മൂന്ന് ദേശത്തിന്റെ കാലം ഒരൊറ്റ കുന്നിൽ സംഗമിക്കുന്നു
text_fieldsമഴ..!
മാനം നിറഞ്ഞ് കോരിക്കെട്ടി പെയ്യുന്നത് കേരളത്തിെൻറ മഴ....
മഞ്ഞ്...!
വന് നിറങ്ങുന്ന സഞ്ചാരികളെ അപ്പാടെ വിഴുങ്ങുന്ന കർണാടകത്തിെൻറ കോടമഞ്ഞ്.
കാറ്റ്...!
ആളെ മറിച്ചിടാൻ പോ ന്ന തമിഴ്നാടൻ കാറ്റ്.
ഇതാണ് മൂന്ന് സംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശത്ത് സൂര്യകാന്തി തോട്ടങ്ങൾക്ക ് നടുവിൽ തല ഉയർത്തി നിൽക്കുന്ന ആ മലനിരകളുടെ ഇപ്പോഴത്തെ അവസ്ഥ. മഴക്കാലം ഉറഞ്ഞാടിയ ഒരു പകൽ. ദൈവമേ...! എന്താണ് ആ കണ്ടത്...?
ഒാർക്കുേമ്പാൾ ഞാനിേപ്പാഴും വിറയ്ക്കുന്നു. കർണാടകയിലെ ഗുണ്ടൽപ്പേട്ടിനടുത്തുള്ള ഗോപാലസ്വാ മി ബേട്ടയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 'ബേട്ട' എന്നാൽ കുന്ന് എന്നാണ് അർഥം. കേവലം ഇരുപതു രൂപയുടെ ടിക്കറ്റെ ടുത്ത് മുകളിലെത്തിയാൽ കേരളത്തിെൻറ മഴ, കർണാടകത്തിെൻറ മഞ്ഞ്, തമിഴ്നാടിെൻറ കാറ്റ്. അങ്ങന െ മൂന്ന് സംസ്ഥാനങ്ങളുടെ കാലാവസ്ഥ ജൂൺ ജൂലൈ മാസങ്ങളിൽ ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന ഗോപാലസ്വാമി ബേട്ടയി ലേക്കാണ് ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.
പെെട്ടന്നായിരുന്നു അങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്തത്. എല്ലാ യാത്രകളും തുടങ്ങു ന്നത് ഒരു കാൽവെപ്പിൽ നിന്നാണല്ലോ. ഇത്തവണയും അങ്ങനെതന്നെ സംഭവിച്ചു. സമയം രാത്രി 12 മണി, ലക്ഷ്യത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ തൃശൂർ ബസ്സ്റ്റാൻറിലേക്ക് നടന്നുകയറിയ എെൻറ മുന്നിൽ പ്രത്യക്ഷപ്പെട്ടത് പാല - മൈസൂർ കൊമ്പൻ. രണ്ടാമതൊന്ന് ആലോചിക്കാൻ നിന്നില്ല. കാരണം കുറച്ചുകാലം മുമ്പ് വരെ എെൻറ ഭാഗ്യ ഡെസ്റ് റിനേഷൻ കട്ടപ്പന ആയിരുന്നെങ്കിൽ ഇപ്പോൾ മൈസൂരാണ്. അവിടെ ചെന്നിറങ്ങിയാൽ എന്തേലും തടയാതിരിക്കില്ല എന്ന ഉറപ്പി ൽ മൈസൂർക്ക് വണ്ടികയറി. സീറ്റ് കിട്ടിയത് ഒരു പെൺകുട്ടിയുടെ അടുത്തായിരുന്നു. കേറിയ മാത്രയിൽ തന്നെ പരിചയപ്പെ ടണമെന്ന് വിചാരിച്ചെങ്കിലും പുള്ളിക്കാരിക്ക് അങ്ങനെ ഒരു മനോഭാവം ഇല്ലാത്തതിനാൽ ഞാനും ആ മോഹം പിൻവലിച്ചു.
