ജർമനി യാത്രയിലെ മായാത്ത ഒാർമ്മകൾ
text_fields2010 സെപ്തംബറിലാണ് ഞാൻ ബഹ്റൈനിൽ നിന്ന് ജോലിയുടെ ഭാഗമായി ജർമനിയുടെ തലസ്ഥാനമായ ബെർലിനിലേക്ക് പോയത്. ആദ്യമ ായാണ് ജർമനിയിലേക്ക് പോകുന്നത് എന്നത് എന്നെ ആവേശപ്പെടുത്തി. ഒരു പാട് ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യ ം വഹിച്ചിട്ടുള്ള രാജ്യംകൂടിയാണല്ലോ അത്. ജർമനിയിൽ എത്തിയശേഷം, ഇടക്കുകിട്ടിയ ഒഴിവു ദിവസം രാവിലെ പ്രഭാതഭക്ഷ ണവും കഴിഞ്ഞ് കഴിഞ്ഞു ഹോട്ടലിൽനിന്നുള്ള ടൂർ ഗൈഡുമായി പുറപ്പെട്ടു. ചെറിയ രീതിയിൽ മഴ ചാറുന്നുണ്ട്. ചുറ്റും നോക്കിയപ്പോൾ പലരും മഴയെ വകവെക്കാതെ നടന്നു നീങ്ങുന്നു. ഒരു കുട കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു മുന്നോട്ടു നടന്നു (സെപ്തംബർ ബെർലിനിൽ നല്ല കാലാവസ്ഥയാണ്. ഇടയ്ക്കു ചെറിയ രീതിയിൽ മഴ പെയ്യുമെന്നൊഴിച്ചാൽ) ഹോപ് ഓൺ ഹോപ് ഓഫ് ബസ്‌സ്റ്റോപ്പാണ് ലക്ഷ്യം.
പല പ്രമുഖ പട്ടണങ്ങളിലും ഇങ്ങനെയുള്ള ഓപ്പൺ ടൂർ ബസുകളുണ്ട് 30യൂറോ കൊടുത്തു ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ ബെർലിനിലെ പല പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബസ് നിർത്തും. എല്ലാ 10 മിനിട്ടിലും ഇതേ കമ്പനിയുടെ ബസ്സ് ഉണ്ടാകും. അതിനാലാവശ്യമുള്ള സമയമെടുത്ത് നമുക്ക് ചുറ്റിനടക്കാം. തൊട്ടടുത്ത ബസ് സ്റ്റോപിൽ നിന്ന് രണ്ടുനില ബസ്സിൽ കയറി മുകളിലത്തെ നിലയിൽ സ്ഥാനം പിടിച്ചു. ആദ്യം തന്നെ ബെർലിൻ വാൾ കാണാമെന്നു തീരുമാനിച്ചു. 1961ൽ സോവിയറ്റ് ഈസ്റ്റ് ജർമനി നിർമിച്ചതാണ് ഈ മതിൽ. വെസ്റ്റ് ജർമനിയിൽനിന്നുള്ള ആളുകൾ ഈസ്റ്റ് ജർമനിയിലേക്കുള്ള കടന്നു കയറ്റം തടയാനായിരുന്നു ഇത് നിർമ്മിച്ചത്. സോവിയറ്റ് യൂനിയെൻറ തകർച്ച ബർലിൻ മതിൽപൊളിക്കാൻ കാരണമായി. 1989 നവംബര്‍ ഒമ്പത് അർദ്ധരാത്രി മുതല്‍ കിഴക്കന്‍ ജര്‍മനിയിലെ പൗരന്മാര്‍ക്ക് സ്വതന്ത്രമായി രാജ്യാതിര്‍ത്തി കടക്കാമെന്ന് പ്രഖ്യാപിക്കപ്പെട്ടു. അന്ന് മതിൽ െപാളിച്ചുതുടങ്ങുകയും 1990 ഒക്ടോബര്‍ മൂന്നിന് ഇരു ജര്‍മനികളും ഔദ്യോഗികമായി ഒന്നാവുകയും ചെയ്തു. മതിലിെൻറ കുറച്ചു ഭാഗം ഇപ്പോഴും ചരിത്ര സ്മാരകമായി ഇവിടെയുണ്ട്. ഇൗ സ്ഥലം കണ്ടശേഷം ഞങ്ങൾ ജർമൻ ചക്രവർത്തിമാരുടെ കൊട്ടാരം കാണാൻപോയി.
18 ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കൊട്ടാരം ജർമൻ വാസ്തു കലയുടെ നേർകാഴ്ചയാണ്. ഇവിടെ നിന്നും നേരെ ചെക്ക് പോയിൻറ് ചാർളി കാണാമെന്നു തീരുമാനിച്ചു. വളരെ കൗതുകത്തോടെയാണ് ഞാൻ അവിടേക്ക് പോയത്. ബെർലിൻ വാളിന് ഇടയിലുള്ള ഒരു ചെക്ക് പോയിൻറ് ആയിരുന്നു ചെക്ക് പോയിൻറ് ചാർളി. അമേരിക്കൻ സൈനിക നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. കോൾഡ് വാർ സമയത്തു ഇതുവഴിയാണ് വിദേശികൾക്ക് ഇരു ദിശയിലേക്കും കടക്കുവാൻ സാധിച്ചിരുന്നു ഇപ്പോഴും പഴയ ആചാരത്തിെൻറ ഭാഗമായി ചെക്ക് പോയിൻറ് നിലനിന്നു പോകുന്നു. നടന്നു പോകുന്ന വഴികളിൽ ഇരുപ്രദേശത്തെയും വേർതിരിച്ച അടയാളങ്ങൾ ഇപ്പോഴും ചരിത്രരൂപങ്ങളായി കാണാൻ കഴിയും.
ബെർലിനിെൻറ പലഭാഗങ്ങളിലും ഇതുപോലെ ലോക മഹായുദ്ധങ്ങളുടെയും സോവിയറ്റ് അധിനിവേശകളുടെയും അടയാളങ്ങൾ കാണാൻ കഴിഞ്ഞു. പണ്ട് ചരിത്ര പാഠപുസ്തകങ്ങളിൽ നിന്നും കേട്ടറിഞ്ഞ പലതും കൺമുമ്പിൽ കാണുവാനുള്ള ഭാഗ്യം ഉണ്ടായി. ഉച്ചകഴിഞ്ഞ് ഇനി വാക്സ് മ്യൂസിയം കാണാമെന്നു തീരുമാനിച്ചു. പ്രമുഖ ചരിത്ര കാരന്മാർ, നേതാക്കൻമാർ, ഹോളിവുഡ് താരങ്ങൾ തുടങ്ങിയവരുടെ പ്രതിമകൾ. ഒരുപാട് കാണുവാനുണ്ട് ബെർലിനിൽ. ആ നഗരം സഞ്ചാരികളുടെ മുന്നിൽ അത്ഭുതങ്ങളും കൗതുകങ്ങളും തുറന്നിട്ട് പുഞ്ചിരിച്ച് നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.