തെങ്ങിൻതോപ്പുകളിൽ ടെൻറടിച്ച് രാപാർക്കാം...
text_fieldsകേരം തിങ്ങും നാടെന്നായിരുന്നു നമ്മുടെ കൊച്ചുസംസ്ഥാനത്തിൻെറ വിശേഷണം. പക്ഷേ, ആ പെരുമയുടെ കാലമൊക്കെ കഴിഞ്ഞു. വിശലാമായ തെങ്ങിൻതോപ്പുകളും തേങ്ങയുമെല്ലാം കാലക്രമേണ കുറഞ്ഞുകൊണ്ടിരിക്കുന്നു. പകരം അ വിടെയൊക്കെ കോൺക്രീറ്റ് കാടുകൾ വളർന്നു കയറുന്നു. ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരു മലയാളിക്കും, പ്ര ത്യേകിച്ച് മെട്രോ നഗരങ്ങളിലും വിദേശങ്ങളിലും താമസിക്കുന്നവർക്ക് അവരുടെ മനസ്സിൻെറ കോണിൽ ഒളിപ്പിച്ചുവെച് ച സ്വപ്നമായിരിക്കും ഒരുദിവസമെങ്കിലും ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കണം എന്നത്. അതിൽ തന്നെ ആദ്യം മനസ്സിലെത്തു ക ഹിൽസ്റ്റേഷനുകളും ബീച്ചും കായൽ തീരവുമെല്ലാമാകും. എന്നാൽ, അതിൽനിന്ന് മാറ്റം ആഗ്രഹിക്കുന്നവർക്കുള്ള ഡെസ്റ ്റിനേഷനാണ് പൊള്ളാച്ചിക്ക് സമീപത്തെ കാർഷിക ഗ്രാമങ്ങൾ. പച്ചപ്പട്ടണിഞ്ഞ മലനിരകൾക്ക് താഴെ ഭാരതപ്പുഴയുടെ യും പോഷക നദിയായ ആളിയാറിൻെറയും തീരങ്ങളിൽ തെങ്ങിൻ തോപ്പുകൾക്ക് നടുവിൽ ടെൻറുകളിലും റിസോർട്ടുകളിലും താമസ ിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
ആനവണ്ടിയെ പിന്തുടർന്ന് സേതുമടൈയിലേക്ക്
പുലർച്ച മലപ്പുറത്തുനിന് നാണ് സുഹൃത്തുക്കൾക്കുമൊപ്പം യാത്ര തുടങ്ങുന്നത്. നാട് അന്തിയുറക്കത്തിൽനിന്ന് ഉണരുന്നതേയുള്ളൂ. കോഴിക് കോട്- പാലക്കാട് ദേശീയപാതയിലൂടെ വണ്ടി ആഞ്ഞുചവിട്ടി വിട്ടു. കിഴക്കിൽനിന്ന് ഒപ്പം കൂടിയ സൂര്യകിരണങ്ങളും പടി ഞ്ഞാറുനിന്ന് പുറപ്പെട്ട ഞങ്ങളും തമിഴ്നാട് അതിർത്തി പിന്നിടുേമ്പാൾ എട്ട് മണിയായി. വഴിയോരത്തൊന്നും നല്ല ഭ ക്ഷണശാലകൾ തുറന്നിട്ടില്ലാത്തതിനാൽ നേരെ പൊള്ളാച്ചി ടൗണിലേക്കാണ് പോയത്. നഗരം തിരക്കിലേക്ക് ഒഴുകാനുള്ള പുറപ്പാടിലാണ്. തെരുവുകളിൽ പച്ചക്കറികളുടെയും പൂക്കളുടെയും വിൽപ്പന പൊടിപൊടിക്കുന്നു. തൊഴിലാളികളും വിദ്യാർഥികളുമെല്ലാം ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ബസുകൾക്ക് പിന്നാലെ ഒാടുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ, നമ്മൾ ഇതിനൊന്നും ഇല്ലേ എന്നും പറഞ്ഞ് നാൽക്കാലികളും തെരുവ്നായ്ക്കളും റോഡിലൂടെ അലഞ്ഞുതിരിയുന്നു. സാമാന്യം വലിയ ഒരു നഗരം തന്നെയാണ് പൊള്ളാച്ചി. വൃത്തിയുടെ കാര്യത്തിലും അത്രക്ക് മോശമൊന്നും അല്ല.
