പകൽ മുഴുവൻ യാത്ര, രാത്രി ജോലി; കശ്മീരിലേക്ക് ഒരു മലയാളി പെണ്‍കുട്ടി
text_fields2019 ജൂലൈ 27
പാലക്കാട് കൽപാത്തി വെങ്കിേടശ്വര കോളനിയിലെ വീടിനു മുന്നിൽ അച്ഛൻ ലക്ഷ്മണനും മകൾ ലക്ഷ്മിയും. അരികിൽ പൾസൾ^220 ബൈക്ക്. ജാക്കറ്റും ഹെൽമറ്റുമൊക്കെയായി ഒരു റൈഡ് പോകാനുള്ള ഒര ുക്കമുണ്ട് കാഴ്ചയിൽതന്നെ. കൽപാത്തിയിൽനിന്ന് ലഡാക്ക് വഴി കശ്മീരിലേക്ക് ഒറ്റക്ക് ബൈക്ക് ഒാടിച്ചുപോകാൻ ഇറങ്ങുകയാണെന്ന് ആ മുറ്റത്തുനിന്ന് സമൂഹ മാധ്യമത്തിലൂടെ ലൈവായി ലക്ഷ്മി വെളിപ്പെടുത്തി. കേട്ടവർ ആദ്യമൊന്ന ് ഞെട്ടിയെങ്കിലും, ആ തീരുമാനത്തിന് സമൂഹ മാധ്യമം കട്ടക്ക് ഒപ്പംനിന്ന് ൈകയടിച്ചു. ആറു മണിക്കൂറിനുള്ളിൽ 10 ലക ്ഷം പേരാണ് ആ വിഡിയോ കണ്ടത്. പതിനായിരത്തിലേറെ പേർ ഷെയറും ചെയ്തു.
സെപ്റ്റംബർ 23
59 ദിവസമാകുന്നു ലക്ഷ്മി കേരളത്തിൽനിന്ന് കശ്മീരിലേക്ക് (കെ ടു കെ) യാത്ര പുറപ്പെട്ടിട്ട്... പുതിയ ആകാശവും പുത ിയ ഭൂമിയും താണ്ടി. ലക്ഷ്മി ഇൗ ദിവസങ്ങൾകൊണ്ട് താണ്ടിയത് 11,400 കിലോമീറ്റർ. ഒരു പെൺകുട്ടി ഇന്ത്യയെ കണ്ടതും അനു ഭവിച്ചറിഞ്ഞതും മാത്രമായിരുന്നില്ല ആ യാത്രക്ക് പറയാനുണ്ടായിരുന്നത്. പകൽ റൈഡും രാത്രി ഒാൺലൈനായി അമേരിക്കൻ ക മ്പനിയിൽ ജോലി ചെയ്തുമാണ് ഒാരോ ദിവസവും പുതിയ ദൂരങ്ങൾ താണ്ടിയത്.
ആദ്യയാത്ര
ഒരു ആക ്സിഡൻറ് ഉണ്ടായതിനെ തുടർന്നാണ് സ്കൂട്ടി വിൽക്കുന്നത്, പിന്നീട് ആറു വർഷത്തോളം വണ്ടികളൊന്നും ഒാടിച്ച ില്ല. 2018ൽ ബൈക്ക് വാങ്ങി. സ്കൂട്ടി എക്സ്പീരിയൻസുള്ളയാൾക്ക് ഗിയർ ബൈക്ക് വഴങ്ങാൻ പ്രയാസമായിരുന്നു. ആദ്യ ആഴ് ചയിൽ എല്ലാ ദിവസവും ബൈക്കിൽ കയറിയിരിക്കും, സ്റ്റാർട്ടാക്കും, സ്റ്റാൻഡ് എടുക്കും, പതുക്കെ ഉരുട്ടി നോക്കു ം. യുട്യൂബിൽ നോക്കിയാണ് ബാക്കി പഠിച്ചത്. ആ ഒരു എക്സ്പീരിയൻസ്വെച്ച് പതുക്കെ കോളനിക്കകത്ത് ഡ്രൈവ് ചെ യ്തു, അതായിരുന്നു ആദ്യ ട്രിപ്പ്. പതുക്കെപ്പതുക്കെ സൗത്ത് ഇന്ത്യയിലെ ഒാരോ ഇടങ്ങളിലേക്ക് ആ യാത്ര നീണ്ടു. ഉൗ ട്ടി, മൂന്നാർ, വാഗമൺ, വാൽപാറ, ഗോവ, ബംഗളൂരു, ചെെന്നെ...
