കുത്തുബ് മിനാരങ്ങൾക്കു മുന്നിൽ
text_fieldsരാജ്യത്തിെൻറ തലസ്ഥാനമായ ഡൽഹിയിൽ രാവിലെ എഴുന്നേറ്റപ്പോൾ തന്നെ അന്തരീക്ഷം മൂടിക്കെട്ടി കിടക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് മഴ പെയ്യാനും തുടങ്ങി. ഒാൺലൈൻ വഴി പരിചയപ്പെട്ട ഇരിങ്ങാലക്കുടക്കാരൻ സേന്താഷിനെ തേടിയായിരുന്നു രാവിലത്തെ യാത്ര. ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽനിന്നും 30 കിലോ മീറ്റർ ദൂരെ ഒരു റസിഡൻഷ്യൽ ഏരിയയിലായിരുന്നു സന്തോഷിെൻറ താമസം. ഇന്നലെ രാത്രി ഫോണിൽ സംസാരിച്ച ശേഷം മൊബൈലിലേക്ക് അയച്ചുതന്ന ലൊക്കേഷൻ പിന്തുടർന്നാണ് ഡൽഹിയിലെ ഗതാഗത കുരുക്കിൽ അരിച്ചുനീങ്ങിയത്. എന്നിട്ടും രണ്ട് മണിക്കൂർ എടുത്തു അവിടെയെത്താൻ. ബൈക്ക് ആയതുകൊണ്ടു മാത്രമാണ് അപ്പോഴെങ്കിലും എത്താനായത്. തിരക്കിൽ ഇടംവലം വെട്ടിച്ച് തിക്കിത്തിരക്കി ബ്ലോക്കുകളിൽ മുന്നിൽ കയറി നീങ്ങിയിട്ടും അത്രയും സമയം എടുത്തുവെങ്കിൽ ഒച്ചിഴയുന്ന പോലെ നീങ്ങുന്ന കാറുകളിൽ എത്ര സമയം വേണ്ടിവരുമെന്ന് ഉൗഹിക്കുക. ഡൽഹി മെട്രോയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സന്തോഷ് റൂമിെൻറ കീ സെക്യൂരിറ്റിയുടെ കൈയിൽ ഏൽപ്പിച്ചിരുന്നത് വാങ്ങി ബാഗും സാധനങ്ങളുമെല്ലാം റൂമിൽ കൊണ്ടുവെച്ചു.
എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ മെട്രോ പിടിക്കുന്നതാണ് നല്ലതെന്ന് സന്തോഷ് മുന്നറിയിപ്പ് തന്നിരുന്നു. ബൈക്ക് അവിടെ സൈഡാക്കി ഒരു ഒാേട്ടായിൽ തൊട്ടടുത്ത മെട്രോ സ്റ്റേഷനിലേക്ക് നീങ്ങി.
അധ്വാനിക്കാൻ തയാറുള്ള മനുഷ്യർക്ക് ഡൽഹിയിൽ പട്ടിണി കിടക്കേണ്ടിവരുമെന്നു തോന്നുന്നില്ല. ഒാേട്ടാ റിക്ഷയായും സൈക്കിൾ റിക്ഷയായും ഉന്തുവണ്ടിയിലെ പച്ചക്കറി കച്ചവടമായും ചായക്കച്ചവടമായും സൈക്കിളിൽ വിതരണം ചെയ്യുന്ന ഒരു ഗ്ലാസ് കുടിവെള്ളത്തിന് രണ്ടു രൂപ വാങ്ങിയും ആളുകൾ ജീവിത മാർഗം കണ്ടെത്തുന്നു. വഴിയരികിലെ മരത്തണലുകളിൽ ഒരു കണ്ണാടിയും കസേരയും ഇട്ട് ഇടയിൽ കൈയിൽ കത്രികയും ചീർപ്പും പിടിച്ച് ഒരു മേൽക്കൂര പോലുമില്ലാതെ ബാർബർ ഷോപ്പ് നടത്തുന്ന മനുഷ്യരെയും ഇൗ മഹാനഗരത്തിൽ എവിടെയും കാണാം.
ഞാൻ ആദ്യം മയൂർ എക്സ്റ്റൻഷൻ മെട്രോ സ്റ്റേഷനിലാണ് എത്തിയത്. പോകേണ്ട സ്ഥലത്തിനനുസരിച്ച് എവിടെ നിന്നൊക്കെ ട്രെയിൽ മാറി കയറണമെന്ന് സന്തോഷ് പറഞ്ഞുതന്നിരുന്നതിനാൽ മെട്രോ യാത്ര വളരെ എളുപ്പമായി. സുരക്ഷയിലും വൃത്തിയിലും സൗകര്യത്തിലും സമയലാഭത്തിലും മെട്രോ വലിയ പ്രതീക്ഷയാണ്. ട്രെയിനിനുള്ളിൽ പല കോലത്തിലും ഭാഷയിലും വേഷത്തിലുമുള്ള മനുഷ്യർ മൊബൈലിൽ കണ്ണും നട്ടിരിക്കുന്നു.
