Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
jaisalmer
cancel
Homechevron_rightTravelchevron_rightDestinationschevron_rightഇന്ത്യ - പാക്​...

ഇന്ത്യ - പാക്​ അതിർത്തിക്ക്​ അപ്പുറവുമിപ്പുറവുമായി ചിന്നിച്ചിതറിക്കിടക്കുന്ന​ ഹിംഗോറകളുടെ ഗ്രാമത്തിൽ

text_fields
bookmark_border


ജയ്​സൽമിറിലെ ഇന്ത്യ- പാക്​ അതിർത്തിയിലെ
അവസാന ഇന്ത്യൻ ഗ്രാമങ്ങളിലൊന്നാണ്​ ഹിംഗോ റ കീ ഡാനി.
കിലോമീറ്ററുകൾ അകലെ മറ്റൊരു രാജ്യമാണ്​. അതിർത്തിക്ക്​
അപ്പുറവുമിപ്പുറവുമായി ചിന്നിച്ചിതറിക്കിടക്കുന്ന​ ഹിംഗോറകളുടെ
ഗ്രാമത്തിലേക്ക്​ നടത്തിയ യാത്ര...

രു ഭാഗത്തും കണ്ണെത്താ ദൂരം മരുഭൂമിയാണ്​. തലങ്ങും വിലങ്ങും അതിവേഗത്തിൽ പോകുന്ന സൈനിക വാഹനങ്ങൾ. ഞങ്ങൾക്ക്​ എതിരെയോ പിറകിലോ മറ്റു വാഹനങ്ങളൊന്നും കണ്ടില്ല. അതിർത്തിയോടടുത്ത ഭാഗമായതിനാലാകണം ജനവാസം ഒട്ടുമില്ല. മരുയാത്രയിൽ സ്​ഥിരമായി കണ്ട ആട്ടിൻപറ്റമോ ഒട്ടകക്കൂട്ട​ങ്ങളോ കണ്ടില്ല. രാജസ്​ഥാനിലെ ഥാർ മരുഭൂമിയിലെ ഇന്ത്യ-പാക്​ അതിർത്തി പോയൻറ്​ ആയ താനോട്ടിൽനിന്ന്​ മറ്റൊരു അതിർത്തി പ്രദേശമായ ലോംഗേവാലയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ.

വെറും അതിർത്തി പ്രദേശങ്ങളല്ല, യുദ്ധമുഖങ്ങളാണ്​ ഇരു സ്​ഥലങ്ങളും. 1965ലെ ഇന്ത്യ-പാക്​ യുദ്ധം നടന്ന പ്രദേശങ്ങളിലൊന്നാണ്​​ താനോട്ട്​​ എങ്കിൽ 1971ലെ പ്രധാന യുദ്ധമേഖലയായിരുന്നു​ ലോംഗേവാല. ജയ്​സൽമിർ നഗരത്തിൽനിന്ന്​ 75 കിലോമീറ്റർ ദൂരമുണ്ട്​ താനോട്ടിലേക്ക്​.

താനോട്​ -ലോ​േങ്കവാല പാതയിൽ ബോർഡർ റോഡ്​സ്​ അസോസിയേഷ​​​​​​​െൻറ ബോർഡ്​

അതിർത്തിക്ക്​ സമാന്തരമായാണ്​ റോഡ്​. അതിസുരക്ഷ പ്രദേശമായതിനാൽ വാഹനങ്ങൾ നിർത്താൻ​ വിലക്കുണ്ട്​. മാത്രമല്ല, സദാസമയം സൈനിക വാഹനങ്ങളുടെ നിരീക്ഷണവും. കിലോമീറ്ററുകൾ പിന്നിട്ടപ്പോഴാണ്​ റോഡി​​​​​​​​െൻറ ഇടതുഭാഗത്ത്​, കുറച്ചു ദൂരെയായി ഒരു ചെറുഗ്രാമം കണ്ടത്. കൗതുകമായിരുന്നു ആ കാഴ്​ച. വൃത്താകൃതിയിലുള്ള മേൽക്കൂരയുള്ള ചെറു പുൽകൂടുകൾ. വണ്ടി നിർത്താൻ പറഞ്ഞു ഞങ്ങൾ.