പൊലീസിലായിരുന്ന അമ്മ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുേമ്പാ ഴാണ് മരിക്കുന്നത്. പിന്നീട് എെൻറ ലോകവും ധൈര്യവും അമ്മയുടെ അമ്മയായിരുന്നു. അമ്മമ്മക്ക് സുഖമില്ലാത ായതോടെ ചെെന്നെ കാൾസെൻററിലെ ജോലി രാജിവെച്ച് നാട്ടിലേക്ക് പോന്നു. അമ്മമ്മെയ നോക്കുകയും വേണം, വരു മാനവും വേണമെന്നായി. അതോടെ വീട്ടിലിരുന്ന് ഒാൺലൈൻ വഴി ജോലി ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ചുതുടങ്ങി. യു.എസിലെ ഒരു കമ്പനിയുടെ കസ്റ്റമർ സർവിസ് വിങ്ങിെൻറ ലീഡറായിട്ടാണ് ജോലി ചെയ്യുന്നത്. വൈകീട്ട് ഏഴര മുതൽ രാവിലെ നാലര മണിവരെയാണ് ജോലി. ചില സമയത്ത് കാളുകൾ ഉണ്ടാകും, ചിലപ്പോൾ വിഡിയോ കോൺഫറൻസ് ഒക്കെയുണ്ടാകും, അങ്ങനെയാണതിെൻറ സ്വഭാവം.
വാഗമണിൽനിന്ന് കെ.ടു.കെയിലേക്ക്
ജോലിയുടെ സ്വഭാവംവെച്ച് ലോങ് ട്രിപ് പോകാൻ പറ്റുന്നത് ശനിയും ഞായറുമായിരുന്നു. യാത്രക്കിടയിൽ ഫോേട്ടാ എടുക്കുന്നതിൽനിന്ന് മാറി ലൈവ് ചെയ്യാൻ തുടങ്ങിയത് വാഗമണിലേക്ക് പോയപ്പോഴാണ്. ആൾക്കാർ കാണുമോ, ശ്രദ്ധിക്കപ്പെടുമോ എന്നൊക്കെ സംശയമായിരുന്നു. വീട്ടിൽനിന്ന് ഇറങ്ങുേമ്പാൾതന്നെ വാഗമണിലേക്ക് ബൈക്കിൽ പോകുന്ന കാര്യം പറഞ്ഞ് ഒരു വിഡിയോ ഇട്ടു. വാഗമൺ വിഡിയോ ഒരു ദിവസംകൊണ്ട് മാത്രം 75,000 ലൈക്ക് കടന്നു. ആവേശം നൽകുന്ന കമൻറുകളായിരുന്നു കൂടുതലും. 'വാഗമണിൽ പോയതൊക്കെ ഇത്രയും വലുതാക്കി പറയണോ, അപ്പോ ലഡാക്കിലൊക്കെ പോയ ഞങ്ങളൊക്കെ എന്ത് പറയണം'... എന്ന മുനകളുള്ള ചോദ്യവും ഉണ്ടായിരുന്നു. അതുവരെ എെൻറ പ്ലാനിങ്ങിലൊക്കെ ദക്ഷിണേന്ത്യ മാത്രേമ ഉണ്ടായിരുന്നുള്ളൂ. നോർത്ത് ഇന്ത്യയെക്കുറിച്ച ആലോചനകളേ ഇല്ലായിരുന്നു. ശേഷം യൂട്യൂബിലും ഇൻറർനെറ്റിലുമൊക്കെ എെൻറ അന്വേഷണം ലഡാക്കിനെ പറ്റിയായി. ലേയിൽ പോയ അങ്കമാലിക്കാരൻ തോമസ് കുട്ടിയോട് ലഡാക്കിലേക്ക് പോകേണ്ടതിനെപ്പറ്റിയും