Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightനിങ്ങള്‍ ...

നിങ്ങള്‍ കുടുംബത്തോടൊപ്പം യാത്ര പോകാറുണ്ടോ.....

text_fields
bookmark_border
നിങ്ങള്‍  കുടുംബത്തോടൊപ്പം യാത്ര പോകാറുണ്ടോ.....
cancel

 

കുടുംബത്തോടൊപ്പം യാത്ര പോകുന്ന നല്ളൊരു ശതമാനം ആളുകളുണ്ട്. യാത്ര എന്നതുതന്നെ ഒരാള്‍ക്ക് വ്യക്തിപരമായി ഊര്‍ജവും ആഹ്ളാദവും ഒക്കെ നല്‍കുന്നതാണ്. അപ്പോള്‍ കുടുംബത്തോടൊപ്പമുള്ള യാത്ര എന്നത് കുടുംബാംഗങ്ങള്‍ക്കെല്ലാം ഉന്‍മേഷവും പുതുമയും ഒക്കെ നല്‍കുന്നതായിരിക്കും എന്നതില്‍ തര്‍ക്കമില്ല. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുടുംബത്തോടൊപ്പം യാത്ര പോകുക തന്നെ വേണം. കാരണം ഗൃഹനാഥന്‍മാര്‍ക്ക് കൂടുതല്‍ യാത്രകള്‍ ചെയ്യുന്നവരായിരിക്കും. അവര്‍ക്ക് അതിനുള്ള സാധ്യതകള്‍ നിരവധിയുമാണ്. എന്നാല്‍ ഗൃഹനാഥക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഈ അവസരങ്ങള്‍ ലഭിക്കണമെന്നില്ല. കുടുംബത്തെയും കൂട്ടിയുള്ള യാത്രയില്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളം ആകും എന്നത് മാത്രമല്ല പുതിയ കാഴ്ചകളും അനുഭവങ്ങളും കൂട്ടായി ലഭിക്കുമ്പോള്‍ അതിന്‍െറ അളവ് പറഞ്ഞറയിക്കാനും കഴിയില്ല. അതുക്കും മേലെ ആയിരിക്കും ആ ആനന്ദം.