'ഗാഡി രോക്​ നഹീ സക്​തേ ഇദർ...'
ഞങ്ങളുടെ ഡ്രൈവർ സമീർ ഭായ്​ ദേഷ്യത്തോടെ പറഞ്ഞു. ഇവിടെ നിർത്തിയില്ലെങ്കിൽ പിന്നെ എവിടെ നിർത്താനാണ്​ ഭായ്​​? ഞങ്ങൾ അരിശം കൊണ്ടു. ഞങ്ങളെ കടന്നുപോയ ഒാരോ സൈനിക വാഹനങ്ങളുടെയും ഡ്രൈവിങ്​ സീറ്റിലേക്ക്​ അയാൾ ആശങ്കയോടെ നോക്കുന്നുണ്ട്​. ഞങ്ങളുടെ വാശിക്ക്​ മുന്നിൽ ഒടുവിലയാൾ കുറച്ചകലെ ബ്രേക്ക്​ ചവിട്ടി.
'ഭായ്​, ജൽദീ വാപസ്​ ആഒാ..'
ആയിക്കോ​െട്ട എന്ന്​ ഞങ്ങളും.

ഥാറിലെ 'എസ്കിമോ'കൾ
ജയ്​സൽമീറിലെ ഇന്ത്യ- പാക്​ അതിർത്തിയിലെ അവസാന ഇന്ത്യൻ ഗ്രാമങ്ങളിലൊന്നാണിത്​. ഏതാനും കിലോമീറ്ററുകൾ അകലെ മറ്റൊരു രാജ്യമാണ്​. പച്ച നിറത്തിലുള്ള ബോർഡിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ഹിംഗോറ കീ ഡാനി എന്ന്​ എഴുതിയിട്ടുണ്ട്​. ഗ്രാമത്തി​​​​​​​​െൻറ പേരാണത്​. ബോർഡർ റോഡ്​സ്​ അസോസിയേഷ​​േൻറതാണ്​ ബോർഡ്​.

ജയ്​സൽമിറിലേക്കുള്ള യാത്രയിൽ ഇങ്ങനെ ​കുറേ 'ഡാനി' കൾ കണ്ടിരുന്നു. ഡാനി എന്നാൽ കുടിലുകളുടെ കൂട്ടം. മരുഭൂമിയിലെ ഒരു അധിവാസ ക്രമമാണത്​. നിശ്ചിത അതിർത്തിക്കകത്ത്​ പത്തോ ഇരുപതോ കുടിലുകളിലായി താമസിക്കുന്ന ഒരു സമുദായമാകും അവർ. മിക്ക ഡാനികളിലെയും ജനങ്ങളുടെ പ്രധാന തൊഴിൽ കന്നുകാലികളെ മേയ്​ക്കലാകും.

ചിലയിടത്തെല്ലാം കൽഭിത്തിയുള്ള വീടുകളുമുണ്ട്​. ജയ്​സൽമിറി​ൽമാത്രം കാണുന്ന സ്വർണനിറമുള്ള കല്ലുകൾക്കൊണ്ടുണ്ടാക്കിയതാണ്​ മിക്കവാറും വീടുകൾ. ജൈസാൽമീർ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ മരുഭൂമിയിലെ കൊച്ചുകുടിലുകൾ വരെ സ്വർണ നിറത്തിലാണ്​. ജയ്​സൽമിറിന്​ സ്വർണനഗരി (Golden city) എന്ന പേര്​ വരാൻ കാരണവുമതാണ്​. അതിൽനിന്നെല്ലാം വ്യത്യസ്​തമാണ്​ ഹിംഗോറകളുടെ വീട്​.

മരുഭൂമിയിലെ ​​ഗ്രാമം

റോഡരികിൽനിന്ന്​​ മണൽപരപ്പിലൂടെ കുറച്ച്​ നടക്കാനുണ്ട്​ കുടിൽക്കൂട്ടങ്ങളിലേക്ക്​. ഡ്രൈവർ സമീർ ഭായ്​ പിന്നെയും ഞങ്ങളെ തടയാൻ ​നോക്കി. ''അവർക്ക്​ ഹിന്ദിയോ ഉർദുവോ അറിയില്ല. അവർ പറയുന്നതൊന്നും നിങ്ങൾക്ക്​ മനസ്സിലാകില്ല, പിന്നെ എന്തിനാണ്​ അങ്ങോട്ട്​ പോകുന്നത്​? ''അയ​ാളോട്​ മറുപടി പറയാൻ നിൽക്കാതെ ഞങ്ങൾ ഇറങ്ങി നടന്നു. വെയിലും ചൂടും അതി​​​​​​​​െൻറ പാരമ്യത്തിലാണ്​. വെയിലി​​​​​​​​െൻറ മൂർച്ചയിൽ ചുട്ടുപഴുത്ത മണൽപരപ്പുകളിലൂടെയുള്ള നടത്തം വലിയ സാഹസമാണ്​.​ ഗ്രാമത്തിലേക്കുള്ള നടവഴിയിൽ ആദ്യം കണ്ടത്​, നിലത്തിരുന്ന്​ തുണിയലക്കുന്ന ഒരു സ്​ത്രീയെ ആണ്​. അരികെ ചെറു പാത്രത്തിൽ വെള്ളവുമുണ്ട്​.