പൊള്ളാച്ചി ബസ്സ്റ്റാൻഡിന് സമീപത്തെ അഡയാർ ഭവൻ ഹോട്ടലിന് മുന്നിൽ വണ്ടിനിർത്തി. പൊങ്കൽ, ഇഡ്ഡലി, വട, ദോശ, കേസരി തുടങ്ങിയവയെല്ലാം ഒരുമിച്ചുള്ള ബ്രേക്ക്ഫാസ്റ്റ് കോമ്പോയാണ് ഓർഡർ ചെയ്തത്. ഓരോ വിഭവവും ഒന്നിനൊന്ന് മെച്ചം. പലതവണ തമിഴ്നാടിൻെറ ദേശീയ ഭക്ഷണമായ പൊങ്കൽ രുചിച്ച് നോക്കിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇഷ്ടപ്പെടുന്നത്. ഇതിനോടൊപ്പം നല്ല ചൂടുള്ള ചായ കൂടി വന്നതോടെ സംഗതി ഉഷാറായി. ഹോട്ടലിനേട് ചേർന്ന് തന്നെ സ്വീറ്റ്സ് കടയുമുണ്ട്. അവിടെനിന്ന് വീട്ടിലേക്ക് അൽപ്പം മധുരവും വാങ്ങി.
വീണ്ടും യാത്ര തുടർന്നു. ലക്ഷ്യം വാൽപാറയായിരുന്നു. ഇതിനിടയിലാണ് പറമ്പിക്കുളത്തേക്ക് പോകുന്ന നമ്മുടെ സ്വന്തം ആനവണ്ടി കണ്ടത്. നാട്ടിൽ കെ.എസ്.ആർ.ടി.സിക്ക് പുല്ല് വിലയാണെങ്കിലും ഇതരസംസ്ഥാനങ്ങളിൽ വെച്ച് കാണുേമ്പാൾ വല്ലാത്തൊരു രോമാഞ്ചം തന്നെയാണ്. എന്തോ ഒരു കൗതുകം തോന്നിയതുകൊണ്ട് കുറച്ചുനേരം ആ ബസിന് പിന്നാലെ പോകാൻ തീരുമാനിച്ചു. അല്ലെങ്കിലും യാത്രക്കിടയിൽ കിട്ടുന്ന അവിചാരിത സംഭവങ്ങളും സ്ഥലങ്ങളും നൽകുന്ന ത്രില്ല് വല്ലാത്തൊരു അനുഭൂതി തന്നെയാണ്. പാലക്കാട്ടുനിന്ന് രാവിലെ 7.50ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസ് 9.30ന് പൊള്ളാച്ചിയിലെത്തും. ആനമലയും ടോപ്സ്ലിപ്പും പിന്നിട്ട് പറമ്പിക്കുളം എത്തുേമ്പാൾ ഉച്ചക്ക് 12 മണിയാകും. 12.40ന് തിരിച്ചുപോരുന്ന ബസ് പൊള്ളാച്ചി വഴി വൈകീട്ട് 4.30ന് പാലക്കാട്ടെത്തും.