യാത്രക്ക് ഒരുങ്ങുന്നതിന് മുമ്പ് 

കുടുംബത്തെയും കൂട്ടിയുള്ള യാത്രക്ക് ഒരുങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ദിവസങ്ങളുടെ തെരഞ്ഞെടുപ്പാണ്. കുട്ടികളുടെ സ്കൂള്‍-കോളേജ് അധ്യായന ദിവസങ്ങള്‍, ക്ഷണിക്കപ്പെട്ട വിവാഹം പോലെയുള്ള ചടങ്ങുകള്‍ എന്നിവ ഒക്കെ കണക്കിലെടുക്കണം. യാത്രക്കിടയില്‍ ‘അയ്യോ.. നാളെ നാട്ടിലെ സുഹൃത്തിന്‍െറ അനുജന്‍െറ വിവാഹമാണ്. എനിക്ക് പങ്കെടുക്കേണ്ടതായിരുന്നു എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നാല്‍ യാത്രയുടെതന്നെ നിറംകെടുത്തും. അതുകൊണ്ട് എല്ലാവര്‍ക്കും ഫ്രീയായ ദിവസങ്ങള്‍ തെരഞ്ഞെടുക്കുക. മുമ്പെ പ്ളാന്‍ ചെയ്താല്‍ കൂടുതല്‍ ഉചിതമാകും. ഇങ്ങനെ ഒക്കെ ആണങ്കിലും പെട്ടെന്ന് ഒരാവശ്യം വന്നാലോ എന്ന് ചോദ്യം വന്നേക്കാം. അതൊക്കെ ആ സമയത്ത് നേരിണ്ടവയാണ് എന്നേ ഉത്തരവും പറയാനുള്ളൂ. യാത്രക്കൊരുങ്ങിയെങ്കില്‍ നമ്മുടെ ബജറ്റാണ് ഇനി തയ്യാറാക്കേണ്ടത്. വലിയ ആര്‍ഭാടം ഒന്നുമില്ളെങ്കിലും അത്യാവശ്യം കാര്യങ്ങള്‍ക്ക് ഒക്കെ തുക നീക്കിവെച്ചുള്ള ബജറ്റാണ് വേണ്ടത്. ഇനി ബജറ്റ് തുകയെക്കാള്‍ പത്ത് ശതമാനം കൈയില്‍ കരുതുകയുംവേണം. ശ്രദ്ധയോടെയും പ്ളാനിംഗോടെയും മുന്നോട്ട് പോയാല്‍ അനാവശ്യ ചെലവുകള്‍ ഒക്കെ ഒഴിവാക്കാം. അതിനുള്ള ചില വിദ്യകള്‍ ഉണ്ട്. അതെല്ലാം പിന്നാലെ വിവരിക്കുന്നുണ്ട്. പോകേണ്ട ദിവസവും പണവും ഒക്കെ ശരിയായാല്‍ എവിടേക്കാണ് പോകേണ്ടത് എന്ന് ചിന്തിക്കാം. കുറച്ച് ദിവസവും കുറച്ച്  പണവും മാത്രമെ ഉള്ളൂവെങ്കില്‍ വിഷമിക്കേണ്ട, അത്തരത്തിലൊരു യാത്ര പ്ളാന്‍ ചെയ്താല്‍ മതി. പക്ഷെ പെട്ടെന്ന് പോയി വരാനും പുതുമ ആസ്വാദിക്കാനും പറ്റിയ സ്ഥലം ഏതെന്ന് യാത്രാപ്രിയരായ സുഹൃത്തുക്കളോട് ചോദിക്കണം. അല്ളെങ്കില്‍ ഗൂഗിളിലോ യാത്രാസംബന്ധമായ സൈറ്റുകളിലോ തെരയണം. പക്ഷെ ശ്രദ്ധിക്കേണ്ടത് കുടുംബത്തോടൊപ്പം താമസിക്കാന്‍ സുരക്ഷിതവും വിശ്വസിക്കാന്‍ പറ്റുന്നതുമായ ഇടംവേണം എന്നതും പ്രധാനമാണ്. 

യാത്ര എങ്ങനെ, എന്തെല്ലാം ശ്രദ്ധിക്കണം

യാത്രക്ക് വാഹനസൗകര്യം എങ്ങനെവേണം എന്ന് തീരുമാനിക്കണം. സ്വന്തം വാഹനം ഉണ്ടെങ്കില്‍ അത് നല്ലതാണ്. പക്ഷെ വളരെ ദൂരയാണങ്കില്‍ അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. ഫൈ്ളയിറ്റ്, ട്രയിന്‍, ബസ്, ടാക്സി എന്നിങ്ങനെ ഏത് വേണം എന്നത് സാഹചര്യം അനുസരിച്ച് തെരഞ്ഞെടുക്കാം. ഫൈ്ളയിറ്റ് ആണങ്കില്‍ മുന്‍കുര്‍ ബുക്ക് ചെയ്താല്‍ ഓഫറുകള്‍ ലഭിച്ചേക്കാം. തീവണ്ടിയിലാണങ്കില്‍ Indian Railway Catering And Tourism Corporation Limited യാത്രകളെ കുറിച്ചും അന്വേഷിക്കുക. കഴിഞ്ഞ ഓണക്കാലത്ത് IRCTC  മലയാളികള്‍ക്കായി ഉത്തരേന്ത്യന്‍ യാത്ര സംഘടിപ്പിച്ചിരുന്നു. ബസ് യാത്രയാണങ്കിലും എപ്പോഴാണ് സമയം എന്നൊക്കെ അന്വേഷിച്ച് വെക്കണം. ടൂറിസ്റ്റ് കേന്ദ്രത്തിലത്തെിയാല്‍ അന്ന് തങ്ങാനുള്ള ഹോട്ടലോ ലോഡ്ജോ മുന്‍കുര്‍ ബുക്ക് ചെയ്തിരിക്കുന്നതും നല്ലതായിരിക്കണം. അവിടെ ചെന്ന് ബുക്ക് ചെയ്താല്‍ ചിലപ്പോള്‍ അധികം പണം കൊടുക്കേണ്ടി വരും. ഇനി പണം കൊടുത്താല്‍തന്നെ ചിലപ്പോള്‍ റൂം കിട്ടിയെന്നും വരില്ല. മുന്‍കൂര്‍ ബുക്കിംഗിന് മുമ്പ് ഹോട്ടലിനെ കുറിച്ച് അനുഭവസ്ഥരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടണം. സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകളോ ഇടത്തരം വാടകയില്‍ ലഭിക്കുന്ന റസ്റ്റ് ഹൗസുകളോ കിട്ടുമോയെന്നും അന്വേഷിക്കുക.
യാത്ര പോകുമ്പോള്‍ മരുന്ന്, മുറിവോ പൊള്ളലോ എന്തെങ്കിലും സംഭവിച്ചാല്‍ പെട്ടെന്ന് പ്രാഥമികമായി  ചെയ്യാനുള്ള ബാന്‍ഡേജ്, ഓയില്‍മെന്‍റ് എന്നിവയും കരുതണം. കുട്ടികള്‍ക്ക് അസുഖങ്ങള്‍ വരാന്‍ ഉള്ള സാഹചര്യം കൂടുതലായിരിക്കാം. അത് കൂടി കണക്കിലെടുക്കണം. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ഒക്കെ ശ്രദ്ധിക്കണം. നോണ്‍ വെജിറ്റേറിയന്‍, വിലക്കുറവുള്ള ഐസ്ക്രീം, വഴിയോരത്ത് കാണുന്നതും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണങ്ങള്‍, വൃത്തിരഹിതമായ വെള്ളം എന്നിവയും 
ഒഴിവാക്കണം. 