ആദ്യത്തെ സന്ദർശനം കുത്തുബ് മിനാറിലാവെട്ട എന്നു വെച്ചു. ട്രെയിനിറങ്ങി ഒരു ഒാേട്ടായിൽ കയറി. ഇനിയും ആളുകളെ കുത്തിനിറച്ച ശേഷമേ അയാൾ വണ്ടിയെടുക്കു എന്ന നിലപാടിലാണ്. ഞാൻ അതിൽ നിന്നിറങ്ങി അവിടെ അടുത്തുള്ള കടയിൽനിന്ന് ഒരു ‘കുൽച്ച’ വാങ്ങി കഴിച്ചു പതിയെ നടന്നു. കുറച്ചു നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു. താെഴ നോക്കി നടക്കുേമ്പാഴും ഇടയ്ക്ക് എവിടെയെങ്കിലും കുത്തുബ് മിനാറിെൻറ എടുപ്പുകൾ കാണുന്നുണ്ടോ എന്ന് തലയുയർത്തി നോക്കിക്കൊണ്ടായിരുന്നു നടത്തം. ഒടുവിൽ ഞാനതിനു മുന്നിലെത്തി. ടിക്കറ്റ് കൗണ്ടറിലെ തിരക്കിനിടയിൽ നിന്നും പ്രവേശന പാസും സംഘടിപ്പിച്ച് കുതുബ് മിനാർ പരിസരത്ത് എത്തി.
ദില്ലി സുൽത്താനായിരുന്ന കുത്തുബുദ്ദീൻ െഎബക്ക് ആണ് ഇതിെൻറ നിർമാണത്തിന് തുടക്കമിട്ടതെന്ന് ചരിത്രം പറയുന്നു. സുൽത്താൻ ഇൽതുമിഷ് അവശേഷിക്കുന്ന നിലകൾ കൂടി പണിത് പൂർത്തിയാക്കി. 230 അടി ഉയരമുള്ള കുത്തുബ് മിനാറിെൻറ മുകളിേലക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഇസ്ലാമിക വാസ്തുശിൽപ ഭംഗിയിലാണ് കുത്തുബ് മിനാർ പണികഴിപ്പിച്ചിരിക്കുന്നത്. കുത്തുബ് മിനാറിനടുത്തു തന്നെ അലാവുദ്ദീൻ ഖിൽജിയുടെയും ഇൽത്തുമിഷിെൻറയും ശവകുടീരങ്ങൾ കാണാം. അതോടൊപ്പം തന്നെ അലാവുദ്ദീൻ ഖിൽജി കുത്തുബ് മിനാറിനെക്കാളും ഇരട്ടി വലിപ്പത്തിൽ നിർമിക്കാൻ തുടങ്ങി പാതിവഴിയിൽ ഉപേക്ഷിച്ച ‘അലൈ മിനാർ’ എന്ന സ്മാരകവും ഇവിടെയുണ്ട്. ഇറാൻ അഫ്ഗാനിസ്ഥാൻ തുടങ്ങി പല രാജ്യങ്ങളിൽനിന്നുള്ള ശിൽപികൾ കുത്തുബ് മിനാർ, അലൈ ദർവാസ തുടങ്ങി ഇൗ പരിസരത്തുള്ള സ്മാരകങ്ങളുടെ നിർമാണത്തിൽ പങ്കുവഹിച്ചിരുന്നു.
കുത്തുബ് മിനാറിൽനിന്ന് നേരേ പോയത് ലോട്ടസ് ടെമ്പിളിലേക്കാണ്. മെട്രോയിൽ മാറിക്കയറി ലോട്ടസ് ടെമ്പിളിൽ എത്തിയേപ്പാഴാണറിയുന്നത് ഇന്ന് അവധി ദിവസമാണെന്ന്. ഗേറ്റിനു പുറത്തുനിന്ന് ഒരു ഫോേട്ടാ എടുത്തു. പറ്റിയാൽ ഇനി ഒരിക്കൽ വരാം എന്ന ആത്മഗതവുമായി ഞാൻ തിരികെ പോന്നു.
വൈകിട്ട് അഞ്ചു മണിയോടെ മുറിയിൽ എത്തി. സന്തോഷ് വന്ന ശേഷം ഒന്നിച്ച് മാർക്കറ്റിൽ പോയി ചിക്കനും മട്ടണും വാങ്ങി. രാത്രി കഴിക്കാനുള്ള ഭക്ഷണം ഒരുക്കുന്ന തയാറെടുപ്പ് തുടങ്ങി. പാചകം വലിയ വശമില്ലാത്ത ഏർപ്പാടായതിനാൽ ഉള്ളി മുറിക്കാനും മറ്റും സഹായിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി എത്തി. അതേ റൂമിലെ അന്തേവാസിയായ പട്ടാമ്പിക്കാരൻ അജിത്. കുറേ നാളുകൾക്കു ശേഷം നല്ല അടിപൊളി കോഴിക്കറിയുമായി േചാറുണ്ടു. നാവിൽ രുചിയുള്ള വല്ലതും സ്പർശിച്ചിട്ട് നാളുകളായെന്ന സങ്കടം അങ്ങനെ തീർന്നു.
ഇന്ത്യൻ ചരിത്രത്തിെൻറ അവശേഷിപ്പുകളാണ് ഇൗ നഗരത്തിനു ചുറ്റും പരന്നു കിടക്കുന്നത്. ഇന്ത്യയിൽ മറ്റൊരു നഗരത്തിനും പറയാൻ കഴിയാത്ത ചരിത്രങ്ങളുടെ നീണ്ട കഥയുണ്ട് ഡൽഹിക്ക്. ചരിത്ര നഗരത്തിൽ അങ്ങനെ മറ്റൊരു രാത്രികൂടി എരിഞ്ഞൊടുങ്ങുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.