സംശയത്തോടെയാണ്​ അവർ ഞങ്ങളെ നോക്കുന്നത്​. അങ്ങോട്ട്​ പൊയ്​ക്കൂടേയെന്ന്​ ചോദിച്ചു ഞങ്ങൾ. ആദ്യം ഒന്നും മിണ്ടാതിരുന്ന അവർ പൊയ്​ക്കോളാൻ കൈകൊണ്ട്​ ആംഗ്യം കാട്ടി. പിന്നെ കണ്ടത്​ ചതുരത്തിൽ കമ്പിവേലി കെട്ടിയ ഒരു കൂടാണ്​. നടുവിൽ പുല്ല്​ കൂട്ടിയിട്ടിരിക്കുന്നു. ആടുകൾക്കുള്ളതാണത്​. പച്ചപ്പുള്ള ഏതോ ഭാഗത്തുനിന്ന്​ കൊണ്ട്​ വരുന്ന പുല്ലുകൾ ഇൗ കമ്പിവേലിക്കൂട്ടിൽ കൂട്ടിയിട്ടിട്ടുണ്ട്​. പകൽ നേരത്ത്​ മേച്ചിൽ കഴിഞ്ഞ്​ വരുന്ന ആട്ടിൻപറ്റം പിന്നെ ഇവിടെയാണ്​ കഴിയുക. മേയാൻ പോകാത്ത ഒന്നോ രണ്ടോ ആടുകളും കുറച്ച്​ പശുക്കളും അവിടവിടെയായി ബാക്കിയുണ്ട്​.

ആടുകൾക്കുള്ള പുല്ല്​ ശേഖരിച്ച്​ വെക്കുന്നയിടം

തൊട്ടടുത്തുതന്നെ ഒരു കിണറുണ്ട്​. മുകൾ ഭാഗം മൂടിയതാണ്​. വെള്ളം മുക്കിയെടുക്കാൻ പാകത്തിൽ ചതുരാകൃതിയിൽ ഒരു വിടവ്​ മാത്രമാണുള്ളത്​. കിണർ തന്നെയാണോ അതോ വെള്ളം സംഭരിക്കുന്ന സ്​ഥലമാണോ എന്ന്​ വ്യക്​തതയില്ല. ചെറിയ കയറ്റം പോലുള്ള സ്​ഥലം കടന്ന്​ വേണം ഗ്രാമത്തിലെത്താൻ. പതിന​ഞ്ചോളം കുടിലുകളുണ്ട്​ ഇവിടെ. എല്ലാം ഒരേ പോലുള്ളവ. മുകൾ ഭാഗം പുല്ല്​ മേഞ്ഞത്​. ചുവരുകൾക്ക്​ മരു മണലി​​​​​​​​െൻറ ​നിറം. കല്ലിൽ പടുത്ത്​, മണ്ണ്​ തേച്ച്​ പിടിപ്പിച്ചതാണ്​. ഒാരോ കുടിലും അതിർത്തി കെട്ടി തിരിച്ചിരിക്കുന്നു.

