Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാട്ടുവഴികൾ താണ്ടി മുന്തിരിപ്പാടത്തേക്ക്​...
cancel
camera_alt???????? ?????????????????? ?????? ?????????? ???????????? ?????????
Homechevron_rightTravelchevron_rightNaturechevron_rightകാട്ടുവഴികൾ താണ്ടി...

കാട്ടുവഴികൾ താണ്ടി മുന്തിരിപ്പാടത്തേക്ക്​...

text_fields
bookmark_border

ചെറിയൊരു ഫ്ലാഷ്​ബാക്കോടെയാണ്​ ഇൗ യാ​ത്രയുടെ തുടക്കം. 2006 ഡിസംബറിലെ പെരുന്നാൾ കാലം. 18 വയസ് സ്​ തികഞ്ഞ്​ ഡ്രൈവിങ്​ ലൈസൻസ്​ കിട്ടിയിട്ട്​ രണ്ട്​ മാസമേ ആയിട്ടുള്ളൂ. അന്നെല്ലാം യാത്രയില്ലാതെ പെരുന്നാൾ ആഘ ോഷം പൂർണമാവാറില്ല. അങ്ങനെയാണ്​ സഞ്ചാരികളുടെ സ്വർഗമായ ഇടുക്കിയിലേക്ക്,​ ആദ്യമായി സ്വയം ഡ്രൈവ്​ ചെയ്​ത്​ സുഹൃ ത്തുക്കൾക്കൊപ്പം പോകുന്നത്​. മാരുതി 800 ആണ്​ കൂട്ടിന്​.

സ്​മാർട്ട്​ഫോണും ഗൂഗിൾ മാപ്പുമൊന്നും കണ്ടിട്ടുപോ ലുമില്ലാത്ത കാലം. വണ്ടിയെക്കുറിച്ചും വഴികളെക്കുറിച്ചും വലിയ ധാരണയൊന്നുമില്ല. യാത്രക്കിടയിൽ മൂന്നാറിലെ മരം കോച്ചുന്ന തണുപ്പിൽ തേയിലത്തോട്ടങ്ങൾക്ക്​ നടുവിൽ എൻജിൻ ചൂടായി വണ്ടിനിന്നതും തേക്കടിയിലേക്കുള്ള വഴിയിൽ ടയർ പഞ്ചറായി കുടുങ്ങിയതുമെല്ലാം ഇന്നും ഒാർമയിലുണ്ട്​. പിന്നീടങ്ങോട്ട്​ എന്നും യാത്രകളുടെ വലിയപെരുന്നാളുകളായി രുന്നു. 13 വർഷം മുമ്പത്തെ ഇടുക്കി യാത്ര മുതൽ ലഭിച്ച ഉൗർജവും ആത്മവിശ്വാസവും തന്നെയാണ്​ 2016ൽ അതേ സുഹൃത്തുക്കൾക്കൊ പ്പം മലപ്പുറത്തുനിന്ന്​ വണ്ടിയോടിച്ച്​ ജമ്മു കശ്​മീരിലെ ലഡാക്​ വരെ എത്തിച്ചത്​.

പുളിയും ആൽമരങ്ങളും നിറഞ്ഞുനി ൽക്കുന്ന തമിഴ്​നാട്ടിലെ റോഡ്​

ഇൗ ഫ്ലാഷ്​ബാക്ക്​ ​ഇപ്പോൾ പറയുന്നതിൽ ചെറിയൊരു കാര്യമ ുണ്ട്​. അന്നത്തെ ഇടുക്കി യാ​ത്രയിൽ കൂടെ വരാൻ ഒരുപാട്​ ആഗ്രഹിക്കുകയും എന്നാൽ സാധിക്കാതെ വരികയും ചെയ്​ത ഒരു സുഹ ൃത്തുണ്ട്​. ജീവിതത്തിലെ 'സാഹചര്യങ്ങളുടെ സമ്മർദങ്ങൾ കാരണം' ഇന്നവൻ ദേശാന്തരങ്ങൾ ചുറ്റുകയാണെങ്കിലും മൂന്നാറും തേക്കടിയുമെല്ലാം സ്വപ്​നമായി അവശേഷിച്ചു. അതുകൊണ്ടുതന്നെ ഇത്തവണ​ത്ത യാ​ത്ര അവന്​ വേണ്ടിയുള്ളതാണ്​. കാന്തല് ലൂർ, മൂന്നാർ, തേനി, കാൽ​വരി മൗണ്ട്​ എന്നിവയാണ്​ ലക്ഷ്യസ്​ഥാനങ്ങൾ. സുഹൃത്ത്​ ഹിബത്തുല്ലയും ഭാര്യയും ​എ​​െൻറ കുട ുംബവുമാണ്​ കൂടെയുള്ളത്​.