ശാന്തവും സൗമ്യവുമായ തമിഴ് ഗ്രാമങ്ങൾ കടന്നാണ് യാത്ര. കൃഷി മാത്രമാണ് എങ്ങും. നോക്കുന്നിടത്തെല്ലാം വിശാലമായ തെങ്ങിൻതോപ്പുകൾ. മരങ്ങൾ തണൽവിരിച്ചുനിൽക്കുന്ന സുന്ദരമായ റോഡ്. ഒരുകാലത്ത് മലയാളമടക്കമുള്ള സിനിമകളുടെ ഇഷ്ടലൊക്കേഷനായിരുന്നു ഇൗ ഗ്രാമങ്ങൾ. ഏഴ് കിലോമീറ്റർ പിന്നിട്ടപ്പോൾ അമ്പരംപാളയം എന്ന സ്ഥലമെത്തി. അവിടെ പുഴക്ക് കുറകെ ചെറിയ പാലമുണ്ട്. അതിന് താഴെ ഒഴുകുന്നത് നമ്മുടെ സാക്ഷാൽ ഭാരതപ്പുഴയാണ്. കേരളത്തിലേത് പോലെയല്ല, വീതികുറവാണ് മറുനാട്ടിലെ ഭാരതപ്പുഴക്ക്. തിരുമൂർത്തി ഡാമിൽനിന്നാണ് ഭാരതപ്പുഴയുടെ തുടക്കം. 250 കിലോമീറ്റർ നീളമുള്ള നിളയുടെ 41 കിലോമീറ്റർ തമിഴ്നാട്ടിലാണ്. പാലം കഴിഞ്ഞ് ഏതാനും ദൂരം കഴിഞ്ഞപ്പോൾ ഇടത്തോട്ട് കെ.എസ്.ആർ.ടി.സി ബസ് തിരിഞ്ഞു. പിന്നാലെ ഞങ്ങളും. നേരെ പോയാൽ മീങ്കര, കൊല്ലേങ്കാട് വഴി തൃശൂരിലെത്താം.
സേതുമടൈ എന്ന ഗ്രാമം കഴിഞ്ഞതോടെ ആനമലൈ ടൈഗർ റിസർവ് ചെക്ക്പോസ്റ്റെത്തി. ആനവണ്ടി കണ്ടതും കാടിൻെറ കാവൽക്കാർ താനേ വടി ഉയർത്തി. ഇനി ടോപ്സ്ലിപ്പും പിന്നിട്ട് പറമ്പിക്കുളം വരെ കാടും മലയുമാണ്. പറമ്പിക്കുളം പോലെയൊരു സ്ഥലം കേരളത്തിൽ വേറെയുണ്ടാകുമോ എന്നതിൽ സംശയമുണ്ട്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിൽ ഉൾപ്പെട്ടതാണെങ്കിലും തമിഴ്നാട്ടിലൂടെ ചുറ്റിവേണം അവിടെയെത്താൻ. പഞ്ചായത്ത് ആസ്ഥാനമായ മുതലമടയിൽനിന്ന് 65 കിലോമീറ്റർ ദൂരമുണ്ട് പറമ്പിക്കുളത്തേക്ക്. ആശ്ചര്യം തന്നെ. മൂന്ന് ഡാമുകളും നിരവധി പ്രകൃതിമനോഹര ഇടങ്ങളുമുള്ള സ്ഥലമാണ് പറമ്പിക്കുളം കടുവ സേങ്കതം. നെല്ലിയാമ്പതി മലയുടെ മറുഭാഗത്താണ് ഇൗ സുന്ദരദേശം. അവിടെനിന്ന് വളരെ കുറച്ച് ദൂരം മാത്രമേയുള്ളൂ. പക്ഷെ, വനം വകുപ്പ് റോഡിന് അനുമതി നൽകുന്നില്ല. ഈ റോഡ് യാഥാർഥ്യമായാൽ പറമ്പിക്കുളത്തുകാരുടെ യാത്രാദുരിതത്തിന് അറുതിയാകും. ഒപ്പം നെല്ലിയാമ്പതിയുടെയും പറമ്പിക്കുളത്തിൻെറയും ടൂറിസം വികസനങ്ങളിൽ വലിയ കുതിച്ചുചാട്ടവുമായിരിക്കും.
