Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightപൊലീസി​െൻറ ചോദ്യം,...

പൊലീസി​െൻറ ചോദ്യം, നീയാണല്ലേ ആ പുള്ളി...?

text_fields
bookmark_border
പൊലീസി​െൻറ ചോദ്യം, നീയാണല്ലേ ആ പുള്ളി...?
cancel
camera_alt????????????? ???????? ??????? ???????????? ???????? ?????????????? ??????

വിജയവാഡയിലെ സ്വൈര്യം നഷ്​ടമായ മുറിയിൽ നിന്ന്​ നേരത്തേ ബാഗുകളെല്ലാം ബൈക്കിൽ കെട്ടിവെച്ച്​ തടിതപ്പി. കഴിഞ്ഞ രാത്രി ചുരുണ്ടും മറിഞ്ഞും കിടന്നതല്ലാതെ ചൂടുകൊണ്ടും വാഹനങ്ങളുടെ ഹോൺ ശല്യം കൊണ്ടും ഉറങ്ങാൻ പോലും ക​ഴിയാത്ത കാളരാത്രിയായിരു​ന്നു. റൂമിനു താ​ഴെയുള്ള തട്ടുകടയിൽനിന്നും ചായയും പലഹാരങ്ങളും കഴിച്ചു തുടങ്ങിയ യാത്ര 100 കിലോ മീറ്റർ പിന്നിട്ടി​േട്ട വിശ്രമത്തിനായി എഞ്ചിൻ ഒാഫ്​ ചെയ്​തുള്ളു. വെയിൽ മൂക്കുന്നതിനു മുമ്പ്​ കഴിയുന്നത്ര ദൂരം പിന്നിടാൻ കഴിഞ്ഞാൽ ആശ്വാസമാണ്​. ദേശീയ പാത 16​ലൂടെ 470 കിലോ മീറ്റർ വിജയവാഡയിൽനിന്ന്​ സഞ്ചരിച്ചാൽ ചെന്നൈയിൽ എത്തിച്ചേരാം.

റോഡരികിൽ നൊങ്കു വിൽക്കുന്നവരെ ധാരാളമായി കാണാമായിരുന്നു. രണ്ടു പയ്യന്മാർ നൊങ്കു വിൽക്കുന്നിടത്തുനിന്ന്​ 20 രൂപയ്​ക്ക്​ എട്ട്​ നൊങ്ക്​ വാങ്ങി കഴിച്ചു. ഇന്നത്തെ ബ്രേക്​ ഫാസ്​റ്റ്​ അങ്ങനെ തീർന്നു. എത്ര അനായാസമായാണ്​ ആ പയ്യൻ തൊണ്ടിനുള്ളിൽനിന്ന്​ കത്തി കൊണ്ട്​ നൊങ്ക്​ പൊളിച്ചെടുത്ത്​ പ്ലാസ്​റ്റിക്​ കവറിലാക്കുന്നത്​. എൻറെ ബൈക്കിൻറെ വിശേഷണങ്ങളായിരുന്നു അവരിലൊരാൾ തിരക്കിക്കൊണ്ടിരുന്നത്​. എത്ര വിലയാണ്​ ബൈക്കിന്​..? എത്ര മൈലേജ്​ കിട്ടും...? എന്നൊക്കെ. ഒരാൾ നൊങ്ക്​ പൊളിച്ച്​ കവറിലാക്കു​മ്പോൾ അടുത്തയാൾ അത്​ റോഡരികിൽ ചെന്നു നിന്ന്​ വിൽക്കുന്നു.

ചെന്നൈയിലേക്ക്​ ഇനി വെറും 110 കിലോ മീറ്റർ
 

അവിടുന്ന്​ പിന്നെയും യാത്ര തുടർന്നു. ആന്ധ്രയിൽ പെട്രോളിന്​ 80 രൂപയിലധികം വിലയുണ്ട്​. പോരാത്തതിന്​ ആദ്യം കണ്ട പമ്പിൽ ‘എക്​സ്​ട്രാ പ്രീമിയം’ മാത്രമേയുള്ളു. അതിനാണെങ്കിൽ 83ൽ അധികം വിലയും. എക്​സ്​ട്രാ പ്രീമിയം അടിക്കാൻ ഞാൻ എന്തായാലും തയാറല്ല. അടുത്ത പമ്പിൽനിന്ന്​ നോർമൽ ഹെവി പ്രീമിയം അടിച്ചു. വഴിയരികിൽ പലയിടത്തും പടുകൂറ്റൻ ഹനുമാൻ പ്രതിമകൾ കാണാം. ആന്ധ്രാ പ്രദേശിൽ കടന്നതിനു ശേഷം ഇടയ്​ക്കിടെ ഹനുമാൻ പ്രതിമകൾ സ്​ഥിരം കാഴ്​ചയാണ്​.

ആന്ധ്രാ പ്രദേശിൽ കടന്നതിനു ശേഷം ഇടയ്​ക്കിടെ ഹനുമാൻ പ്രതിമകൾ സ്​ഥിരം കാഴ്​ചയായിര​ുന്നു
 

