ബൈക്കുകാെര ഭൂട്ടാൻകാർക്ക് അത്ര ഇഷ്ടമില്ല...
text_fieldsഎമിഗ്രേഷനും റൂട്ട് പെർമിറ്റും കലാവധി നീട്ടി വാങ്ങുക എന്ന ലക്ഷ്യവുമായാണ് രാവിലെ എണീറ്റത്. ഒാഫീസ് തുറക്കുന്നതിേനാടടുത്ത സമയത്തുതന്നെ അവിടെ എത്തി. ഫ്യയൻറ്ഷോലിങിലെ ഒാഫീസിെൻറ പരസരത്തെ അത്ര തിരക്ക് ഇവിടെ ഉണ്ടായിരുന്നില്ല. ക്യൂവിൽ നിന്ന് നാല് ദിവസത്തേക്കു കൂടി നീട്ടി കിട്ടാൻ അപേക്ഷ നൽകി. രണ്ടു മണിക്കൂറിനു ശേഷം ചെല്ലാൻ അവിടുത്തെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒാഫീസിെൻറ 700 മീറ്റർ അപ്പുറത്തുള്ള ‘ഫോക് മ്യൂസിയം’ കണ്ടു തിരിച്ചുവരാമെന്നു കരുതി ഞാൻ നടന്നു.
ഭൂട്ടാെൻറ പരമ്പരാഗത തനിമയും ചരിത്ര സംസ്കാര മൂല്യങ്ങളും കൂടുതൽമനസ്സിലാക്കാൻ ഇൗ മ്യുസിയത്തിലെ പ്രദർശനങ്ങൾക്ക് കഴിയുന്നു. തലേന്ന് സന്ദർശിച്ച ‘സിംപിളി ഭൂട്ടാൻ’ മ്യുസിയത്തിലെ കാഴ്ചകളുമായി പലതിനും സാമ്യമുണ്ടായിരുന്നു. അകത്ത് കൈത്തറികളിൽ വസ്ത്രം നെയ്തെടുക്കുന്ന സ്ത്രീകൾ. ഒരു സ്ത്രീ പുറത്തെ അടുക്കളയിൽ പഴയ ഭൂട്ടാൻ കാലത്തെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണത്തോടെ അരി വറുക്കുന്നു. പഴക്കം ചെന്ന ഭൂട്ടാൻ വാസ്തു പ്രകാരമുള്ള ഒരു വലിയ വീടാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. കേരളത്തിലെ പഴയകാല തറവാടുകളിൽ കാണുന്നതുപോലെ മരംകൊണ്ടുള്ള ഏണിപ്പടികളും പത്തായപ്പുരകളും ഇവിടെയുമുണ്ട്. ഉമി കളയാതെ നെല്ല് സൂക്ഷിച്ചുവെക്കുന്ന പത്തായപ്പുരകൾ അതേപടി പുനരാവിഷ്കരിച്ചിട്ടുണ്ട്. ഭൂട്ടാൻ ജനത ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, തുകൽ സഞ്ചികൾ, നാണയങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ ഇവിടെയും കാണാം. പുറത്തെ അടുക്കളയുെട അരികിലെ മതിലിൽ വെയിൽ തട്ടുന്ന ഭാഗത്ത് മുളക് ഉണക്കാൻ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. ചുമരുകളിൽ ചുവപ്പ്, നീല,പച്ച തുടങ്ങിയ കടുംനിറങ്ങളിൽ വരച്ചു ചേർത്ത ചിത്രങ്ങളും കാണാം.
മ്യൂസിയം വിട്ട് ഞാൻ വീണ്ടും എമിഗ്രേഷൻ ഒാഫീസിൽ എത്തി. പാസ്സ് വാങ്ങിച്ചു. റോഡ് പെർമിറ്റ് പുതുക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ടൂ വീലറുകളെ ഭൂട്ടാനിൽനിന്നും അസമിലേക്കുള്ള വഴി അനുവദിക്കില്ല എന്നു മനസ്സിലായത്. ബൈക്കിൽ വന്ന വഴിതന്നെ തിരിച്ചിറങ്ങാനേ കഴിയൂ. മാത്രമല്ല, പുനഗ എന്ന സ്ഥലത്തുകൂടി മാത്രമേ ബൈക്കിന് ഇനി പെർമിഷൻ ഉള്ളു. അതിനപ്പുറമുള്ള ഒേട്ടറെ സ്ഥലങ്ങൾ ബൈക്കിന് പോകാൻ അനുവാദമില്ല. അതിനാൽ േറാഡ് പെർമിറ്റ് പുതുക്കലിന് ഞാൻ നിന്നില്ല. ഇൗ പെർമിറ്റ് കാലാവധി തീരുന്നതിനു മുമ്പേ ഭൂട്ടാൻ വിടാം എന്നു വിചാരിച്ചു. ഞാൻ ഒാഫീസിൽ നിന്നും പുറത്തിറങ്ങി. മുന്നിലുള്ള കരകൗശല കച്ചവട സ്ഥാപനങ്ങൾക്കു മുന്നിലൂടെ നടന്നു. തൊട്ടാൽ പൊള്ളുന്ന വിലയാണ് എല്ലാത്തിനും. ബാഗുകൾ, വസ്ത്രങ്ങൾ, കീ ചെയിനുകൾ തുടങ്ങി വാങ്ങിച്ചാൽ കൊള്ളാമെന്നു തോന്നുന്ന അനവധി വസ്തുക്കൾ വിൽപനക്കുണ്ട്.
