Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightമ​ൾ​ട്ടി​പ്ല​ക്​​സി​ലെ...

മ​ൾ​ട്ടി​പ്ല​ക്​​സി​ലെ സൂ​ര്യ​കാ​ന്തി​ക​ൾ...

text_fields
bookmark_border
മ​ൾ​ട്ടി​പ്ല​ക്​​സി​ലെ സൂ​ര്യ​കാ​ന്തി​ക​ൾ...
cancel
camera_alt??????????????????

ഒ​രു മ​ൾ​ട്ടി​പ്ല​ക്​​സി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ സി​നി​മ​ക്ക്​ കൊ​ടു​ക്കു​ന്ന കാ​ശു​ണ്ടെ​ങ്കി​ൽ ഒ​രു ദി​വ​സം മു​ഴു​വ​നും ആ​ന വ​ണ്ടി എ​ന്ന മ​ൾ​ട്ടി​പ്ല​ക്​​സി​ൽ ഇ​രു​ന്നു ഒ​രു വ​ന​യാ​ത്ര ന​ട​ത്താം, മാ​നി​നെ​യും കാ​ട്ടു​പോ​ത്തി​​നെ​യും ആ​ന​ക​ളെ​യു​മൊ​ക്കെ ക​ൺ​നി​റ​യെ കാ​ണാം. ഒ​പ്പം, മ​ഞ്ഞ​പ്പ​ട്ടു​വി​രി​ച്ച ഗു​ണ്ട​ൽ​പേ​ട്ടി​െ​ല സൂ​ര്യ​കാ​ന്തി​ത്തോ​ട്ട​ങ്ങ​ളു​ടെ ഭം​ഗി മ​തി​വ​രു​വോ​ളം ആ​സ്വ​ദി​ക്കാം. മാത്രമോ! വൈ​കു​ന്നേ​ര​ത്തോ​ടെ ​മൈ​സൂ​ർ കൊ​ട്ടാ​രം ക​ണ്ട്​ മ​ട​ങ്ങുകയുംചെയ്യാം. ഇങ്ങനെയൊരു യാത്രയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? തൃ​ശൂ​രി​ൽ​നി​ന്ന്​ വെ​റും 238 രൂ​പ​ക്കാ​ണ്​ ആ​ന​വ​ണ്ടി ഇൗ ​കാ​ഴ്​​ച​ക​ളൊ​ക്കെ സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ​തന്നെ ത​യാ​റാ​യി​ക്കോ​ളൂ. സൺഡേയിലെ ബോറടിയും മാ​റ്റാം. സൂ​ര്യ​കാ​ന്തി ക​ണ്ടി​ല്ല എ​ന്ന വി​ഷ​മ​വും അ​ക​റ്റാം.