വിജയവാഡയിൽനിന്നും 200 കിലോ മീറ്റർ പിന്നിടുമ്പോഴാണ്​ കേരള രജിസ്​ട്രേഷൻ ബോർഡുള്ള ഒരു​ പോലീസ്​ വാൻ കണ്ടത്​. വാനിനെ മറികടന്ന്​ മുന്നോട്ടു ​നീങ്ങിയപ്പോൾ ഹോൺ മുഴക്കിക്കൊണ്ട്​ വാൻ എൻറെ അരികിൽ എത്തി. വാനിനകത്തുനിന്നും ‘എ​വിടെ നിന്നാണ്​ ...? എങ്ങോട്ടാണ്​ ...?’ തുടങ്ങിയ ചോദ്യങ്ങൾ ചാടിപ്പുറപ്പെട്ടു.
അതിനിടയിലാണ്​ ‘നീയാണല്ലേ, എന്നും സോഷ്യൽ മീഡിയയിൽ യാത്ര ഡയറിക്കുറിപ്പ്​ എഴുതുന്ന അനീഷ്​...?’ എന്നൊരു ചോദ്യം. അതുവരെ തോന്നിയ പേടി ആ ചോദ്യത്തോടെ അലിഞ്ഞുപോയി. മാധവൻ സാറി​ൻറെ ആ ചോദ്യ​ത്തോടെ വാനിനുള്ളിൽ ബഹളമായി. റോഡരികിലെ തണലിൽ വാഹനങ്ങൾ ഒതുക്കി ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടു. കേസന്വേഷണത്തി​​െൻറ ഭാഗമായി വിജയവാഡയിലെത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജ്​ പോലീസ്​ സ്​റ്റേഷനിലെ ടീം ആയിരുന്നു അത്​. വിജയവാഡയിൽനിന്നും കേസിലെ പ്രതിയെ പൊക്കി തിരികെ പോരുന്ന വഴിയായിരുന്നു അത്​. എല്ലാവരും കൂടിനിന്ന്​ സെൽഫിയൊക്കെ എടുത്ത ശേഷം യാത്ര ചൊല്ലി പിരിഞ്ഞു. ആ നല്ലൊരു കൂടിക്കാഴ്​ചക്കു ശേഷം വീണ്ടും ഒരിക്കൽ കൂടി ഞങ്ങൾ കണ്ടുമുട്ടി.

വിജയവാഡയിൽനിന്ന്​ ചെന്നൈയിലേക്കുള്ള വഴി നൊങ്ക്​ കച്ചവടക്കാരുടെ വ്യാപാര മേഖലകൂടിയാണ്​
 

തിരക്ക്​ കുറവുള്ള റോഡാണെങ്കിലും  ചില ജംഗ്​ഷനുകളിൽ എത്തുമ്പോൾ ചെറിയ ബ്ലോക്കുകൾ ഉണ്ടാകും. റോഡ്​ സിഗ്​നൽ കൂടാതെ കൗണ്ടറിലിരുന്ന്​ പോലീസുകാരുടെ മൈക്കിലൂടെയുള്ള നിർദേശങ്ങളും കേൾക്കാം. വഴിയിൽ പരമാവധി വിശ്രമവും വെള്ളം കുടിയും നടന്നുകൊണ്ടിരുന്നു. ഉച്ചയ്​ക്ക്​ ഒാലമേഞ്ഞ ഒരു ഹോട്ടലിൽനിന്നും സാമ്പാറും മോരു കറിയും കൂട്ടി ഒരുഗ്രൻ സദ്യ കഴിച്ചു. അതിനു ശേഷം പുറപ്പെട്ട യാത്ര വൈകി​േട്ടാടെ തമിഴ്​നാട്​ അതിർത്തിയിലേക്ക്​ പ്രവേശിച്ചു.

ചെന്നൈയിൽ താമസസൗകര്യമൊരുക്കിയത്​ നാട്ടുകാരനായ മുസമ്മിൽക്കയുടെ സഹോദരൻ ഷെറിൽ ആയിരുന്നു...
 

തമിഴകത്തി​​െൻറ പ്രവേശനത്തിനുതന്നെ ഒരു സിനിമാറ്റിക്​ ടച്ചുണ്ടായിരുന്നു. വഴിനീളെ അജിത്​ - വിജയളമാരുടെ പോസ്​റ്ററുകളും ഫ്ലക്​സുമാണ്​ വരവേറ്റത്​. പിന്നീടങ്ങോട്ട്​ ചെന്നൈ നഗരത്തോട്​ അടുക്കുന്തോറും തിരക്കുകൊണ്ട്​ വലഞ്ഞു തുടങ്ങി. ചെന്നൈയിൽ എത്തിയാൽ താമസിക്കാൻ നാട്ടുകാരനായ മുസമ്മിൽക്കയുടെ ഗസ്​റ്റ്​ ഹൗസിലേക്ക്​ ചെല്ലാൻ പറഞ്ഞിരുന്നു. അതനുസരിച്ച്​ ചെന്നൈ റോയ്​പേട്ടയിലെ പ്രിൻസ്​ ഗസ്​റ്റ്​ ഹൗസിലെത്തി. മുസമ്മിൽക്ക നാട്ടിൽ​ പോയതിനാൽ സഹോദരൻ ഷെറിലാണ്​ ഇവിടെയുണ്ടായിരുന്നത്​. എനിക്കായി റെഡിയാക്കി വെച്ചിരുന്ന മുറിയിൽ കയറി കുളിച്ച്​ ക്ഷീണമൊക്കെ മാറ്റി. രാത്രി ഭക്ഷണത്തിനായി ചെന്നൈയിലെ തെരുവുകളിലൂടെ കുറേ നേരം അലഞ്ഞു. ഭക്ഷണ ശേഷം റൂമിലെത്തി കിടന്നപ്പോൾ നാടി​​െൻറ തൊട്ടപ്പുറത്തെത്തിയതി​​െൻറ സന്തോഷമായിരുന്നു മനസ്സിൽ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaitravelogueVijayawadaindia Tourmalayalam newsaneesh's travelindian diarysolowithcbr150Solo bike tour
News Summary - A Young Malayali's All India Solo bike ride 72nd Day in Vijayawada to Chennai
Next Story