ഉരുൾപൊട്ടിച്ചിതറിയ പാതകൾ കടന്ന് ലാച്ചൂങിലേക്ക്
text_fieldsആദ്യ ഭാഗത്ത് സൂചിപ്പിച്ച പോലെ തലസ്ഥാനമായ ഗാങ്ടോകിൽനിന്നായിരുന്നു സിക്കിമിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ തുടക്കം. പല കാരണങ്ങളുണ്ട് അതിന്. ചൈനയോട് അതിരിടുന്ന സംസ്ഥാനമായതിനാൽ സിക ്കിമിലെ പല പ്രദേശങ്ങളിലേക്കും പ്രവേശനത്തിന് നിയന്ത്രണമുണ്ട്. പൊലീസിെൻറ പ്രത്യേക പെർമിറ്റ് ഉണ്ടെങ ്കിൽ മാത്രമേ നോർത്ത് സിക്കിം, നാഥുല അടക്കമുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനാകൂ. ഇത് ലഭിക്കുക ഗാങ്ടേ ാക്കിൽനിന്നാണ്. ഇവിടെയുള്ള ഹോട്ടലുകളോ ട്രാവൽ ഒാപറേറ്റർമാരോ അനുമതി സംഘടിപ്പിച്ചുതരും.
രണ്ട് പാസ്പോർട ്ട് സൈസ് ഫോേട്ടായും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും നൽകിയാൽ മതി. യാത്ര പുറപ്പെടുന്നതിെൻറ തലേദിവ സം ഇവ നൽകിയാൽ രാവിലെ പുറപ്പെടാനാവുമ്പേഴേക്കും പെർമിറ്റ് ലഭിക്കും. യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ അറിയാനും നല്ലത് ഗാങ്ടോക്കിൽ നിൽക്കുന്നതാണ്. സിക്കിം സർക്കാറിെൻറ കീഴിലുള്ള ടൂ റിസ്റ്റ് ഇൻഫർമേഷൻ സെൻറർ ഗാങ്ടോക്ക് എം.ജി. മാർഗിലുണ്ട്. ഒാരോ പ്രദേശങ്ങളിലേക്കുമുള്ള അതത് സമയത്ത ് സഞ്ചാരസാധ്യതകൾ, യാത്ര ചിലവ്, സ്ഥലങ്ങളെ കുറിച്ച ചെറുവിവരണങ്ങൾ എന്നിവ അടങ്ങിയ ലഘുലേഖ, മാപ്പ് തുടങ്ങിയ സേവന ങ്ങളെല്ലാം സൗജന്യമായി ഇവിടെ നിന്ന് ലഭിക്കും.
സാധാരണ ടൂറിസ്റ് റ് കേന്ദ്രങ്ങളിലേക്ക് പോകുന്ന അത്ര എളുപ്പമല്ല സിക്കിമിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര. മാപ്പ് നോക ്കിയാലറിയാം, ഇന്ത്യയുടെ ഒരു മൂലയിൽ ഭൂട്ടാനും നോപ്പാളിനും ചൈന(തിബത്ത്)ക്കും ഇടയിൽ, ഹിമാലയ പർവതങ്ങൾക്കിടയിൽ ച െങ്കുത്തായി കിടക്കുന്ന ഒരു സംസ്ഥാനമാണ് സിക്കിം. ഭൂപ്രകൃതിയുടെ ഇൗ പ്രത്യേകത കൊണ്ട് തന്നെ ഉരുൾപൊട്ടലുകളു ം മണ്ണിടിച്ചിലുകളും ഇവിടെ നിത്യസംഭവമാണ്. ടൂറിസ്റ്റുകൾ അപകടത്തിൽ പെടുന്നതും വഴിയിൽ കുടങ്ങുന്നതും തികച്ചും സാധാരണം. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയാണ് പ്രധാന പ്രശ്നം. ഞങ്ങളുടെ യാത്ര സിക്കിമിലെ അതിശൈത്യ സീസണിലാണ്. സഞ് ചാരികൾ താരതമ്യേന കുറവ്. പല റോഡുകളും െഎസ് മൂടിയതിനാൽ അടച്ചിട്ടിരിക്കുന്നു. ഇതൊക്കെ മുൻകൂട്ടി അറിഞ്ഞ്, അത ിന് തക്ക രീതിയിൽ വേണം യാത്ര ആസൂത്രണം ചെയ്യാൻ. അതിനൊക്കെ നല്ലത് ഗാങ്ടോക് പുറപ്പെടൽ കേന്ദ്രമാക്കുന്നതാണ് .
