ഇലെപാഴിയും കാട്ടിലൂടെ, കബനി കണ്ടൊരു യാത്ര
text_fields‘‘മരങ്ങളെല്ലാം ഇലപൊഴിച്ചിരിക്കും. അരുവികളും ചോലകളും വെറുമൊരു ഇടവഴിയായി മാറിയിരിക്കും... പച്ചപ്പിെൻറ നേരിയെ കാഴ്ചപോലും കിട്ടിയെന്ന് വരില്ല. റോഡരികിൽ ചെടിയും പുല്ലും ഇല്ലെന്നതിനാൽ മാൻകൂട്ടങ്ങളെ പോലും കാണാനിടയില്ല. മൊത്തത്തിൽ വരണ്ട കാഴ്ചകളാകും നിങ്ങളെ കാത്തിരിക്കുക.’’ ഏത് യാത്രക്ക് മുമ്പും ഉപദേശം തേടാറുള്ള സുഹൃത്ത് നിരാശപ്പെടുത്തി. എന്നാലും, ഇൗ വഴി തന്നെ കാണണമായിരുന്നു ഞങ്ങൾക്ക്. വെറുമൊരു യാത്രയായിരുന്നില്ല ഞങ്ങൾക്കത്, വർഷങ്ങൾക്കിപ്പുറം അവളെ കാണുകയാണ്, അവളെ തേടിയായിരുന്നു ആ യാത്ര.
ശനിയാഴ്ച വൈകീട്ട് അവരവരുടെ ജോലി സമയം കഴിഞ്ഞ് എല്ലാവരും മുക്കത്ത് എത്തി. നാലരയോടെ വയനാട് ലക്ഷ്യമാക്കി ഞങ്ങൾ ഏഴ് പേർ പുറപ്പെട്ടു. അടുത്ത ദിവസം ആയതിനാൽ സഞ്ചാരികൾ ധാരാളമുണ്ട് വയനാേട്ടക്ക്. ചുരക്കാഴ്ചകൾക്ക് പതിവ് ഭംഗി ഇപ്പോഴുമുണ്ടെങ്കിലും ചുരത്തിലെ വ്യൂപോയിൻറുകളിൽ വാഹനം പാർക്ക് ചെയ്യാൻ അനുവാദമില്ല. ചുരം കഴിഞ്ഞ് വാഹനം പാർക്ക് ചെയ്ത് നടന്ന് വന്ന് വേണം വ്യൂപോയിൻറിലെ കാഴ്ചകൾ ആസ്വദിക്കാൻ. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാൻ എല്ലായിടത്തും പൊലീസ് ഉദ്യോഗസ്ഥരുണ്ട്. കാട്ടിക്കുളത്ത് വീട് നേരത്തെ ബുക്ക് ചെയ്തിരുന്നു. കേരള -കർണാടക അതിർത്തിയോട് ചേർന്ന പ്രദേശമാണ് കാട്ടിക്കുളം. നാഗർഹോള വന്യജീവി സേങ്കതത്തോടും തോൽപ്പെട്ടിയോടുമൊക്കെ ചേർന്ന് കിടക്കുന്ന കേരള ഗ്രാമം. റോഡിനോട് ചേർന്നാണ് താമസ് സ്ഥലം. എങ്കിലും ഒരു വശം കാടാണ്. രാത്രി ഭക്ഷണവും കഴിച്ച് താമസ സ്ഥലത്തെത്തി. രാത്രി വേഗം ഉറങ്ങി, അതിരാവിലെ പുറപ്പെടാൻ ധാരണ ആയെങ്കിലും അതിൽ ആദ്യം പറഞ്ഞത് ആദ്യമേ ലംഘിക്കപ്പെട്ടു. രാത്രി പാട്ടുപാടിയും പരസ്പരം കളിയാക്കിയും പാരവെച്ചും നേരമങ്ങനെ കുറേ പോയി.