ക​ർ​ക്ക​ട​ക വാ​വു ദി​വ​സം രാ​വി​ലെ നാ​ലി​ന്​ ആ​ലു​വ മ​ണ​പ്പു​റ​ത്ത്​ പി​തൃ​ബ​ലി അ​ർ​പ്പി​ച്ചു തി​രി​ച്ചു​വ​രു​ന്ന വ​ഴി​യാ​ണ്​ ​പെട്ടെന്ന്​ മ​ന​സ്സി​ലേ​ക്ക്​ ഇ​ങ്ങ​നെ ഒ​രു​ചി​ന്ത ക​ട​ന്നു​വ​രു​ന്ന​ത്. ക​ർ​മ​ത്തി​ൽ സ​ന്തു​ഷ്ഠ​രാ​യ പി​തൃ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം ആ​കാം. വേ​ഗം മൊ​ബൈ​ലെ​ടു​ത്ത്​ തൃ​ശൂ​രി​ൽ​നി​ന്നു ഗൂ​ഡ​ല്ലൂ​ർ വ​ഴി മൈ​സൂ​രു​വി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​​െ​ൻ​റ ടൈ​മി​ങ്​ നോ​ക്കി. ഏ​ഴു മ​ണി​ക്ക്​ തൃ​ശൂ​രി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ​ൈമ​സൂ​ർ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ 2.45ന്​ മൈ​സൂ​ർ എ​ത്തി​ച്ചേ​രും. മ​തി, അ​തു​മ​തി. അ​താ​കുമ്പോ​ൾ അ​ന്നു രാ​ത്രി​ത​ന്നെ തി​രി​ച്ചെ​ത്തി തി​ങ്ക​ളാ​ഴ്​​ച ജോ​ലി​യി​ൽ ​പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാം. നി​ർ​ഭാ​ഗ്യ​​മെ​ന്നു പ​റ​യട്ടെ, ആ​ലു​വ​യി​ൽ​നി​ന്നും വീ​ട്ടിലെ​ത്തി. അ​ന്ന​ത്തേ​ക്കു​ള്ള ആ​ഹാ​ര​വും കാ​മ​റ​യും പാ​ക്ക്​ ചെ​യ്​​ത്​ ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ സ​മ​യം രാ​വി​ലെ 7.10. അ​പ്പോ​ഴേ​ക്കും ​ൈമ​സൂ​രു ബ​സ്​ പോ​യി​രു​ന്നു. അ​ന്വേ​ഷി​ച്ച​പ്പോ​ൾ 7.30ന് ​ ​നാ​ടു​കാ​ണി വ​ഴി ക​ൽ​പ​റ്റ​ക്ക്​ പോ​കു​ന്ന ടൗ​ൺ ടു ​ടൗ​ൺ ബ​സു​ണ്ട്. യാ​​​ത്ര​യു​ടെ  പ​കു​തി​ദൂ​രം അ​തി​ൽ​ത​ന്നെ തീ​ർ​ക്കാം. ഇ​ത്ത​വ​ണ വൈ​ൽ​ഡ്​ ലൈഫ്​ ​േഫാട്ടോഗ്രാ​ഫ​റു​ടെ മേ​ല​ങ്കി അ​ഴി​ച്ച​ു​വെ​ച്ചി​ട്ട്​ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യി​ട്ടാ​യി​രു​ന്നു ചു​രം ക​യ​റി​യ​ത്.

തമിഴ്നാടിൻെറ ആനവണ്ടിയിൽ
 


നാ​ടു​കാ​ണി​യി​ൽ​നി​ന്നു ഗൂ​ഡ​ല്ലൂ​ർ ബ​സി​റ​ങ്ങു​​േ​മ്പാ​ൾ ഒ​ന്നു തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചു. ഇ​തു​വ​രെ വ​ന്ന​ത്​ കാ​ല​ങ്ങ​ൾ​ക്കു മു​മ്പേയു​ള്ള ബി ​ക്ലാ​സ്​ തി​യ​റ്റ​റി​ൽ ഇ​രു​ന്നി​ട്ടാ​യി​രു​ന്നു. കാ​ര​ണം ബ​സി​െ​ൻ​റ കു​റ​ച്ചു​പി​റ​കി​ലാ​യാ​ണ്​ സീ​റ്റ്​ കി​ട്ടി​യ​ത്. മു​ന്നി​െ​ല പ​ല ത​ല​ക​ളും കാ​ഴ്​​ച​ക്ക്​ ത​ട​സ്സ​മാ​യി​രു​ന്നു. ​​പ്ര​ത്യേ​കി​ച്ച്​​ ​ക്ലൈ​മാ​ക്​​സ്​ സീ​നു​ക​ൾ വ​രുമ്പോ​ൾ എ​ല്ലാ ത​ല​ക​ളും ഒ​ന്നു പൊ​ങ്ങും. അ​പ്പൊ ആ, ​സീ​നു​ക​ൾ ഒ​ക്കെ എ​ത്തി​യും വ​ലി​ഞ്ഞും കാ​ണേ​ണ്ടി​വ​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ക്ഷ​ണം ക​ഴി​ച്ച്​ അ​ടു​ത്തു​വ​ന്ന മൈ​സൂ​രു​വി​ലേ​ക്കു​ള്ള ത​മി​ഴ്​​നാ​ട്​  സ​ർ​ക്കാ​റി​െ​ൻ​റ ആ​ന​വ​ണ്ടി​യി​ൽ ഏ​റ്റ​വും മു​ന്നി​ലെ സീ​റ്റ്​ പി​ടി​ച്ചു. ഗൂ​ഡ​ല്ലൂ​ർ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ ത​ന്നെ ഒ​രു വ​ലി​യ കാ​ഴ്​​ച​യാ​ണ്. ടി​പ്പു​സു​ൽ​ത്താ​ൻ പ​ണ്ട്​ കോ​ട്ട​ക​ൾ തീ​ർ​ത്ത​തു​പോ​ലെ ബ​സ്​ സ്​​റ്റാ​ൻ​ഡിൻെറ തൊ​ട്ടു​പി​റ​കി​ലാ​യി വ​ൻ മ​ല​നി​ര​ക​ൾ കോ​ട്ട​തീ​ർ​ത്തി​രി​ക്കു​ന്നു. മ​ഞ്ഞു​​മേ​ഘ​ങ്ങ​ൾ കാ​റ്റി​ൽ ആ ​മ​ലനി​ര​ക​ളെ ക​ട​ന്നു​പോ​കു​ന്ന​തു മു​ത​ൽ കാ​ഴ്​​ച​ക​ളു​ടെ മേ​ളം ആ​രം​ഭി​ച്ചു. 99 രൂ​പ ടി​ക്ക​റ്റി​ന്​ 110 കിലോ​മിറ്റർ ആ​യി​രു​ന്നു മൈ​സൂ​രു​വി​ലേ​ക്കു​ള്ള ദൂ​രം.