കാഴ്ചകളുടെ വടക്കൻ സിക്കിമിലേക്ക്
കൊച്ചിയിൽനിന്ന് കെൽക്കത്ത വരെ വിമാനത്തിലും കൊൽക്കത്തയിൽനിന്ന് ന്യൂ ജയ്പാൽഗുരി വരെ ട്രെയിനിലും അവിടെന ിന്ന് ഗാങ്ടോക്ക് വരെ ടാക്സിയിലുമാണ് എത്തിയത്. ഗാങ്ടോക്കിൽ എത്തി പിറ്റേന്നാൾ, അഥവാ യാത്രയുടെ മൂന്നാ ം നാൾ ആണ് നോർത്ത് സിക്കിമിലെ ലാച്ചൂങിലേക്ക് യാത്ര നിശ്ചയിച്ചത്. ലാച്ചൂങ് ഗ്രാമക്കാഴ്ചകൾക്ക് പുറമ െ കടാവോ പർവത നിരകൾ, യുംതാങ് വാലി, ലാച്ചെൻ, സീറോ പോയിൻറ് എന്നിവയാണ് മറ്റു യാത്ര ലക്ഷ്യങ്ങൾ. സിക്കിമിലെ ഒരു ജില്ലയാണ് നോർത്ത് സിക്കിം. സൗത്ത് സിക്കിം, ഇൗസ്റ്റ് സിക്കിം, വെസ്റ്റ് സിക്കിം എന്നിവയാണ് സിക്കിമിലെ മറ്റു മൂന്ന് ജില്ലകൾ. ചൈനയോട് ചേർന്ന് കിടക്കുന്ന, കാഴ്ച വൈവിധ്യങ്ങളാൽ സമ്പന്നമായ ഇൗ പ്രദേശത്തേക്ക് ഗാങ്ടോക്കിൽനിന്ന് 115 കിലോമീറ്റർ ദൂരമുണ്ട്. ഏതാണ്ട് ആറ് മണിക്കൂർ യാത്ര.
വൈകുന്നേരം നാല് മണിയോടെ ഗാങ്ടോക്കിൽ എത്തിയതിനാൽ വിവിധ ട്രാവൽ ഒാപറേറ്റർമാരെ കാണാനും മെച്ചപ്പെട്ട പാക്കേജ് തിരഞ്ഞെടുക്കാനും സമയം ലഭിച്ചു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര, ഭക്ഷണം, താമസം എന്നിവക്ക് ഞങ്ങൾ ഏഴ് പേർക്കായി 12,000 രൂപയുടെ ഒരു പാക്കേജ് ഉറപ്പിച്ചു. പെർമിറ്റിനായുള്ള രേഖകളും ട്രാവൽ ഒാപറേറ്റർക്ക് നൽകി. രാവിലെ ഒമ്പത് മണിക്ക് തയാറായി നിൽക്കാൻ അദ്ദേഹം പറഞ്ഞു. എം.ജി മാർഗിലാണ് ഞങ്ങൾ താമസിച്ചത്. ഇവിടെനിന്ന് പ്രൈവറ്റ് ടാക്സിയിൽ രണ്ട് കിലോമീറ്റർ പോകണം ടാക്സി സ്റ്റാൻഡിലേക്ക്. അവിടെയാണ് വാഹനം തയാറായി നിൽക്കുന്നത്. കൃത്യസമയത്ത് തന്നെ ഞങ്ങൾ സ്റ്റാൻഡിലെത്തി. ബൊലേറോ ആണ് വാഹനം. ഡ്രൈവർ സുഭാഷ് അവിടെയുണ്ടായിരുന്നു. വാഹനത്തിൽ കയറിയപ്പോഴാണ് ഒരു സ്ത്രീ കുറേ സാധനങ്ങളുമായി വന്നത്. അരിയും പച്ചക്കറികളും മറ്റുമായി കുറേ ചാക്കുകളുണ്ട്. ഡ്രൈവറും ആ സ്ത്രീയും ചേർന്ന് അവയെല്ലാം വാഹനത്തിന് മുകളിലേക്ക് കയറ്റി. ഞങ്ങളും അവരെ സഹായിച്ചു.