രാവിലെ ആറിനാണ് ബാവലിയിലെ കർണാടക ^കേരള അതിർത്തി ചെക്ക്പോസ്റ്റ് തുറക്കുക. രാത്രിയാത്ര വിലക്കുള്ള റൂട്ടാണിത്. മാനന്തവാടിയിൽനിന്ന് മൈസൂരിലേക്ക് രണ്ട് വഴികളുണ്ട്. കുട്ട-നാഗർഹോള വഴിയും ബാവലി -എച്ച്.ഡി കോട്ട വഴിയും. ഇതിൽ ഒരു റൂട്ടിലൂടെ പോയി രണ്ടാമത്തെ റൂട്ടിലൂടെ തിരിച്ചുവരുന്നതാണ് ഞങ്ങളുടെ യാത്രാ പ്ലാൻ. വടക്കേ വയനാടിനെ കര്‍ണാടകയുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഈ പാതയില്‍ നാഗര്‍ഹോള കടുവാസങ്കേത പരിധിയിലെ ഉത്കൂറിനും ഹൊന്നമനംഗട്ടക്കുമിടയില്‍ ഗ്രാമങ്ങളിലൂടെയുള്ള ഭാഗം കാഴ്ചാ വൈവിധ്യം കൊണ്ടും സഞ്ചാര സുഖം കൊണ്ടും മികച്ചതാണ്. നിലവില്‍ കാറിലോ ബൈക്കിലോ മാനന്തവാടിയില്‍നിന്നു മൈസൂരിലെത്താന്‍ രണ്ട് മണിക്കൂര്‍ ധാരാളം. 115 കിലോ മീറ്ററാണ് മാനന്തവാടിയില്‍നിന്നു കാട്ടിക്കുളം ബാവലി വഴി മൈസൂരിലേക്കുള്ള ദൂരം. ഇതില്‍ കടുവാസങ്കേതത്തിലൂടെയുള്ള യാത്ര മനംകുളിര്‍പ്പിക്കും. ആനയും മാനും മയിലും കാട്ടിയുമെല്ലാം പലപ്പോഴും വഴിയോരക്കാഴ്ച. ബാവലിക്കും എച്ച്.ഡി.കോട്ടയ്ക്കും ഇടയിലാണ് തെന്നിന്ത്യയിലെ സുപ്രസിദ്ധമായ ബെള്ള ആനവളര്‍ത്തല്‍ കേന്ദ്രവും.
വേനലിലും നനഞ്ഞ മണ്ണിലൂടെ
രാവിലെ ആറിന് റൂമിൽനിന്നിറങ്ങാനായിരുന്നു പ്ലാൻ എങ്കിലും അത് ഏഴായി. എന്നാലും, ഇൗ വഴിയിൽ ഇത്രയും നേരത്തെ ഇതാദ്യമാണ്. ബാവലി അതിർത്തി ഗ്രാമമാണ്. മൂന്നു ഭാഗവും വനവും ഒരു ഭാഗം പുഴയുമാണ് അതിര്. ബാവലി പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലം കടന്നാൽ കർണ്ണാടകയാണ്. ഇരുവശവും റോഡിന് വൻതേക്കുമരങ്ങൾ തണൽവിരിക്കുന്നുണ്ട്. കാട്ടുചോലകള്‍ക്കിടയിലൂടെ ബാവലി പുഴ രണ്ടു സംസ്ഥാനങ്ങള്‍ക്ക് അതിരിട്ടാണ് ഒഴുകുന്നത്. പുഴയുടെ തീരത്ത് ഗ്രാമീണർ കൂട്ടമായി താമസിക്കുന്നു. മലയാളവും കന്നടയും ഇടകലർന്ന ഒരു ഭാഷയാണ് ഇവർക്ക്. കൃഷിയാണ് അവരുെട ജീവനോപാധി. ടിപ്പു കേരളത്തിലേക്കുള്ള പടയോട്ടത്തിനായി കരിങ്കല്ലു കെട്ടിപൊക്കി നിർമിച്ച പാലം ഇൗ വഴി കാണാം. കരുത്തുറ്റ ഇൗ പാലം കടന്നു തന്നെയാണ് ഇന്നും രാജീവ് ഗാന്ധി നാഷനൽ പാർക്ക് വഴിയുള്ള മൈസൂർ യാത്രകൾ.