പൊള്ളാച്ചിക്ക്​ സമീപം കൃഷിയിടത്തിലുള്ള കാറ്റാടികൾ

അതിരാവിലെ മ ലപ്പുറത്തുനിന്ന്​ പുറപ്പെടു​േമ്പാൾ സൂ​ര്യ​ൻ ഭൂമിയെ തൊട്ടുതുടങ്ങിയിട്ടില്ല. റോഡിൽ വലി​യ തിരക്കൊന്നുമില്ല. വണ്ടി ആഞ്ഞുചവിട്ടി വിട്ടു. എട്ട്​ മണിയോടെ പാലക്കാ​െട്ടത്തി പ്രഭാത ഭക്ഷണത്തിനായിറങ്ങി. ഇഷ്​ട വിഭവമായ ഇഡ്ഡലിയും സാംബാറും ചൂടോടെ അകത്താക്കി വീണ്ടും യാത്ര തുടർന്നു. മറഞ്ഞുകൊണ്ടിരിക്കുന്ന പാലക്കാടൻ കരിമ്പനകളെ പിന്നിലാക്കി അതിർത്തി കടന്ന്​ തമിഴ്​നാട്ടിലേക്ക്​ പ്രവേശിച്ചു. റോഡിൽ തണൽ വിരിച്ച്​ പുളിയും ആൽമരങ്ങളും നിറഞ്ഞുനിൽക്കുന്നു. ഇരുവശത്തും കണ്ണെത്താദൂരത്തോളം കൃഷിയിടങ്ങൾ. ഇടക്കിടക്ക്​ കൊച്ചുഗ്രാമങ്ങൾ പ്രത്യക്ഷപ്പെടുന്നു. കൃഷിയുടെയും കന്നുകാലികളുടെയും ഗന്ധമാണ് ഗ്രാമങ്ങൾക്ക്. പൊള്ളാച്ചി കഴിഞ്ഞതോടെ കൃഷി ഭൂമികളിൽ കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ നിരനിരയായി നിൽക്കുന്നത്​ കാണാൻ തുടങ്ങി. അങ്ങകലെ മലമുകളിൽനിന്ന്​ വീശിയടിക്കുന്ന കാറ്റിൽ അതി​​െൻറ പങ്കകൾ പതിയെ ഇളകുന്നു​​.

ഉദുമൽപേട്ടക്ക്​ സമീപത്തെ ഗ്രാമീണ കാഴ്​ച

പത്ത്​ മണിയോടെ ഉദുമൽപേട്ടയിലെത്തി. നഗരം രാവി​ലെത്തന്നെ തിരിക്കി​​െൻറ പിടിയിലമർന്നിട്ടുണ്ട്​. ഗൂഗിൾ മാപ്പി​​െൻറ നിർദേശാനുസരണം പ്രധാന ജംഗ്​ഷനിൽനിന്ന്​ മൂന്നാർ ലക്ഷ്യമാക്കി വണ്ടി വലത്തോട്ട്​ തിരിച്ചു. കാഴ്​ചകൾക്ക്​ വലിയ മാറ്റമൊന്നുമില്ല. വിവിധതരം കർഷിക വിളകൾ​. മണ്ണിനോട്​ പൊരുതി പൊന്നുവിളയിക്കുന്ന കർഷകരുടെ വീടുകൾ. കാറ്റാടിപ്പാടങ്ങൾ. മുന്നിൽ തലയുയർത്തി സഹ്യപർവതം. കാഴ്​ചകൾ അവസാനിക്കുന്നില്ല. തമിഴ്​ മണ്ണിലെ ചൂടേറ്റ്​ ക്ഷീണിക്കാൻ തുടങ്ങിയ​ിട്ടുണ്ട്​. വഴിയോരത്ത്​ കണ്ട കടയിൽ കയറി ഇളനീർ കുടിച്ച്​ ക്ഷീണവും ദാഹവുമകറ്റി. ഏതാനും കിലോമീറ്ററുകൾ പിന്നിട്ടതോടെ ഫോറസ്​റ്റ്​ ചെക്​പോസ്​റ്റെത്തി. അവിടെ യാ​ത്രക്കാരുടെ വിവരങ്ങളെല്ലാം നൽകി.