ഗൂഡല്ലൂർ ബസ് സ്റ്റാൻഡ്
 


തി​ള​ങ്ങു​ന്ന വെ​യി​ലി​ൽ മ​ര​ങ്ങ​ൾ ത​ണ​ൽ​വി​രി​ച്ച വ​ഴി​യി​ലൂ​ടെ ത​മി​ഴ്​​നാ​ടിൻെറ കൊ​മ്പ​ൻ വീ​ണ്ടും ചു​രം ക​യ​റി​ത്തു​ട​ങ്ങി. ഒരോ ക​യ​റ്റ​ത്തി​ലും കാ​റ്റിൻെറ ത​ണു​പ്പ്​ കൂ​ടി​ക്കൂ​ടി വ​ന്നു. അ​ധി​കം താ​മ​സി​യാ​തെ മു​തു​മ​ല ടൈ​ഗ​ർ റി​സ​ർ​വി​ലേ​ക്ക്​ പ്ര​വേ​ശി​ച്ചു. ​കാ​റി​ൽ കാ​ടു​കാ​ണാ​നി​റ​ങ്ങു​ന്ന ഏ​തു സ​ഞ്ചാ​രി​ക്കും ഒ​രു ടെ​ലി​വി​ഷ​നി​ൽ സീ​രി​യ​ൽ കാ​ണു​ന്ന ഫീ​ൽ  ആ​ണെ​ങ്കി​ൽ ബ​സിൻെറ മു​ൻ സീ​റ്റി​ൽ​നി​ന്നു​ള്ള കാ​ന​ന​ക്കാ​ഴ്​​ച 70 എം.​എം സ്ക്രീ​നി​ൽ സൂ​പ്പ​ർ​ഹി​റ്റ്​ ചി​ത്രം കാ​ണു​ന്ന​തു​പോ​ലെ​യാ​ണ്. അ​ത്ര​ക്ക്​ വി​ശാ​ല​മാ​ണ്​ കാ​ഴ്​​ച​ക​ൾ. ​പ്ര​കൃ​തി​യു​ടെ ആ ​കാ​ഴ്​​ച ബം​ഗ്ലാ​വി​ൽ ആ​ദ്യം ദ​ർ​ശ​നം ത​ന്ന​ത്​ റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന ഒ​രു കാ​ട്ടു​േ​പാ​ത്താ​യി​രു​ന്നു. അ​പ്പോ​ൾ​ത​ന്നെ എ​ല്ലാ​വ​രി​ലും ഒ​രു ല​ഹ​രി പൂ​ണ്ടു.