മലബാർ മാന്വൽ അടക്കമുള്ള ചരിത്ര ഗ്രന്ഥങ്ങളിൽ ബാവലി ഗ്രാമം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബാവലിയിലെ ചെക്പോസ്റ്റ് കഴിഞ്ഞ് കർണാടകയിലേക്ക് പ്രവേശിച്ചു. ചെക്ക് പോസ്റ്റിനോട് ചേർന്ന് രണ്ട് ചായക്കടകളുണ്ട്. ഒരു തപാലാപ്പീസും പ്രാഥമിക വിദ്യാലയവും ഇവി കാണാം. വാഹനങ്ങൾ വളരെ കുറവാണ് ഇൗ റൂട്ടിൽ. കാടിന് നടുവിലൂടെയുള്ള മനോഹരമായ റോഡ്. ഇൗ റോഡിെൻറ കയറ്റവും ഇറക്കവും കാണാനെന്ന പോലെ യാത്രചെയ്യാനും മികച്ചതാണ്. വരൾച്ചാ കാലത്തും പച്ച നിറമാണ് ഇൗ നാടിന്. റോഡിെൻറ ഇരുവശവും ഒന്നുകിൽ കാട്, അല്ലെങ്കിൽ കൃഷിയിടങ്ങൾ. റോഡരികിൽ പുല്ല് കുറവാണെങ്കിലും മാൻകൂട്ടത്തിന് കുറവില്ല. കൂട്ടമായും തനിച്ചും മേയുന്ന നിരവധി മാൻകൂട്ടങ്ങളെ വഴിയിൽ പലയിടത്തായി കണ്ടു. സിംഹവാലൻ കുരങ്ങ്, മയിൽ, പഞ്ചവർണ തത്ത, പരുന്ത്, കഴുകൻ എന്നിങ്ങനെ കാഴ്ചകളിലേക്ക് പലരും വന്നും പോയും കൊണ്ടിരുന്നു. പാതയിൽ ചെറുതും വലുതമായ ജലാശയങ്ങളുണ്ട്. പലതും വറ്റിവരണ്ടിരിക്കുന്നു. മാൻകൂട്ടങ്ങളും മറ്റും ആശ്രയിക്കുന്നത് ഇത്തരം ചെറുജലാശയങ്ങളെ ആയിരിക്കും. വേനൽ കനത്തതോടെ ദാഹജലത്തിനായി മനുഷ്യരെയെന്ന പോലെ ഇവരും കേഴുക തന്നെയാകും.
കന്നുകാലികളുടെ ഗ്രാമം
കാട് കഴിഞ്ഞാൽ പിന്നെ നാടാണ്. തനി നാട്ടിൻപുറം. ഇരുപതോ മുപ്പതോ വർഷം മുമ്പുള്ള കേരള കർഷക ഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന കെട്ടും മട്ടുമാണ് ഒരോ ഗ്രാമത്തിനും. കൃഷിയിടങ്ങളിൽ മിക്കതും ഉഴുതുമറിച്ചിട്ടിരിക്കുകയാണ്. കൃഷി സമൃദ്ധമായ സീസൺ അല്ല ഇത്. ചിലയിടങ്ങളിൽ കൃഷി ഇപ്പോഴും ഉണ്ടെങ്കിലും മിക്കവാറും ഭാഗങ്ങൾ ഉഴുതു മറിച്ച് കൃഷിക്കായി ഒരുക്കിനിർത്തിയിരിക്കുകയാണ്. ചിലയിടങ്ങളിലെല്ലാം കാളകളെ കൊണ്ട് നിലം ഉഴുതിക്കുന്നുമുണ്ട്. ചുവന്ന മണ്ണാണ് ചിലയിടങ്ങളിൽ. മറ്റു ചില ഭാഗങ്ങളിൽ നല്ല കറുപ്പ് നിറമാണ് മണ്ണിന്. മണ്ണിെൻറ നിറമനുസരിച്ച് കൃഷിചെയ്യുന്ന ഇനങ്ങളും മാറും.
ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴവർഗങ്ങളും മൈസൂരിലേക്കാണ് കയറ്റിയയക്കാറ്. അവിടെനിന്നാണ് കേരള മാർക്കറ്റുകളിലേക്ക് അവ ഒഴുകുക. ഒാരോ കൃഷിയിടത്തിലും ഏറുമാടങ്ങളുണ്ട്. കാടിനോട് ചേർന്ന പ്രദേശമായതിനാൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ് ഇവിടങ്ങളിൽ എന്ന് നാട്ടുകാർ പറയുന്നു. മൃഗങ്ങൾ വരുന്നത് അറിയാനും അവയെ തുരത്താനുമാണ് ഏറുമാടങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കൃഷിയിടങ്ങളോട് ചേർന്ന് തന്നെയാണ് ഇവരുടെ കൂരകൾ. മണ്ണിെൻറ ചുവരും വൈക്കോലിെൻറ മേൽക്കുരയുമുള്ള കൊച്ചുവീടുകൾ. ചിലയിടങ്ങളിൽ കോൺക്രീറ്റ് വീടുകൾ കാണാമെങ്കിലും അവയും ചെറുതാണ്.