നിങ്ങള്‍ക്കും കുടുംബത്തിനും യാത്രാമംഗളങ്ങള്‍

യാത്ര പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പരസ്പരമുള്ള പെരുമാറ്റത്തിനും വലിയ പങ്കുണ്ട്. മാതാപിതാക്കളുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും പാലിക്കാനുള്ള ഉത്തരവാദിത്തം കുട്ടികളും അവരെ സ്നേഹപൂര്‍വം നയിക്കാനുള്ള ശ്രദ്ധ മാതാപിതാക്കള്‍ക്കും ഉണ്ടാകണം. പുതിയ സ്ഥലങ്ങളിലേക്കാണ് പോകുന്നതെന്നും കരുതലും ജാഗ്രതയും ഉണ്ടാകണമെന്നും പരസ്പരം അറിയുകയും മനസിലാക്കുകയും വേണം. ചിലപ്പോള്‍ ദേഷ്യപ്പെടുന്നതോ ശകാരിക്കുന്നതോ ഒരു യാത്രയുടെ മൊത്തത്തിലുള്ള രസച്ചരടിനെ ബാധിച്ചെന്നും വന്നേക്കാം. അല്ളെങ്കില്‍ സൂക്ഷ്മക്കുറവുള്ള പ്രവൃത്തിമൂലം ദു:ഖം ഉണ്ടായെന്നും വരാം. 
ഇതൊന്നും പറഞ്ഞത് യാത്ര ചെയ്യാനുള്ള മാനസികാവസ്ഥയെ ഇല്ലാതാക്കാനല്ല. മറിച്ച് സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടന്നും നല്ളൊരു യാത്രയെ അതിന്‍െറ ലക്ഷ്യത്തില്‍ എത്തിക്കാമെന്നും മാത്രമാണ്. അപ്പോള്‍ ഇതൊക്കെ വായിച്ച് കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്കും കുടുംബത്തോടൊപ്പമുള്ള ഒരു യാത്ര പോയാല്‍ കൊള്ളാമൊന്ന് തോന്നുന്നുണ്ടോ.. എങ്കില്‍ താമസിക്കേണ്ട. മറ്റ് കാര്യങ്ങളെല്ലാം ഒ.കെ യാണങ്കില്‍ യാത്ര പ്ളാന്‍ ചെയ്യൂ..നിങ്ങള്‍ക്കും കുടുംബത്തിനും യാത്രാമംഗളങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journey
Next Story