ഒരു പൈതൃക തീവണ്ടിയാത്ര
text_fieldsഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയില്‍പാതയാണ് നീലഗിരിക്കുന്നുകളിലെ മൗണ്ടെന്‍ റെയില്‍വേ. യുനസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംനേടിയ ഈ പാതയിലൂടെയുള്ള തീവണ്ടിയാത്ര ഹൃദയഹാ
രിയും മറക്കാനാവാത്തതുമാണ്. നീലഗിരിക്കുന്നുകളുടെ വന്യഭംഗിയുടെ അവസാന ഇടമായ ഊട്ടി പ്രകൃതിഭംഗിയും ഊട്ടിയുടെ കുളിരണിയിക്കുന്ന തണുപ്പും ആസ്വദിക്കാന്‍ ഇടക്കൊക്കെ കൂട്ടുകാരോടൊത്ത് പോവല്‍ പതിവായിരുന്നു. അവിടേക്കുള്ള യാത്രയില്‍ ഒരിക്കലെങ്കിലും ഊട്ടി ‘മൗണ്ടെന്‍ റെയില്‍വേ’ യാത്ര അനുഭവിക്കണമെന്നത് ഞങ്ങളുടെ ഒരു ആഗ്രഹവുമായിരുന്നു.സമുദ്ര നിരപ്പില്‍നിന്ന് 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേ
ട്ടുപ്പാളയത്തുനിന്ന് 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്രക്ക് നാലര മണിക്കൂറാണ് സമയം വേണ്ടത്. നിരവധി വളവുകളും തുരങ്കങ്ങളും പാലങ്ങളും താണ്ടിയാണ് ട്രെയിന്‍ ഊട്ടിയിലത്തെുക.മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വഒരു പൈതൃക തീവണ്ടിയാത്രരെ കല്‍ക്കരി എന്‍ജിന്‍ ഉപയോഗിച്ചാണ് തീവണ്ടിയുടെ യാത്ര.
കഴിഞ്ഞ വര്‍ഷം ഞാന്‍ ലീവിനു നാട്ടില്‍ പോയ സമയത്താ
ണ് ഭാഗികമായെങ്കിലും ഞങ്ങളുടെ ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കാനായത്. ഇത്തവണ ‘മൗണ്ടെന്‍ റെയില്‍വേ’ ലക്ഷ്യമിട്ടാണ് യാത്രക്ക് പദ്ധതിയിട്ടതെങ്കിലും ദീര്‍ഘമായ യാത്രക്ക് ഞങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ വന്ന
പ്പോള്‍ പിന്നീട് കാറില്‍ കൂനൂരിലത്തെി അവിടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം കാര്‍ കൂനൂരില്‍ നിര്‍ത്തി. അവിടെനിന്ന് ഊട്ടിയിലേക്ക് ഞങ്ങള്‍ ട്രെയിന്‍ കയറുകയായിരുന്നു.കൂനൂര്‍ മുതല്‍ ഊട്ടി വരെ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചാണ് ട്രെയിനിന്‍െറ യാത്ര. നീലഗിരിക്കുന്നിന്‍െറ ചരിവിലൂടെ വളരെ സാവധാനത്തിലായിരുന്നു യാത്രക്കാരെയും വഹിച്ചുകൊണ്ട് ട്രെയിന്‍ ഇഴഞ്ഞുനീങ്ങിയത്. പുറത്തെ പ്രകൃതിയുടെ മനോഹാരിത കാമറയില്‍ ഒപ്പിയെടുത്തും യാത്രയെ ശരിക്കും ഉപയോഗപ്പെടുത്താന്‍ പറ്റിയ വേഗത.യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൂടെ മനോഹരമായ പൂന്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും താഴ്വാരങ്ങളും താണ്ടി ഊട്ടിയുടെ പ്രകൃതിഭംഗി നുകര്‍ന്ന ഊട്ടിയുടെ കുളിരിലൂടെ ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള പൈത ൃക തീവ ണ്ട ിയ ാത്ര ജീവ ിത ത്തി െല അവ ിസ മ് ര ണ ീയഅനുഭവമായിരുന്നു ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ഊട്ടിയില്‍
നിന്ന് കൂനൂരിലേക്കും അതേ ട്രെയിനില്‍ മടക്കയാത്ര. പ്രകൃതിരമണീയമായ ഒരു സ്ഥലം സന്ദര്‍ശിക്കുന്ന തിനേക്കാള്‍ അനുഭൂതിദായകമായിരുന്നു നിമിഷങ്ങളുടെ ദൈര്‍ഘ്യമുള്ള കാഴ്ചകള്‍ സമ്മാനിച്ച ആ ട്രെയിന്‍യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.