പെരിന്തൽമണ്ണയും നിലമ്പൂരും ഗൂഢല്ലൂരും പിന്നിട ്ടപ്പോൾ വണ്ടി ഏകദേശം കാലിയായിരുന്നു. വളരെ കുറച്ചു യാത്രക്കാർ മാത്രമായി പിന്നീട് അങ്ങോട്ട്. എെൻറ തെ ാട്ടടുത്ത സീറ്റിൽ ഇരുന്ന് ഉറങ്ങുന്ന ആ പെൺകുട്ടി മാത്രമായി സ്ത്രീജനമായി ആ ബസിൽ ഉണ്ടായിരുന്നത്. നാട് പിന്ന ീട് ഇരുളിെൻറ മറപിടിച്ച് ചക്രങ്ങൾ കാട്ടിലേക്ക് കയറി. കൂരിരുട്ടും ചാറ്റൽ മഴയും. ഒപ്പം നേരിയ കോടയും അ ന്തരീക്ഷത്തിലാകെ അലിഞ്ഞുകിടക്കുന്നു. പെെട്ടന്ന് ഡ്രൈവർ ബസ് ബ്രേക്കിട്ടു. ആനയോ പുലിയോ ആകുമെന്ന പ്രതീക്ഷ യിൽ പുറത്തേക്ക് നോക്കവെ ദാ കിടക്കുന്നു റോഡിനു കുറുകെ ഒരു ഇലക്ട്രിക് പോസ്റ്റ്. മരം ഒടിഞ്ഞ് ഇലക്ട്രി ക് ലൈനിെൻറ പുറത്തുകൂടി വീണതാണ് കാരണം. സമയം നാലര.
പ്രതികരണശേഷിയും സഹായമനോഭാവവും ഇത്തിരി കൂടുതലായതിനാൽ ബസിൽനിന്ന് ഞാനും ആ കാട്ടിൽ ചാടി ഇറങ്ങി. നമ്മുടെ നാട്ടിനെപോലെ അല്ല. ഇതിനി നേരം വെളുത്ത് 8-9 മണി ആകും. ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് ആരെങ്കിലും ഒക്കെ വന്ന് ശരിയാക്കാൻ. ഒരുനിമിഷം ഞാനൊന്ന് പതറി. കൊടുംകാട്ടിൽ മൊബൈലിന് സിഗ്നൽ പോലും ഇല്ലാത്ത ഇങ്ങനെ ഒരു അവസ്ഥയിൽപെട്ടാൽ എന്താ ചെയ്യുക. പെെട്ടന്നാണ് എെൻറ അടുത്തിരിക്കുന്ന ആ പെൺകുട്ടിയെക്കുറിച്ച് ഒാർമവന്നത്. നല്ല മഴയും തണുപ്പും ആയതിനാൽ ഞാൻ ഉൾപ്പെടെയുള്ള പുരുഷന്മാാർ പല സ്ഥലങ്ങളിലും മൂത്രമൊഴിക്കാൻ ഇറങ്ങുകയുണ്ടായി. ചിലപ്പോൾ രാത്രി ആയതിനാലും തനിച്ചായതിനാലും ഒന്നു നേരം പുലരാൻ വേണ്ടി കാത്തിരിക്കുകയാണോ അവൾ. ഒാരോ സ്ത്രീയും തനിച്ചാകുമ്പോൾ അത് പുരുഷെൻറ അവസരമായി അല്ല മറിച്ച് എെൻറ ഉത്തരവാദിത്തമാണ് ഞാൻ കാണുന്നത്. പുരുഷന്മാർക്ക് വേണമെങ്കിൽ കാട്ടിൽ എങ്കിലും പോകാം. മറിച്ച് 8-9 മണിവരെ ആ കുട്ടി എന്തുചെയ്യും? ആരോട് പറയും, ഇതൊക്കെ ആയിരുന്നു ആ നിമിഷം എെൻറ മനസ്സിനെ അലട്ടിയിരുന്ന ചോദ്യങ്ങൾ.
