Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightസിംഹനഗരത്തില്‍

സിംഹനഗരത്തില്‍

text_fields
bookmark_border
സിംഹനഗരത്തില്‍
cancel
camera_alt?????????? ?????????? ????????? ??. ??????????, ????????? ??????????, ??????? ?????????????????? ???????

The fear that all our dreams
were built on gas: ephemeral, airy,
and easy prey to flame

ഡാറില്‍ ലിം വീ ജീ എന്ന സിംഗപ്പൂരിയന്‍ കവിയുടെ കവിതയില്‍നിന്ന്

നവംബറിലെ ഒരു തെളിച്ചമുള്ള പ്രഭാതത്തിലാണ് സിംഗപ്പൂരിലെ ചാംഗീ എയര്‍പോര്‍ട്ടില്‍ എത്തുന്നത്. കഥയുടെ കുലപതി ടി. പത്മനാഭനും സുഹൃത്ത് നാരായണന്‍ കാവുമ്പായിയും പപ്പേട്ടന്‍െറ സഹായി രാമചന്ദ്രനും കൂടെ. ഒന്നര വര്‍ഷം മുമ്പ് ഇവിടെ അക്ബര്‍ കക്കട്ടിലിന്‍െറയും സുഭാഷ് ചന്ദ്രന്‍െറയും കൂടെ വന്നതോര്‍മവന്നു. സൗഹൃദത്തിന്‍െറ രാജകുമാരന്‍, അക്ബര്‍ ഇതിനിടെ വിസയും പാസ്പോര്‍ട്ടുമാവശ്യമില്ലാത്ത ഒരു വലിയ യാത്രയുടെ ഭാഗമായി കാലത്തിന്‍െറ മറുകരയത്തെി. 
താമസസ്ഥലമായ ഫാബര്‍ ടെറേസിലെ സുധീരന്‍െറ വീട്ടില്‍നിന്ന് ഉല്ലാസിന്‍െറ കൂടെ യാത്രതിരിക്കുമ്പോള്‍ പപ്പേട്ടന്‍ പറഞ്ഞു: ‘‘എനിക്ക് മറ്റൊന്നും കാണേണ്ട. റാഫിള്‍സ് ഹോട്ടല്‍ കണ്ടാല്‍ മതി’’. സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറത്തിന്‍െറ മീറ്റിങ് ഒരു ദിവസമേയുള്ളൂ. ബാക്കി മൂന്നു ദിവസങ്ങളത്രയും സിംഗപ്പൂര്‍ കാഴ്ചകള്‍ക്കായി നീക്കിവെച്ചിരുന്നു ഞങ്ങള്‍. ‘‘സോമര്‍ സെറ്റ് മോം താമസിച്ച ഹോട്ടലാണത്’’ പപ്പേട്ടന്‍ വിവരിച്ചു. നേരെ പ്രശസ്തമായ റാഫിള്‍സിലേക്ക്. പഴയ വാസ്തുശില്‍പ മാതൃകയില്‍ ഒരു നക്ഷത്ര ഹോട്ടല്‍. പൊടുന്നനെ മഴ. ബാലിപ്പെണ്ണിന്‍െറ മനസ്സും ബാലിയിലെ കാലാവസ്ഥയും എപ്പോഴാണ് മാറുന്നതെന്നറിയില്ല എന്ന് പണ്ട് എസ്.കെ. പൊറ്റെക്കാട്ട് എഴുതിയത് സിംഗപ്പൂരിനും ബാധകമാണ്. ഇടിയും മഴയും. 
കഥയുടെ രാജശില്‍പി പറയാന്‍ തുടങ്ങി: ‘‘സോമര്‍ സെറ്റ് മോമിന്‍െറ ഒരു കഥയുണ്ട്. Rain (മഴ) എന്നപേരില്‍ പ്രശസ്തമായ കഥ അദ്ദേഹം എഴുതിയത് ഈ ഹോട്ടലിലെ മുറിയില്‍വെച്ചാണ്. ഒരു നോവല്ളെയെന്ന് വിളിക്കാവുന്ന വലിയ ചെറുകഥ മോമിന്‍െറ  ഏറ്റവും മികച്ച രചനയായി കണക്കാക്കുന്നു.’’ ‘മഴ’യുടെ ജനപ്രീതി നിമിത്തം പിന്നീടത് നാടകവും സിനിമയുമായി. ഈ ഹോട്ടലിന്‍െറ ഒരു വശത്തുള്ള ഫ്ളൂമേറിയ മരത്തിന്‍െറ ചുവട്ടില്‍ രാവിലെ മുതല്‍ ഉച്ചവരെ സോമര്‍സെറ്റ് മോം ഇരുന്നെഴുതുമായിരുന്നത്രെ. ഇവിടെയിപ്പോള്‍ സോമര്‍ സെറ്റ് മോം താമസിച്ച മുറിക്ക് സാധാരണ മുറിയെക്കാള്‍ മൂന്നിരട്ടിയാണ് വാടക. സോമര്‍സെറ്റ് മോം സ്യൂട്ടിന് എന്നും വന്‍ ഡിമാന്‍ഡാണെന്ന് ഹോട്ടല്‍ അധികൃതര്‍. 
ഞാനോര്‍ത്തു. ഭൂമിയിലും വലിയ ഫ്ളാറ്റുകള്‍ക്കുമേലെ ആകാശത്തും തൂങ്ങുന്ന പൂന്തോട്ടങ്ങളുടെ മാത്രം നഗരമല്ലിത്. അദ്ഭുതക്കാഴ്ചകള്‍ക്കപ്പുറം അക്ഷരങ്ങളെയും കലയെയും സ്നേഹിക്കുന്ന നഗരം കൂടിയാണിത്.