ഗാങ്ടോക് നഗരം കടന്ന് വിജനമായ പാതകളിലേക്ക് വാഹനം പ്രവേശിച്ചു. ചുരം കണക്കെയുള്ള റോഡ്. ഭൂപ്രകൃതി ഏറക്കെുറെ നമ്മുടെ നാട്ടിലെ ഹിൽസ്റ്റേഷനുകളിലേത് പോലെ തന്നെ. ശരാശരി നിലവാരമുള്ള റോഡും. പോകുന്ന വഴിയിൽ സാമാന്യം ഭേദപ്പെട്ട ഒരു വെള്ളച്ചാട്ടമുണ്ട്. ഭക്താങ് വാട്ടർഫാൾസ്. സഞ്ചാരികൾ എല്ലാം അവിടെ നിർത്തി ഫോേട്ടാ എടുക്കുകയും വെള്ളച്ചാട്ടം ആസ്വദിക്കുകയും ചെയ്യുന്നു. നമുക്കെന്ത് വെള്ളച്ചാട്ടം എന്ന ഭാവത്തിൽ ഞങ്ങൾ അങ്ങോെട്ടാന്നും പോകാതെ അവിടെയുള്ള ഒരു പെട്ടിപ്പീടികയിൽ കയറി ചായക്ക് പറഞ്ഞു. ചെറിയൊരു രുചിമാറ്റം ഇവിടെത്തെ ചായക്കുണ്ട്. ഗാങ്ടോകിലും പരിസര പ്രദേശങ്ങളിലും ധാരാളം തേയിലത്തോട്ടങ്ങളുണ്ട്. അവിടെ നിന്നുള്ള തേയിലയാണ് ചായ കാച്ചാൻ ഉപയോഗിക്കുന്നതെന്ന് കട നടത്തുന്ന വൃദ്ധ സ്ത്രീ പറഞ്ഞു. ചായക്കൊപ്പം കഴിക്കാൻ മോമേസും പുഴുങ്ങിയ മുട്ടയും മറ്റും. പുഴുങ്ങിയ മുട്ട നടു മുറിച്ച് മുകളിൽ അൽപം ഉപ്പും ഉള്ളിയും ചേർത്താണ് അവർ തന്നത്. അൽപ നേരം വിശ്രമിച്ച് യാത്ര തുടർന്നു.
കാഞ്ചൻജംഗയും ടീസ്റ്റയും
ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗയുടെ ചില ഭാഗങ്ങൾ ഇൗ വഴിയിൽ കാണാം. കാഞ്ചൻജംഗ ശരിക്കും ആസ്വദിക്കണമെങ്കിൽ പക്ഷേ, ഡാർജിലിങിലോ നേപ്പാളിലോ പോകണം. ഉദയ സമയത്ത് സൂര്യവെട്ടത്തിൽ കാഞ്ചൻജംഗയുടെ മേൽഭാഗം സ്വർണനിറമണിയുന്ന ആ കാഴ്ച അതി മനോഹരമാണ്. കാഞ്ചൻജംഗ കഴിഞ്ഞാൽ ടീസ്റ്റ് നദി വരികയായി. ന്യൂ ജയ്പാൽഗുരിയിൽനിന്ന് ഗാങ്ടോക്കിലേക്കുള്ള യാത്രയെ മനോഹരമാക്കിയ അത ടീസ്റ്റ. പക്ഷേ, പുഴക്ക് ഇവിടെ മറ്റൊരു ഭാവമാണ്. ടീസ്റ്റ കൂടുതൽ വിശുദ്ധയായതായി തോന്നുന്നു. ജനവാസം കുറഞ്ഞ മേഖലകൾ ആയതുകൊണ്ട് തന്നെ മനുഷ്യ ഇടപെടലുകൾ ടീസ്റ്റയെ മുറിപ്പെടുത്തിയിട്ടില്ല. ഇവിടെയും പക്ഷേ, പുഴക്ക് പച്ച നിറമാണ്. ഭൂമിയുടെ സവിശേഷതകൊണ്ടാണ് ടീസ്റ്റ് ഇങ്ങനെ പച്ചയായിരിക്കുന്നത്.