നേരെ പോക്കറ്റിൽനിന്നും ഫോൺ എടുത്ത് ഏമർജൻസി നമ്പറായ 101ൽ ഫയർഫോഴ്സിനെ വിളിച്ചു. അവരോട് നിൽക്കുന്ന ഏരിയയുടെ ഒരു ഏകദേശ രൂപവും മറ്റു വിവരങ്ങളും നൽകി. അവർ തന്നെ അവിടത്തെ ഇലക്ട്രിസിറ്റി ഒാഫീസിനും വിവരം നൽകി. ഒപ്പം ഫോൺ കട്ടുചെയ്ത് 100-ൽ പൊലീസിനെ വിളിച്ചും വിവരം കൈമാറി. സ്ത്രീജനങ്ങൾ ഒക്കെ യാത്രക്കാരായി ഉണ്ട്. അതിനാൽ എത്രയും വേഗം എത്തിയാൽ നന്നായിരിക്കും എന്നും അഭിപ്രായപ്പെട്ടു. പതിനഞ്ചുമിനിറ്റിനകം പൊലീസും അരമണിക്കൂർ പിന്നിട്ടപ്പെട്ടപ്പോൾ ഫയർഫോഴ്സും ഇലക്ട്രിസിറ്റി ജീവനക്കാരും എത്തി. ഏകദേശം 6.30ഒാടുകൂടി ഗതാഗതം പുനഃസ്ഥാപിച്ച് ബസിെൻറ ചക്രങ്ങൾ വീണ്ടും ഉരുളാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു പാഠമായി മനസിൽ കുറിച്ചിടുക. നിങ്ങളുടെ യാത്രകളിലും ഇങ്ങനെ ഒരു സാഹചര്യം എപ്പോൾ വേണമെങ്കിലും കടന്നുവരാം.
മുതുമലയും ബന്ദിപ്പൂരും പിന്നിട്ട് പതുക്കെ ഗുണ്ടൽപ്പേട്ടിലെ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കവെ ആണ് ആ കാഴ്ചകൾ എെൻറ കണ്ണിൽ ഉടക്കിയത്. ചിലയിടങ്ങളിൽ റോഡിനിനുവശവും സൂര്യകാന്തികൾ പൂത്തുനിൽക്കുന്നു. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിക്കുേമ്പാഴാണ് ഗുണ്ടൽപേട്ടിലുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ ഫ്രഷ് ആകാനും ആഹാരം കഴിക്കാനുമായി ബസ് നിർത്തിയത്. നിർത്തിയ മാത്രയിൽതന്നെ ക്യാമറയും ബാഗും എടുത്ത് കണ്ടക്ടറോട് താൻ ഇവിടെ യാത്ര അവസാനിപ്പിക്കുന്നു എന്നും പറഞ്ഞ് അവിടെതന്നെ 200 രൂപക്ക് ഫ്രഷ് ആകാൻ വേണ്ടി ഒരു റൂം എടുത്തു. ഏകദേശം ഒമ്പത് മണിയോടെ ആഹാരവും കഴിച്ച് ഗുണ്ടൽപേട്ട് ബസ് സ്റ്റാൻഡിലേക്ക് 20 രൂപ കൊടുത്ത് ഷെയർ ഒാേട്ടായിൽ വന്നിറങ്ങിയപ്പോഴേക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടത് കർണാടക സർക്കാറിെൻറ ഗോപാലസ്വാമിബേട്ട ബസ്.
