വൈറലായി കോടമഞ്ഞിൽ മുങ്ങിയ കുന്നത്തൂർ പാലം
text_fieldsശാസ്താംകോട്ട: കോടമഞ്ഞിൽ മുങ്ങിയ കുന്നത്തൂർ പാലം നവമാധ്യമങ്ങളിൽ വൈറലായി. കല്ലടയാറിനുകുറുകെയുള്ള പാലത്തിെൻറ അര കിലോമീറ്റർ ഭാഗത്താണ് മഞ്ഞിൽ മൂടുന്നത്.
ചക്രവാതച്ചുഴിയെ തുടർന്നുണ്ടായ പേമാരിക്കുശേഷമാണ് പാലവും പരിസരവും മഞ്ഞിലമർന്നത്. വെയിൽ ഉറക്കുന്നതോടെ മഞ്ഞ് കണികകൾ പിൻവാങ്ങും. ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കാണപ്പെടുന്നതുപോലെയുള്ള കോടമഞ്ഞാണ് കുന്നത്തൂരിലും കാണപ്പെടുന്നത്.
കഴിഞ്ഞദിവസം രാവിലെ കുന്നത്തൂർ പാലം വഴി കൊട്ടാരക്കരക്ക് സർവിസ് നടത്തിയ സ്വകാര്യ ബസിലെ ജീവനക്കാർ പകർത്തിയ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഈ വിഡിയോ വൈറലായി.
നൂറുകണക്കിനാളുകളാണ് വിഡിയോ ഷെയർ ചെയ്തത്. വിഡിയോ വൈറലായതോടെ പാലം കാണാൻ നിരവധിയാളുകളാണ് പുലർച്ച മുതൽ എത്തുന്നത്. അടുത്തിടെ പാലം പെയിൻറടിച്ച് മനോഹരവും ആകർഷവുമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.