അതിനായി ചെയ്യേണ്ട കാര്യങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു. അപ്പോഴും പോകണമെന്ന് തീരുമാനിച്ചിട്ടില്ല. ഒരു ആഗ്രഹത്തിെൻറ പേരിൽ ചോദിച്ചതാണ്. നമ്മുക്ക് പറ്റുന്നതാണെങ്കിൽ കാലെടുത്ത് മുന്നോട്ടുവെക്കാമെന്നാണ് കരുതിയത്. ഒറ്റക്ക് പോകരുത് എന്നാണ് പറഞ്ഞത്. ഒറ്റക്ക് പോകുന്നത് മാത്രമല്ല, ഒരു പെൺകുട്ടി ഒറ്റക്ക് പോകുേമ്പാൾ ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കെ പറഞ്ഞു. പക്ഷേ, റൂട്ടും പ്ലാനുമൊക്കെ കേട്ടപ്പോൾ തന്നെ ഇത് എനിക്ക് ഒറ്റക്ക് പറ്റുമെന്ന് തോന്നി. വാഗമണിൽ പോകുന്നതും ഇന്ത്യ മൊത്തം കറങ്ങുന്നതും ഒരുപോലെയാണ്. എന്തുകൊണ്ടാണെന്നുവെച്ചാൽ, ഞാൻ പെണ്ണാണ് എന്ന് അറിഞ്ഞാലല്ലേ പ്രശ്നമുള്ളൂ, അറിഞ്ഞില്ലെങ്കിൽ ഇൗ പ്രശ്നം ഉദിക്കുന്നില്ലല്ലോ. പിന്നെ താമസത്തിെൻറ കാര്യം, ജോലി ആവശ്യാർഥം ബാേങ്കാക്കിലൊക്കെ പോയിട്ടുണ്ടായിരുന്നു. അതുകൊണ്ട് പുറത്ത് സ്റ്റേ ചെയ്യുന്നതിെൻറ പരിചയം ഉണ്ടായിരുന്നു. സുരക്ഷെയക്കുറിച്ച് എനിക്ക് അത്ര പേടിയില്ലായിരുന്നു. ചെറുപ്പം മുതൽ തേൻറടം ഒരുപടി കൂടുതലാണ്. കാരണം, അങ്ങനെയാണ് രക്ഷിതാക്കൾ വളർത്തിയത്. അങ്ങനെയാണ് കെ.ടു.കെയുടെ ഐഡിയ മനസ്സിൽ വന്നതും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതും.
പിന്നിട്ട വഴിദൂരങ്ങൾ
ഒരു റൂട്ടും പ്ലാനുമൊക്കെയുണ്ടാക്കി. പോയ വഴിയല്ല തിരിച്ചുവന്നത്. ഇന്ത്യയുെട പടിഞ്ഞാറ് വഴിയായിരുന്നു അങ്ങോട്ടു പോയത്. പാലക്കാട്ടുനിന്ന് തുടങ്ങി മംഗലാപുരം, പുണെ, നാസിക്, വാപ്പി, രാജസ്ഥാൻ വഴി ഡൽഹി. മണാലി വഴിയാണ് ലഡാക്കിലെ കർദുങ് ലായിൽ എത്തുന്നത്. തിരിച്ചിറങ്ങുന്നത് ജമ്മു, കാർഗിൽ വഴി. ശ്രീനഗറിലെത്തി അവിടെനിന്ന് ഡൽഹി, മധ്യപ്രദേശിലൂടെ ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കന്യാകുമാരി വഴി പാലക്കാട്.
