മലയാളിയുടെ 'ഒറംഗുട്ടാൻ ചിത്ര'ത്തിന് നാച്വറൽ ടി.ടി.എൽ പുരസ്കാരം; അത്ഭുത ചിത്രം കാണാം..
text_fieldsപ്രശസ്തമായ 'നാച്വറൽ ടിടിഎൽ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ 2021' പുരസ്കാരം സ്വന്തമാക്കി മലയാളിയായ തോമസ് വിജയൻ. ഇപ്പോൾ കനേഡിയൻ പൗരനായ അദ്ദേഹം പകർത്തിയ 'ലോകം തലകീഴായി പോകുന്നു (The World is Going Upside Down')' എന്ന തലക്കെട്ടിലുള്ള ഒറംഗുട്ടാെൻറ ചിത്രത്തിനാണ് 1.5 ലക്ഷം രൂപ കാഷ് പ്രൈസുള്ള പുരസ്കാരം ലഭിച്ചത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഫോട്ടോഗ്രാഫർമാരിൽ നിന്നായി 8000ത്തിലധികം ചിത്രങ്ങളാണ് നാച്വറൽ ടിടിഎൽ പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്.
തോമസ് വിജയൻ പകർത്തിയ ഒറംഗുട്ടാൻ ചിത്രത്തിന് പിന്നിൽ വലിയ പരിശ്രമം തന്നെയുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒറ്റനോട്ടത്തിൽ മരത്തിന് മുകളിൽ നിന്ന് തലകീഴായി താഴെയിറങ്ങുന്ന ഒറാംഗുട്ടനാണ് ചിത്രത്തിലുള്ളതെന്ന് തോന്നും, കാരണം, ആകാശവും മരത്തിെൻറ ചില്ലകളും ഇലയും ചിത്രത്തിൽ തെളിഞ്ഞ് കാണാവുന്നതാണ്. എന്നാൽ, സൂക്ഷ്മതയോടെ നോക്കിയാൽ ചിത്രത്തിന് പിന്നിലുള്ള സത്യാവസ്ത മനസിലാക്കാൻ സാധിക്കും.
'ബോർണിയോയിൽ കുറച്ച് ദിവസം ചെലവഴിച്ചപ്പോഴാണ്, ഈ ഫ്രെയിം എെൻറ മനസ്സിൽ പതിഞ്ഞത്. ഈ ഷോട്ട് ലഭിക്കാനായി വെള്ളത്തിൽ നിൽക്കുകയായിരുന്ന ഒരു വൃക്ഷമാണ് ഞാൻ തെരഞ്ഞെടുത്തത്. അതിലൂടെ എനിക്ക് ആകാശത്തിെൻറയും മരത്തിലെ ഇലകളുടെയും നല്ലൊരു പ്രതിഫലനം ലഭിക്കും. ചിത്രം തലകീഴായി കാണപ്പെടുന്ന വിധം വെള്ളം ഒരു കണ്ണാടി രൂപപ്പെടുത്തി. അങ്ങനെ ഞാൻ മരത്തിൽ കയറി മണിക്കൂറുകളോളം കാത്തിരുന്നു. ഒറംഗുട്ടാൻമാർക്ക് ആ മരം ഒരു പതിവ് പാതയായിരുന്നു, അതിനാൽ എെൻറ ക്ഷമ തീർച്ചയായും ഫലം ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. ' 8-15 mm ലെൻസുള്ള നിക്കോൺ ഡി 850 ഉപയോഗിച്ചാണ് ചിത്രീകരിച്ച്. 1/400s, f/4.5, ISO 5000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.