ഏകദേശം രണ്ടുവർഷത്തോളമായിരിക്കുന്നു ബേട്ടയിലേക്ക് പോയിട്ട്. എന്തായാലും അവിടേക്ക് തന്നെ ആകാം ആദ്യ യാത്ര. ഇരുപത് രൂപ ടിക്കറ്റുമെടുത്ത് ബന്തിപ്പൂർ മെയിൻ റോഡിലൂടെ സഞ്ചരിച്ച ബസ് ശ്രീഹങ്ക എന്ന കവലയിൽനിന്നും വലത്തേക്ക് തിരിഞ്ഞ് ഗോക്കളെ മേക്കുന്നവെൻറ ക്ഷേത്രത്തിലേക്കുള്ള വഴി കടന്നത് ചെമ്മരിയാടുകളെ മേക്കുന്ന ഗ്രാമീണരുടെ കാഴ്ചയായിരുന്നു ക്യാമറയുടെ ആദ്യത്തെ കണി. ആദ്യ കണിതന്നെ മരണ മാസ്. പിന്നീടങ്ങോട്ട് പൂപ്പാടങ്ങളും കൃഷിസ്ഥലങ്ങളും അവയ്ക്കിടയിലെ ചെറു ഏറുമാടങ്ങളും ഒക്കെ അടങ്ങുന്ന ആ കളർഫുൾ ഭൂമിയിലൂടെ ഞങ്ങളുടെ ബസ് കുതിക്കുേമ്പാൾ പുറകിൽനിന്ന് ആരോ വിളിച്ചുപറയുന്നുണ്ടായിരുന്നു 'നേച്ചറെ പാറുേങ്കാ'' എന്ന്.
''ഗുണ്ടൽപ്പേട്ട്' പേര് കേട്ടാൽ ആരും ഒന്നു ഞെട്ടും. സൂര്യകാന്തിയും, ജെണ്ടുമല്ലിയും, ജമന്തിയുമൊക്കെ വിരിഞ്ഞുനിൽക്കുന്ന ഇൗ നിഷ്കളങ്ക ഭൂമിക്ക് ആരാണാവോ ഇൗ കൊേട്ടഷൻ ടൈപ്പ് നാമം ചാർത്തിക്കൊടുത്തത് എന്ന് അറിയാതെ മനസ്സിൽ ചിന്തിച്ചുപോയി. ആ ചിന്തയിൽനിന്നും തട്ടി ഉണർത്തിയത് താഴ്വാരത്തെ ഫോറസ്റ്റ് ചെക്പോസ്റ്റിലെ ജീവനക്കാരനാണ്. ഹിമവദ് ഗോപാലസ്വാമിബേട്ട ബന്ദിപ്പൂർ ടൈഗർ റിസർവിെൻറ ഭാഗമായതിനാൽ ഇവിടന്നങ്ങോട്ട് ഇനി യാത്ര അടുത്ത ബസിൽ കാട്ടിലൂടെ ചുരം കയറി വേണം. പണ്ട് പലതവണ സ്വന്തം വണ്ടിയിൽ ആ കാണുന്ന മലകൾ കയറി ഇറങ്ങിയത് ഇനി ഒാർമ മാത്രം. ഇപ്പോൾ സ്വകാര്യ വാഹനങ്ങൾക്ക് ഇവിടംവരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. ഇവിടന്ന് അങ്ങോേട്ടക്ക് അഞ്ച് കി.മീ. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഒരുക്കിയിരിക്കുന്ന ബസ് സർവീസുണ്ട്. അതിൽ വേണം യാത്രചെയ്യാൻ.
