മുറുക്കിത്തുപ്പിയ ഒഡിഷ
text_fieldsരാവിലെ ആറു മണിക്ക് ഞാൻ എഴുന്നേറ്റപ്പോൾ തന്നെ ഹോസ്റ്റൽ മുറിയിൽ ഉണ്ടായിരുന്ന അനസും ജിത്തുവും ഒപ്പം എണീറ്റിരുന്നു. അവരോടൊക്കെ യാത്ര പറഞ്ഞ് ഞാൻ വിശാഖപട്ടണം ലക്ഷ്യമാക്കി യാത്ര തുടങ്ങി. വെയിൽ രാവിലെ തന്നെ കനം വെച്ചു തുടങ്ങിയിരുന്നു. വിശാഖപട്ടണത്തേക്കുള്ള യാത്രയിൽ ഒഡിഷയിൽ ബംഗാൾ ഉൾക്കടലിനോട് ചേർന്നുകിടക്കുന്ന ചിൽക്ക തടാകം സന്ദർശിക്കുവാൻ റൂെട്ടാന്ന് മാറ്റിപ്പിടിച്ചു. കുറ്റിക്കാടുകളും കുന്നും ചുറ്റിലും നിറഞ്ഞ ചിൽക്ക തടാകം നിരവധി പക്ഷികളുടെയും മത്സ്യങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്.
ചില സമയങ്ങളിൽ ഇൗ ഉപ്പുതടാകത്തിൽ നീന്തുന്ന ഡോൾഫിനുകളെ കാണാൻ കഴിയുമത്രെ. കുറേ നേരം കരയിലിരുന്ന് ജലപ്പരപ്പിലെ ചെറുചലനങ്ങളിൽ വരെ സൂക്ഷിച്ച് നോക്കി കുറേ നേരമിരുന്നിട്ടും ഒന്നിനെപ്പോലും കാണാൻ കഴിഞ്ഞില്ല. ദേശാടന പക്ഷികൾ അങ്ങിങ്ങായി ഇരുന്നും പറന്നും നടക്കുന്നു. സന്ദർശകർക്കുള്ള ബോട്ടിങ്ങിനായി ആളുകൾ എത്തുന്നതേ ഉണ്ടായിരുന്നുള്ളു. ചിൽക തടാകത്തിനടുത്തുതന്നെയുള്ള ഒഡിഷ ടൂറിസം വകുപ്പിെൻറ റസ്റ്റാറൻറിൽനിന്നും പ്രഭാതഭക്ഷണം കഴിച്ചു.
വീണ്ടും ദേശീയ പാതയിൽ കയറി യാത്ര തുടർന്നു. പോകുന്ന വഴിയിൽ പല കുട്ടകളിലായി വിൽക്കാൻ വെച്ചിരിക്കുന്ന മാമ്പഴങ്ങളിൽ കൊതി പൂണ്ട് ബൈക്ക് പതിയെ അരികു ചേർത്തു നിർത്തി. പാകമായതിൽനിന്നും അര കിലോ തൂക്കി വാങ്ങിച്ച് അവിടെ കസേരയിൽ ഇരുന്നു തന്നെ മുറിച്ചു കഴിച്ചു. നല്ല മധുരമുള്ള സ്വാദിഷ്ടമായ മാമ്പഴം. കുത്തിവെച്ച മരുന്നുകളുടെ ചുവയൊന്നുമില്ലാത്ത തനി നാടൻ ഒഡിഷ മാമ്പഴം. വെയിലിനോട് മല്ലിട്ടായിരുന്നു തുടർന്നുള്ള യാത്ര. അതിനിടെ ഒഡിഷ കഴിഞ്ഞ് ആന്ധ്രപ്രദേശ് അതിർത്തിയിൽ എത്തുന്നതിനു മുമ്പ് പമ്പിൽ കയറി ഫുൾ ടാങ്ക് പെട്രോൾ അടിച്ചു. ഒഡിഷയിൽ ലിറ്ററിന് 73 രൂപയേ ഉള്ളു. ആന്ധ്രയിൽ 80 രൂപയ്ക്ക് മുകളിലാണ്. ഒാരോ സർക്കാറുകളുടെയും കഴുത്തറപ്പൻ നിലപാടുകൾ അറിയാനെങ്കിലും പെട്രോൾ വില സഹായിക്കുന്നുണ്ട്.
ഒഡിഷയിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും വെറ്റില മുറുക്കിന് അടിമകളാണ്. പാൻ മസാലയുടെ ലഹരിയിൽ മുറുക്കി തുപ്പി നാടൊട്ടുക്കും വൃത്തികേടാക്കിയിട്ടുമുണ്ട്. വെറ്റില മുറുക്കിനോടുള്ള അവരുടെ അഭിനിവേശം ചിരിക്കുമ്പോൾ വരെ ചുവന്നു കറുത്ത് കേടുവന്ന പല്ലുകളായി കാണാം.
ഒഡിഷ വിട്ട് ആന്ധ്രയിൽ എത്തിയപ്പോൾ നാട്ടിൽ എത്തിച്ചേരുന്നതിെൻറ ഒരു ഫീൽ അടിച്ചുതുടങ്ങി. റോഡരികുകളിലെ ഒഴിഞ്ഞ പുൽമേടും തെങ്ങും ദക്ഷിണേന്ത്യയുടെ പ്രതീകമായി വഴിയരികുകളിൽ നിറഞ്ഞുനിൽക്കുന്നു. ആട് മേയ്ക്കാൻ ഇറങ്ങിയവർ കനത്ത വെയിലിനെ ചെറുക്കാൻ പനയോല കൊണ്ടുണ്ടാക്കിയ കുട ചൂടി നടക്കുന്നതു കാണാം. പുൽമേടുകളിൽ മേയുന്ന ആടുമാടുകളെ നോക്കി റോഡരികിൽ കുടയും ചൂടി അവരങ്ങനെ നിൽക്കുന്നു.
ഹൈവേയുടെ പരിസരങ്ങളിൽ വീടുകൾ നന്നേ കുറവാണ്. ഹൈവേ കടന്നുപോകുന്ന വഴിയിൽ ഇടയ്ക്ക് ചെറിയ ചന്തകളോ ചെറു പട്ടണങ്ങളോ കാണാം. ഇത്തരം ചന്തകൾക്കരികിലായി ചില വീടുകളുമുണ്ട്.
തീരപ്രദേശത്തോട് ചേർന്നുള്ള ഹൈവേ ആയിരുന്നതിനാൽ നല്ല കാറ്റുണ്ടായിരുന്നു. എന്നെയും മറികടന്ന് ബൈക്കിെൻറ ഗതിവരെ കാറ്റ് നിയന്ത്രിച്ചിരുന്നു. ഇൗ ദേശീയ പാത അങ്ങ് ചെന്നൈ വരെ നീണ്ടുകിടക്കുന്നതിനാൽ വഴി ചോദിക്കാനും മാപ്പ് നോക്കാനുമൊന്നും അധികം സമയം കളയേണ്ട ആവശ്യമില്ല. വൈകിേട്ടാടെ 470 കിേലാ മീറ്റർ പിന്നിട്ട് വിശാഖപട്ടണത്ത് എത്തിച്ചേർന്നു. വഴിയരികിൽ കണ്ട ഹോണ്ട േഷാറൂമിൽനിന്ന് ഒായിലും മാറ്റി. എഞ്ചിൻ ഒായിൽ മാറ്റാനുള്ള സമയം അതിക്രമിച്ചിരുന്നു. നാട്ടിലെത്തി മാറ്റാമെന്ന തീരുമാനം ചിലപ്പോൾ അബദ്ധമായേക്കും.
ഒാൺലൈൻ വഴി ബുക്ക് ചെയ്ത മുറിയിൽ നിന്നും രാത്രി ഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോൾ എല്ലായിടത്തും ബിരിയാണിയുടെ ബോർഡുകൾ. എന്നാൽ പിന്നെ ഇന്ന് ബിരിയാണി തന്നെ ആക്കിക്കളയാം എന്ന് ഞാനും തീരുമാനിച്ചു. അടിപൊളി ദം ബിരിയാണി കഴിച്ചു. ബിരിയാണി മാത്രം വിൽക്കുന്ന ഹോട്ടലിലെ തിരക്കു കണ്ട് കയറിയതാണ്. എന്തായാലും മോശമായില്ല. വഴിയരികിൽ 10 രൂപ കൊടുത്താൽ കിട്ടുന്ന മുസംബി ജ്യൂസും വാങ്ങിക്കുടിച്ച് ഞാൻ റൂമിലേക്ക് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.