ഒറ്റക്ക് പോകാനുള്ള കാരണം
ട്രിപ് സോളോ ആക്കുന്നതിന് പിന്നിൽ രണ്ട് കാരണമാണ്. കൂടെ റൈഡിനു വരാൻ ആളില്ലാത്തതാണ് ഒന്ന്. ആണുങ്ങൾക്കൊപ്പം റൈഡിന് പോകാറില്ല. സ്ത്രീകളാണെങ്കിൽ ആരും വരാനില്ല. പിന്നെ ഒരു കാരണം എെൻറ ജോലിതന്നെയായിരുന്നു. റൈഡിന് വന്നവരൊക്കെ ലീവെടുത്തിേട്ടാ രാജിവെച്ചിേട്ടാ ആണ്. എനിക്കാണെങ്കിൽ ജോലിവിട്ട് കളിക്കാനും പറ്റില്ല. സ്പോൺസറൊന്നുമില്ലായിരുന്നു. കിട്ടുന്ന ശമ്പളത്തിൽനിന്ന് വേണം യാത്ര തുടരാൻ. ൈകയിലൊരു വലിയ തുക കരുതിയിട്ടല്ല യാത്രക്കിറങ്ങുന്നത്. വീട്ടിൽനിന്ന് ഇറങ്ങുേമ്പാൾ അച്ഛൻ തന്ന മൂവായിരം രൂപയടക്കം ആകെ 16,000 രൂപയാണ് ഉണ്ടായിരുന്നത്. ഡൽഹിയിലെത്തിയാലേ ബൈക്കിെൻറ ടയർ മാറ്റേണ്ടതുള്ളൂ. ഭക്ഷണം, താമസം, പെട്രോൾ എല്ലാത്തിനും കൂടിയാണ് ഞാൻ ആ തുക കരുതിയിരുന്നത്. ചെലവു വന്നാൽ വർക്ക് ചെയ്യുന്ന സാലറിതന്നെ യാത്രക്കായി ഉപയോഗിക്കാമെന്നുള്ള ഐഡിയയുമുണ്ടായിരുന്നു. പിന്നെ കഴുത്തിലും കാലിലുമൊക്കെ കുറച്ച് സർണമുണ്ടായിരുന്നു. എന്തെങ്കിലും അത്യാവശ്യം വന്നാൽ വിൽക്കാൻ വേണ്ടിതന്നെയായിരുന്നു ലക്ഷ്യം.
ലാപ്ടോപ്പും രണ്ട് ഇൻറർനെറ്റ് കണക്ഷനും കൊണ്ടാണ് യാത്രക്ക് പോയത്. യാത്രക്കിടയിൽ എവിടെയാണോ കൂടുതൽ ഇൻറർനെറ്റ് കിട്ടുക അവിടെയിരുന്നാണ് ജോലി ചെയ്യുന്നത്. ജോലി തുടങ്ങുന്നതിനു മുമ്പ് ഹോട്ടലിൽ റൂം എടുക്കും. രാത്രി മൊത്തം വർക്ക് ചെയ്യും. ഷിഫ്റ്റ് കഴിഞ്ഞ് ഉറങ്ങി രാവിലെ എട്ടിനോ ഒമ്പതിനോ യാത്ര തുടങ്ങും. തിങ്കൾ മുതൽ വെള്ളി വരെ ജോലിയും യാത്രയും. ശനിയും ഞായറും യാത്രമാത്രം. ആ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ദൂരങ്ങൾ കവർ ചെയ്തത്. അങ്ങനെയാണ് അഹ്മദാബാദ് വരെ പോയത്. 45 ദിവസത്തെ പ്ലാനാണ് ഉണ്ടായിരുന്നത്, അത് 59 ആയി മാറി. ഒരു ദിവസത്തേക്ക് 2000 രൂപ കൂട്ടിയാൽ തന്നെ അതൊരു വലിയ തുകയാണ്. അത് ൈകയിലില്ലായിരുന്നു. സോളോട്രിപ് പോകുേമ്പാഴുള്ള നേട്ടമെന്താണെന്ന് വെച്ചാൽ പെെട്ടന്ന് ഒരു സ്ഥലം കണ്ടു, അവിടെ നിർത്തി ഇഷ്ടമുള്ള സമയം വരെ അത് ആസ്വദിക്കാം. നമ്മളാണ് തീരുമാനം എടുക്കുന്നത്. എനിക്ക് എെൻറ ലൈഫിെൻറ കൺട്രോൾ എെൻറ ൈകയിലുണ്ടാകുന്നതാണ് ഒരുപാട് താൽപര്യം.