ഡിക്ച്ചു, മാംഗൻ തുടങ്ങിയ ചെറു പട്ടണങ്ങൾ യാത്രയിൽ കടന്നുവന്നു. വടക്കൻ സിക്കിമിെൻറ ആസ്ഥാന നഗരമാണ് മാംഗൻ. ഇടക്ക് ഒരു നെടുനീളൻ തുരങ്കപ്പാതയും കടന്നുവന്നു. പോകുന്ന വഴികളിലൊന്നും ജനങ്ങളെ അധികം കാണാനില്ല. കാണുന്നതൊക്കെയും പക്ഷേ, അധ്വാനിക്കുന്ന മനുഷ്യരെയാണ്. സിക്കിമിലെ ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം അധ്വാന ശീലരാണ്. കൃഷി മുതൽ റോഡ് പണിയിൽ വരെ ഏർപ്പെടുന്ന അന്നാട്ടുകാരെ വഴികളിൽ ഞങ്ങൾ കണ്ടു. ആണുങ്ങളെക്കാൾ പെണ്ണുങ്ങളാണ് അധ്വാനിക്കുന്നത്. വഴിയോരക്കടകളെല്ലാം നടത്തുന്നത് പെണ്ണുങ്ങൾ തന്നെ. പാതയിൽ പല ഭാഗത്തും താൽകാലിക റോഡുകളാണുള്ളത്. അതിഭീകരമായ ഉരുൾപൊട്ടലുകളിൽ ഇൗ പാതയിൽ പലയിടത്തും റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. ചിലയിടത്തെല്ലാം സ്ഥിരം റോഡുകളുടെ പണി നടക്കുന്നുമുണ്ട്. ഉരുൾപൊട്ടലുകളിൽ പക്ഷേ, ആളപായം താരതമ്യേന കുറവാണത്രെ. ജനവാസം കുറവായതാണ് കാരണം. സൈന്യമാണ് എല്ലായിടത്തും താൽകാലിക ഗതാഗത സംവിധാനങ്ങൾ ഒരുക്കിയതെന്ന് സുഭാഷ് പറഞ്ഞറിഞ്ഞു. ഗാങ്ടോക്കിൽനിന്ന് 60 കിലോമീറ്റർ പിന്നിട്ട് മാനുൽ എന്ന ഗ്രാമത്തിലാണ് അയാളുടെ വീട്. അവിടെയെത്തിയപ്പോൾ സുഭാഷ് വണ്ടി നിർത്തി. റോഡരികിൽനിന്ന് അൽപം ഉയരത്തിൽ പത്ത് പതിനഞ്ച് വീടുകളുണ്ട്. മുകളിൽ ഷീറ്റിട്ട ചെറുകൂരകൾ. അതിലൊന്നിലേക്ക് സുഭാഷ് കയറിപ്പോയി.
നേരത്തെ ഗാങ്ടോക്കിൽനിന്ന് വാഹനത്തിന് മുകളിൽ കയറ്റിയ സാധനങ്ങൾ ഇവിടേക്കുള്ളതാണ്. ഡ്രൈവറും അവിടെയുള്ളവരും ചേർന്ന് അവയെല്ലാം ഇറക്കിവെച്ചു. ഗ്രാമത്തിലേക്ക് മൊത്തമായുള്ള സാധനങ്ങളാണ്. അവ സൂക്ഷിക്കാൻ ഒരു സ്റ്റോറേജ് ഉണ്ട് ഇവിടെ. അതിനൊരു സൂക്ഷിപ്പുകാരനും. ഒാരോ വീട്ടുകാരും ആവശ്യമുള്ള സാധനങ്ങൾ ഇവിടെ വന്ന് കൈപറ്റും. അതാണ് ഗ്രാമത്തിലെ രീതി. ഇവിടെ അടുത്ത് ഒരു പ്രൈമറി സ്കൂളുണ്ട്. സ്കൂൾ വിട്ട് വരുന്ന ഒരു കുട്ടിക്കൂട്ടം രസകരമായ കാഴ്ചയായിരുന്നു. സിക്കിമുമാർ പൊതുവെ സുന്ദരന്മാരും സുന്ദരികളുമാണ്. റോഡ് പണി എടുക്കുന്നവരാണേലും കൃഷി ചെയ്യുന്നവരാണേലും രൂപവും വേഷവും കണ്ടാൽ വലിയ സമ്പന്നരാണെന്നേ തോന്നൂ. കുഞ്ഞുങ്ങളുടെ കാര്യം പിന്നെ പറയേണ്ടല്ലോ? വരുന്നവഴിയിൽ ഇടക്കിടെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഭക്ഷണത്തിനായി ഒരു ചെറു ഹോട്ടലിെൻറ മുന്നിൽ വണ്ടി നിർത്തി.