കാട്ടുപോത്ത്....
 


വ​ശ്യ​സു​ന്ദ​ര​മാ​യ  ​വ​ന്യ​ത​യി​ലൂ​ടെ വ​ണ്ടി മു​ന്നോ​ട്ടു​പോ​കുമ്പോ​ൾ മ​ന​സ്സി​ൽ അ​റി​യാ​തെ പ്ര​ണ​യം തോ​ന്നി​യ​ത്​ ഡ്രൈ​വ​ർ ചേ​ട്ട​ൻ പി​ടി​ച്ചി​രി​ക്കു​ന്ന ആ​ന വ​ണ്ടി​യു​ടെ വ​ള​യ​ത്തോ​ടാ​ണ്. കു​റ​ച്ചു​നേ​ര​മെ​ങ്കി​ലും ആ ​വ​ള​യം ഒ​ന്നു പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ  വ​ല്ലാ​തെ കൊ​തി തോ​ന്നി. അ​ത്ര​ക്ക്​ മൃ​ഗ​ങ്ങ​ളെ​യും കാ​ടും ഒ​ക്കെ ആ​സ്വ​ദി​ച്ചാ​ണ്​ പു​ള്ളി​ക്കാ​ര​ൻ ആ ​പ​ച്ച വി​രി​പ്പി​നു​ള്ളി​ലൂ​ടെ വ​ണ്ടി കൊ​ണ്ടു​പോ​കു​ന്ന​ത്. അ​ത്​ ക​ണ്ടാ​ൽ ആ​ർ​ക്കാ​യാ​ലും നാ​ട്ടി​ൽ ചെ​ന്നാ​ലു​ട​ൻ ഹെ​വി ​ഡ്രൈ​വി​ങ്​ ക്ലാ​സി​നു​പോ​കാ​ൻ തോ​ന്നും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

റോഡു മുറിച്ചു കടക്കുന്ന ചെമ്മരിയാടിൻ കൂട്ടം
 


ഗൂ​ഡ​ല്ലൂ​രി​ൽ ​നി​ന്നു പു​റ​പ്പെ​ട്ട വ​ണ്ടി പി​ന്നെ നി​ർ​ത്തി​യ​ത്​ തേ​പ്പ്​​കാ​ട്​ എ​ലി​ഫ​ൻ​റ്​ ക്യാ​മ്പി​ലാ​യി​രു​ന്നു. കു​റ​ച്ചു​യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങു​ക​യും മ​റ്റു ചി​ല​ർ ക​യ​റു​ക​യും ചെ​യ്​​തു. വ​ന​ത്തി​നു​ള്ളി​ലൂ​ടെ​യു​ള്ള പാ​ത ആ​യ​തി​നാ​ൽ മി​ക്ക​പ്പോ​ഴും വ​ന്യ​ജീ​വി​ക​ൾ റോ​ഡു മു​റി​ച്ചു​ക​ട​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ, ഇ​ട​ക്കി​െ​ട റോ​ഡി​ൽ ഹ​മ്പ്​ തീ​ർ​ത്തി​ട്ടു​ണ്ട്. പ​ല​ത​വ​ണ ഇ​തേ​വ​ഴി​യി​ലൂ​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര​ക്ക്​ മ​നോ​ഹാ​രി​ത അ​നു​ഭ​വി​ച്ചി​ട്ടി​ല്ല. ഒ​രു ആ​ന​പ്പു​റ​ത്ത്​ ഇ​രു​ന്ന്​ കാ​ഴ്​​ച​ക​ൾ കാ​ണു​ന്ന ഫീ​ൽ. ആ​രോ അ​റി​ഞ്ഞു​​ത​ന്നെ​യാ​ണ്​ ഇ​വ​ന്​ ആ ​പേ​രി​ട്ട​ത്​​ ‘ആ​ന​വ​ണ്ടി’. വ​ഴി​നി​റ​യെ അ​ങ്ങി​ങ്ങാ​യി പ​ല​യി​ട​ത്തും മാ​ൻ​കൂ​ട്ട​ങ്ങ​ളെ ക​ണ്ട​തും ബ​സി​നു​ള്ളി​ലെ കു​റ​ച്ച്​ കൊ​ച്ചു​കു​ട്ടി​ക​ൾ​ക്ക്​ ആ​ന്വ​ൽ എ​ക്​​സാം ക​ഴി​ഞ്ഞ്​ സ്​​കൂ​ള​ട​ച്ച സ​​ന്തോ​ഷ​മാ​യി​രു​ന്നു.