അമരാവതി സംരക്ഷിത വനത്തിൽനിന്ന്​ ദർശനം നൽകിയ കാട്ടാന

ഇനി അമരാവതി സംരക്ഷിത വനമേഖലയി​ലൂടെയാണ്​ യാത്ര. ​മറ്റു കാടുകളെ അപേക്ഷിച്ച്​ മരങ്ങളും മൃഗങ്ങളുമൊക്കെ കുറവുള്ളതുപോലെ തോന്നി. പച്ചപിടിച്ചുനിൽക്കുന്നതിന്​ പകരം ​െമാത്തത്തിൽ ഒരു വരണ്ടുണങ്ങിനിൽക്കുന്ന ഭാവം. എന്നാലും വല്ല മൃഗങ്ങളെയും കാണുമെന്ന പ്രതീക്ഷയിൽ ജനൽച്ചില്ലിലൂടെ​ കണ്ണുകളെല്ലാം പുറത്തേക്കിട്ടു. ഇൗ പ​രിശ്രമത്തിന്​ ഫലമുണ്ടായി. കുറച്ചുദൂരം കഴിഞ്ഞപ്പോൾ വണ്ടികളെല്ലാം നിർത്തിയിട്ടിരിക്കുന്നത്​ കാണാനായി. സൂക്ഷിച്ച്​ നോക്കിയപ്പോഴാണ്​ കണ്ടത്​, മരക്കൂട്ടങ്ങൾക്കിടയിൽ കാട്ടാന ഒളിഞ്ഞുനിൽക്കുന്നു. ദേഹത്തെല്ലാം പൊടിപുരണ്ടിട്ടുണ്ട്​. വഴിയാത്രക്കാർക്കെല്ലാം കുറച്ചുനേരം ദർശനം തന്നശേഷം കരിവീരൻ മെല്ല കാടിന​കത്തേക്ക്​ ഉൾവലിഞ്ഞു. അതോടെ നിർത്തിയിട്ട വാഹനങ്ങൾക്കെല്ലാം വീണ്ടും ജീവൻവെച്ചു.

മറയൂരിലെ കരിമ്പിൻപാടത്തിന്​ നടുവിലുള്ള ശർക്കര നിർമാണ കേന്ദ്രം

കാടിന്​ ഇടക്കുവെച്ച് തമിഴ്​നാട്​ അതിർത്തി പിന്നിട്ട്​ വീണ്ടും മലയാള മണ്ണിലേക്ക്​ കടന്നു. ഇനി ചിന്നാർ വന്യജീവി സ​േങ്കതമാണ്​. കേളമെത്തിയതോടെ ഭൂപ്രകൃതിയും മാറാൻ തുടങ്ങി. കാടി​​െൻറ പച്ചപ്പ്​ തിരിച്ചുവന്നു. ഒപ്പം മല കയറാനും തുടങ്ങി. ഒരു വശത്ത്​ കൂറ്റൻ പാറകളാണെങ്കിൽ താഴെ അഘാധമായ കൊക്കകൾ​. കാടിന്​ നടുവിലൂടെ ചെറിയ അരുവിയായി പാമ്പാർ ഒഴുകുന്നുണ്ട്​. അതിനിടയിൽ തൂവാനം വെള്ളച്ചാട്ടം കണ്ണിന്​ കുളിർമയേകി വിസ്​മയിപ്പിക്കുന്നു​.

കരിമ്പിൻ നീര്​ തിളപ്പിച്ച്​ ശർക്കര നിർമിക്കുന്നു

മറയൂരിലെത്തു​േമ്പാൾ 12 മണിയായി. നട്ടുച്ചനേരമാണെങ്കിലും മൂന്നാറിലെ മലനിരകളെ തഴുകി വരുന്ന കാറ്റ്​ കുളിര്​ പകരുന്നുണ്ട്​. ഉച്ചഭക്ഷണ ശേഷം കാന്തല്ലൂർ ലക്ഷ്യമാക്കി വണ്ടി തിരിച്ചു. കരിമ്പ്​ പാടങ്ങൾക്ക്​ നടുവിലൂടെയാണ്​ യാത്ര. ഇടക്കൊന്ന്​ പുറത്തിറങ്ങി കരിമ്പി​​െൻറയും അതിൽനിന്ന്​ തയാറാക്കുന്ന ശർക്കരയുടെയും സ്വാദ്​ നുകർന്നു. വീണ്ടും മുന്നോട്ടുപോയ​േ​പ്പാൾ ശിലായുഗ സംസ്​കാരത്തി​​െൻറ ശേഷിപ്പുകളായ മുനിയറകൾ നിലകൊള്ളുന്ന മലയെത്തി. ഇവ അക്കാലത്തുള്ളവരെ സംസ്​കരിച്ച ശവക്കല്ലറകളാണെന്നും മുനിമാർ തപസ്സ്​ ചെയ്‌തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാൾക്ക്‌ നിൽക്കാനും കിടക്കാനും കഴിയുന്ന രീതിയിൽ ഉയരവും നീളവുമുണ്ട്‌ ഓരോ മുനിയറക്കും. മതിയായ സംരക്ഷണമില്ലാത്തതിനാൽ പലതും പൊട്ടിയും അടർന്നും തുടങ്ങിയിട്ടുണ്ട്​.