പാതകളെ വർണാഭമാക്കുന്ന ബുദ്ധ തോരണങ്ങൾ
പശ്ചിമബംഗാൾ വിട്ട് സിക്കിം എത്തിയതു മുതൽ ഇങ്ങോളമുള്ള വഴികളിലുടനീളം കണ്ട പൊതുവായ കാര്യം ബുദ്ധ പതാകകളായിരുന്നു. ശരിക്കും പറഞ്ഞാൽ ഇൗ പാതകളെ മനോഹരമാക്കുന്നതിൽ അവക്ക് വലിയ പങ്കുണ്ട്. എവിടെ ഒരു പാലം കണ്ടാലും അത് ബുദ്ധ തോരണങ്ങളാൽ നിറഞ്ഞിരിക്കും. ഇവിടെ മാത്രമല്ല, ബുദ്ധ സാന്നിധ്യമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം ഇങ്ങനെയാണ്. ബുദ്ധ വിശ്വാസ പ്രകാരം പരിപാവനമാണ് ഇൗ ബഹുവർണ പതാക. ചുവപ്പ്, നീല, മഞ്ഞ, വെള്ള, പച്ച നിറങ്ങളാണ് അതിലുള്ളത്.
ഒാരോ നിറത്തിനും ഒരോ അർഥമാണ്. വെള്ള കാറ്റിനെയും ചുവപ്പ് തീയെയും പച്ച ജലത്തെയും മഞ്ഞ ഭൂമിയെയും നീല കാറ്റിനെയും പ്രതിനിധീകരിക്കുന്നു. ചില പതാകകളിൽ ബുദ്ധ പ്രാർഥനകൾ നിറഞ്ഞിരിക്കും. മറ്റു ചിലതിൽ ബുദ്ധ മന്ത്രമായ 'ഒാം മാണി പത്മേ ഹും' മാത്രമായിരിക്കും. പല തരം വിശ്വാസങ്ങളുണ്ട് പതാകയെ പറ്റി. നിലത്തിടാൻ പാടില്ല എന്നതാണ് അതിൽ പ്രധാനം. കാറ്റിൽ പാറുന്ന തരത്തിൽ മാത്രമേ കെട്ടാവൂ എന്നത് മറ്റൊന്ന്. കാറ്റിൽ പറക്കുന്ന അവ ചുറ്റിലും വലിയ ഉൗർജം പ്രസരിപ്പിക്കുമത്രെ. ഒരു സുഹൃത്ത് നിങ്ങൾക്കിത് സമ്മാനമായി നൽകിയാൽ ഭാഗ്യം നിങ്ങളിലേക്ക് കടന്നുവരുമെന്നതാണ് മറ്റൊന്ന്.