വഴിയരികിൽ കാഴ്ചയുടെ ഉത്സവമൊരുക്കി മാൻകൂട്ടം
 


പെട്ടെന്നാ​ണ്​ ആ ​കാ​ഴ്​​ച ക​ണ്ട​ത്. എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ അങ്ങോട്ട് പാ​ഞ്ഞു. ഹൃ​ദ​യം പെ​രു​മ്പ​റ മു​ഴ​ക്കി. ആ​വേ​ശ​ത്തിൻെറ ഹൃ​ദ​യ​മി​ടി​പ്പു​ക​ൾ ചേ​ർ​ത്തു​വെ​ച്ച്​ ഞാ​നും എൻെറ ക​ണ്ണു​ക​ൾ അ​വി​ടേ​ക്ക്​ പാ​യി​ച്ചു. ക​ണ്ട മാ​ത്ര​യി​ൽ​ത​ന്നെ ആ​രൊ​ക്കെ​യോ വി​ളി​ച്ചു​കൂ​വു​ന്നു​ണ്ടാ​യി​രു​നു. ‘‘അ​താ ആ​ന​ക്കൂ​ട്ടം’’ പി​ടി​യാ​ന​ക​ളാ​ണ്. അ​വ ആ​ടി​യും ഉ​ല​ഞ്ഞും മ​ണ്ണു​​വാ​രി പു​റ​ത്തി​ട്ടു​മൊ​ക്കെ നി​ൽ​ക്കു​ക​യാ​ണ്. ആ ​കാ​ന​ന​ക്കാ​ഴ്​​ച എ​ല്ലാ​വ​രി​ലും കൂ​ടു​ത​ൽ ത്രി​​ല്ലേ​കി. വീ​ണ്ടും കാ​ടി​നു ന​ടു​വി​ൽ ഒ​രു സ്​​റ്റോ​പ്പി​ൽ കൂ​ടി ബ​സ്​ നി​ർ​ത്തി​യി​രി​ക്കു​ന്നു. ‘ബ​ന്തി​പ്പൂ​ർ’. ആ​വ​ശ്യ​ക്കാ​ർ​ക്ക്​ വേ​ണ​മെ​ങ്കി​ൽ ഇ​വി​ടെ ഇ​റ​ങ്ങി ജം​ഗ്​​ൾ​സ​ഫാ​രി ന​ട​ത്തി​യി​ട്ട്​ അ​ടു​ത്ത ബ​സി​ൽ മൈ​സൂ​രു​വി​ലേ​ക്ക്​ യാ​ത്ര​യാ​കാം. എ​ന്നെ  സം​ബ​ന്ധി​ച്ച്​ ബ​സി​ൽ​നി​ന്ന്​ ഇ​റ​ങ്ങാ​തെ​യു​ള്ള യാ​ത്ര ആ​യി​രു​ന്ന​തി​നാ​ൽ വീ​ണ്ടും മു​ന്നോ​ട്ട്...

ആനകൾ അടുത്ത്...
 