‘‘ടെക്നോളജി റെഡിനേഷന്‍’’ എന്നു വിളിക്കാവുന്ന സിംഗപ്പൂര്‍ വലിയ ലൈബ്രറികളുടെ നഗരംകൂടിയാണ്. ബഡോക് ഏരിയയിലെ നാഷനല്‍ ലൈബ്രറി ഷെരീഫിന്‍െറ കൂടെ നടന്നുകണ്ടപ്പോള്‍ അദ്ഭുതംതോന്നി. നൂറുകണക്കിനാളുകള്‍ പുസ്തകങ്ങളുമായി അവരവരുടെ ലോകത്ത്.  തമിഴ് ഭാഷക്കും ഇവിടെ പ്രത്യേക വിഭാഗമുണ്ട്. ബഡോക് കമ്യൂണിറ്റി ലൈബ്രറിപോലെ സിംഗപ്പൂരിന്‍െറ പലയിടങ്ങളില്‍ ഇത്തരം ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരിടത്തുനിന്ന് നിങ്ങള്‍ വായിക്കാന്‍ വാങ്ങിയ പുസ്തകം മറ്റൊരിടത്ത് മടക്കാനുള്ള സംവിധാനവുമുണ്ട്. ടെക്നോളജിയുടെ അങ്ങേയറ്റത്ത് എത്തിയപ്പോഴും ഇവിടെ വായനയും സാഹിത്യവുമൊക്കെ നിലച്ചിട്ടില്ളെന്ന് മാത്രമല്ല, കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ്. ഞങ്ങള്‍ പോയസമയത്ത് സിംഗപ്പൂര്‍ റൈറ്റേഴ്സ് ഫോറം ഫെസ്റ്റിവല്‍ നടക്കുകയാണ്. ഫാരിഷ് എ നൂറിന്‍െറയും ഫ്രെഡറിക് ഒബര്‍മെയറിന്‍െറയുമൊക്കെ സാഹിത്യ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സിംഗപ്പൂര്‍ ഡോളറിന്‍െറ (ടിക്കറ്റ് ഇവന്‍റ്) ടിക്കറ്റെടുത്താണ് സാഹിത്യ പ്രേമികള്‍ അകത്തുകടക്കുന്നത്. 