മറയൂരിൽ ശർക്കര നിർമിക്കുന്ന തൊഴിലാളി

മുനിയറകൾ നിലകൊള്ളുന്ന മലകൾ താണ്ടി ഒടുവിൽ ഞങ്ങളുടെ ആദ്യ ലക്ഷ്യസ്​ഥാനമെത്തി, കാന്തല്ലൂർ. കേരളത്തി​​െൻറ കശ്​മീർ എന്ന്​ തന്നെ ഇൗ മലനാടി​െന വിശേഷിപ്പിക്കാം. ആപ്പിൾ, ഒാറഞ്ച്​, മാതള നാരങ്ങ തുടങ്ങി വിവിധയിനം പഴങ്ങൾ വിളയുന്ന നാട്​. ഒപ്പം കാരറ്റ്​, ബീൻസ്​, കോളിഫ്ലവർ, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികളും സുലഭമായ മണ്ണ്​. കേരളത്തിൽ ആപ്പിൾ കൃഷിയുള്ള ഏക പ്രദേശമാണിവിടം.

മറയൂരിലെ മുനിയറ

കാന്തല്ലൂർ സേക്രഡ്​ ഹേർട്ട്​ സ്​കൂളിന്​ മുന്നിലെ സ്വകാര്യ ഫാമി​ന്​ മുമ്പിൽ വണ്ടി നിർത്തി. ഫാമിനകത്ത്​ കയറണമെങ്കിൽ നിശ്ചിത ഫീസുണ്ട്​. മാത്രമല്ല താമസിക്കാനുള്ള സൗകര്യവും ഇവർ ഒരുക്കിത്തരുന്നു. കാന്തല്ലൂരിൽ ഫാം ടൂറിസവും തഴച്ചുവളരുകയാണ്​. ആപ്പിളും ഒാറഞ്ചുമെല്ലാം പറിച്ചുതിന്ന്​ ഇൗ മനോഹരമായ ഫാമുകളിൽ അന്തിയുറങ്ങാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. ഫാമിലെ തൊഴിലാളി മുനിയപ്പൻ ഞങ്ങൾക്ക്​ വഴികാട്ടിയായിട്ടുണ്ട്​. ഒാരോ ​സസ്യങ്ങളെക്കുറിച്ചും അദ്ദേഹം തമിഴ്​ ചുവയിൽ വിവരിച്ചുതന്നു. പക്ഷികൾ കൊത്താതിരിക്കാൻ പഴങ്ങൾ വലയിട്ട്​ സംരക്ഷിച്ചിട്ടുണ്ട്​. മലഞ്ചെരുവിൽ തട്ടുതട്ടായി ഒരുക്കിയ ഫാമിൽ ആപ്പിളും പേരക്കയുമെല്ലാം പറിച്ചുതിന്ന്​ ഒരു മണിക്കൂറോളം ചെലവഴിച്ചു.

