മുതിര വിളയുന്ന പാതകൾ
text_fieldsെപെട്ടന്നായിരുന്നു ആ തീരുമാനം. ബന്ദിപ്പൂരിൽനിന്നുള്ള മടക്കം നാഗർഹോള വഴി കുട്ടയിലൂടെ ആക്കാം എന്ന്. ഉൾഗ്രാ മങ്ങളിലൂടെ കർണാടകയുടെ കൃഷിപ്പെരുമയുംകണ്ട് ഒരു യാത്രയാകും, കൂടെ നാഗർഹോളയിൽനിന്ന് കണ്ടേക്കാവുന്ന മൃഗങ്ങളെ ക്കുറിച്ചുള്ള ചിന്തയും. ഗുണ്ടൽേപട്ടയിൽനിന്ന് ബേഗൂർവരെയുള്ള ഹൈവേ കഴിഞ്ഞാൽ പിന്നെ കർണാടകയുടെ ഉൾഗ്രാമങ്ങളി ലൂടെയാണ് യാത്ര. റാഗിയും ചോളവും പരുത്തിയും ചെറിയ റോഡിെൻറ ഇരുവശങ്ങളിലും നിറഞ്ഞു നിൽക്കുന്നു. ഇടക്കിടെ നിറഞ്ഞ ജലാശയങ്ങളും പരന്നുകിടക്കുന്ന പാടങ്ങളും. വഴി പൊതുവെ വിജനമാണ്, ഉച്ച സമയമായതുകൊണ്ടാകാം.
ചെമ്മരിയാടിൻ കൂട്ടങ്ങൾ റോഡിനു നടുവിലേക്ക് ഒാടിയെത്തുന്നതുകണ്ട് വണ്ടി പെെട്ടന്ന് ബ്രേക്കിട്ടു. അമ്പതിലധികം ചെമ്മരിയാടുകളുണ്ടാകും. അവയെ ആരോ എവിടെനിന്നോ പായിച്ചുകൊണ്ടുവരുന്നതുപോലെ തോന്നി. വണ്ടി ബ്ലോക്ക്. അഞ്ചു മിനിറ്റിലധികം റോഡിന് നടുവിൽതെന്ന. മറ്റു വാഹനങ്ങെളാന്നും ഇല്ലാത്തതുകൊണ്ട് ഹോണടിയുടെ ബഹളവുമില്ല. ചെമ്മരിയാട്ടിൻകൂട്ടങ്ങൾ പതിയെ മാറിത്തുടങ്ങി. പക്ഷേ, മുന്നിൽ റോഡ് കാണുന്നില്ല. പകരം അവിടെയുള്ളത് മുേട്ടാളം ഉയരത്തിൽ നിവർന്ന് കിടക്കുന്ന കുറേ പൊന്തക്കാടുകൾ. എന്താണ് സംഭവമെന്നാലോചിച്ച് അന്ധാളിച്ച് നിൽക്കുന്നതിനിടെ മുന്നോട്ട് വണ്ടിയെടുത്തോളാൻ പറഞ്ഞ് ഗ്രാമീണരായ ചിലരെത്തി. കാര്യമെന്തെന്ന് മനസ്സിലായില്ല, പിറകിൽ പെെട്ടന്ന് മറ്റൊരു വണ്ടി വന്നതിനാൽ വിഷയം അന്വേഷിക്കാനാകാതെ യാത്ര തുടർന്നു. അധികമൊന്നും പോകേണ്ടി വന്നില്ല, വീണ്ടും റോഡു നിറയെ പൊന്തക്കാടുകൾ. പക്ഷേ അന്വേഷിക്കാൻ അടുത്തൊന്നും ആരുമില്ല. പിന്നീടുള്ള യാത്രയിൽ ഇതൊരു ഇടവിട്ട കാഴ്ചയായിവന്നു. ചില പൊന്തക്കാടുകൾ ഉണങ്ങി റോഡിനോട് ചേർന്നിരിക്കുന്നു. പക്ഷേ, എവിടെയും ആരുമില്ല. ഇടക്ക് വണ്ടിനിർത്തി ഉണങ്ങിക്കിടക്കുന്ന ചെടിയെടുത്ത് പരിശോധിച്ചെങ്കിലും എന്താണതെന്ന് പിടികിട്ടിയില്ല.