ചെക്പോസ്റ്റിന് മുന്നിൽ നീണ്ട ക്യൂ ഇവിടെ ഇങ്ങനെയാണ്. ബസിൽ കയറണമെങ്കിൽ ക്യൂ പാലിക്കണം. അങ്ങനെ ഞാനും ആ ക്യൂവിന് പിറകിൽ സ്ഥാനംപിടിച്ചു. എന്ത് മര്യാദയുള്ള മനുഷ്യർ. ബസ് വന്നിട്ടും അവർ ആ ക്യൂ തെറ്റിക്കാതെ വളരെ സാവധാനം തിക്കും തിരക്കും കൂട്ടാതെ അവരോടൊപ്പം ബസിൽ കയറുേമ്പാൾ ഞാനൊരു കാര്യം ശ്രദ്ധിച്ചു. ആ കൂട്ടത്തിൽ ആകെ ഉണ്ടായിരുന്ന ഒരു മലയാളി ഞാൻ മാത്രമായിരുന്നു. വീണ്ടും 20 രൂപ ടിക്കറ്റിൽ വണ്ടി ഞങ്ങളെയും കൊണ്ട് കുന്ന് കയറാൻ തുടങ്ങി. താഴ്വാരങ്ങളിൽ കാർമേഘമായി രൂപംകൊണ്ട മഴ ഇവിടെ പെയ്തുതുടങ്ങിയിരിക്കുന്നു. പ്രകൃതി കനിഞ്ഞുനൽകിയ മഴയിൽ കാടും മേടും മലയും എല്ലാം നനഞ്ഞു കുതിർന്നു നിൽക്കുന്ന ആകാശദൃശ്യം പോലെ താഴ്വാരങ്ങൾ മഞ്ഞിൻ മറയിൽ ഒരു ഭ്രമാത്മക ചിത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുകളിലേക്ക് കയറുന്തോറും ശക്തിയായ കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ഒപ്പം മഴയുടെയും മഞ്ഞിെൻറയും ഗ്രാഫും ഉയർന്നുകൊണ്ടിരുന്നു.
ക്ലച്ച് കരിഞ്ഞ മണവുമേറ്റ് വണ്ടി നേരെ എത്തുക ആ കുന്നിൻമുകളിലെ മൈതാനത്തിലേക്കാണ്. സഞ്ചാരികൾ എത്തിയതറിഞ്ഞ് എവിടെനിന്നോ പാഞ്ഞെത്തിയ കോടമഞ്ഞ് ഞങ്ങളെ ആകെ വിഴുങ്ങിക്കളഞ്ഞു. പിന്നീട് അവിടെ നടന്നത് ഒരു മൽപ്പിടിത്തം തന്നെ ആയിരുന്നു. മഴയും മഞ്ഞും കാറ്റും തമ്മിലുള്ള മൽപ്പിടിത്തം. മാനം നിറയെ കോരിക്കെട്ടിപ്പെയ്യുന്ന കേരളത്തിെൻറ മഴ. വന്നിറങ്ങുന്നവരെ അപ്പാടെ വിഴുങ്ങുന്ന കർണാടകത്തിെൻറ കോടമഞ്ഞ്, ആളെ മറിച്ചിടാൻ പോകുന്ന തമിഴ്നാടൻ കാറ്റ്... അങ്ങനെ, മൂന്ന് സംസ്ഥാനങ്ങളുടെയും അതിസുന്ദരമായ പ്രകൃതിഭാവങ്ങൾ. കേവലം 20 രൂപയുടെ ടിക്കറ്റുമെടുത്ത് മലനിരയുടെ പള്ളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വളഞ്ഞും പുളഞ്ഞുമുള്ള റോഡിലൂടെ മലകയറി വരുേമ്പാൾ ഇവിടെ ഇങ്ങനെ ഒരു കാഴ്ച ഉണ്ടെന്ന് ആരും കരുതില്ല. ഒരു മാസമായി നിർത്താതെ പെയ്യുന്ന മഴയും മഞ്ഞും കൊണ്ട് തെൻറ തൊലിയും ഇലകളും എല്ലാം അഴുകി തുടങ്ങിയതിനാൽ വൃക്ഷത്തലപ്പുകൾ താഴ്വാരങ്ങളിൽ നിന്ന് വരുന്ന ഇളംതെന്നലിനെ കൂട്ടുപിടിച്ച് കൊടുങ്കാറ്റാക്കി മഴമേഘങ്ങളെയും കോടമഞ്ഞിനെയും ആട്ടിപ്പായിക്കുന്ന കാഴ്ചയാണ് കുറച്ചുനേരമായി അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
മാറുന്ന രംഗങ്ങളെ കാത്ത് ഞാൻ അവിടെതന്നെ നിന്നു. അൽപ നേരത്തിനു ശേഷം കിഴക്കുനിന്നും ഒരു കാറ്റടിച്ചു. എന്നെ തഴുകുന്ന കാറ്റിൽ മതിമറന്ന് നിൽക്കുന്ന ആ സമയത്ത് എപ്പോഴോ എെൻറ മുന്നിൽ രംഗം മാറി. എനിക്ക് നിർബന്ധമായും കാണേണ്ടത് എന്താണോ അത് അവ്യക്തമായി ഞാൻ കണ്ടു. മൂടൽമഞ്ഞിൽ അവ്യക്തമായ ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം.
