മീശപ്പുലി മലയുടെ അപരന്‍
text_fieldsനിയന്ത്രണങ്ങള്‍ ധാരാളമുള്ള മീശപ്പുലി കൊളുക്കുമലകള്‍ പോലെയുള്ള അനുഭവം തരുന്ന ഒരു പ്രദേശമാണ് സൂര്യനെല്ലിയില്‍ തന്നെ ഉള്ള ഫാൻറംകെട്ട്. 7900 അടി ഉയരമുള്ള കൊളുക്കു മലയും 8661 അടി ഉയരമുള്ള മീശപുലിയും പോലെ സുന്ദരമാണിവിടം... സൂര്യനെല്ലി ടൗണില്‍ നിന്ന് പുറപ്പെടുന്ന കൊളുക്കമല പാത ഇടത് വശത്തേക്ക് തിരിയുമ്പോള്‍ ഫാന്റംകെട്ട് എത്താന്‍ ഒരു കിലോമീറ്റര്‍ കൂടെ മുന്നോട്ട് പോയി ഇടത് വശത്തേക്ക് തിരിയണം..
മൂന്നാറിലെ ചിന്നകനാലിലുള്ള ഒരു സുഹൃത്താണ് ഫാൻറംകെട്ടിനെ കുറിച്ചും അതിനടുത്തുള്ള ആനയിറങ്ങല്‍ ക്യാംപ് റിസോര്‍ട്ടിനെ കുറിച്ചും പറഞ്ഞത്... സമുദ്രനിരപ്പില്‍ നിന്ന് 5500 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ഈ ക്യാംപില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ ഓഫ് റോഡ് റൂട്ട് പോയാല്‍ ഫാൻറംകെട്ടിന് മുകളില്‍ എത്താം. ഏകദേശം 7000 അടി ഉയരം ഉണ്ട് സമുദ്ര നിരപ്പില്‍ നിന്ന്.. ഒരു ജീപ്പിന് മാത്രം പോകാനുള്ള ഇടുങ്ങിയ പാതയാണിത്...
പാപ്പാത്തിചോല പോകുന്ന പാതയില്‍ നിന്ന് ഇടത് വശത്തേക്ക് തിരിയുന്ന പാതയാണ് ഫാൻറംകെട്ട് ലക്ഷ്യമാക്കി പോകുന്നത്... പാപാത്തി ചോല വഴി കൊളുക്കമലയിലേക്ക് ഒരു വഴിയുണ്ടെങ്കിലും ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്...
ചാലക്കുടിയില്‍ നിന്ന് മൂന്നാര്‍ വഴി ഞങ്ങള്‍ വൈകീട്ടോടെ സൂര്യനെല്ലിയെത്തി.. നേരേ ക്യാംപിലെ കോട്ടേജിലെത്തി രാത്രി അവിടെ തങ്ങി... സൂര്യനെല്ലിയില്‍ ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്... ഒറ്റപ്പെട്ടതും മനോഹരവും ശാന്തവുമാണ് ഇവിടം... കോട്ടേജുകള്‍ക്ക് താഴേയുള്ള മലയില്‍ വലിയ ട്രക്കിങ് ടീമുകള്‍ക്കുള്ള ടെൻറ് ക്യാംപുകള്‍ കാണാം..
രാവിലെ അഞ്ച് മണിയോടെ ഗൈഡിനേയും കൂട്ടി ഞങ്ങള്‍ ഫാൻറംകെട്ടിന് മുകളിലേക്ക് തിരിച്ചു... ഏകദേശം 6 മണിയോടെ മുകളിലെത്തി.. ദുര്‍ഘടം പിടിച്ച പാതക്ക് ശേഷം മുകളിലെത്തുമ്പോള്‍ വിശാലമായ പുല്‍മേടാണ് എതിരേല്‍ക്കുക. ആനയിറങ്കല്‍ ഡാം അടക്കം നാല് ചുറ്റും മലനിരകള്‍ കാണാം... സുര്യനുദിച്ചുയരുമ്പോള്‍ താഴേ മേഘകീറുകള്‍ക്ക് ഒപ്പം കോടയും കെട്ട് പിണഞ്ഞ് കിടക്കുന്ന കാഴ്ച കാണേണ്ടതു തന്നെ! അത്രയും മനോഹരമാണത്.
ചാര്‍ളി പറഞ്ഞ് ഹിറ്റായ മീശപുലി മലയും പിന്നെ കൊളുക്കു മലയും പോലെ തന്നെ നിരവധി മലകള്‍ നല്ല കാഴ്ചകള്‍ നല്‍കി കേരളത്തില്‍ പല സ്ഥലത്തുമുണ്ട് .. അതിലൊന്നാണ് തൊട്ടടുത്ത് കിടക്കുന്ന സൂര്യനെല്ലിയിലെ ഫാന്റംകെട്ട് .. മാത്രമല്ല ഗൈഡ് അടക്കം, സുരക്ഷിതമായി താമസിച്ച് സമാധനത്തോടെ മല കയറാനുള സഹായങ്ങള്‍ ക്യാംപിലെ സാജന്‍ ചേട്ടന്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത് സഞ്ചാരികള്‍ക്ക് അശ്വാസം അയേക്കാം.. ട്രെക്കിങ് റൂട്ടും ജീപ്പ് റൂട്ടും വ്യത്യസ്തമാണ് ഇവിടേക്ക്... സഞ്ചാരികളുടെ കുത്തൊഴുക്കില്ലാത്ത പ്രദേശമാണിത്.
വ്യത്യസ്തമായ യാത്രകള്‍ തേടുന്നവരെ ഈ സ്ഥലം മുഷിപ്പിക്കില്ല... കൂടെ കനത്ത ഓഫ് റോഡ് ഫീലും ലഭിക്കും.... തോട്ടംതൊഴിലാളികളോ ജനങ്ങളോ റോഡില്‍ കുറവാണ്... ആകെ കാണുക ഈ മലക്ക് മുകളില്‍ കുരിശു നിര്‍മിക്കാന്‍ പോകുന്ന ചില തൊഴിലാളികളെ മാത്രം ആണ്..
Stay offroad and trekking assistance ..if needed contact sajan at suryanelli aanayiragal camp resort stay .. 8111922945
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.