പി​ന്നീ​ട്​ അ​ങ്ങോ​ട്ട്​ ചു​രം ഇ​റ​ക്ക​മാ​യി​രു​ന്നു. അ​ത്​ അ​വ​സാ​നി​ക്കു​ന്ന​ത്​ ഗു​ണ്ട​ൽപേട്ട്​ എ​ന്ന പൂ​ക്ക​ളു​ടെ താ​ഴ്​​വാ​ര​ത്തി​ലും. ഹാ, ​എ​ന്തൊ​രു ലോ​കം. ഗു​ണ്ട​ൽ​പേ​ട്ട്​ ഒ​രു വ​ശ​ത്ത്​ ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം സൂ​ര്യ​കാ​ന്തി​ക​ൾ മ​ഞ്ഞ​പ്പു​ത​പ്പ്​ ചൂ​ടി​യി​രി​ക്കു​ന്നു. ബ​സ്​ ര​ണ്ടി​നും ഇ​ട​യി​ലൂ​ടെ തേ​ൻ നു​ക​രാ​ൻ കൊ​തി​ക്കു​ന്ന വ​ണ്ടാ​യി മു​​ന്നോ​ട്ടു​പ​റ​ക്കു​ന്നു. ബ​സി​നു​ള്ളി​െ​ല ക​ണ്ണു​ക​െ​ള​ല്ലാം ആ ​പൂ​ക്ക​ളി​ൽ​നി​ന്നും തേ​ൻ ഉൗ​റ്റി​ക്കു​ടി​ക്കു​ന്ന കാ​ഴ്​​ച വ​ർ​ണ​ന​ക​ൾ​ക്ക​പ്പു​റ​മാ​ണ്. ഒ​രു തോ​ട്ട​ത്തി​ൽ​നി​ന്നു അ​ടു​ത്തതോട്ട​ത്തി​ലേ​ക്ക്​ ക​ണ്ണു​ക​ൾ പ​റി​ച്ചു​ന​ടാ​ൻ ഞാ​ൻ വ​ല്ലാ​തെ പാ​ടു​പെ​ട്ടു. ക​ണ്ണി​നു​വ​ല്ല​പ്പോ​ഴും മാ​​​​ത്രം വി​രു​ന്നെ​ത്തു​ന്ന ആ ​കാ​ഴ്​​ച​ക​ൾ​ക്ക്​ ഒ​ടു​വി​ൽ വൈ​കീ​ട്ട്​ അ​േ​ഞ്ചാ​ടെ ​ൈമ​സൂ​രു ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടം
 


തി​രി​ച്ച്​ തൃ​ശൂ​രേ​ക്കു​ള്ള ബ​സ്​ 6.20ന്​  ​ആ​യി​രു​ന്നു. അ​തി​നാ​ൽ, കു​റ​ച്ചു​നേ​രം അ​വി​ടെ ചു​റ്റി​ക്ക​റ​ങ്ങി ഒ​രു ചാ​യ​യും കു​ടി​ച്ച്​ സ്​​റ്റാ​ൻ​ഡി​ൽ തി​രിച്ചെത്തി​യ​പ്പോ​ഴേ​ക്കും ബ​സും എ​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. രാ​​ത്രി​ ഏ​ഴി​നു​ള്ള ബ​സി​ലാ​യി​രു​ന്നെ​ങ്കി​ൽ ​ൈമ​സൂ​ർ പാ​ല​സ്​​കൂ​ടി കാ​ണാ​നു​ള്ള സ​മ​യം കി​ട്ടു​മാ​യി​രു​ന്നു. ബ​സി​ൽ ഏ​റ്റ​വും മു​ന്നി​ല​ത്തെ സീ​റ്റി​ൽ​ത​ന്നെ സ്​​ഥാ​നം ഉ​റ​പ്പി​ച്ചു. കാ​ര​ണം, പ​ക​ലി​ൽ കു​ളി​ച്ച്​ ഇൗ​റ​ന​ണി​ഞ്ഞു നി​ൽ​ക്കു​ന്ന സു​ന്ദ​രി​യാ​ണ്​ കാ​ടെ​ങ്കി​ൽ രാ​ത്രി​യി​ൽ പേ​ടി​പ്പി​ക്കു​ന്ന യ​ക്ഷി​യു​ടെ മു​ഖ​മാ​ണ്. അ​തും രാ​ത്രി ഒ​മ്പ​തി​നു​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ​പ്ര​വേ​ശ​ന​മി​ല്ലാ​ത്ത കാ​ട്ടി​ലൂ​ടെ​യാ​ണ്​ സ്​​പെ​ഷ​ൽ ​െപ​ർ​മി​റ്റു​ള്ള ഇൗ​ബ​സ്​ ക​ട​ന്നു​പോ​കു​ന്ന​ത്.