സമുദ്രനിരപ്പിൽനിന്നും 1454 മീറ്റർ ഉയരമുള്ള ഇൗ മലമുകളിൽ എ.ഡി. 1715ൽ ഹൊസലാ രാജാവായ ബല്ലാലയുടെ കാലത്താണ് ഇൗ ക്ഷേത്രം നിർമിച്ചത്. 'ബേട്ട' എന്നാൽ കുന്ന് എന്നാണ് അർഥം. ക്ഷേത്രത്തിനു ചുറ്റും കാണുന്ന പുൽമേടുകളിൽ 77 ദിവ്യജല സ്രോതസ്സുകൾ ഉണ്ടെന്നാണ് െഎതിഹ്യം. തൊട്ടടുത്തുകണ്ട ഒരു കുളത്തിെൻറ പേര് 'ഹംസതീർഥ' എന്നാണത്രെ. പണ്ട് ഒരു കാക്ക ആ കുളത്തിൽ കുളിച്ച് അരയന്നമായെന്നും അങ്ങനെ ആ പേരുകിട്ടിയെന്നും പറയപ്പെടുന്നു. കാരണം ഹംസം എന്നാൽ അരയന്നമെന്നർഥം. എന്തായാലും അധികം സമയം അവിടെ നിൽക്കാൻ വിറയ്ക്കുന്ന കൈകാലുകളും കൂട്ടിയിടിക്കുന്ന പല്ലുകളും അനുവദിക്കാതിരുന്നതിനാൽ അടുത്ത ബസിൽ കേവലം 20 മിനുട്ടുകൊണ്ട് മലയിറങ്ങി.
ചെക്ക് പോസ്റ്റിൽനിന്നും ഗുണ്ടൽപേട്ട് ബസിൽ 10 രൂപ ടിക്കറ്റുമെടുത്തു. ബന്ദിപ്പൂർ -ൈമസൂർ മെയിൻ റോഡിലേക്ക് തിരിയുന്ന കവലയായ ശ്രീ ഹൻഗലയിൽ ബസിറങ്ങി കേവലം അഞ്ച് മിനിട്ട് നടക്കുേമ്പാഴേക്കും സൂര്യകാന്തി തോട്ടങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
ഒരു ഗ്രാമീണ വ്യവസ്ഥയിൽ കാറ്റും മഴയും വരുന്നതിന് തൊട്ടുമുമ്പ് കുറെ ജോലികൾ ചെയ്തുതീർക്കേണ്ടതുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. മേയ് മാസത്തിൽ വിത്തുകൾ വിതയ്ക്കുന്ന ഇവ ജൂൺ-ജൂലൈ ആകുേമ്പാൾ പൂത്തുനിൽക്കുന്നു. ആഗസ്റ്റ് മാസമാകുന്നതോടെ സൂര്യകാന്തികൾ സൺഫ്ലവർ ഒായിലായും ബന്തിയും ജമന്തിയും ഒാണക്കാലം ആഘോഷിക്കാൻ കേരളത്തിലേക്കും വണ്ടികയറുന്നു. ബാക്കിയുള്ളവരെ പെയിൻറ് കമ്പനിക്കാരും കൊണ്ടുപോകുന്നതോടെ പൂക്കാലം അവസാനിക്കുന്നു. പക്ഷേ, ഇൗ കാലയളവിൽ പ്രകൃതിയുടെ ഇൗ പുഷ്പോത്സവം കാണാൻ ഇവിടെ വൻ ജനത്തിരക്കാണ് അനുഭവപ്പെടുക. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും സഞ്ചാരികൾ എത്തുന്നത് ഏറെ അദ്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.