മൂന്നാറിലെ തോട്ടത്തിൽനിന്ന്​ തേയില ചാക്കിലാക്കി പോകുന്ന തൊഴിലാളികൾ

അന്നവിടെ തങ്ങണമെന്ന്​ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇനിയും ഒരുപാട്​ ദൂരം താ​ണ്ടാനുള്ളതിനാൽ വീണ്ടുമൊരിക്കൽ വരാമെന്നുറപ്പിച്ച്​ യാത്ര തുടർന്നു. മറയൂരിലെ കരിമ്പിൻ പാടങ്ങളും ചന്ദനക്കാടും പിന്നി​ലാക്കി. മൂന്നാർ അടുക്കുന്തോറും റോഡിനിരുവശവും തേയിലത്തോട്ടങ്ങൾ വിരുന്നൂട്ടാൻ തുടങ്ങി. കൂട്ടിന്​ ചാറ്റൽ മഴയുമെത്തിയതോടെ യത്രയുടെ ആസ്വാദനം പരകോടിയിലെത്തി. മൂന്നാറിൽനിന്ന്​ 20 കിലോമീറ്റർ അകലെ ബൈസൺ വാലിയിലാണ്​ ഒാൺലൈൻ വഴി ഹോട്ടൽ ബുക്ക്​ ചെയ്​തിരിക്കുന്നത്​. ഗൂഗിൾ മാപ്പി​​െൻറ സഹായത്തോടെ അവിടെയെത്തു​േമ്പാൾ പ്രദേശമാകെ ഇരുട്ട്​ പരന്നിട്ടുണ്ട്​​. കാറി​ൽനിന്ന്​ പുറത്തിറങ്ങു​േമ്പാൾ ശരീരത്തി​ൽ കുളിരി​െൻറ മുകുളങ്ങൾ പൊട്ടിവിരിയാൻ തുടങ്ങി. 300 കിലോമീറ്ററിനടുത്ത്​ ദൂരം സഞ്ചരിച്ചതി​​െൻറ ക്ഷീണം എല്ലാവരുടെയും മുഖത്തുണ്ട്​. ഒപ്പം മേലാസകലം അരിച്ചിറങ്ങുന്ന തണുപ്പും. ഇതിൽനിന്നെല്ലാം​ രക്ഷ നേടാനായി പെ​െട്ടന്ന്​ തന്നെ പുതപ്പിനുള്ളിലേക്ക്​ ഉൗളിയിട്ടു.

മൂന്നാറിന്​ സമീപത്തെ ബൈസൺ വാലിയിലെ കോ​േട്ടജ്​

മരങ്ങളിൽ കൂടുകെട്ടി കലപില ശബ്​ദമുണ്ടാക്കുന്ന പക്ഷികളാണ്​ രാവിലെ വിളിച്ചുണർത്തിയത്​. ചുറ്റും മരങ്ങൾ പൊതിഞ്ഞുനിന്ന കോ​േട്ടജിലായിരുന്നു ഞങ്ങളുടെ താമസമെന്ന്​ വെളിച്ചം പരന്നപ്പോഴാണ്​ മനസ്സിലായത്​. അന്നും കാഴ്​ചകളേറെ കാണാനുള്ളതിനാൽ അതിരാവിലെ വിളിച്ചുണർത്തിയ പക്ഷികളെ സ്​മരിച്ച്​ പരിസരമൊന്ന്​ ചുറ്റിക്കറങ്ങി. റിസോർട്ടി​​െൻറ മൂന്ന്​​ ഭാഗവും കാടാണ്​. ഒരു ഭാഗത്ത്​ വലിയ കുളവുമുണ്ട്​. അതിൽ ചാടിക്കുളിക്കണമെന്ന്​ ആഗ്രഹിച്ചെങ്കിലും ​െഎസ്​ പോലെ​യുള്ള വെള്ളത്തി​​െൻറ തണുപ്പ്​ ആ ഉദ്യമത്തിൽനിന്ന്​ പിന്തിരിപ്പിച്ചു.

കോടമഞ്ഞ്​ മൂടിയ ഇടുക്കിയിലെ റോഡ്​

റിസോർട്ടിനകത്തെ റസ്​റ്ററൻഡിൽ പ്രഭാത ഭക്ഷണം തയാറായിട്ടുണ്ട്​്​. ഒരേസമയം നാടൻ വിഭവങ്ങളും വിദേശ വിഭവങ്ങളും അടങ്ങുന്നതായിരുന്നു അന്നത്തെ​ മെനു. വയർ നിറച്ചുണ്ട്​ വീണ്ടും യാത്രക്കായി ഒരുങ്ങി. ഞങ്ങളുടെ ബക്കറ്റ്​ ലിസ്​റ്റിൽ മൂന്നാറിലെ സ്​ഥലങ്ങൾ ഒന്നും ഇടംപിടിച്ചിട്ടില്ല. അടുത്ത ലക്ഷ്യം മുന്തിരിപ്പാടങ്ങളുടെ നാടായ കമ്പമാണ്​. താമസസ്​ഥലത്തുനിന്ന്​ ഏകദേശം 60 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. ഗൂഗിൾ മാപ്പ്​ ഒാണാക്കി വണ്ടി സ്​റ്റാർട്ടാക്കി. റോഡിലെ കോടമഞ്ഞ്​ നീങ്ങിയിട്ടില്ല​. ഇടുക്കിയിലെ ഗ്രാമീണ പാതകളിലൂടെയാണ്​ യാത്ര. തേയിലയും കാപ്പിയും ഏലവും കുരുമുളകുമെല്ലാം വിളഞ്ഞുനിൽക്കുന്ന എസ്​റ്റേറ്റുകൾ. ആരോഹണാവരോഹണം പോലെ മലകളും കുന്നുകളും കയറിയിറങ്ങിപ്പോകുന്ന റോഡുകൾ. മനസ്സിന്​ കുളിരേകുന്ന വല്ലാത്തൊരു അനുഭൂതി നൽകുന്നു ഇൗ റോഡുകളും മലകളും.