ജോലിയും യാത്രയും
ജോലിചെയ്ത് പോവുക എന്നത് കഷ്ടപ്പാട് തന്നെയാണ്. ശരിക്കൊന്ന് ഉറങ്ങണമെന്ന് ഒരുപാട് ദിവസം ആഗ്രഹിച്ചിട്ടുണ്ട്. കാരണം, പകൽ യാത്രയും രാത്രി ജോലിയുമാണല്ലോ. രാത്രി ഉറക്കമിളക്കുേമ്പാൾ, പകൽ കൂടുതൽ ഉറങ്ങാനാണ് ആഗ്രഹിക്കുക. വീട്ടിലുള്ളപ്പോൾ ഷിഫ്റ്റ് കഴിഞ്ഞാൽ ഉച്ചക്ക് രണ്ടിനും മൂന്നിനുമാണ് എഴുന്നേൽക്കുക. വൈകീട്ട് ഏഴര വരെയാണ് എെൻറ ബാക്കി കാര്യങ്ങളൊക്കെ ചെയ്യുക. റൈഡിന് പോയി തുടങ്ങിയപ്പോൾ അത്രയും നേരം കിടന്നുറങ്ങിക്കഴിഞ്ഞാൽ റൈഡ് നടക്കില്ല. പോരാത്തതിന് ഒാരോ ദിവസവും ഒാരോ നഗരങ്ങൾ പിന്നിടണം. അവ തമ്മിലാകെട്ട 200-300 കിലോമീറ്റർ വ്യത്യാസമുണ്ട്. ഇടക്കു നിർത്തിയാൽ സുരക്ഷിത താമസവും ആവശ്യമുള്ള ഇൻറർനെറ്റ് സൗകര്യവും കിട്ടിക്കൊള്ളണമെന്നില്ല. ഉത്തരേന്ത്യയിൽ എത്തിയാൽ കിലോമീറ്ററോളം മനുഷ്യൻമാരൊന്നും ഉണ്ടാകില്ല, നല്ല ഹൈവേ ആയിരിക്കും, ഇരുവശത്തും മരുഭൂമിക്ക് സമാനമായ രീതി.
അല്ലെങ്കിൽ കുറ്റിക്കാടുകൾ. അതുകൊണ്ട് ഉറക്കം മാക്സിമം കുറക്കാൻ നോക്കും. ജോലിയിലും ഉറങ്ങാൻ പറ്റില്ല. കാരണം, എെൻറ ജോലി അവർ നിരീക്ഷിക്കും. ബൈക്ക് എണ്ണയടിക്കാനും മറ്റും പമ്പിൽ കയറുേമ്പാൾ, അവിടെത്തന്നെ ഇരുന്നുറങ്ങും. റൈഡിെൻറ ആവേശമുള്ളതിനാൽ അതൊരു പ്രയാസമായി തോന്നിയില്ല. ശനിയും ഞായറാഴ്ചയും നല്ലതുപോലെ ഉറങ്ങും. എന്നിട്ട് റൈഡിൽ 500 കിലോമീറ്റർ വരെ ആ ദിവസങ്ങളിൽ പിന്നിടും. ബാക്കിയുള്ള ദിവസങ്ങളിൽ നാലു മണിക്കൂർ വരെയൊക്കെയാണ് യാത്ര ചെയ്യുക. 200നും 300നുമിടയിൽ കിലോമീറ്റർ കവർ ചെയ്യും. ഒരേ ഇരിപ്പിലിരുന്ന് ഒാടിക്കുകയല്ലേ, നല്ല ശരീര വേദനയൊക്കെയുണ്ടായിരുന്നു. ഇടക്ക് നിർത്തും. ഒന്ന് നിവരും. എഴുന്നേറ്റുനിന്നൊക്കെ ഡ്രൈവ് ചെയ്തിട്ടുണ്ട്. പഠിക്കുന്ന കാലത്ത് അത്ലറ്റായിരുന്നു. അതുകൊണ്ട് ശരീരത്തെ ഫിറ്റാക്കിവെക്കാൻ കഴിഞ്ഞു. പിന്നെ യാത്രയുടെ സ്പിരിറ്റുള്ളതുകൊണ്ട് ബാക്കിയുള്ളതൊന്നും പ്രശ്നങ്ങളല്ലായിരുന്നു.