കനാലുകൾ വഴികാട്ടുന്ന മൺപാതകൾ
ആനമലൈ ചെക്ക്പോസ്റ്റിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിനെ യാത്രയാക്കി ഞങ്ങൾ മടങ്ങി. ഗൂഗിൾ മാപ്പ് ഓണാക്കി വാൽപ്പാറ ഡെസ്റ്റിനേഷൻ നൽകി. സേതുമടൈ ഗ്രാമത്തിൽനിന്ന് വലത്തോട്ട് തിരിഞ്ഞുപോകാൻ ഗൂഗിൾ ചേച്ചിയുടെ നിർദേശം. വീതികുറഞ്ഞ ഗ്രാമീണ പാതയിലേക്ക് വണ്ടി പ്രവേശിച്ചു. എവിടെയും തെങ്ങിൻ തോപ്പുകൾ മാത്രം. ഗ്രാമീണ ഭംഗി തുളുമ്പിനിൽക്കുന്ന നാടൻ വഴികൾ. വീടുകളും കടകളുമെല്ലാം വല്ലപ്പോഴും കണ്ടാലായി. കുറച്ചുദൂരം സഞ്ചരിച്ചപ്പോൾ ഏതാനും തൊഴിലാളികൾ കരിക്ക് പറിക്കുന്നത് കണ്ടു. വണ്ടി നിർത്തി തെങ്ങിൻതോപ്പിലേക്ക് നടന്നു. കൃത്യമായ അകലത്തിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകൾക്ക് നമ്മുടെ നാട്ടിലെ അത്രയൊന്നും ഉയരമില്ല. കേരളത്തിലേക്കടക്കം കയറ്റി അയക്കാനുള്ള കരിക്കുകൾ വളരെ ശ്രദ്ധയോടെ പറിക്കുകയാണ് തൊഴിലാളികൾ. ആദ്യം ഒരാൾ മുകളിൽ കയറി. എന്നിട്ട് താഴെ നിൽക്കുന്നവരുടെ സഹായത്തോടെ തേങ്ങാകുലകൾ കയറിൽ മെല്ലെ കെട്ടിയിറക്കുകയാണ് ചെയ്യുന്നത്. അവിടെവെച്ച് തന്നെ േലാറിയിൽ കയറ്റുന്നു.
കുറച്ചുനേരം തേങ്ങയിടുന്നതും കണ്ടുനിന്ന് വീണ്ടും മുന്നോട്ട് നീങ്ങി. കാഴ്ചകൾക്ക് കാര്യമായ മാറ്റമൊന്നുമില്ല. തെങ്ങും അതിനോടനുബന്ധിച്ചുള്ള വ്യവസായങ്ങളും മാത്രമാണ് എങ്ങും. കയർ ഫാക്ടറികളും ചകിരി സംസ്കരണ യൂനിറ്റുകളുമെല്ലാം ഫാമുകളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നു. കൂടാതെ ഫാമിനകത്ത് റിസോർട്ടുകളും സജീവമായിട്ടുണ്ട്. ടെൻറുകൾ, സ്വിമ്മിങ് പൂൾ, ക്യാമ്പ് ഫയർ, വില്ലേജ് ടൂർ തുടങ്ങി നിരവധി സൗകര്യങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും യന്ത്രവത്കൃത ജീവിതത്തിൽനിന്ന് മോചനമാഗ്രഹിക്കുന്നവരാണ് കൂടുതലായും അവധിദിവസങ്ങൾ ആഘോഷമാക്കാൻ ഇവിടെയെത്താറ്. തെങ്ങിൻതോപ്പിൽ ടെൻറടിച്ച് നിൽക്കണമെന്ന് ആഗ്രഹിച്ചെങ്കിലും വാൽപാറ എത്താനുള്ളതിനാൽ പിന്നെ ഒരു ദിവസം ആകാമെന്ന് വിചാരിച്ചു.
സമയം 12 മണിയാകാറായി. പുറത്ത് നല്ല ചൂടാണ്. ചെറുതായി വിശക്കാൻ തുടങ്ങിയിട്ടുണ്ട്. പാതയോരത്ത് കണ്ട ചായക്കടയിൽ കയറി. ഫാമുകളിലെ തൊഴിലാളികളെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന കടയാണത്. അവിടെവെച്ചാണ് മുനിയപ്പനെ പരിചയപ്പെടുന്നത്. വർഷങ്ങളായി അദ്ദേഹം തെങ്ങിൻതോപ്പുകളിൽ പണിയെടുക്കുന്നു. രാവന്തിയോളം പണിയെടുത്താലും പരാധീനതകൾ അവസാനിക്കുന്നില്ലെന്നാണ് സങ്കടം. തേങ്ങയുടെ വിലയിടിവും രോഗങ്ങളുമെല്ലാം പ്രതികൂലമായി ബാധിക്കുന്നത് തൊഴിലാളികളെ കൂടിയാണ്. മുനിയപ്പെൻറ ചുണ്ടിൽ പുകഞ്ഞെരിയുന്ന ബീഡി പോലെ അവരുടെ ജീവിതവും ഇൗ തെങ്ങിൻതോപ്പുകളിൽ വെണ്ണീറാവുന്നു.