ഗുണ്ടൽപേട്ടിലെ വീടുകളിലൊന്ന്
 


രാ​​ത്രി എ​േ​ട്ടാ​ടെ ഗു​ണ്ട​ൽ​പേ​ട്ടും പി​ന്നി​ട്ട്​​ ആ​ന​വ​ണ്ടി ബ​ന്ദി​പ്പൂ​ർ കാ​ട്ടി​നു​ള്ളി​ലേ​ക്ക്​ ​പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞു. എ​ങ്ങും കൂ​രാ​ക്കൂ​രി​രു​ട്ടു​മാ​ത്രം. എ​വി​ടെ​നി​ന്നൊ​ക്കെയോ കാ​ടിൻെറ ഭ​യ​പ്പെ​ടു​ത്തു​ന്ന ശ​ബ്​​ദ​വീ​ചി​ക​ൾ. ഒ​രു കാ​ര്യം ഉ​റ​പ്പ്. അ​തീ​വ മ​നഃ​ശ​ക്​​തി​യു​ള്ള​വ​നു മാ​​ത്ര​മേ ഇൗ ​ഘോ​ര​വ​ന​ത്തി​ലൂ​ടെ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ ത​നി​ച്ച്​ വ​ണ്ടി ഒാ​ടി​ച്ചു​പോ​കാ​ൻ ക​ഴി​യൂ. കു​റ​ച്ചു​ദൂ​രം പി​ന്നി​ട്ട​തും പി​ന്നീ​ട്​ അ​വി​ടേ​ക്ക്​ ആ​ന​ക​ളു​ടെ മേ​ളം ആ​യി​രു​ന്നു. ശ​രി​ക്കും ജു​റാ​സി​ക്​ പാ​ർ​ക്ക്​ സി​നി​മ​യിലെ ദി​നോ​സ​റു​ക​ൾ വ​രു​ന്ന​തു​പോ​ലെ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ആ​ന​ക​ളു​ടെ നി​ൽ​പ്.

രാത്രിയിലെ കാടും യാത്രയും
 


ഇൗ ​അ​ടു​ത്ത കാ​ല​ത്ത്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​യും ആ​ന​ക​ൾ ആ​ക്ര​മി​ച്ചു​തു​ട​ങ്ങി എ​ന്ന്​ എ​വി​ടെ​യോ വാ​യി​ച്ച ഒ​രു ഒാ​ർ​മ മി​ന്ന​ൽ​പോ​ലെ മന​സ്സി​ലേ​ക്ക്​ ക​ട​ന്നു​വ​ന്നു. ആ ​മി​ന്ന​ലി​ൽ​നി​ന്നു തീ ​ആ​ളി​ക്ക​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്​​ ​​​​​​ഡ്രൈ​വ​ർ ചേ​ട്ട​ൻ അ​തി​ലേ​ക്ക്​ ഒ​രു ബ​ക്ക​റ്റ്​ വെ​ള്ളം കോ​രി​യൊ​ഴി​ച്ച​ത്. ‘‘ഹാ, ​ഇ​തെ​ന്താ ഇ​വ​ന്മാ​ർ പി​ണ​ക്ക​ത്തി​ലാ​ണോ?’’  ‘‘ഇ​വ​നെ​ന്താ ഇ​ന്ന്​ ലേ​റ്റ്​ ആ​യോ’’, ലെ​വ​ൻ ന​മ്മ​ളെ കാ​ത്തു​നി​ൽ​ക്കു​വാ​ണ്,​ ന​മ്മ​ൾ പോ​യി​ട്ടു​വേ​ണം റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​ൻ...’’ അ​​ദ്ദേ​ഹ​ത്തി​ന്​ അ​വി​ടെ​യു​ള്ള ആ​ന​ക​ളെ​യും അ​വ​യു​ടെ കൃ​ത്യ​ങ്ങ​ളും എ​ല്ലാം കാ​ണാ​പ്പാ​ഠ​മാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത​ല്ലേ. അ​ദ്ദേ​ഹ​ത്തിൻെറ ഉ​ള്ളി​ലെ​വി​ടെ​യോ ഇൗ ​ആ​ന​ക​ളു​മാ​യി ഒ​രു സൗ​ഹൃ​ദ​മു​ള്ള​താ​യി തോ​ന്നി.

