പോഖറയിലെ വിശേഷങ്ങൾ
text_fieldsനേപ്പാളിലെ ഏറ്റവും വലിയ നഗരമാണ് പോഖറ. നഗരമാണെങ്കിലും അൽപം മാറിയാൽസുന്ദരമായ തടാകങ്ങളും കാടുകളും വനഭംഗികളും നിറഞ്ഞ വലിയൊരു നാട്ടിൻപുറമാണ് പോഖറ. രാവിലെ ആദ്യ യാത്ര ഫെവ തടാകത്തിലേക്കായിരുന്നു. തീരങ്ങൾക്കനുസരിച്ച് ഫെവ അങ്ങനെ വളഞ്ഞുപുളഞ്ഞു കിടക്കുകയാണ്. തടാകത്തിനരികിൽ ചൂണ്ടലിൽ മീൻ കൊത്തുന്നതും കാത്ത് ധ്യാനത്തിലെന്നോണം ക്ഷമയോടെ കാത്തിരിക്കുന്നവർ. തടാകത്തിന് അപ്പുറം മലമുകളിൽ ശാന്തി സ്തൂപം കാണാം. തടാകത്തിൽ തന്നെയുള്ള ചെറിയൊരു ദ്വീപിലാണ് ബരാഹി ക്ഷേത്രം.
റോഡിെൻറ അടുത്തുനിന്നും ഫെവ തടാകത്തിെൻറ ഒരു ഭാഗത്ത് ഗോവയിലെ ബീച്ചിനരികിലുള്ള േഹാട്ടലുകളെ അനുസ്മരിപ്പിക്കുന്ന വിധം അനേകം ഹോട്ടലുകൾ കാണാം. കായലിെൻറ സൗന്ദര്യവും ആസ്വദിച്ച് ഭക്ഷണപാനീയങ്ങൾ നുകരുന്ന വിദേശ ടൂറിസ്റ്റുകൾ. സ്പെയിനിൽ നിന്നെത്തിയ മൂന്നു സഞ്ചാരികൾ ഗിറ്റാറുപോലത്തെ ഒരു സംഗീതോപകരണം വായിച്ച് അതുവഴി നടക്കുന്നുണ്ട്. ആധുനിക ജിപ്സികളായ അവർ എവിടെയും അധികനേരം നിൽക്കുന്നില്ല. ഒരു പാട്ടും മുഴുമിപ്പിക്കുന്നില്ല. അവരുടെ കൂടെ കുറേ നേരം പാട്ടും കേട്ട് ഞാനും നടന്നു. അവരിലൊരാൾ കിലുങ്ങുന്ന പാദസരമിട്ട കാലുകൊണ്ട് പാട്ടിനൊപ്പിച്ച് താളാത്മകമായി ചുവടുവെയ്ക്കുന്നു. അവർ കേരളത്തിൽ വയനാട് വന്നിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. ഗിറ്റാറിെൻറ ഗണത്തിൽ പെടുന്ന ‘ഉകുലേല’ എന്ന ചെറിയതരം വാദ്യോപകരണമാണ് അവരുടെ കൈയിൽ ഉണ്ടായിരുന്നത്.
ഫെവ തടാകത്തിെൻറ ഒരു ഭാഗത്ത് കുട്ടികളടക്കം പലരും കുളിക്കുന്നുണ്ട്.അധികം ദൂരം ആഴത്തിലേക്ക് പോകാതെ സുരക്ഷിതമായി നിന്നാണ് കുളി. ഇവിടെ നിന്ന് ഒരു ബോട്ടിൽ കയറി വേണം തടാകത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ബരാഹി ക്ഷേത്രത്തിലെത്താൻ. ബോട്ടിൽ കയറി പോകുന്നതിനു മുമ്പ് തടാകക്കരയിലുള്ള കൂടാരം
പോലത്തെ ഹോട്ടലിൽനിന്നും ഒരു ജ്യൂസ് വാങ്ങി അവിടെ ചാരിവെച്ചിരുന്ന ഗിറ്റാർ എടുത്തു വായിച്ച് തടാകത്തിലേക്കു നോക്കി കുറച്ചുനേരം ഇരുന്നു.
580 നേപ്പാളി രൂപ കൊടുത്തിട്ടാണ് ബരാഹി ക്ഷേത്രത്തിലേക്ക് പോകാനുള്ള ബോട്ട് ലഭിച്ചത്. പോയി വരാൻ തുഴച്ചിൽ മാത്രം 45 മിനിറ്റെടുക്കും. ബോട്ടിൽ ഞാനും സൂസൻ എന്ന തുഴച്ചിൽകാരനും മാത്രം. സൂസന് ഹിന്ദി അറിയാം. ഹിന്ദി സിനിമ കണ്ടുകണ്ടാണത്രെ സൂസൻ ഹിന്ദി പഠിച്ചത്. ബോട്ടിൽ യാത്ര ചെയ്യാൻ ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. അത് യാത്രക്കാർക്ക് സൗജന്യമായി ലഭിക്കും. ക്ഷേത്രത്തിലേക്ക് സഞ്ചാരികളുടെയും ഭക്തജനങ്ങളുടെയും തിരക്ക് കാണാം. േക്ഷത്ര പരിസരത്ത് നെൻമണികൾ കൊത്തിത്തിന്നുന്ന പ്രാവുകളെ ഒാടിച്ചു പറപ്പിച്ചു കളിക്കുന്ന കുട്ടികൾ. തടാക മധ്യത്തിലുള്ള ആ ചെറിയ സ്ഥലത്ത് ക്ഷേത്രവും കുറച്ച് മരങ്ങളും പ്രാവുകളും ഒന്നുരണ്ട് കച്ചവടക്കാരും മാത്രം.