സാമാന്യം വിശാലമായ മുറ്റമുണ്ട്​ ഒരോ കുടിലുകൾക്ക്​ മുന്നിലും. മുറ്റം മണ്ണ്​ കൊണ്ട്​ തേച്ചിട്ടുണ്ട്​. ചാണകം മെഴുകിയ പഴയ മലയാളി വീട്ടുമുറ്റങ്ങൾ പോലെ തന്നെ. പാചകപ്പുരകൾ പുറത്താണ്​. ഉറങ്ങാൻ മാത്രമാണ്​ ഇൗ കുടിലുകൾ. വിശ്രമിക്കാൻ ചെറു ചായ്​പ്​ പോലുള്ള ഇടങ്ങൾ വേറെയും. ഇവിടെതന്നെ ചില 'ആഡംബര' വീടുകൾ കണ്ടു. പുറം ഭാഗം സിമൻറ്​ കൊണ്ട്​ തേച്ചിട്ടുണ്ട്​. പ​​ക്ഷേ, മേൽക്കൂരയില്ല. ജയ്​സൽമിർ നഗരം മുതൽ ഇങ്ങോട്ടുള്ള യാത്രയിൽ കണ്ട മിക്കവാറും വീടുകൾ ഇങ്ങനെയാണ്​. മഴ ഒരു ഭീഷണി അല്ലാത്തതിനാലാകാം വീടുകൾക്ക്​ മേൽക്കൂര നിർമിക്കാത്തത്​. ചില സ്​ഥലത്ത്​ മേൽക്കൂരക്ക്​ പകരം തുണി​ വിരിച്ചിരിക്കുന്നു. ചില കുടിലുകൾ പൂട്ടിയിട്ടിരിക്കുകയാണ്​.

കിണറ്റിൽനിന്ന്​ വെള്ളം ശേഖരിക്കുന്ന ഹിംഗോറ വനിത

എല്ലാ മരുഭൂമിക​ളെയും പോലെ പകൽ ഭീകര ചൂടും രാത്രി ശക്​തമായ തണുപ്പും ആണ്​ ഥാറിലും. മരുഭൂമിയിലെ പ്രതികൂല കാലാവസ്​ഥയെ പ്രതിരോധിക്കുക കൂടി ചെയ്യുന്നു ഇൗ പുൽവീടുകൾ. അവക്കുള്ളിൽ പകൽ നേരത്ത്​ നല്ല തണുപ്പും രാത്രി ചൂടും ആണ്​ അനുഭവപ്പെടുകയത്രെ. ​​​

ധ്രുവ പ്രദേശങ്ങളിൽ താമസിക്കുന്ന എസ്കിമോ വർഗക്കാർ മഞ്ഞുകട്ടകളും കല്ലും ഉപയോഗിച്ചു നിർമിക്കുന്ന ഇഗ്ലൂ(Igloo)കളുടെ മരുഭൂമി പതിപ്പായി തോന്നി ഇൗ പുൽക്കൂടുകൾ. ഇൗ വിവരങ്ങളൊക്കെ പറഞ്ഞുതന്നത്​ ഞങ്ങളുടെ ഡ്രൈവർ സമീർ തന്നെയാണ്​. അദ്ദേഹത്തി​​​​​​​​െൻറ വീട്​ ഇവിടെനിന്ന്​ നാൽപത്​ കിലോമീറ്റർ അകലെ സാമിലാണ്​. സാം മണൽപരപ്പുകൾ (sam dunes) ജയ്​സൽമിറിലെ മറ്റൊരു മനോഹരകാഴ്​ചയാണ്​.

ഹിംഗോറകളുടെ കുടിലി​​​​​​​െൻറ മുറ്റം

തുരുതുരാ ഫോ​േട്ടായെടുക്കുകയായിരുന്നു ഞങ്ങൾ. പെ​െട്ടന്നാണ്​ ഒരു സ്​ത്രീ കുടിലി​​​​​​​​െൻറ ഉള്ളിൽനിന്ന്​ ഇറങ്ങി വന്ന്​ എന്തൊ​ക്കെയോ പറഞ്ഞത്​. അവരുടെ ഫോ​േട്ടാ എടുക്കരുത്​ എന്നാണ്​ അപ്പറഞ്ഞതിനർഥം എന്ന്​ ഞങ്ങൾ മനസ്സിലാക്കി. കുടിലുകൾക്ക്​ പുറത്ത്​ ശുദ്ധജലം സംഭരിച്ച്​ വെക്കുന്ന ചെറിയ കിണറുകൾ ഉണ്ട്​. പ്രത്യേക ആകൃതിയാണ്​ അവക്ക്​. അവിടെനിന്ന്​ ബക്കറ്റിൽ വെള്ളം ശേഖരിക്കുന്നുണ്ട്​ രണ്ട്​ വൃദ്ധ സ്​ത്രീകൾ.