തേനി ജില്ലയിലെ കൃഷിയിടങ്ങളുടെ ദൃശ്യം

ഉടുമ്പൻചോല കഴിഞ്ഞ്​ കൂട്ടാർ എന്ന സ്​ഥലത്തുനിന്ന്​ വീണ്ടും തമിഴ്​നാട്ടിലേക്ക്​ പ്രവേശിച്ചു. മരങ്ങൾ തിങ്ങിനിറഞ്ഞ ചുരത്തിൽനിന്ന്​ കാർഷിക ഗ്രാമങ്ങൾ ദൂരെനിന്ന്​ ദൃശ്യമാകുന്നുണ്ട്​. രാവിലെ പത്ത്​ മണിയോടെ തേനി ജില്ലയിലെ കമ്പമെത്തു​േമ്പാൾ ഇടുക്കിയിലെ തണുപ്പെല്ലാം മാറി അന്തരീക്ഷത്തിൽ ഉഷ്​ണം​ സാന്നിധ്യമറിയിക്കാൻ തുടങ്ങിയിരിക്കുന്നു. റോഡി​​െൻറ ഇരുഭാഗത്തും മുന്തിരിത്തോപ്പുകളാണ്​. ആദ്യം കണ്ട ഫാമിന്​ സമീപം തന്നെ വണ്ടി ​നിർത്തി. കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങളിൽനിന്ന്​​ വ്യത്യസ്​തമായി ഫാമിനകത്തേക്ക്​ കയറാൻ പണമൊന്നും നൽകേണ്ട. എന്നാൽ, സഞ്ചാരികളെ വലയിൽ വീഴ്​ത്താനായി ഫാമിന്​ പുറത്ത്​ നിരവധി കടകളുണ്ട്​.

കമ്പത്തെ മുന്തിരിത്തോപ്പിൽ പാകമാകുന്നതിന്​ മുമ്പുള്ള പച്ചമുന്തിരി

പ്രധാന ഗേറ്റിലൂടെ മുന്തിരിത്തോപ്പിനകത്തേക്ക്​ കയറി. വൈരവനാറിന്​ തീരത്ത്​ ഹെക്​ടർ കണക്കിന്​ സ്​ഥലത്തായി പരന്നുകടക്കുകയാണീ ഫാം. കൂടുതൽ വിളവ്​ ലഭിക്കാൻ ഉയരം കുറഞ്ഞ പന്തൽ കെട്ടിയാണ്​ മുന്തിരി വള്ളികൾ വളർത്തുന്നത്​. അതുകൊണ്ടുതന്നെ തലകുനിച്ചിട്ട്​ വേണം തോട്ടത്തിലൂടെ നടക്കാൻ. മേഘങ്ങളൊഴിഞ്ഞ ആകാശത്ത്​ സൂര്യൻ കത്തിയാളുന്നുണ്ടെങ്കിലും മുന്തിരിവള്ളികൾ തണുപ്പേകുന്നു​. ഫാമിൽ കയറിച്ചെല്ലുന്ന ഭാഗത്ത്​ വിളവെടുപ്പ്​ കഴിഞ്ഞ മുന്തിരിവള്ളികളുടെ ഇലകളെല്ലാം പിഴുതുമാറ്റിയിട്ടുണ്ട്​. വീണ്ടും തളിർത്തുവരാനാണ്​ ഇങ്ങനെ ചെയ്യുന്നത്​. കുറച്ചുദൂരം നടന്നപ്പോൾ പച്ചനിറത്തിലെ മുന്തിരി കാണാൻ തുടങ്ങി. പാകമാകുന്നതിന്​ മുമ്പത്തെ അവസ്​ഥയാണിത്​. വീണ്ടും മുന്നോട്ടുപോയപ്പോൾ മനസ്സിൽ കണ്ട ആ സ്വപ്​നം അടുത്തെത്തിയിരിക്കുന്നു. പഴുത്തുനിൽക്കുന്ന ചുവന്ന മുന്തിരിക്കുലകൾ എങ്ങും നിറഞ്ഞുനിൽക്കുന്നു. ചെറിയ കുട്ടികളു​ടേതുപോ​െല ഞങ്ങളുടെ മനസ്സ്​ തുള്ളി​ച്ചാടാൻ തുടങ്ങി.