മാറിമറിയുന്ന അനുഭവങ്ങൾ
മംഗലാപുരത്തുനിന്ന് യെല്ലാപൂര് വഴിയാണ് കോലാപൂരിലേക്ക് പോകാൻ പദ്ധതിയിട്ടത്. ഞായറാഴ്ചയായിരുന്നു. കൂടുതൽ ദൂരം താണ്ടാനായി നല്ല വേഗത്തിലാണ് പോകുന്നത്്. ഇടക്കുവെച്ച് മൊബൈലിന് റെയിഞ്ചൊന്നുമില്ലാത്ത ഒരിടമായി. ഹൈവേ ആയതുകൊണ്ട്, ഒറ്റ റോഡല്ലേ, വഴിതെറ്റില്ലെന്ന് കരുതി നേരയെങ്ങ് പോയി. റൂട്ട് തെറ്റി. അങ്ങനെ കയറിച്ചെന്നത് ഒരു വനപാതയിലാണ്. നേരത്തേ നിശ്ചയിച്ചതിനെക്കാൾ 75 കിലോമീറ്റർ അധികം സഞ്ചരിക്കണം. പേക്ഷ, അതൊരു വല്ലാത്ത ഫീലായിരുന്നു. മയിലും മാനുമൊക്കെ നിറഞ്ഞ കാടിനുള്ളിലൂടെയുള്ള ഒരു റോഡ്. ഒപ്പം മഴയും. വഴി തെറ്റിപ്പോയതിൽ ഇത്രമേൽ സന്തോഷിച്ച ഒരു പാത വേറെയില്ല.
ജയ്പൂരിൽനിന്ന് ഹോട്ടൽ കണ്ടെത്താൻ വേണ്ടി ഒരു റോഡിൽനിന്ന് ഇടത്തേക്കെടുത്തു. ഹോട്ടലാണെങ്കിൽ മറുവശത്തും. യൂടേൺ എടുത്തിറങ്ങുേമ്പാൾ, പൊലീസ് പിടിച്ചു. വൺവേയാണ് പോകാൻ പറ്റില്ലെന്ന് പറഞ്ഞു. ഹെൽമറ്റൊക്കെ ഉൗരി, വൺവേ ആണെന്ന് അറിയില്ലെന്ന് പറഞ്ഞ് തുടങ്ങിയതോടെ, അവരുടെ സംസാരരീതിയൊക്കെ മാറി. വലിയ ആദരവോടെയായി വർത്തമാനമൊക്കെ. സെൽഫിയൊക്കെ എടുത്തു. അതിലൊരു പൊലീസുകാരൻ അപ്പോൾതന്നെ അയാളുടെ ഭാര്യയെ വിളിച്ചിട്ട് എെൻറ യാത്രയെപ്പറ്റിയൊക്കെ പറഞ്ഞു.
55 ഡിഗ്രി ചൂടിൽ കത്തിനിൽക്കുേമ്പാഴാണ് രാജസ്ഥാനിലെത്തുന്നത്. ആ ചൂടിനിടയിലും റൈഡിങ് ഗിയറും ഹെൽമറ്റും മാസ്കും വെച്ച് പുകഞ്ഞാണ് പോകുന്നത്. ആ ചൂടും താണ്ടിയാണ് മൗണ്ട് അബുവിേലക്ക് കയറുന്നത്. നമ്മുടെ ഉൗട്ടിയുടെ ഒരു ഡബ്ൾ ഇഫക്ട് ഉള്ള സ്ഥലമാണ്. സൂര്യാസ്തമയത്തിെൻറ സമയത്താണ് അവിടെ എത്തുന്നത്. റൈേഡഴ്സായുള്ള ആറുപേർ മാത്രമാണവിടെ ഉണ്ടായിരുന്നത്. സ്വസ്ഥമായ അന്തരീക്ഷം. രാജസ്ഥാനിൽ സൂര്യാസ്തമയമൊക്കെ കഴിഞ്ഞാലും ഇരുട്ട് പരന്ന് തുടങ്ങാൻ ഒരു എട്ട് എട്ടരയാകും. ഒമ്പത് മണിയൊക്കെ കഴിഞ്ഞാണ് അവിടെനിന്ന് ഞങ്ങൾ ഇറങ്ങുന്നത്.
ഗുജറാത്തിലൂടെയുള്ള യാത്രക്കിടയിൽ ഒരു ഗ്രാമത്തിെൻറ ഉള്ളിലൂടെ പോയി.