വാഹനം ചുങ്താങ്ങിലേക്ക് എത്തുകയായി. ഇവിടന്നങ്ങോട്ട് നിയന്ത്രിത മേഖലയാണ്. ഇവിടെയുള്ള ചെക്ക്പോസ്റ്റിലാണ് നേരത്തെ ലഭിച്ച പെർമിറ്റ് നൽകേണ്ടത്. ഇനിയങ്ങോട്ടുള്ള ഭാഗങ്ങൾ പ്ലാസ്റ്റിക് മുക്ത മേഖലകൾ ആയതിനാൽ വെള്ളക്കുപ്പികളും മറ്റും ഇവിടെ കളയണം. ചുങ്താങിലെ പ്രധാന കാഴ്ചകളിലൊന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള ഡാം ആണ്. ലാച്ചൻ^ലാച്ചുങ് പുഴകൾ സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. ധാരാളം കൃഷി സ്ഥലങ്ങൾ ഉള്ള മേഖല കൂടിയാണിത്. സിക്കിമിൽ ഏറ്റവും കൂടുതൽ നെൽ കൃഷി നടക്കുന്നത് ഇവിടെയാണ്. സാമാന്യം ജനത്തിരക്കുള്ള നഗരമാണ് ചുങ്താങ്. കോളജും സ്കൂളും രണ്ട് മൂന്ന് ബുദ്ധ ക്ഷേത്രങ്ങളും പോകും വഴിയിൽ കണ്ടു.
ലാച്ചൂങിലേക്ക് ഇനിയുമുണ്ട് 22 കിലോമീറ്റർ. ഇതിനകം 5500 അടി ഉയരത്തിൽ എത്തിക്കഴിഞ്ഞു. എല്ലാവരും ക്ഷീണിതരാണ്. ദാഹിക്കുന്നില്ലേലും വെള്ളം നല്ലവണ്ണം കുടിക്കാൻ ഡ്രൈവർ ഇടക്കിടെ ഒാർമപ്പെടുത്തുന്നുണ്ട്. വെള്ളം കുടിക്കുക മാത്രമാണ് പരിഹാരം. ലാച്ചൂങിലേക്കുള്ള വഴിയിൽ ടീസ്റ്റ നദിക്കരയിൽ ഒരു ഗ്രാമം കണ്ടു. ഇടതൂർന്ന പച്ചപ്പുകൾക്ക് നടുവിൽ അവിടെയിവിടെയായി കൊച്ചു മരവീടുകൾ. മുറ്റത്ത് മേയുന്ന കുതിരകൾ. ഒരു ഭാഗത്ത് പച്ചനിറമണിഞ്ഞ ടീസ്റ്റ. മനോഹരമായ ഒരു ഗ്രാമക്കാഴ്ച. അങ്ങോട്ട് എത്തിപ്പെടാനുള്ള വഴി അന്വേഷിച്ചുവെങ്കിലും ഡ്രൈവർ താൽപര്യം കാണിച്ചില്ല. എത്രയും വേഗം ലാച്ചൂങ് എത്തിക്കലാണ് അയാളുടെ ലക്ഷ്യം. മാത്രവുമല്ല അങ്ങോട്ട് വാഹനങ്ങൾക്ക് പോകാൻ കഴിയുകയുമില്ല. ടീസ്റ്റക്ക് കുറുകെ ഇരുമ്പിെൻറ നടപ്പാലം കടന്ന് രണ്ട് കിലോമീറ്ററോളം നടക്കണം.
മടക്ക യാത്രയിൽ എങ്ങനെ എങ്കിലും അവിടെയത്തണം എന്നുറപ്പിച്ച് ഞങ്ങൾ യാത്ര തുടർന്നു. എങ്കിലും റോഡരികിൽ കണ്ട ഒരു കൃഷി സ്ഥലത്ത് വണ്ടി നിർത്തി. തട്ടുതട്ടായി കിടക്കുന്ന ഭൂമിയിൽ നാലഞ്ച് പേർ പണിയെടുക്കുന്നു. കടുകാണ് കൃഷി. കഴിഞ്ഞ വർഷത്തെ യാത്രയിൽ രാജസ്ഥാനിലെ ജയ്സാൽമീരിലും മരുഭൂമിയോട് ചേർന്ന് ഒരു കടുകു പാടം കണ്ടിരിക്കുന്നു. തികച്ചും വിരുദ്ധമായ കാലാവസ്ഥയുള്ള രണ്ട് ഭൂപ്രദേശങ്ങൾ. പക്ഷേ, രണ്ടിടത്തും കടുക് കൃഷിയാണ്. നിലം പറ്റിനിൽക്കുന്ന പുല്ല് പോലാണ് കടുകുചെടികൾ. ദൂരത്തുനിന്ന് നോക്കുേമ്പാൾ ഫുട്ബാൾ ൈമതാനം കണക്കെ പച്ചപ്പുൽ വിരിച്ചതാണെന്നേ തോന്നു. ഒരു വശത്തായി ഒരു മരവീട് കണ്ടു. കൃഷിക്കാർക്ക് വിശ്രമിക്കാനുള്ളതാണത്രെ അത്.