ഗ്രാമീണതയുടെ താളം കൈവിടാതെ ഒരു പറ്റം കന്നുകാലികളുമായാണ് ഓരോ കർഷക കുടുംബത്തിെൻറയും ജീവിതയാത്ര. കന്നുപൂട്ടലിന് ട്രാക്ടറുകൾ ഉപയോഗിക്കുന്നത് ആ വഴിക്കൊന്നും കണ്ടില്ല. കാളകൾ തന്നെയാണ് എല്ലായിടത്തും. ജലസേചനത്തിനെല്ലാം ശാസ്ത്രീയ വഴികളാണ് ഉപയോഗപ്പെടുത്തുന്നത്. കബനിയിൽനിന്ന് ചെറുകനാലിലൂടെ വെള്ളം സ്വീകരിച്ച് കൃഷിയിടത്തിലേക്ക് എത്തിക്കുന്നു.
കന്നുകാലികൾ ഇൗ ഗ്രാമീണജനതയുടെ ജീവതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ജീവിതവൃത്തിയും എന്നും കന്നുകാലികൾ അവർക്കൊപ്പമുണ്ടാകും. അമ്പതും നൂറും കന്നുകാലികളുള്ള കർഷക കുടുംബങ്ങളാണ് ഇൗ ഗ്രാമങ്ങളുടെ യഥാർഥ കാഴ്ച്ച. കാളവണ്ടികളിലാണ് അവരുടെ കർഷക സഞ്ചാരങ്ങൾ.
കബനിയുടെ തീരങ്ങളിലൂടെ
കേരളത്തിൽ 44 നദികൾ ഉണ്ടെന്നും അതിൽ മൂന്നെണ്ണം കിഴക്കോെട്ടാഴുകുന്നുണ്ടെന്നും സ്കൂൾ ക്ലാസിൽ പഠിച്ച പാഠമാണ്. പാമ്പാറും ഭവാനിയും കബനിയും. കേരളത്തിൽ ഉറവപൊട്ടുന്ന നദിയാണ് കബനി. അഞ്ച് നദികളുടേയും നിരവധി ചെറുതും വലുതുമായ നീരൊഴുക്കുകളുടേയും ആകെ തുകയാണ് കബനി. ഒഴുകിയവസാനിക്കുന്നത് കർണാടകയിലെ കാവേരി നദിയിലും. കർണാടകയിലെ വലിയ വന്യജീവി കേന്ദ്രങ്ങളിലൊന്നാണ് കബനി ഫോറസ്റ്റ് റിസർവ്. 55 ഏക്കറിൽ പരന്ന്കിടക്കുന്ന കബനി റിസർവ് മൈസൂർ രാജാക്കൻമാരുടെയും ശേഷം ബ്രിട്ടീഷുകാരുടെയും പ്രധാന വേട്ടനിലമായിരുന്നു. കടുവകൾ ധാരാളമുള്ള വനമേഖല കൂടിയാണിത്. കാടിെൻറ വന്യതക്കിടയിൽ ശാന്തമായി നിൽക്കുന്ന കബനിയുടെ തീരം കാഴ്ചകളുടെ സമൃദ്ധയിടമാണ്. ഇത് മുന്നിൽ കണ്ടാവണം കബനിയുടെ തീരങ്ങളിൽ വമ്പൻ റിസോട്ടുകൾ ഉണ്ടായത്. തീരത്തിെൻറ വലിയ ഭാഗം ഇൗ റിസോട്ടുകളുടെ ഉടമസ്ഥതയിലാണ്. ഗുണ്ടട്ടൂറിനടുത്ത ഒരു റിസോട്ടിെൻറ അരികിലൂടെയുള്ള റോഡ് ചെല്ലുന്നത് നീണ്ട്കിടക്കുന്ന പുൽതകിടിലേക്കാണ്. കബനിയുടെ റിസർവയറിെൻറ ഇൗ മനോഹര തീരം സഞ്ചാരികളുടെ മനം കവരും.