മലയാളികളെ സംബന്ധിച്ചിടത്തോളം വിലാസിനിയെപ്പോലെ (എം.കെ. മേനോന്‍) വലിയ ഒരെഴുത്തുകാരന്‍ ജീവിച്ച ഇടംകൂടിയാണ് സിംഗപ്പൂര്‍. 1953 മുതല്‍ 1977 വരെ ഈ മണ്ണിലിരുന്നായിരുന്നു അദ്ദേഹം തുടക്കവും ചുണ്ടെലിയും ഊഞ്ഞാലും നിറമുള്ള നിഴലുകളുമെഴുതിയത്. അവകാശികള്‍ എന്ന എക്കാലത്തെയും വലിയ നോവലെഴുതിയതും കവബാത്തയുടെയും സാദിക് ഹിദായത്തിന്‍െറയും കൃതികള്‍ പരിഭാഷപ്പെടുത്തിയതും ഇവിടെനിന്നാണ്. 
ജെറോങ് ബേഡ് പാര്‍ക്ക് സിംഗപ്പൂരില്‍ പക്ഷികള്‍ക്കു വേണ്ടിയുള്ള ഒരു ലോകംതന്നെയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പറവ സ്വര്‍ഗം. ട്രമ്മില്‍ പക്ഷിക്കാടുകള്‍ ചുറ്റിക്കണ്ടത്, ചിറകുകളുടെ അദ്ഭുതങ്ങള്‍ നോക്കിക്കണ്ടത് പുതിയൊരനുഭവമായിരുന്നു. ബ്രെയില്‍ ലിപിയില്‍ അന്ധര്‍ക്കുവേണ്ടി ഓരോ പക്ഷിയെക്കുറിച്ചുമുള്ള ഉദ്ധരണികളും ചിത്രങ്ങളും. 
സിംഗപ്പൂര്‍ ലക്സാ (Singapore Laksa) തേങ്ങാപ്പാലും കൊഞ്ചും മുട്ടയും നൂഡ്ല്‍സും സോയാബീനുമൊക്കെ ചേര്‍ന്ന ഒരു സിംഗപ്പൂരിയന്‍ ഭക്ഷണം ഉച്ചക്ക്. ഓരോ നാട്ടിലത്തെുമ്പോഴും അതതിടത്തെ ഭക്ഷണങ്ങള്‍ നമ്മളോട് പലതും പറയും. 
സൗത് ഈസ്റ്റ് ഏഷ്യയിലെ സിംഹനഗരം എന്നറിയപ്പെടുന്ന സിംഗപ്പൂര്‍ പലതിന്‍െറയും മാതൃകയാണ് ലോകത്തിന്. വിവിധ ഭാഷകള്‍ സംസാരിക്കുമ്പോഴും അതിന്‍െറ പേരില്‍ കലഹങ്ങളില്ലാത്ത നാട്. ഇംഗ്ളീഷും മലായിയും മാന്‍ഡറിന്‍ ചൈനീസും തമിഴും ഇവിടത്തെ ഒൗദ്യോഗിക ഭാഷകളാണ്. ജോലിയില്ലാത്തവരില്ലാത്ത നഗരം. അമേരിക്കയില്‍ നിങ്ങള്‍ സമ്പന്നതയുടെ മടിത്തട്ടിലൂടെ സഞ്ചരിക്കുമ്പോഴും വീടില്ലാത്തവന്‍ ബോര്‍ഡുവെച്ച് പാതവക്കില്‍ ഡോളര്‍ യാചിക്കുന്നത് കാണാം. സിംഗപ്പൂരില്‍ നിങ്ങള്‍ക്ക് ഒരു യാചകനെ കാണാനാവില്ല. നിര്‍മാണ വ്യവസായത്തില്‍ 80 ശതമാനവും സര്‍വിസ് മേഖലയില്‍ 50 ശതമാനവും വിദേശികളായിട്ടും ഇവിടെ തദ്ദേശീയവിദേശ വേര്‍തിരിവുകള്‍ കാണാനാവില്ല. 
സണ്‍ടെക്സിറ്റി, ചൈനീസ് ബസാര്‍, ലിറ്റില്‍ ഇന്ത്യ എന്നിവിടങ്ങളിലൂടെ ഒരു കറക്കം. പച്ചപ്പും മരങ്ങളും മനോഹരമായ വൃത്തിയുള്ള പാതകളും പൂക്കളും എവിടെയും നിങ്ങളെ എതിരേല്‍ക്കും. ലിറ്റില്‍ ഇന്ത്യയില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് പ്രസിദ്ധമായ സ്വാദിഷ്ഠ് ഹോട്ടലിന്‍െറ ബോര്‍ഡ് മലയാളത്തിലും എഴുതിവെച്ചത് കണ്ടു. 


പൗരന്മാരെ ഞെരിക്കുന്ന ഒരു ഭരണകൂടമല്ല സിംഗപ്പൂര്‍. ക്യൂ നില്‍ക്കുന്ന മന്ത്രിമാരെ നമുക്കിവിടെ കാണാം. തന്‍െറ റസ്റ്റാറന്‍റില്‍നിന്ന് ക്യൂനിന്ന് ബിരിയാണി പാര്‍സലായി വാങ്ങിപ്പോകുന്ന മന്ത്രി യാക്കൂബ് ഇബ്രാഹിമിന്‍െറ ചിത്രം ഞങ്ങള്‍ക്ക് കൂട്ടായിവന്ന ഷെരീഫ് അവതരിപ്പിച്ചപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. 
ഇതുകൊണ്ടൊക്കെ കൂടിയായിരിക്കാം ദയാഭായി സിംഗപ്പൂരില്‍ പോയിവന്നതിനുശേഷം ഇങ്ങനെ പറഞ്ഞത്: ചുവന്ന ചെറിയ ഇടം (Little Red spot) എന്ന് മറ്റു രാജ്യങ്ങള്‍ കളിയാക്കി വിളിച്ചിരുന്ന ഈ പ്രദേശം ഇന്ന് ലോകത്തിന്‍െറ പറുദീസയായി, മനോഹരമായ ഒരു സുവര്‍ണ ഗോളമായി പരിണമിച്ചിരിക്കുന്നു. 
മലമുകളില്‍ കയറിനിന്ന് ലോകത്തോട് ഇങ്ങനെ ഉറക്കെ വിളിച്ചുപറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. 
‘‘സിംഗപ്പൂരിനെ കണ്ടുപഠിക്കുക’’.


സിംഗപ്പൂരില്‍നിന്ന് മടങ്ങുമ്പോള്‍ വീണ്ടും ഇടിയും മഴയും. കൈനീട്ടി സിംഗപ്പൂരിലെ മഴനാര് തൊട്ടപ്പോള്‍ പപ്പേട്ടന്‍ പറഞ്ഞു: ‘‘നമുക്ക് കേരളത്തിലേക്ക് ഒരു ഹോര്‍ലിക്സ് കുപ്പിയില്‍ സിംഗപ്പൂരിലെ മഴ കൊണ്ടുപോയാലെന്താ?’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - The fear that all our dreams
Next Story