വനത്തിൽ പക്ഷിമൃഗാദികൾക്ക് തീറ്റകൊടുക്കുന്നവരുടെ ശ്രദ്ധക്ക്; വലിയ പിഴ നൽകേണ്ടി വരും
text_fieldsഗൂഡല്ലൂർ: റോഡരികിെലത്തുന്ന പക്ഷിമൃഗാദികൾക്ക് തീറ്റകൊടുക്കുന്നവർ കനത്ത പിഴ അടക്കേണ്ടിവരുമെന്ന് വനപാലകരുടെ മുന്നറിയിപ്പ്. മുതുമല കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 67ലെ തുറപ്പള്ളി, കാർകൂടി, തെപ്പക്കാട്, കക്കനഹള്ളി വരെയുള്ള പാതയോരങ്ങളിലെത്തുന്ന പക്ഷിമൃഗാദികൾക്ക് ടൂറിസ്റ്റുകൾ ഭക്ഷ്യവസ്തുക്കൾ നൽകിവരുന്നത് കാണാനിടയായ സാഹചര്യത്തിലാണ് നടപടി.
വാനരന്മാർ, മയിൽ, മാനുകൾ എന്നിവയാണ് കൂടുതലും പാതയോരത്ത് എത്തുന്നത്. ഇവക്കാണ് ടൂറിസ്റ്റുകളടക്കമുള്ളവർ വാഹനങ്ങൾ നിർത്തി ഭക്ഷണം നൽകുന്നത്.
തീറ്റക്കായി റോഡിലേക്ക് ഓടിയെത്തുന്ന മയിൽ, കുരങ്ങുകൾ എന്നിവ വാഹനംതട്ടി അപകടത്തിൽപെടുന്നതും കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഉത്തരവ് ലംഘിക്കുന്നവരെ പിടികൂടിയാൽ കനത്തപിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.