റിസോട്ടുകാർ തങ്ങളുടെ അതിഥികൾക്കായി സ്വന്തമായി ബോട്ട് സർവീസ് നടത്തുന്നുണ്ട്. കൊട്ട വള്ളങ്ങളിൽ തദ്ദേശീയർ മത്സ്യബന്ധനം നടത്തുന്നതും കണ്ടു. അപ്രതീക്ഷിതമായി കിട്ടിയ കാഴ്ചയായത് കൊണ്ടാവണം ശരിക്കും അമ്പരന്നു. കാടും മലയും പുഴയും തീരവും എല്ലാം ഒറ്റ ഫ്രെയ്മിൽ പതിയുന്ന മനോഹര ഇടം. ഇവിടെ നിന്ന് മടങ്ങി ലേശം ദൂരം കഴിഞ്ഞ് ഹോണർകുപ്പെയിയിൽ ഇതിലും മനോഹരമായ ഒരിടം കണ്ടെത്തി. മൂന്ന് ഭാഗവും കബനിയാൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപ് കണക്കെയുള്ള പ്രദേശം. പച്ച വിരിച്ച നീണ്ട് നിവർന്ന് കിടക്കുന്ന തീരം, നടുവിലൂടെ ഒരു ചെമ്മൺപാത, പുഴയിലേക്ക് നീളുന്ന ഒേട്ടറെ നടവഴികളും. ആനകളും മറ്റു കാട്ടുമൃഗങ്ങളും വെള്ളം കുടിക്കാൻ സ്ഥിരമായി വരുന്ന മേഖലയാണ് റിസർവയറിെൻറ മറുവശം. ആ കാഴ്ച പക്ഷേ, ഞങ്ങൾക്ക് കിട്ടിയില്ല.
ഒരു ഭാഗത്ത് കാലികളുടെ വലിയ കൂട്ടം തന്നെയുണ്ട് വെള്ളം കുടിക്കാൻ. ഒരു ഭാഗത്ത് വലിയ കൃഷിയിടമാണ്. തക്കാളി കൃഷിയാണ് കൂടുതലും. എന്നാൽ, വില തീരെ കിട്ടാത്തതിനാൽ വിളവെടുപ്പ് കാര്യമായി നടക്കുന്നില്ല. പാടങ്ങളുടെ ഒരു ഭാഗത്ത് തക്കാളിയുടെ ചെറിയ ചെറിയ കൂമ്പാരങ്ങളുണ്ട്.
ബാവലി കഴിഞ്ഞാൽ, എച്ച്.എഡി കോട്ട വരെയുള്ള യാത്രകളിൽ കബനി വന്നും പോയും കൊണ്ടിരുന്നു. ഡി.ബി കുപ്പെ, ബൈരക്കുപ്പെ, ഹൊസൂർ, മേച്ചൂർ ഭാഗങ്ങളിലൂടെ സഞ്ചരിക്കുേമ്പാൾ കബനിയും അതിനെ ചുറ്റിപ്പറ്റിയുള്ള കൃഷിയിടങ്ങളും ധാരാളമായി കാണാം.
കാടിെൻറ നടുവിലൂടെ
എച്ച്.ഡി കോട്ട മൈസൂർ ജില്ലയിലെ ഒരു നഗരമാണ്. ഗുണ്ടൽപേട്ട കഴിഞ്ഞാൽ, ഒാണക്കാലത്ത് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പൂക്കൾ കയറ്റിയയക്കുന്ന പ്രദേശം കൂടിയാണിത്. ധാരാളം മലയാളികൾ ഇൗ പ്രദേശത്ത് കൃഷിയും മറ്റുമായി കഴിഞ്ഞ് കൂടുന്നുണ്ട്. മൈസൂർ നഗരത്തിേലക്ക് ഒരു മണിക്കൂർ യാത്രയേ ഉള്ളൂ. നാഗർഹോള വഴി കുട്ടയിലേക്കാണ് ഞങ്ങളുടെ യാത്ര. ഗുരുപുര വഴിയും ഹതുഗട്ടു കാട് വഴിയും നാഗർഹോള^കുട്ട റോഡിലേക്ക് എത്താം. ഗുരുപുര വഴി പോയാൽ ഒരു ടിബറ്റൻ സെറ്റിൽമൻറ് കാണാമെങ്കിലും രണ്ടാമത്തെ വഴിയാണ് ഞങ്ങൾ തെരഞ്ഞെടുത്തത്. എച്ച്.എഡി കോട്ടയിൽനിന്ന് ഏതാണ്ട് 12 കിലോമീറ്റർ കഴിഞ്ഞാൽ നാഗർഹോള വന്യജീവി സേങ്കതത്തിലേക്കുള്ള ചെക്പോസ്റ്റ് കാണാം. അധികമാരും സഞ്ചരിക്കാത്ത യാത്രാമാർഗമാണ്. അതുതന്നെയാണ് ഇൗ റൂട്ടിെൻറ പ്രത്യേകതയും.