രാത്രി റോഡരികിൽ നിൽക്കുന്ന ആന
 


പ​ക്ഷേ, ഒ​രു കാ​ര്യം കാ​ടിൻെറ ശ​രി​ക്കു​ള്ള ഭീ​ക​ര​ത അ​റി​യ​ണ​മെ​ങ്കി​ൽ ഇൗ ​വ​ഴി​യി​ലൂ​ടെ ഇൗ​സ​മ​യ​ത്ത്​ ബ​സി​ൽ ​ത​ന്നെ വ​ര​ണം. വ​ള​രെ ത്രി​ല്ല​ടി​പ്പി​ക്കു​ന്ന ഒ​രു തി​രി​ച്ചു​വ​ര​വ്​ ത​ന്നെ​യാ​യി​രു​ന്നു അ​ത്. ഒ​ടു​വി​ൽ പു​ല​ർ​ച്ചെ ഒ​ന്നി​ന്​​ തൃ​ശൂ​രി​ൽ ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക്​ ന​ട​ക്കുമ്പോ​ൾ മ​ന​സ്സി​ൽ തോ​ന്നി​യ ഒ​രു കാ​ര്യ​മു​ണ്ട്. 'സ​ഞ്ചാ​രം' എ​ന്ന​ത്​ ഒ​രു വ​ലി​യ സാ​ഗ​ര​മാ​ണ്. ആ ​സാ​ഗ​ര​ത്തിലെ വെ​റും ഒ​രു ന​ത്തോ​ലി മാ​​ത്ര​മാ​ണ് ഞാ​ൻ...

(ചി​ത്ര​ങ്ങ​ളെ​ല്ലാം ഒാ​ടു​ന്ന ബ​സി​ൽ ഇ​രു​ന്ന്​ പ​ക​ർ​ത്തി​യ​താ​ണ്).

  • തൃ​ശൂ​രി​ൽ​ നി​ന്നു നി​ല​മ്പൂ​ർ വ​ഴി സൂ​ര്യ​കാ​ന്തി​ക്കാ​യി ബ​സു​ക​ൾ പു​റ​പ്പെ​ടു​ന്ന സ​മ​യം: പു​ല​ർ​ച്ച 12.30, രാ​വി​ലെ 7.00.
  • പെരി​ന്ത​ൽ​മ​ണ്ണ​യി​ൽ​ നി​ന്നു സൂ​ര്യ​കാ​ന്തി​ക്കാ​യി പു​റ​പ്പെ​ടു​ന്ന സ​മ​യം: 2.30, 8.45
  • നി​ല​മ്പൂ​ർ​ നി​ന്ന്​: 1.20 am, 3.00 am, 8.45 am, 11.00 am
  • കോ​ഴി​ക്കോ​ട്​ നി​ന്നു വ​യ​നാ​ട്​ വ​ഴി: 12.00 am, 2.00 am, 3.00 am, 3.15 am, 5.20 am, 5.40 am, 7.00 am, 7.30 am, 8.00 m,  8.30 am, 8.40, 10.00, 10.30, 11.15, 12.00, 12.30, 13.00, 13.30.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysoretravel newssunflowerJungle JourneyGundlupettatheppakadu elephant campThrissur News
News Summary - Jungle Journey from Thrissur to Mysore via Gundlupetta by Bus -Travel News
Next Story