എന്തായാലും തേനൂറ്റിക്കുടിക്കുന്ന വണ്ടിനെപോലെ ഞാനും എെൻറ ക്യാമറയും ആ പൂക്കളുടെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്തു. അടുത്ത മഴക്കു മുന്നെ ഗുണ്ടൽപേട്ടിൽനിന്നും നാട്ടിലേക്ക് വണ്ടികയറി. അവിടെനിന്നും നാട്ടിലേക്കുള്ള ബസിൽ ഇരിക്കുേമ്പാൾ ശരിക്കും ആ വ്യത്യാസം തിരിച്ചറിയുകയായിരുന്നു. അൽപം മുമ്പ് വരെ ആകാശത്തിനു കീഴിലൂടെ കാറ്റും മഴയും മഞ്ഞുമേറ്റ് ഒഴുകി നീങ്ങുകയായിരുന്നെങ്കിൽ ഇപ്പോൾ കാഴ്ചകൾ ഒരു ജനാലയുടെ ചട്ടക്കൂട്ടിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. യാത്രയുടെ ഉപയോഗം വാസ്തവത്തിൽ ഭാവനയെ നിയന്ത്രിക്കലാണ്. കാര്യങ്ങൾ എങ്ങനെ ഇരിക്കുമെന്ന് ആലോചിക്കുന്നതിന് പകരം അവ കാണുക. അതിനാൽ നിങ്ങളും യാത്രചെയുയന്നത് ആ അനുഭവം കണ്ടുതന്നെ മനസ്സിലാക്കുക.
ശ്രദ്ധിക്കേണ്ടവ
രാവിലെ 12 മണി മുതൽ മൈസൂർ ബസ് സർവീസ് ആരംഭിക്കുന്നു. ഗോപാലസ്വാമിബേട്ടയിലേക്ക് തിരിയുന്നിടുത്തുള്ള ഹോട്ടൽ താജിലോ ഗുണ്ടൽപേട്ടിലുള്ള ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലോ കേവലം 200 രൂപക്ക് ഫ്രഷ് ആകാൻ റൂം കിട്ടുന്നതാണ്. രാത്രി ഒമ്പതുമണിക്കാണ് മൈസൂരിൽനിന്നും അവസാന ബസ്. ജൂലൈ മാസമാണ് സൂര്യകാന്തികളെ കാണാൻ അനുയോജ്യമായ സമയം. ഗുണ്ടൽപ്പേട്ട് ഒരു ചെറിയ കാർഷിക ഗ്രാമം ആയയതുകൊണ്ടുതന്നെ ഹോട്ടലുകളിൽ ഒരുപാട് സൗകര്യങ്ങൾ പ്രതീക്ഷിക്കരുത്. ഒരുദിവസം രാവിലെ ഇറങ്ങിയാൽ പൂന്തോട്ടങ്ങളും ഗോപാലസ്വാമിബേട്ടയും മൈസൂർ പാലസും കണ്ട് വൈകുന്നേരത്തോടെ മടക്കം ആകാം.
For Fresh Up: Hotel Indraprastha Regency: 0948321722
Taj home stay (Sri Hanjala): 08229233133
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.