സമയം 12 മണി കഴിഞ്ഞിരിക്കുന്നു. ചെക്പോസ്റ്റിലെ രജിസ്റ്ററിൽ ഡ്രൈവർ പേരും വിലാസവും കുറിച്ചുകൊടുത്തപ്പോഴാണ് മനസ്സിലായത് ആ ദിവസത്തെ ഇൗ റൂട്ടിലെ ആദ്യ വാഹനമാണ് ഞങ്ങളുടെതെന്ന്. ബൈക്ക്, ഒാേട്ടാ തുടങ്ങിയ വാഹനങ്ങൾ ഇതുവഴി കടത്തിവിടില്ല. നാഗർഹോള മേഖലയിൽ കടുവകളുടെ സാന്നിധ്യം ഏറ്റവും കൂടിയ പ്രദേശം ആയത് കൊണ്ടാണ് അത്. ബൈക്ക് പോലുള്ള തുറന്ന വാഹനങ്ങളിലാകുേമ്പാൾ അപകട സാധ്യത കൂടുതൽ ആണ്.
റോഡ് മഹാമോശമാണെന്നും ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. നാഗർഹോള മെയിൻ റോഡിലേക്ക് 13 കിലോമീറ്റർ ഉണ്ട്. ഇതുവരെ റോഡിെൻറ കാര്യം മാഹാ കഷ്ടമാണ്. കാട്ടിൽ എവിടെയും വാഹനം നിർത്തരുത്, പുറത്തിറങ്ങരുത്, ഒരു മണിക്കൂർ കൊണ്ട് കുട്ടയോട് ചേർന്ന ചെക്പോസ്റ്റിൽ എത്തണം, അല്ലെങ്കിൽ 2000 രൂപ ഫൈൻ അടക്കണം എന്നിങ്ങനെ നിർദേശങ്ങളുടെ നീണ്ട ലിസ്റ്റ് അവർ ഇറക്കി.
ആശങ്കകളോടെ ആണെങ്കിലും യാത്ര തുടർന്നു. റോഡിെൻറ അവസ്ഥ അവർ പറഞ്ഞതിലും കഷ്ടമാണ്. എന്നാൽ, അതിന് ഇരുവശവുമുള്ള കാഴ്ചകൾ നമ്മെ ഹരം കൊള്ളിക്കും. പച്ച മാത്രമല്ല കാഴ്ച എന്ന് നമുക്ക് ബോധ്യപ്പെടുന്നത് ഇവിടെ നിന്നാണ്. വേനലിൽ വരണ്ടൊട്ടിയ മണ്ണും ഇല പൊഴിച്ച്, ചെറുകാറ്റിൽ മെല്ലെയാടുന്ന മരങ്ങളും. റോഡിനും മരങ്ങൾക്കും ഇടക്കിടെ കാണുന്ന മാനുകൾക്കും മയിലുകൾക്കും സിംഹവാലകൻ കുരങ്ങുകൾക്കും പരുന്തുകൾക്കുമെല്ലാം ഒരേ നിറം, ഒരേ ഭാവം. ഒരു മണിക്കൂറിലധികം വേണ്ടി വന്നു ഇൗ കാട്ടുപാത പിന്നിടാൻ. ഒന്നോ രണ്ടോ വാഹനങ്ങൾ ഞങ്ങളുടെ എതിർ ദിശയിൽ വന്നതൊഴിച്ചാൽ, മറ്റാരുമില്ലായിരുന്നു ഇൗ പാതയിൽ. കടുവകളെ കാണുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. തോൽപെട്ടിയിൽനിന്നോ മുത്തങ്ങയിൽ നിന്നോ അഞ്ഞൂറും ആയിരവും കൊടുത്ത് നടത്തുന്ന കാനന യാത്രകളെക്കാൾ എന്തുകൊണ്ടും മനോഹരമായിരുന്നു ഇൗ യാത്ര. നാഗർഹോള- കുട്ട പാതയിലേക്കാണ് ഇൗ വഴി എത്തിച്ചേരുക. ഉദ്യോഗസ്ഥർ പറഞ്ഞ സമയം കൊണ്ട് ഒരിക്കലും നാഗർഹോള എത്താൻ കഴിയില്ല. വഴിയിൽ ഇറങ്ങാതെ, വേഗത്തിൽ സഞ്ചാരികളെ കാട് കടത്താനുള്ള ഉദ്യോഗസ്ഥരുടെ സൈക്കളോജിക്കൽ മൂവ് ആയാണ് ആദ്യം പറഞ്ഞ ഉപാധികൾ എന്ന് തോന്നുന്നു. ഒന്നര മണിയോടെ ഞങ്ങൾ നാഗർഹോള പിന്നിട്ട് കുട്ടയിൽ എത്തി.