അവരോട്​ സംസാരിക്കാനായി ഞങ്ങളുടെ ശ്രമം. ഒട്ടും പരിചയമില്ലാത്ത ഏതോ ഭാഷ. ഞങ്ങളുടെ ഡ്രൈവർ പറഞ്ഞതുപോലെ ഇത്​ ഹിന്ദിയോ ഉർദുവോ അല്ല. പിന്നീടുള്ള അന്വേഷണത്തിലാണ്​ സിന്ധിയും കച്ചിയും ചേർന്ന മിശ്രഭാഷയാണ്​ അതെന്ന്​ മനസ്സിലായത്​. ഹിന്ദിയിൽ ചോദിച്ച ചിലതെല്ലാം അവർക്ക്​ മനസ്സിലാകുന്നുണ്ട്​. മറുപടി പ​ക്ഷേ, അവരുടെ ഭാഷയിൽ. പേര്​ മാത്രമാണ്​ അതിൽനിന്ന്​ ഞങ്ങൾക്ക്​ മനസ്സിലായത്​^ ജന്നത്ത്​, ഖദീമ. വസ്​ത്രധാരണവും വ്യത്യസ്​തം തന്നെ. ഒരു സ്​ത്രീയുടെ ഇരു ​കൈയിലും വലിയ ചുറ്റുണ്ട്​. വെള്ളികൊണ്ടുള്ളതാണെന്ന്​ തോന്നുന്നു.

ഗ്രാമത്തിലെ കിണറുകൾ

മരുഭൂമിയാണേലും ചെറിയ മരങ്ങൾ അവിടവിടെയായുണ്ട്​. ഒരു ചെറു മരത്തണലിൽ രണ്ട്​ മൂന്ന്​ കുട്ടികൾ കളിക്കുന്നതു കണ്ടു. രണ്ടു മൂന്ന്​ ആട്ടിൻകുട്ടികളുമുണ്ട്​ അവർക്കൊപ്പം. ഒരുത്തിയുടെ പേരും പറഞ്ഞു തന്നു^സുമ്​രി. നിങ്ങൾ സ്​കൂളിൽ പോകുന്നില്ലേ എന്ന്​ ചോദിച്ചെങ്കിലും അവർക്ക്​ മനസ്സിലായില്ല. മനസ്സിലായാലും അവർക്ക്​ അതിന്​ ഉത്തരമുണ്ടാവില്ല. വിജനമായ ഇൗ മരുപ്പറമ്പിൽ എന്ത്​ അക്ഷരമാണ്​ അവർ പഠിക്കുക?
ഗുജറാത്തിലെ കച്ചാണ്​ ഹിംഗോറ ഗോത്ര സമുദായത്തി​​​​​​​​െൻറ ഉത്ഭവ കേന്ദ്രം. കച്ചി ആണ്​ അവരുടെ മാതൃഭാഷ. കച്ച്​, പാകിസ്​താനിലെ സിന്ധ്​ പ്രവിശ്യ, രാജസ്​ഥാൻ മരുഭൂമിയിലെ വിവിധ സ്​ഥലങ്ങൾ എന്നിവിടങ്ങളിലാണ്​ ഹിഗോറ എന്ന ഗോത്രസമുദായം ഇപ്പോൾ ജീവിക്കുന്നത്​. നൂറ്റാണ്ടുകൾക്ക്​ മുമ്പ്​ നടന്ന കുടിയേറ്റമാണ്​ അവരുടേത്​. ഹിംഗോറകളിൽതന്നെ വിവിധ ഉപ ഗോത്രങ്ങളുമുണ്ട്​. മുസ്​ലിംകളാണ്​ ഹിംഗോറകൾ. സുന്നി ആചാരങ്ങളാണ്​ അവർ പിന്തുടരുന്നത്​. ഗോത്രങ്ങൾക്കുള്ളിൽ മാത്രമാണ്​ ഇവരുടെ വിവാഹബന്ധങ്ങൾ.

