Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightദ്രാസ്​, മഞ്ഞി​െൻറ...

ദ്രാസ്​, മഞ്ഞി​െൻറ കരിമ്പടത്തിൽ ഒരു​ രാത്രി

text_fields
bookmark_border
ദ്രാസ്​, മഞ്ഞി​െൻറ കരിമ്പടത്തിൽ ഒരു​ രാത്രി
cancel
camera_alt?????? ????????? ???????? ??????????????? ???????????????

ആദ്യമായാണ്​ ഞാൻ കശ്​മീരിൽ വരുന്നത്​. പതിനൊന്നാമത്തെ ദിവസമാകുന്നു ഇന്ത്യയുടെ ഉച്ചിയിലുള്ള ഇൗ മഞ്ഞുമുടിയിൽ എത്തിയിട്ട്​. ഇത്രയും ദിവസം കൊണ്ട്​ ഒരു കാര്യം പിടികിട്ടി. കശ്​മീരിൽ എത്തുന്ന ഏതൊരാളും അത്ര പെ​െട്ടന്നൊന്നും ഇവിടം വിട്ട്​ പോകില്ല. 

ഞാനും ഏതാ​ണ്ട്​ അതേ അവസ്​ഥയിലാണിപ്പോൾ. നിക്കണോ പോകണോ എന്നറിയാത്ത കൺഫ്യൂഷൻ. ആശയക്കുഴപ്പത്തിനൊടുവിൽ ലേയിൽ നിന്ന്​ 290 കിലോ മീറ്റർ പിന്നിട്ട്​ ദ്രാസിൽ എത്തിച്ചേർന്നു. ലേയിൽനിന്ന്​ മണാലിയിലേക്ക്​ 400 കിലോ മീറ്ററുണ്ട്​ ദൂരം. ആ വഴി അടച്ചിട്ടിരിക്കുകയാണ്​. മഞ്ഞുകാലം മാറി ഇനി രണ്ടു മാസം കൂടി കഴിഞ്ഞാലേ ആ വഴി തുറക്കുകയുള്ളു. അതിനാൽ ഞാൻ വന്ന വഴിയേ തിരിച്ചുപോകണം. ഇൗ മനോഹര ദേശത്തുകൂടെ പത്ത്​ തവണ മടങ്ങിപ്പോകാനും എനിക്കു മടിയില്ല. എത്ര കണ്ടാലും മതിവരാത്തൊരിടമാണല്ലോ ഇൗ സുന്ദര ദേശം.

രാവിലെ ഒമ്പതു മണിക്കുതന്നെ സിഗിയ്​യുടെ ഗസ്​റ്റ്​ ഹൗസിൽനിന്നും ഇറങ്ങി. മൂന്ന്​ ദിവസത്തെ താമസത്തിലൂടെ ഗസ്​റ്റ്​ ഹൗസ്​ ഉടമയായ സിംഗിയ്​യുമായി വല്ലാത്തൊരു ഹൃദയബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു. എ​​​​​െൻറ കുറച്ച്​ ഫോ​േട്ടായും എടുത്ത ശേഷമാണ്​ സിംഗിയ്​ എന്നെ യാത്രയാക്കിയത്​. 

ലേ പട്ടണത്തിനടുത്ത്​ കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്​ ശാന്തി സ്​തൂപ
 

ലേ പട്ടണത്തിനടുത്ത്​ കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ശാന്തി സ്​തൂപ’ കാണുകയായിരുന്നു ആദ്യത്തെ പ്ലാൻ. ഒരു കുന്നിൻ മുകളിലാണ്​ ശാന്തി സ്​തൂപ സ്​ഥിതി ചെയ്യുന്നത്​. ​െവളുത്ത നിറമാണതിന്​. ശാന്തി സ്​തൂപയിലേക്ക്​ കയറുന്നതിനു മുമ്പായി ധ്യാനത്തിനായി പ്രത്യേകം സജ്ജീകരിച്ച ഹാൾ കാണാം. ബുദ്ധ​​​​​െൻറ പ്രതിമകളും വരച്ച ചിത്രങ്ങളുമാണ്​ ശാന്തി സ്​തൂപയിൽ പ്രധാനമായും.

ലേയിൽനിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം ജമ്മു കശ്​മീർ സംസ്​ഥാനത്തി​​​​​െൻറ പുറത്തേക്കുള്ള പാത തേടി ഞാൻ നീങ്ങി. എത്ര വേഗത്തിൽ പോയാലും ഇന്ന്​ പരമാവധി ദ്രാസ്​ വരെയേ എത്താൻ കഴിയുമായിരുന്നുള്ളു. അവിടന്നങ്ങോട്ട്​ വാഹനങ്ങളെ രാവിലെ മാത്രമേ ‘സോജിലാ പാസ്​’ വഴി കടത്തി വിടുകയുള്ളു. 

