safari with tiger
text_fieldsപച്ചപ്പ് നിറഞ്ഞ കാട്ടിലൂടെ കടുവകൾക്കും കാട്ടുമൃഗങ്ങൾക്കും കൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായിരിക്കും. യാദൃച്ഛികമായി കാടുകളിൽ കണ്ടുകിട്ടാറുള്ള കടുവകൾക്കൊപ്പം രണ്ടുമണിക്കൂറിൽ കൂടുതൽ സഞ്ചരിക്കുക എന്നത് സ്വപ്നങ്ങൾക്കുമപ്പുറവും. കർണാടകയിലെ നാഗർഹോള നാഷനൽ പാർക്ക് 1999ലാണ് കടുവ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കുന്നത്. കന്നട ഭാഷയിൽ 'സർവങ്ങളുടെ പുഴ' എന്നർഥം വരുന്ന 'നാഗർഹോള' നാഷനൽ പാർക്ക്, വയനാട് വന്യജീവി സങ്കേതം, ബന്ദിപുർ നാഷനൽ പാർക്ക്, മുതുമല നാഷനൽ പാർക്ക് എന്നിവ ചേർന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വനം സംരക്ഷണ
മേഖലയായി മാറുന്നു. കബനിയിൽനിന്നാണ് വാഹനത്തിൽ സഫാരിക്കായി കാട്ടിൽ പ്രവേശിച്ചത്. മുമ്പ് നിരവധി തവണ ഇതിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കാട്ടിൽ കയറിയത് മുതൽ കടുവകൾക്ക് കൂടെയാണ്. സഫാരി വാഹനം സഞ്ചരിക്കുന്ന വാഹനത്തിന് സമാന്തരമായിത്തന്നെ ഒരു കടുവ നടന്നുനീങ്ങിത്തുടങ്ങി.
കൂടെ കാട്ടിനുള്ളിലൂടെ ഇതിന്റെ കുഞ്ഞുങ്ങളും നീങ്ങുന്നുണ്ട് എന്നാണ് സഫാരി വാഹനത്തിന്റെ ഡ്രൈവർ പറയുന്നത്. ഇടക്ക് കുഞ്ഞുങ്ങൾ കാട്ടിനുള്ളിൽനിന്ന് കുറ്റിച്ചെടികളുടെ മറവിലൂടെ ഓടിമറയുന്നതും കണ്ടു.
എഴുത്തും ചിത്രങ്ങളും:
ബൈജു കൊടുവള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.