കുറച്ചുകൂടി ദൂരം പിന്നിട്ടപ്പോൾ രണ്ട് ഗ്രാമീണ സ്ത്രീകൾ റോഡിൽനിന്ന് ഉണങ്ങിയ ചെടി കോരിയെടുത്ത് മുറത്തിൽ ചേറിയെടുക്കുന്നതുകണ്ടു. വണ്ടിയൊതുക്കി ഞങ്ങൾ അവർക്കരികിലേക്ക് ചെന്നു. ഞങ്ങളെ നിറഞ്ഞ ചിരിയോടെ ഒരൽപം നാണത്തോടെയാണ് അവർ എതിരേറ്റത്. അവരുടെ ചിരിയിൽ ഭാഷപോലും ഒരു തടസ്സമായി തോന്നിയില്ല. അറിയാവുന്ന രീതിയിൽ എന്താണ് റോഡിൽ ഉണക്കാനിട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് ലഭിച്ച മറുപടി വ്യക്തമായില്ല. എന്തോ ഒരുതരം പരിപ്പാണെന്ന കാര്യം മാത്രം പിടികിട്ടി. ഞങ്ങൾക്ക് കാര്യം എന്താണെന്ന് ബോധ്യെപ്പട്ടില്ലെന്ന് മനസ്സിലാക്കിയ അവർ അവരുടെ ജോലി കുറച്ചുകൂടി വേഗത്തിലാക്കി. പതിയെ മുറത്തിൽനിന്ന് ചേറിയെടുത്ത ഒരുപിടിെയടുത്ത് ഞങ്ങളുടെ കൈയിലേക്ക് തന്നു, ‘മുതിര’. എന്തോ വലിയ ഒരു കണ്ടുപിടിത്തം നടത്തിയ സന്തോഷമായിരുന്നു ഞങ്ങൾക്ക്. മലയാളികളാണെന്ന് മനസ്സിലായപ്പോൾ ഇതെല്ലാം നിങ്ങളുടെ നാട്ടിലേക്കാണെന്ന് അറിയാവുന്ന ഭാഷയിൽ അവർ പറഞ്ഞു.
ഗൗരമ്മ, തായമ്മ. സഹോദരിമാരാണ്. കൃഷിതന്നെ വരുമാനമാർഗം. പാടത്ത് വിളഞ്ഞ് പാകമായ മുതിരച്ചെടികൾ കൂട്ടത്തോടെ വെട്ടി റോഡിൽ ഇട്ട് ഉണക്കി (വാഹനങ്ങൾ കൂടുതൽ കയറിയിറങ്ങിയാൽ വീണ്ടും ജോലി എളുപ്പം) ചേറിയെടുത്ത് വിൽക്കുന്നു. മറ്റു പരിപ്പുവർഗങ്ങളിൽനിന്ന് വ്യത്യസ്തമായി നല്ല ഉറപ്പുള്ളതിനാൽ വാഹനംകയറിയാലൊന്നും മുതിരക്ക് ഒന്നും പറ്റില്ലെന്ന് മനസ്സിലായി. വാഹനങ്ങൾ കൂടുതൽ വരുന്നതാണ് തങ്ങൾക്ക് താൽപര്യമെന്നും ഗൗരമ്മ കൂട്ടത്തിൽ പറഞ്ഞു. ഫോേട്ടായെടുക്കാനും കൂടെനിന്ന് സംസാരിക്കാനുമൊന്നും അവർ ഒട്ടും മടികാണിച്ചില്ല. തുടർന്നുള്ള യാത്രയിൽ ഞങ്ങളുടെ വർത്തമാനങ്ങളിൽ കൊടുംവെയിലത്ത് റോഡരികിൽ മുറത്തിൽ മുതിര ചേറിക്കൊണ്ടിരിക്കുന്ന ഗൗരമ്മയും തായമ്മയും കൂട്ടായി വന്നു. കൂടെ റോഡിൽ വിളഞ്ഞുകിടക്കുന്ന മുതിരപ്പാടവും... l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.