ലഡാക്കിൽ മലനിരകൾ കാണാത്ത ഒരു പ്രദേശവും ഇല്ല എന്നുതന്നെ പറയാം. എവിടേക്ക്​ തിരിഞ്ഞുനോക്കിയായാലും മലനിരകൾ. തിരികെയുള്ള വഴിയിൽ വെയിലും തണുപ്പും ഇടകലർന്ന കാലാവസ്​ഥ തന്നെ. ലഡാക്കിൽനിന്ന്​ ലേയിൽ എത്തുന്നതിനു മുമ്പ്​ ഒരു ‘മാഗ്​നറ്റിക്​ ഹിൽ’ ഉണ്ട്​. റോഡിലൂടെ പോകുന്ന വാഹനങ്ങ​െള ഇടതുവശത്തുള്ള മലയിലേക്ക്​ ആകർഷിക്കുന്ന എന്തോ പ്രത്യേകത ആ മലയ്​ക്ക്​ ഉണ്ടത്രെ. കഴിഞ്ഞ ദിവസം ഇതുവഴി പോകു​േമ്പാൾ ഫോ​േട്ടാ എടുക്കാൻ കഴിഞ്ഞില്ല എന്ന നഷ്​ടം ഇക്കുറി ഞാൻ പരിഹരിച്ചു. 

റോഡിലൂടെ പോകുന്ന വാഹനങ്ങളെ ആകർഷിക്കുന്ന എന്തോ പ്രത്യേകത മാഗ്​നറ്റിക്​ ഹില്ലിനുണ്ട്​
 

ലഡാക്ക്​ പാതയിൽ കാണുന്ന മിക്ക വീടുകളുടെയും മുകളിൽ വൈക്കോൽ കയറ്റി വെച്ചിട്ടുണ്ടാകും. മറ്റ്​ സ്​ഥലങ്ങളിലെ ​േപാലെ വൈക്കോൽ കൂനയാക്കി വെച്ച്​ സ്​ഥലം നഷ്​ടപ്പെടുത്താൻ ലഡാക്കുകാർ തയാറല്ലാത്തതായിരിക്കണം കാരണം. മലമുകളിൽനിന്ന്​ റോഡിലേക്ക്​ വീഴുന്ന കല്ലുകൾ എടുത്തു മാറ്റാനും റോഡി​​​​​െൻറ തകരാറുകൾ പരിഹരിക്കാനുമായി നിരവധി തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്​. ഉച്ചഭക്ഷണം പാത്രത്തിലാക്കി കൊണ്ടുവന്നാണ്​ അവർ ​േജാലി ചെയ്യുന്നത്​. സ്​ത്രീകളായ ​േജാലിക്കാരും നിരവധിയുണ്ട്​.

‘ലമയുരു’ എന്ന ഗ്രാമം കഴിഞ്ഞാൽ ‘മൂൺലാൻഡ്​’ എന്നറിയപ്പെടുന്ന ഒരു ചെറിയ ​പ്രദേശമുണ്ട്​. ചന്ദ്ര​​​​​െൻറ ഉപരിതലം പോലെ കിടക്കുന്ന സ്​ഥലമായതുകൊണ്ടാണ്​ ഇൗപ്രദേശത്തിന്​ ‘മൂൺലാൻഡ്​’ എന്ന പേരു കിട്ടിയതത്രെ. ​കുറേ മുകളിലേക്ക്​ റോഡ്​ കയറി നോക്കു​േമ്പാൾ ചിത്രത്തിലൊക്കെ കണ്ട ചന്ദ്ര​​​​​െൻറ ഉപരിഭാഗം പോലൊരു പ്രദേശം വരണ്ടു കീറി കിടക്കുന്നു. ‘ലമയുരു’ ഗ്രാമത്തിലെ മൊണാസ്​ട്രിയും ഏറെ പ്രസിദ്ധമാണ്​.