വികസനം ഇല്ലാത്ത വളരെ പിന്നാക്കാവസ്ഥയിലുള്ള ഒരു ഗ്രാമം. അവിടെ ചായക്കടയിൽ ചെന്ന് കയറുേമ്പാൾ ആൾക്കാരുടെയൊക്കെ നോട്ടം അന്യഗ്രഹജീവിയെ കണ്ടതു പോലെയാണ്. ആൾക്കാരൊക്കെ അടുത്ത് വന്നുകൂടി കാര്യങ്ങളൊക്കെ ചോദിക്കാൻ തുടങ്ങി. അവസാനം അവിടന്ന് ഇറങ്ങാൻ നേരത്ത് ചായക്കാശ് കൊടുത്തിട്ട് അവർ വാങ്ങുന്നില്ല. മോൾ കശ്മീരിൽ പോകുവല്ലേ കൈയിലിരിക്കെട്ടയെന്ന് പറഞ്ഞു മടക്കിത്തരുകയായിരുന്നു. ചായയും രണ്ട് ബജിയുമടക്കം 25 രൂപയിൽ താഴയേ ആയിക്കാണൂ വില. ചിലപ്പോൾ അവർക്ക് അന്ന് അവിടെ കിട്ടുന്ന ഏറ്റവും വലിയ കച്ചവടവും അതായിരിക്കും. എന്നിട്ടും അത് അവർ എനിക്ക് തന്നു. ഒരു പെൺകുട്ടിയുടെ ആഗ്രഹത്തെ അവർ എത്രത്തോളം ബഹുമാനിക്കുകയാണെന്ന് ഒരു തോന്നലാണുണ്ടായത്. മണാലിയിൽ ഞങ്ങൾ താമസിച്ച സ്ഥലത്തുനിന്ന് റോത്താങ് കാണാൻ കഴിയും.
മഞ്ഞ് പുകപോലെമൂടി ആ സ്ഥലം കാണാൻ കഴിയാത്ത അവസ്ഥയിൽ നിൽക്കുകയാണ്. ഒന്ന് ഒന്നര മണിക്കൂർ കാത്തിരുന്നപ്പോൾ മഞ്ഞ് മാറി, റോത്താങ്ങിെൻറ മലനിര കണ്ടു. കണ്ണ് നിറഞ്ഞുപോയി. അങ്ങോട്ടാണ് പോകുന്നത് എന്ന് അറിഞ്ഞിട്ട് എല്ലാവരും ചേർന്ന് കൂക്കിവിളിക്കുകയായിരുന്നു. ലേയിൽ എത്തുന്നതിന് തൊട്ടുമുമ്പ് സർച്ചൂം എന്ന സ്ഥലത്ത് നിൽക്കുകയാണ്. മണാലിയിൽനിന്ന് കയറുേമ്പാൾ മലയാളികൾ മാത്രം 23 റൈഡേഴ്സുണ്ട്. എല്ലാ മലയാളികളും പാസ് എടുക്കുന്ന സ്ഥലത്തുനിന്ന് പരിചയപ്പെട്ട് ഒരുമിച്ച് പോകാൻ പ്ലാനിട്ടു. അതാണ് നല്ലതും സുരക്ഷിതവും. സർച്ചൂമിൽ നിൽക്കുേമ്പാൾ, രണ്ട് തമിഴ് പയ്യൻമാർ എന്നെ കാണാൻ വന്നു. 'അക്ക, നിങ്ങളെ അറിയാം, ടിക്ടോക്കിലെ വിഡിയോ കണ്ട്, ഇവിടെെവച്ച് കണ്ടുമുട്ടാമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞാണ് വരുന്നത്, ഞെട്ടിപ്പോയി.' 'ഇനി അഞ്ച് ഭൂഖണ്ഡങ്ങളും കീഴടക്കണം. ബൈക്കിൽതന്നെ. കൽപാത്തിയിൽനിന്ന് പുറപ്പെട്ട് അഞ്ച് ഭൂഖണ്ഡങ്ങളും ചുറ്റി തിരിച്ചെത്തുന്ന ഒരു സ്വപ്നയാത്ര' -ലക്ഷ്മി പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.