ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ ഉത്സവങ്ങൾ
text_fieldsതൃശൂർ പൂരം കലണ്ടറിൽ അടയാളപ്പെടുത്തി കാത്തിരിക്കുന്നത് മലയാളികൾ മാത്രമല്ല. ലോകത്തിൻറ െ വിവിധ ഭാഗങ്ങളിലുള്ള ഉത്സവ പ്രേമികൾ കൂടിയാണ്. ചെണ്ടപ്പുറത്ത് കോലു വീഴുന്നിടത്തേക്ക് ഓടുന്ന പൂര പ്രേമികള െ പോലെ ലോകമെങ്ങുമുണ്ട് പരക്കം പായുന്ന ഉത്സവപ്രേമികൾ. അവർക്കായ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അടുത്ത ഒരു വർ ഷത്തിനുള്ളിൽ അരങ്ങേറുന്ന സുപ്രധാനമായ അഞ്ച് ഉത്സവങ്ങൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട അന്താരാഷ് ട്ര ഉത്സവങ്ങൾ
1 റ്റുമാറോലാൻഡ് (Tomorrowland)
ലോക പ്രശസ്തമായ സംഗീതോത് സവമാണ് യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലെ ബൂമിൽ നടക്കുന്ന ‘റ്റുമോറോലാൻഡ്’ (Tomorrowland) ഫെസ്റ്റിവൽ. രണ്ടാഴ്ച നീണ ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ലോകത്തിലെ പ്രശസ്തമായ സംഗീത ട്രൂപ്പുകളും ബാൻഡുകളും പങ്കെടുക്കുന്നു. 2005ലാണ് ആദ ്യമായി ഈ ഫെസ്റ്റിവൽ അരങ്ങേറുന്നത്. ആദ്യ ഉത്സവത്തിൽ പങ്കെടുത്തത് വെറും ഒമ്പതിനായിരം പേരായിരുന്നു.
എന്നാൽ, ഈ ഉത്സവം സംഗീത പ്രേമികളുടെ മനസ് സിൽ ഇടം പിടിച്ചത് പെട്ടെന്നായിരുന്നു. ഓരോ വർഷവും ആരാധകരുടെ എണ്ണം കുതിച്ചുയർന്നു. ലോകമെങ്ങുമുള്ള സംഗീതജ് ഞരും ബൂമിലെ വേദിയിലേക്ക് തിരിച്ചു. അങ്ങനെ റ്റുമാറോലാൻഡ് ലോകോത്സവ ഭൂപടത്തിൽ ശ്രദ്ധേയമായ ഇടം നേടി. ഡി.ജെ അവാർഡ്, ഡി.ജെ. മാഗസിൻ, ഇലക്ട്രോണിക് മ്യൂസിക് അവാർഡ്, ഇൻറർനാഷനൽ ഡാൻസ് മ്യൂസിക് അവാർഡ് തുടങ്ങിയ നിരവധി പ ുരസ്കാരങ്ങളും ഈ ഉത്സവത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നാല് ലക്ഷം പേരാണ് കഴിഞ്ഞ വർഷം ഈ ഉത്സവത്തിൽ പങ്കെടുത്തത്. ടിക്കറ്റ് വിൽപന തുടങ്ങി അധികം വൈകാതെ തന്നെ മുഴുവനും വിറ്റുപോയ അനുഭവമാണ് കഴിഞ്ഞ വർഷങ്ങളിൽ.
ജൂലൈ 19 മുതൽ 28 വരെയാണ് ഈ വർഷത്തെ ‘റ്റുമോറോലാൻഡ്’ ഫെസ്റ്റിവൽ.
മുംബൈയിൽനിന്നും ഡൽഹിയിൽ നിന്നും ലുഫ്താൻസ എയർലൈൻസിന് നേരിട്ട് ബൽജിയത്തിൻറെ തലസ്ഥാനമായ ബ്രസൽസിലേക്ക് നേരിട്ട് വിമാന സർവീസുണ്ട്.
2 ഒക്ടോബർ ഫെസ്റ്റ്
ജർമനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ബവേറിയ. എല്ലാ വർഷവും ബവേറിയയുടെ തലസ്ഥാനമായ മ്യൂണിച്ചിൽ നടക്കുന്ന മഹോത്സവമാണ് ഒക്ടോബർ ഫെസ്റ്റ്. സെപ്റ്റംബർ അവസാന ആഴ്ച മുതൽ ഒക്ടോബർ ആദ്യ വാരം വരെയുള്ള 16 - 18 ദിവസം നീളുന്ന ഈ ഉത്സവത്തിൽ പെങ്കടുക്കാൻ ലോകത്തിൻറെ നാനാ കോണുകളിൽനിന്ന് ജനലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഉത്സവമാണിത്.
1810ൽ ആണ് ആദ്യമായി ഈ ഫെസ്റ്റിവൽ അരങ്ങേറിയത്. ലുഡ്വിഗ് രാജാവ് തെരേസ രാജകുമാരിയെ വിവാഹം കഴിച്ചത് 1810 ഒക്ടോബറിലായിരുന്നു. വിവാഹാഘോഷത്തിന് നഗര കവാടത്തിനു മുന്നിൽ ആയിരക്കണക്കിന് ആളുകൾ ചേർന്ന് സംഘടിപ്പിച്ച ഉത്സവത്തിൻറെ സ്മരണയിലാണ് ഒക്ടോബർ ഫെസ്റ്റ് മ്യൂണിച്ചിൽ വർഷം തോറും അരങ്ങേറുന്നത്. 60 ലക്ഷം ജനങ്ങളാണ് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ഇവിടേക്ക് ഒഴുകിയെത്തിയത്.
എണ്ണിയാലൊടുങ്ങാത്തത്രയും പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ രുചിക്കാൻ കിട്ടുന്ന അപൂർവ അവസരമാണ് ഒക്ടോബർ ഫെസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ബിയർ ഫെസ്റ്റിവൽ കൂടിയാണിത്.
ഈ വർഷം സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറ് വരെയാണ് ഉത്സവം. മുബൈ, ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ലുഫ്താൻസ എയർലൈൻസ് നേരിട്ട് മ്യൂണിച്ചിലേക്ക് സർവീസ് നടത്തുന്നുണ്ട്.
3 ഫെറ്റെ ഡെസ് വിനെറോൺസ് (Fête des Vignerons)
സ്വിറ്റ്സർലണ്ടിലെ വിവേയിൽ മുന്തിരി കർഷകരുടെ കൂട്ടായ്മ 1797ൽ തുടങ്ങിയതാണ് ഈ ഉത്സവം. ഒരു നൂറ്റാണ്ടിൽ പരമാവധി അഞ്ച് തവണയാണ് ഈ ഉത്സവം നടത്തുക. ഈ വർഷം ജൂലൈ 15 മുതൽ ആഗസ്റ്റ് 11 വരെയാണ് ഉത്സവം നടക്കുക. 20 വർഷം മുമ്പ് 1999ലാണ് ഏറ്റവും ഒടുവിൽ ‘ഫെറ്റെ ഡെസ് വിനെറോൺസ്’ നടന്നത്. അതുകൊണ്ടുതന്നെ ഇക്കുറി വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
മുന്തിരിയിൽ നിന്നുള്ള വിഭവങ്ങളും വീഞ്ഞുമൊക്കെ നിറഞ്ഞൊഴുകുന്ന ഈ ഉത്സവം സ്വീഡൻറെ സാംസ്കാരികോത്സവം കൂടിയാണ്. ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക പദവിയും കിട്ടിയിട്ടുണ്ട്. സംഗീത പരിപാടികൾ, വസ്ത്രോത്സവം, വീഞ്ഞിനെക്കുറിച്ചുള്ള പഠനങ്ങൾ, വ്യാപാരമേള തുടങ്ങിയവയും ഉത്സവത്തിൻറെ ഭാഗമാണ്.
സ്വിസ് ഇൻറർനാഷനൽ എയർലൈൻസിൽനിന്ന് ഇന്ത്യക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
4. സിഡ്നിയിലെ പുതുവത്സരം
പുതുവർഷത്തിൻെറ കാലടിയൊച്ചകൾ ആദ്യമായി പതിഞ്ഞു തുടങ്ങുന്ന ദേശങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയയിലെ സിഡ്നി. എല്ലാ വർഷവും ഡിസംബർ 31ന് സിഡ്നിയിൽ നടക്കുന്ന അതിഗംഭീരമായ വെടിക്കെട്ട് കാണാനും ആഘോഷത്തിൽ പങ്കെടുക്കാനുമായി എത്തുന്നത് അനേകായിരങ്ങളാണ്. യാത്രകളെ പ്രണയിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത അനുഭവമായി മാറിയിട്ടുണ്ട് സിഡ്നിയുടെ ആകാശത്ത് വിടരുന്ന ഈ അഗ്നിക്കാഴ്ചകൾ. ഒരാഴ്ച നീളുന്ന വിവിധങ്ങളായ ആഘോഷവും പുതുവത്സരത്തിൻറെ ഭാഗമായി സിഡ്നിയിൽ നടക്കുന്നു.
ഇക്കുറി ന്യൂ ഇയർ ആഘോഷിക്കാൻ മറ്റൊരു സ്ഥലം തിരഞ്ഞു നടക്കേണ്ട. വേഗം സിഡ്നിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. ഓസ്ട്രേലിയയുടെ വിമാന ഏജൻസിയായ ‘ക്വൻറാസ്’ ഡൽഹിയിൽ നിന്നും മുംബൈയിൽനിന്നും സിഡ്നിയിലേക്ക് സർവീസ് നടത്തുന്നുണ്ട്.
5 വെൻജെൻ സ്കി ലോക കപ്പ്
ലോകത്തിലെ സാഹസിക കായിക പ്രേമികളെ ഏറ്റവുമധികം ആകർഷിക്കുന്ന ഒന്നാണ് സ്വിറ്റ്സർലണ്ടിലെ ആൽപ്സ് പർവത നിരകളിലെ മഞ്ഞിൽ നടക്കുന്ന സ്കീയിങ് ലോക കപ്പ്. ആൽപ്സിൻെറ ഭാഗമായ ലുബർഹോൺ പർവതനിരകളിലാണ് മഞ്ഞിലമർന്നും പറന്നും ചാടിയും സാഹസിക പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്ന ഈ മത്സരം നടക്കുന്നത്. ശ്വാസമടക്കിപ്പിടിച്ചു മാത്രമേ ഈ കായിക വിനോദം കണ്ടുനിൽക്കാനാവൂ..
2020 ജനുവരി 17 മുതൽ 19 വരെയാണ് അടുത്ത മത്സരം നടക്കുക.
സ്വിസ് ഇൻറർനാഷനൽ എയർലൈൻസിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.