ഒരു കാൽനട ദൂരമകലെ...
രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള, വലുപ്പത്തിൽ ലോകത്തിൽ 18ാം സ്​ഥാനത്തുള്ള മരുഭൂമിയാണ്​ ഇന്ത്യയിലും പാകിസ്​താനിലുമായി പാരാവാരം പോലെ കിടക്കുന്ന ഥാർ മരുഭൂമി. ഇന്ത്യക്കും പാകിസ്​താനുമിടയിലെ വലിയ അതിർത്തികളിൽ ഒന്ന്​. ഥാർ മരുഭൂമിയുടെ 60 ശതമാനവും രാജസ്ഥാനിലാണ്‌. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും ഗുജറാത്തി​​​​​​​​െൻറ വടക്കുഭാ‍ഗത്തേക്കും പാകിസ്താനിലെ കിഴക്കൻ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കൻ പഞ്ചാബ് പ്രവിശ്യയിലേക്കും വ്യാപിച്ചു കിടക്കുന്നു.

അതിർത്തി പ്രദേശമായതിനാൽ സൈനിക റഡാറുക​ളുടെ മുഴുസമയ നിരീക്ഷണത്തിലാണ്​ ഹിംഗോറകളുടെ ജീവിതം. റോഡി​​​​​​​​െൻറ മറുവശത്ത്​ മൂന്നോ നാലോ കിലോമീറ്റർ അകലമേ കാണൂ അതിർത്തിയിലേക്ക്​. ആടുകളെ മേച്ചാണ്​ അവരിൽ മിക്കവരും ഉപജീവനം നയിക്കുന്നത്​. മരുഭൂമിയിലെ ഒറ്റപ്പച്ചകൾ തേടി, ആടുകൾക്ക്​ പിന്നാലെ സന്ധ്യയോളം അവർ നടക്കും. ഇടക്ക്​ കാണുന്ന ചെറുമരങ്ങളുടെ ചോട്ടിൽ വിശ്രമിക്കും. അപൂർവമായി കാണുന്ന ജലത്തുരുത്തുകളിൽ ആശ്വാസം കണ്ടെത്തും. ആട്ടിൻപറ്റവുമൊത്തുള്ള യാത്രയിൽ അതിർത്തിപ്രദേശത്ത്​ എത്തുന്നതൊന്നും ഇവർ അറിയാറില്ല. ഇൗ ഘട്ടങ്ങളിൽ സൈന്യം തിരിച്ചയക്കും -സമീർഭായ്​ പറഞ്ഞു.

ഹിംഗോറകളുടെ കുടിൽ

വിഭജനത്തി​​​​​​​​െൻറ മുറിവുകൾ പേറുന്ന ജനവിഭാഗം കൂടിയാണ്​ ഹിംഗോറകൾ. അതിർത്തിക്കപ്പുറം പാകിസ്​താനിലെ സിന്ധ്​ പ്രവിശ്യയാണ്​. ഗോട്​കി, സുഗർ ജില്ലകളും. രാജ്യങ്ങൾ രണ്ടാണെങ്കിലും ഭൂപ്രകൃതി ഒന്നു തന്നെ. ഇരു രാജ്യ​ത്തെയും അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന ഹിംഗോറകളുടെ സംസ്​കാരവും ഭാഷയും ആചാരങ്ങളും ഉപജീവന മാർഗങ്ങളുമെല്ലാം ഒന്നു​തന്നെ. കച്ച്​ കഴിഞ്ഞാൽ ഇൗ ഗോത്രവിഭാഗം കൂടുതലുള്ളത്​ സിന്ധിലാണ്​.

ഇന്ത്യ അതിർത്തിയോട്​ ചേർന്നാണ്​ പാകിസ്​താനിലും ഹിംഗോറകളുടെ വാസം. ഉറ്റവരും ഉടയവരുമായ അനേകം മനുഷ്യർ ഒരതിർത്തിക്ക്​ അപ്പുറവുമിപ്പുറവുമായി ചിന്നിച്ചിതറിക്കഴിയുന്നു. അവർ തമ്മിലെ അകലം ഒരു കാൽനട ദൂരം മാത്രമാണ്​. പക്ഷേ, ഒരു നൂറ്റാണ്ട്​ സഞ്ചരിച്ചാലും തമ്മിൽ കാണാൻ കഴിയാത്ത അത്രമേൽ അകലം ഇന്നവർക്കിടയിലുണ്ട്​. അവരുടെ രാക്കിനാവുകളെ​േപ്പാലും നിരന്തരം തടഞ്ഞുനിർത്തുന്നുണ്ടാകാം, അതിർത്തിയിലെ കൂറ്റൻ കമ്പിവേലികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueJAISALMERrajasthan travelogueTanot
Next Story