മുന്തിരിത്തോപ്പിന്​ സമീപത്തെ കട

തോട്ടത്തിലെ സ്​ത്രീ തൊഴിലാളികൾ പാകമായ മുന്തിരികൾ പറിച്ച്​ കുട്ടയിലിടുന്ന തിരക്കിലായിരുന്നു. ആ കുട്ടകളിൽനിന്ന്​ ഞങ്ങൾക്കും​ കുറച്ച്​ തരാൻ അവർ സന്മനസ്സ്​ കാണിച്ചു. ഇത്ര സ്വാദിഷ്​ടമായ മുന്തിരി ജീവിതത്തിൽ അന്നേവരെ കഴിച്ചിട്ടുണ്ടായിരുന്നില്ല. അവരുടെ ആ സ്​നേഹത്തിന്​ നന്ദി പറഞ്ഞ്​ തോട്ടത്തിൽനിന്ന്​ പുറത്തേക്കിറങ്ങി. നല്ല ദാഹമുള്ളതിനാൽ സമീപത്തെ കടയിൽ കയറി മുന്തിരി ജ്യൂസ്​ തന്നെ കുടിച്ചു. ഒപ്പം വീട്ടിലേക്ക്​ അഞ്ച്​ കിലോ മുന്തിരിയും വാങ്ങി.

കാൽവരി മൗണ്ടിലെ കാഴ്​ച

നേർരേഖ പോലെ കിടക്കുന്ന കൊല്ലം^തേനി ഹൈവേയിലൂടെ വണ്ടി വീണ്ടും കുതിക്കാൻ തുടങ്ങി. രാവിലെ വന്ന വഴിയല്ലിത്​. കൃഷിയിടങ്ങൾക്ക്​ വിരാമമിട്ട്​ ചുരം കയറാൻ തുടങ്ങി. തമിഴ്​നാടിനോട്​ വിടചൊല്ലി കേരള അതിർത്തിയിലെ കുമളിയിലെത്തി. ടൗണിൽ തേക്കടിയിലേക്ക്​ വന്ന സഞ്ചാരികൾ നിറഞ്ഞിട്ടുണ്ട്​​. ആ തിരക്കിൽനിന്ന്​ രക്ഷപ്പെട്ട്​ ടൗണിന്​ പുറത്തെ നാടൻ ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. ഇനി ലക്ഷ്യം ഇടുക്കി ഡാമിനോട്​ ചേർന്ന കാൽവരി മൗണ്ടാണ്​. ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട്​. വഴികൾ വ്യതസ്​തമാണെങ്കിലും കാഴ്​ചകൾ രാവി​ലത്തേതിന്​ സമാനം. രാത്രിയിലെ മഞ്ഞുകണങ്ങൾ ബാക്കിവെച്ച കുളിരും യാത്രക്ക്​ അക​മ്പടിയായുണ്ട്​. അതുകൊണ്ടുതന്നെ ഇടുക്കിയിലെ മലഞ്ചെരുവുകളിലൂടെയുള്ള ഒാരോ യാത്രയും നമ്മെ മടുപ്പിക്കില്ല.

കാൽവരി മൗണ്ടിൻറെ മറ്റൊരു ദൃശ്യം

പ്രധാന റോഡിൽനിന്ന്​ തിരിഞ്ഞ്​ കാൽവരി മൗണ്ടിലേക്കുള്ള പാതയിലൂടെ പതിയെ കയറാൻ തുടങ്ങി. പ്രവേശന ഫീസെടുത്ത്​ വേണം അകത്തേക്ക്​ കടക്കാൻ. വാഹനം നിർത്തി മലമുകളിലൂടെ നടക്കു​േമ്പാൾ കോടമഞ്ഞ്​ വന്ന്​ ശരീരം പൊതിയുന്നുണ്ട്​. കൂടെയുള്ളവർ ആദ്യമായിട്ടാണ്​ കാൽവരി മൗണ്ടി​െനക്കുറിച്ച്​​ കേൾക്കുന്നത്​. എന്താണ്​ അവിടത്തെ കാഴ്​ചയെന്ന്​ പോലും അവർക്കറിയില്ല. മറ്റു മലമുകളിലേതുപോലെയുള്ള പതിവ്​ കാര്യങ്ങൾ തന്നെയാകുമെന്ന്​ വിചാരിച്ച്​ ആലസ്യ​ത്തോടെ സംസാരിച്ച്​ നടക്കുകയാണ്​ അവർ. പെ​െട്ടന്ന്​​ ആ കഴ്​ച കണ്ട്​ അവർ സ്​തംഭിച്ച്​ നിന്നുപോയി​. രണ്ട്​ മലകൾക്കിടയിൽ പെരിയാർ നിറഞ്ഞുനിൽക്കുന്നു. മലഞ്ചെരുവിൽ കോടമഞ്ഞും കാറ്റും പ്രണയിക്കുന്നു. നീല നിറത്തിലെ വെള്ളവും പച്ചപ്പുല്ലുകളും കൊണ്ട്​ പ്രകൃതിയൊരുക്കിയ അനശ്വര ദൃശ്യം. സ്വർഗം താഴെയിറങ്ങി വന്നതാണോ എന്ന്​ അവർ പരസ്​പരം ചോദിച്ചു​.