ശരിക്കും ‘മൂൺലാൻഡ്​’ ചിത്രങ്ങളിൽ കണ്ടിട്ടുള്ള ചന്ദ്ര​​​​െൻറ ഉപരിതലം പോലെ തന്നെ തോന്നും
 

ലഡാക്ക്​ റോഡിൽ ഇടവിട്ട്​ അ​േനകം റോഡ്​ സുരക്ഷാ മുന്നറിയിപ്പുകൾ നിറഞ്ഞ ബോർഡുകൾ കാണാം. സാധാരണ റോഡുകളിലെ മുന്നറിയിപ്പിൽനിന്നും ഭിന്നമായി വളരെ ഗൗരവത്തിൽ തന്നെയാണ്​ മുന്നറിയിപ്പ്​ ബോർഡുകൾ സ്​ഥാപിച്ചിരിക്കുന്നത്​. ഏകദേശം നൂറിലധികം ബോർഡുകളെങ്കിലും ഇൗ വഴിത്താരയിൽ കാണാം. വഹനാപകടം പരമാവധി കുറയ്​ക്കുക എന്ന ഉദ്ദേശ്യത്തിൽ എഴുതിചേർത്തിട്ടുള്ള ഇൗ ബോർഡുകളിലെ ചില വാചകങ്ങൾ രസകരമാണ്​. 
‘If you married, Divorce Speed’
‘on't be gama in the land of Lama’
‘ouch the curves, don't hug them’
എന്നിവ അവയിൽ ചിലതു മാത്രം. യാത്രയുടെ ഒാരോ തിരിവിലും ഇത്തരം മുന്നറിയിപ്പ്​ ​േബാർഡുകൾ അപകടത്തെക്കുറിച്ച്​ ഒാർമിപ്പിക്കുന്നു. 

ലഡാക്കിലെ സൈൻ ബോർഡുകളിലെ വാചകങ്ങൾ ഏറെ കൗതുകമുള്ളതാണ്​
 
 

ഇതുവഴി നിരവധി അരുവികളുണ്ട്​. അവയ്​ക്ക്​ കുറുകെയുള്ള പാലങ്ങൾ ഇരുമ്പിൽ നിർമിച്ചതാണ്​. ചില ഭാഗങ്ങളിലെ പൊട്ടലുകൾ ഒഴിച്ചാൽ പാലം സുരക്ഷിതം തന്നെ. വഴിയരികിൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റിയ കടകളൊന്ന​ും അധികം കാണാനില്ല. ഉള്ള കടകളാക​െട്ട സീസൺ ആരംഭിച്ചിട്ടില്ലാത്തതിനാൽ അടഞ്ഞും കിടക്കുന്നു.

ലഡാക്കിൽ എവിടെ നോക്കിയാലും മലനിരകൾ മാത്രം
 

കാർഗിൽ എത്താറായപ്പോൾ വഴിയരികിൽ ധാരാളം ഉണങ്ങിയ മരങ്ങൾ കാണപ്പെട്ടു. അതിൽനിന്നും വീണു കിടക്കുന്ന കൊമ്പുകൾ വരിഞ്ഞുകെട്ടി തലയിൽ വെച്ച്​കൊണ്ടുപോകുന്ന തിരക്കിലായിരുന്നു ചില സ്​​്ത്രീകൾ. ദ്രാസിൽ എത്താറാകു​േമ്പാഴേക്കും മഞ്ഞുനിരകൾ അടുത്തടുത്തു വന്നു. മഞ്ഞിൽ പൊതിഞ്ഞ്​ വിറകൊള്ളുന്ന മലനിരകളെ ചൂടേകി സാന്ത്വനിപ്പിക്കാൻ അസ്​തമയ സൂര്യൻ വിഫലശ്രമം നടത്തുന്നുണ്ട്​. 

കശ്​മീരിൽ വന്നാൽ പോകാൻ തോന്നാത്ത വിധം ഇൗ ദേശം പിടിച്ചുനിർത്തിക്കളയും
 

വൈകിട്ട്​ ആറു മണിയോ​െട ദ്രാസിലെത്തി. ഇനി മുന്നോട്ട്​ പോകാൻ സാധ്യമല്ല. റോഡ്​ അടച്ചിരിക്കുകയാണ്​. അതു മുന്നിൽ കണ്ടാവണം ഹോട്ടൽ മുറികളുടെ വാടകയിൽ യാതൊരു വിട്ടുവീഴ്​ചയുമില്ലാതെ ഹോട്ടലുടമകൾ പിടിച്ച പിടിയാലെ നിന്നത്​. ഏതായാലും ലോകത്തിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ ജനവാസ മേഖലയാണിത്​. അപ്പോൾ അൽപം വിലകൂടിയാലും സാരമില്ല, പുതച്ചുമൂടി ഇവിടെത്തന്നെ ഇന്ന്​ കിടക്കാം.

(തുടരാം യാത്ര...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirtraveloguelehindia Tourmalayalam newsaneesh's travelindian diarysolowithcbr150DrassSolo bike tour
News Summary - A Young Man's All India Solo bike ride 33rd day at Drass in Kashmir
Next Story