വീണ്ടും മുന്നോട്ടുപോകുമ്പോൾ റോഡിലെ ടാറെല്ലാം മാഞ്ഞ് മൺപാതയായി. ഇതിനോടൊപ്പം ആളിയാർ ഡാമിൽനിന്നുള്ള വെള്ളം വരുന്ന കനാലുകളുമുണ്ട്. ഇൗ വെള്ളമാണ് തെങ്ങിൻേതാപ്പുകളുടെ ജീവനാഡി. കനാലുകൾക്ക് അരികിൽ തൊഴിലാളികളുടെ ചെറുകൂരകളുമുണ്ട്. അവരുടെയും ആശ്രയം ഈ കനാലുകൾ തന്നെ. കൂടാതെ വളർത്തുപശുക്കളും ആടുകളുമെല്ലാം ഇതിന് സമീപം വളർന്ന പുല്ല് തിന്ന് നടക്കുന്നതും കാണാം.
ആളിയാറെന്ന വിസ്മയം
ഏകദേശം നാല് കിലോമീറ്റർ മൺപാതയിലൂടെ സഞ്ചരിച്ചപ്പോഴേക്കും ആളിയാർ ഡാമിന് സമീപം പ്രധാന പാതയിലേക്ക് പ്രവേശിച്ചു. ചെക്ക്പോസ്റ്റിൽ പേരും വിവരങ്ങളുമെല്ലാം നൽകി ചുരം താണ്ടാൻ തുടങ്ങി. താഴെ അതിമനോഹരമായ ഡാമും വൃഷ്ടിപ്രദേശങ്ങളും. നാല് ഭാഗത്തും പച്ചപ്പിൻെറ മേലാപ്പണിഞ്ഞ മലനിരകൾ. കണ്ണാടി പോലത്തെ റോഡ്. ഇതിനിടയിൽ പാൽപോലെ ഒഴുകിവരുന്ന മങ്കി ഫാൾസിലെ തണുത്ത വെള്ളത്തിലൊരു കുളി. ഇതൊക്കെതന്നെയാണ് വാൽപാറ ചുരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. മുകളിലേക്ക് കയറുന്നതിനിടെ മലഞ്ചെരിവിൽ തീറ്റതേടിയിറങ്ങിയ വരയാടുകളെ കാണാനായി. അവറ്റകളുടെ ഫോേട്ടായെടുക്കാൻ വണ്ടിയിൽനിന്ന് ഇറങ്ങിയപ്പോഴേക്കും ഫോറസ്റ്റ് വാച്ചർ വന്ന് വിലക്കി.
അതിമനോഹരമായ കാഴ്ച ആസ്വദിക്കാൻ ചുരത്തിലെ വ്യൂപോയിൻറിൽ അൽപ്പനേരം വണ്ടി നിർത്തി. താഴെ ഞങ്ങൾ കടന്നുപോയ ഫാമുകളിലെ തെങ്ങുകൾ തലയുയർത്തി തന്നെ നിൽപ്പുണ്ട്. അവയുടെ ജീവൻ നിലർത്തുന്ന ഡാമിെൻറ കാഴ്ചയും അതിശയിപ്പിക്കുന്നു. സേതുമടൈയിലെ ചൂടെല്ലാം മാറി മലമുകളിൽ കുളിര് പെയ്യുകയാണ്. പക്ഷേ, ആളിയാറിൻെറ കാനനഭംഗി സമ്മാനിക്കുന്ന ചുരവും അതിലേറെ ഗംഭീരമായ തേയിലത്തോട്ടങ്ങളും പിന്നിട്ട് വാൽപാറ ലക്ഷ്യമാക്കി പോകുമ്പോഴും മനസ്സിലുണ്ടായിരുന്നത് ഒരിക്കലെങ്കിലും തൊങ്ങിൻ തോപ്പുകളിലെ റിസോർട്ടിൽ വന്ന് അന്തിയുറങ്ങണം എന്ന് തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.