കാൽവരി മൗണ്ടിൽ കോടമഞ്ഞ്​ മൂടിയപ്പോൾ

ഇടുക്കി ഡാമി​​െൻറ വൃഷ്​ടിപ്രദേശമാണ്​ മുന്നിൽ കാണുന്നത്​. എത്ര കണ്ടാലും മതിവരാത്ത മനം കവരുന്ന കാഴ്​ച. എന്നാൽ, ആ കാഴ്​ചക്ക്​ അര മണിക്കൂർ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രദേശമാകെ കോട വന്ന്​ നിറഞ്ഞു. സമീപത്തെ മലകളും കാടും ആകാശവും വെള്ളവുമെല്ലാം കോടമഞ്ഞ്​ കവർന്നു. പരസ്​പരം ആളുകളെ പോലും കാണാനാവത്ത അവസ്​ഥ.​ എന്നാലും ആ സ്വർഗത്തിൽനിന്ന്​ മടങ്ങുവാൻ മനസ്സ്​ വന്നില്ല. കാറ്റിനോടും മലകളോടും കിന്നാരം പറഞ്ഞ്​ നടക്കു​േമ്പാൾ സമയം പോയതറിഞ്ഞില്ല. മലമുകളിൽ ഇരുട്ട്​ പരക്കാൻ തുടങ്ങിയപ്പോഴാണ്​ തിരിച്ച്​ നാടുപിടിക്കണമെന്ന ഒാർമ പോലും വന്നത്​. ഒരിക്കൽ കൂടി സ്വർഗവാതിൽ തുറന്ന്​ ഇൗ മായാസൗന്ദര്യം നുകരാൻ വരുമെന്നുറപ്പിച്ച്,​ പച്ചപ്പുല്ലുകൾക്ക്​ നടുവിലെ ചെമ്മണ്ണ്​ പാതയിലൂടെ കോടമഞ്ഞിനെ വകഞ്ഞുമാറ്റി വാഹനത്തിനടുത്തേക്ക്​ നടന്നുനീങ്ങി.

മൂടൽമഞ്ഞ്​ പുതച്ച കാൽവരി മൗണ്ടിലെ നടപ്പാത

ടിപ്​സ്​:
യാത്ര തുടങ്ങിയ മലപ്പുറത്തുനിന്ന് പാലക്കാട്, പൊള്ളാച്ചി, ഉദുമൽപേട്ട്, മറയൂർ വഴിയാണ്​ കാന്തല്ലൂരിലെത്തിയത്​. തിരിച്ച് മറയൂരിലെത്തി മൂന്നാറിലേക്ക്​ പോയി. അടുത്തദിവസം മൂന്നാറിൽനിന്ന് ഉടുമ്പൻചോല, കൂട്ടാർ വഴി മുന്തിരിത്തോപ്പുകളുടെ നാടായ കമ്പമെത്തി. അവിടെനിന്ന് കുമളി, കട്ടപ്പന വഴിയാണ് കാൽവരി മൗണ്ടിലേക്ക് പോയത്. മലപ്പുറത്തേക്കുള്ള മടക്ക യാത്ര ഇടുക്കി, കോതമംഗലം, അങ്കമാലി, തൃശൂർ വഴിയായിരുന്നു. ഏകദേശം 650 കിലോമീറ്റർ ദൂരമാണ്​ രണ്ട്​ ദിവസം കൊണ്ട്​ സഞ്ചരിച്ചത്​. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും ഉണ്ടെങ്കിൽ ഇൗ റൂട്ടിലുള്ള മറ്റു മനോഹരമായ സ്ഥലങ്ങൾ കൂടി സന്ദർശിക്കാൻ സാധിക്കും.

2006ലെ ഇടുക്കി യാ​ത്രക്കിടെ പകർത്തിയ ​ഫോ​േട്ടാ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthallurkerala tourismIdukki NewsKambamTheni TravelogueTraelogue
Next Story