കുടകിെൻറ കുളിരുള്ള ആതിഥേയത്വം
ഖദീജയെ കണ്ടിട്ട് വർഷം 12 കഴിഞ്ഞു. പ്ലസ്ടു ക്ലാസിനെ കളറാക്കുന്നതിൽ മുഖ്യപങ്ക് അവൾക്കായിരുന്നു. പെട്ടന്നൊരു നാളാണ് എല്ലാവരെയും ഞെട്ടിച്ച് തെൻറ വിവാഹം ഉറപ്പിച്ച കാര്യം അവൾ പറയുന്നത്. വൈകാതെ അവൾ കോളജിൽനിന്ന് പോയി. കല്ല്യാണം കഴിഞ്ഞ ഉടനെ ഭർത്താവിനെയും കൂട്ടി അവൾ ഞങ്ങളെയെല്ലാവരെയും കാണാൻ ഒരു തവണ കോളജിൽ വന്നിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് അവളെ കാണുന്നത്. കുടകിൽ കൃഷിയും കച്ചവടവുമൊക്കെയായി കഴിയുന്ന നൂറ് കണക്കിന് മലയാളി കുടുംബങ്ങളുണ്ട്. അതിൽ ഒന്നാണ് കണ്ണൂർകാരിയായ അവളുടെത്. വീട് കുറച്ച് ഉള്ളിലോട്ടായതിനാൽ ഞങ്ങളെ സ്വീകരിക്കാൻ അവൾ കവലയിലേക്ക് വന്നു. വീട്ടിലെത്തിയപാടെ, മധുര പലഹാരങ്ങളും പഴങ്ങളും ഞങ്ങൾക്ക് നീട്ടി.
ഉച്ചഭക്ഷണത്തിന് സമയമായിരിക്കുന്നു. ഭക്ഷണങ്ങൾ ഒാരോന്നായി മേശപ്പുറത്തേക്കെത്തി. കുടക് രീതിയിലുള്ള ചിക്കൻ ബിരിയാണി, കല്ലുമ്മക്കായ പുഴുക്ക്, കപ്പ പുഴുങ്ങിയതും അയലക്കറിയും, ചിക്കൻ പ്രത്യേക രീതിയിൽ ഫ്രൈ ആക്കിയത് എന്നിങ്ങനെ വിഭവങ്ങൾ ഞങ്ങൾക്ക് മുന്നിൽ നീണ്ട്നിവർന്ന് കിടന്നു. സാമാന്യം നല്ല രീതിയിൽ കഴിച്ചു കഴിഞ്ഞപ്പോൾ പിന്നെ പഴങ്ങളുടെ വരവായി. അവിടെ തന്നെ വിളയിച്ച ഒാറഞ്ചും സപ്പോട്ടയും. സൗഹൃദം പുതുക്കി, സ്നേഹവിരുന്നും സ്വീകരിച്ച് മടങ്ങാൻ ഒരുങ്ങവെ, വീടിെൻറ ഉള്ളിൽനിന്ന് രണ്ട് നിറച്ചാക്കുകളുമായി അവൾ വന്നു. ഞങ്ങൾക്ക് വീട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒാറഞ്ചും സപ്പോട്ടയുമാണ് അത് നിറച്ച്. ഒന്നര പതിറ്റാണ്ടിെൻറ സൗഹൃദവും സ്നേഹവും നിറച്ചതായിരുന്നു ആ മധുരപ്പഴങ്ങളെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. കുടുംബ സമേതം ഇതേ വഴിയിൽ ഒരു യാത്ര കൂടി അന്നവിടെ വെച്ച് പ്ലാൻ ചെയ്ത്,ഞങ്ങൾ മടക്കയാത്ര തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.