ഉച്ചഭക്ഷണം കഴിക്കാൻ നേരമായപ്പോൾ അടുത്തുള്ള കൊറിയൻ റസ്റ്റാറൻറിൽ കയറി ഒരു വിഭവം കഴിച്ചുകളയാം എന്നു വിചാരിച്ചു. പച്ചക്കറികൾ ചേർത്തുണ്ടാക്കിയ ഒരു അരിഭക്ഷണമാണ് ഞാൻ എടുത്തിരുന്നത്. അതിൽ കോഴിമുട്ട ബുൾസ് െഎ ആക്കി കലർത്തി സ്പൂണും ഫോർക്കും ഉപയോഗിച്ച് കഴിക്കാൻ തന്നു. എരിവും ഉപ്പും പുളിയും എല്ലാം പാകത്തിന് മാത്രമായി ഒന്നിനും ഏറ്റക്കുറച്ചിലില്ലാത്ത പേരു മറന്നുപോയ ഒരു മര്യാദ ഭക്ഷണമായിരുന്നു അത്. ഉച്ചഭക്ഷണത്തിനു ശേഷം ‘തഷിച്ചോ സോൻഗ്’ എന്ന ബുദ്ധ ആശ്രമത്തിലേക്ക് നീങ്ങി. വാങ്ചൂ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഇൗ ബുദ്ധവിഹാരം ഭൂട്ടാൻ പാർലമെൻറ മന്ദിരത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 12ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഇൗ ആശ്രമം പിന്നീട് പുതുക്കിപണിത് വികസിപ്പിച്ചെടുത്തതാണ്.
വൈകിട്ട് 5.30 മുതൽ 6.30 വരെ മാത്രമേ അകത്തേക്ക് ടിക്കറ്റ് വെച്ച് പ്രവേശനമുള്ളു എന്നതിനാൽ പുറത്തുനിന്ന് നോക്കികണ്ട വാങ്ചൂ നദിക്കരയിലെ പാലത്തിനരികെ പോയിരുന്നു. ബുദ്ധമത വിശ്വാസങ്ങളും െഎതീഹ്യങ്ങളും അതിലെ ചുമരുകളിൽ ചിത്രങ്ങളായി നിറഞ്ഞുനിൽക്കുന്നു. നിർത്താതെ പെയ്യുന്ന മഴയിൽ സ്കൂൾ വിട്ട് നനഞ്ഞുവരുന്ന കുട്ടികൾ പാലത്തിലൂടെ ഒാടിപ്പോകുന്നുണ്ട്. എന്തുരസമാണ് ആ കാഴ്ച...!! ഭൂട്ടാൻ വേഷമായ ‘ഖോ’യും ‘കിറ’യും തന്നെയാണ് അവരുടെ യൂണിഫോം. കുട്ടികൾക്ക് അത് നന്നായി ചേരുന്നുമുണ്ട്. മഴ തെല്ലൊന്ന് അടങ്ങിയേപ്പാൾ ഞാൻ റൂമിലേക്ക് മടങ്ങി. ഇൻറർനെറ്റ് കണക്ഷനുവേണ്ടി ലോബിയിലേക്ക് എത്തി. എന്നെ കണ്ടേപ്പാൾ എമിഗ്രേഷനൊക്കെ ശരിയായില്ലേ എന്നു ചോദിച്ച് ഹോട്ടൽ ഉടമ സോനം അടുത്തെത്തി. ശരിയായെന്നും ടൂ വീലറുകളോടുള്ള ഭൂട്ടാൻ സർക്കാറിെൻറ അവഗണനയിൽ പ്രതിേഷധിച്ച് അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും ഞാൻ പറഞ്ഞു. വൈകുന്നേരം ടെന്നിസ് കളിക്കുവാൻ പോകുകയായിരുന്ന സോനം എന്നെക്കൂടി കാറിൽ കൊണ്ടുപോയി. കൂറ്റൻ ബുദ്ധ പ്രതിമയുള്ള പാർക്കിൽ അദ്ദേഹം എന്നെ ഇറക്കിത്തന്നു. ആ പ്രതിമക്കരികിൽ നിന്ന് നോക്കിയാൽ അങ്ങകലെ കുന്നിൻ മുകളിൽ മറ്റൊരു കൂറ്റൻ പ്രതിമകൂടി കാണാം.
പാർക്കിൽനിന്നും ഇറങ്ങിയ ഞാൻ നഗരത്തിലെ പച്ചക്കറി മാർക്കറ്റിൽ എത്തി. തുറസ്സായ വലിയൊരു കെട്ടിടത്തിന് അകത്ത് രണ്ടു നിലകളിലായാണ് നിലം ഗ്രാനൈറ്റ് പതിച്ച് വൃത്തിയിൽ പരിപാലിച്ചുപോരുന്ന ഇൗ മാർക്കറ്റ്. കച്ചവടത്തിനും തിരക്കിനു പോലും അതിെൻറതായ അടുക്കും ചിട്ടയുമുണ്ട്. അവിടെയെല്ലാം ചുറ്റിയടിച്ച് രാത്രി ഭക്ഷണവും കഴിച്ചാണ് ഞാൻ റൂമിൽ മടങ്ങിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.