്ഷണം ഒതുക്കി. തിരക്കു പിടിച്ച ഇൗ അങ്ങാടിയുടെ നടുവിലെ ഗോപുരം പോലെ തോന്നിക്കുന്ന ഹോട്ടൽ മുറിയിൽ ഞാൻ ഉറക്കത്തിനു വട്ടംകൂട്ടി.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguemeghalayaindia Tourmalayalam newsshillonganeesh's travelindian diarysolowithcbr150Solo bike tour
News Summary - A Young Malayali's All India Solo bike ride 61st Day in Shillong Meghalaya
Next Story