വന്ന അതേ ബോട്ടിൽ തന്നെ തിരികെയെത്തി. കൂട്ടമായി സഞ്ചരിക്കുന്നവർക്കുള്ള വലിയ ബോട്ടുകളും തടാകത്തിൽ തുഴഞ്ഞു നടക്കുന്നുണ്ട്. തിരികെയെത്തിയപ്പോഴേക്കും ഉച്ചഭക്ഷണത്തിന് സമയമായിരുന്നു. തടാകത്തിനടുത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണത്തിനു കയറി. തടാകത്തിൽനിന്നു തന്നെ പിടിച്ച മീൻ വറുത്തതും കൂട്ടി ചോറ് കഴിച്ചു. മരം കൊണ്ടുണ്ടാക്കിയ േഹാട്ടലിെൻറ മട്ടുപ്പാവിൽ തടാകത്തിെൻറ ഭംഗിയും ആസ്വദിച്ച് നേർത്ത ശബ്ദത്തിൽ മുഴങ്ങുന്ന ജാസ് സംഗീതവും കേട്ട് മനസ്സറിഞ്ഞ് ഭക്ഷണം കഴിച്ചു. ചോറ് കഴിക്കാൻ കൂടെ കൊണ്ടുവന്ന സ്പൂണും ഫോർക്കും മാറ്റിവെച്ച് തനി നാടൻ സ്ൈറ്റലിൽ കൈകൊണ്ടുതന്നെ കഴിച്ചു. ഭക്ഷണത്തിന് നേപ്പാളിൽ വലിയ വിലയൊന്നുമില്ല. നമ്മുടെ നാട്ടിലെ അത്രയുമൊക്കെയേ വരൂ... മെനുവിൽ കാണുന്ന വില ഇന്ത്യൻ രൂപയിലേക്ക് മാറ്റുേമ്പാൾ പിന്നെയും ലാഭം. ഇന്ത്യൻ രൂപ 50 കൊടുത്താൽ വെജിറ്റബിൾ ന്യൂഡിൽസ് അടക്കം കിട്ടുന്ന ഹോട്ടലുകൾ വരെയുണ്ട്.
ഭക്ഷണശേഷം ഒന്നു വിശ്രമിക്കാം എന്നു വിചാരിച്ചപ്പോഴാണ് ആകാശം മേഘാവൃതമായി തുടങ്ങിയത്. മഴയ്ക്കു മുേമ്പ അടുത്ത സ്ഥലമായ ദാവിസ് വെള്ളച്ചാട്ടത്തിനടുത്തെത്തി. കാര്യമായ പ്രത്യേകതകൾ ഒന്നും എടുത്തുപറയാനില്ലാത്ത ചെറിയൊരു െവള്ളച്ചാട്ടമാണത്. തൊട്ടടുത്തുതന്നെയുള്ള ഗുപ്തേശ്വർ ഗുഹയിലൂടെ സഞ്ചരിച്ചാൽ എത്തിേച്ചരുന്ന അവസാന ഭാഗത്ത് നിന്ന് ദാവിസ് വെള്ളച്ചാട്ടത്തിെൻറ മറ്റൊരു മുഖം കാണാം. ഗുഹാന്തർ ഭാഗത്തെ ഇരുട്ടിൽനിന്നും പാറക്കഷണങ്ങളുടെ വിടവിൽ കൂടിയുള കാഴ്ചയായിരുന്നു അത്. ഗുപ്തേശ്വർ ഗുഹ 100 മീറ്ററോളം അടിയിലേക്കുള്ളതാണ്. ഗുഹയ്ക്കകത്ത് ശിവലിംഗം അടക്കമുള്ള ആരാധനാസ്ഥലമുണ്ട്. തല കുനിച്ച് മാത്രം സഞ്ചാരിക്കാൻ കഴിയുന്ന ഇടനാഴികളാണ് ഗുഹയ്ക്കകത്ത്.
ഗുഹാ കാഴ്ചകളിൽനിന്നു കയറി റോഡരികിൽ എത്തേണ്ട താമസം മഴ ശക്തമായി പെയ്യാൻ തുടങ്ങി. ഞാൻ വേഗം ഒരു കടയുടെ അടുത്തേക്ക് ചേർന്നു നിന്നു. കഴിഞ്ഞ ദിവസത്തെപ്പോലെ ആലിപ്പഴവും ചേർത്താണ് മഴ പെയ്യുന്നത്. മഴ കൊള്ളാതെ ഒരിടത്തിരിക്കാൻ കടക്കാരൻ ഒരു കസേരയിട്ടുതന്നു. മഴ പൂർണമായും നിന്ന ശേഷമാണ് ഞാൻ റൂമിലെത്തിയത്.
ഭക്ഷണം കഴിക്കാനായി രാത്രിയോടെ വീണ്ടും പുറത്തിറങ്ങി. പുതിയ വല്ല രുചിയും പരീക്ഷിക്കാമെന്നു കരുതി ‘ബീഫ് തുക്പാ’ ഒാർഡർ ചെയ്തു. ബീഫ് സൂപ്പിൽ ഇറച്ചിക്കഷണങ്ങൾ കൂടി ചേർത്ത് ന്യൂഡിൽസും കൂട്ടി അതിൽനിന്ന് കോരി കഴിക്കാവുന്ന വിഭവം. 120 നേപ്പാളി രൂപ വരുന്ന ഇൗവിഭവത്തിന് നല്ല രുചിയായിരുന്നു.
സ്വന്തം നാട്ടിൽനിന്നും എത്രയെത്രയോ അകലത്തെ ആ ഹോട്ടൽ മുറിയിൽ പുലർച്ചെ േനരത്തെ എണീക്കണമെന്ന നിശ്ചയവുമായി ഉറങ്ങാൻ കിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.