നാല് മണിക്ക് സൂര്യനസ്തമിക്കുന്ന ലാച്ചൂങ്
ലാച്ചൂങ് എത്തുകയായി. തണുപ്പ് അതിശക്തമായിട്ടുണ്ട്. ഗൂഗിൾ പ്രകാരം അഞ്ച് ഡിഗ്രി. ചുറ്റുപാടും മലകളാണെങ്കിലും മഞ്ഞല്ലാതെ ഒന്നും കാണാനില്ല. ഇന്ത്യ^ചൈന (തിബത്ത്) അതിർത്തിയോട് ചേർന്ന ചെറുഗ്രാമമാണ് ലാച്ചൂങ്. സമുദ്ര നിരപ്പിൽനിന്ന് 9600 അടിയാണ് ഉയരം. തിബത്തിലെ ചൈനീസ് അധിനിവേശത്തിന് മുമ്പ് ഇന്ത്യക്കും തിബത്തിനുമിടയിലെ പ്രധാന വ്യാപാര പാതയായിരുന്നു ലാച്ചൂങ്. ചൈന ആ വഴികളെല്ലാം പിന്നീട് അടച്ചു. മനുഷ്യവാസം ഒട്ടുമില്ലാത്ത ഇൗ പ്രദേശങ്ങൾ ടൂറിസം വികസനത്തിെൻറ ഭാഗമായാണ് ഇന്ത്യ തുറക്കുന്നത്. അധികം വൈകാതെ സിക്കിമിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ലാച്ചൂങ് മാറി. ഇവിടെ നിന്നാണ് കടാവോ, യുംതാങ് വാലി, ലാചെൻ, സീറോ പോയിൻറ് തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര. സെൻസസ് വിവരങ്ങൾ പ്രകാരം 2495 ആണ് ഇവിടത്തെ ജനസംഖ്യ. അതിൽ ഭൂരിഭാഗവും തിബത്ത് വംശജരാണ്. ബാക്കി സിക്കിമിലെ പരമ്പരാഗത സമുദായമായ ലെപ്ചെകളും. ഭാഷയും വ്യത്യസ്തമാണ്. ഭൂട്ടിയ, ലാപ്ചെ, തിബത്ത്, നേപ്പാളി ഭാഷകൾ സംസാരിക്കുന്നവർ ഇവിടെയുണ്ട്.
ലാച്ചൂങ് സിക്കിമിലെ അറിയപ്പെടുന്ന സ്ഥലമാണെങ്കിലും വലിയ കച്ചവട സ്ഥാപനങ്ങളോ മറ്റോ ഇവിടെയില്ല. അധികമാരെയും കാണാനുമില്ല ഇവിടെയൊന്നും. ഒറ്റപ്പെട്ട ചെറുകടകൾ കണ്ടു. സുഭാഷ് ഒരു ചെറുകടക്ക് മുമ്പിൽ വണ്ടിനിർത്തി. അൽപനേരം കഴിഞ്ഞ് രണ്ട് കുപ്പികളുമായി മടങ്ങിവന്നു. അന്ന് രാത്രിയിലേക്കുള്ള മദ്യമാണ്. എല്ലാ പെട്ടിക്കടകളും ചെറു ബാറുകളാണ്. തണുപ്പിനെ അതിജീവിക്കാൻ രണ്ടണ്ണം അടിച്ചേ പറ്റൂവെന്നാണ് സുഭാഷിെൻറ വാദം. ജനവാസം താരതമ്യേന കുറവാണ് ലാച്ചൂങിൽ. ടൂറിസ്റ്റുകളെ മാത്രം കാത്തിരിക്കുന്ന കുറേ ഹോട്ടലുകളും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുറേ മനുഷ്യരും. ലാച്ചൂങിലെ ഒരു കുന്നിൻ ചെരിവിലാണ് ഞങ്ങളുടെ ഹോട്ടൽ. ബുദ്ധ പതാകകൾ ഹോട്ടലിെൻറ മുമ്പിലും മുകളിലുമെല്ലാം പാറിക്കളിക്കുന്നു. നാല് ഭാഗവും വലിയ മലനിരകളാണ്. പിൻ ഭാഗത്ത് ഒരു ചോലയുടെ ശബ്ദം കേൾക്കുന്നുണ്ട്. പാക്കേജിലുള്ളതായതിനാൽ അവർ നിശ്ചയിക്കുന്ന ഹോട്ടലിൽ താമസിക്കാൻ ഞങ്ങൾ നിർബന്ധിതരാണ്. സാമാന്യം തരക്കേടില്ലാത്ത താമസ സ്ഥലം തന്നെയായിരുന്നു അത്. ഭക്ഷണവും മോശമല്ല. ഹോട്ടലുടമ റാങ്സെൻ തിബത്തൻ വംശജനാണ്. ഇന്തോ - തിബത്തൻ ബോർഡർ പൊലീസിൽ നിന്ന് വിരമിച്ച അദ്ദേഹം കുടുംബ സമേതം ലാച്ചൂങിലാണ് താമസം.
ചക്രവാളസീമകൾക്ക് പിന്നിലേക്ക് സൂര്യൻ കുതിച്ചുപായുന്നൊരു നിമിഷത്തിലാണ് ലാച്ചൂങ് ഗ്രാമത്തിലെത്തിയത്. നേരം പക്ഷേ, നാലര ആയിേട്ടയുള്ളൂ. ഇവിടെ സന്ധ്യമയങ്ങിയിരിക്കുന്നു. ഗ്രാമവഴികളെല്ലാം വിജനമായതിന് കാരണം അത്കൂടിയാണ്. സിക്കിമിലെ പർവത മേഖലകളിൽ എല്ലായിടത്തും ഇങ്ങനെയാണ്. നാല് മണിക്ക് രാത്രിയാകും! സൂര്യോദയവും നേരത്തെയാണ്. പുലർച്ചെ അഞ്ച് മണിയാകുമ്പഴേക്കും പകലോൻ വന്നിരിക്കും. അൽപനേരം മുറിയിൽ വിശ്രമിച്ച ശേഷം അവരുടെ ജീവിത വ്യവഹാരങ്ങളും അങ്ങനെ തന്നെയാണ്. ഉറക്കം വരാൻ സമയമിനിയും ബാക്കിയുള്ളതിനാൽ ഇരുട്ട്വീണ വഴികളിലൂടെ ഞങ്ങൾ നടക്കാനിറങ്ങി. തെരുവിൽ ചില കടകൾ തുറന്നിട്ടുണ്ട്. അൽപം ഉയരത്തിൽ മരപ്പലകകൾ കൊണ്ട് തീർത്ത ഒരു ചെറുകടയിൽ ഞങ്ങൾ കയറി. ഇൗ തണുപ്പത്ത് ഒരു ചായ കുടിക്കലാണ് ലക്ഷ്യം. വെറും ചായക്കടയല്ല, ഒരു മിനി ബാർ കൂടിയാണ് ഇവിടം. ലാച്ചൂങിലേക്കുള്ള വഴികളിൽ ചായ കുടിക്കാനിറങ്ങിയ പീടികകൾ എല്ലാം ഇങ്ങനെയാണ്. തിബത്തൻ വംശജയായ ഒരു സ്ത്രീയാണ് നടത്തിപ്പുകാരി. പേര് ഡോമ.
കേരളത്തിൽനിന്നാണെന്ന് പറഞ്ഞപ്പോൾ അവരുടെ ആതിഥ്യ മര്യാദ കൂടി. കടക്കു മുമ്പിൽ ഒരു കൂട്ടം മുളംകുഴൽ കോപ്പകൾ നിരത്തിവെച്ചിട്ടുണ്ട്. ഒരു കുപ്പിയുടെ വലിപ്പമുള്ള മുളം കുഴൽ കോപ്പകൾ. നേരത്തെ ഹിമാലയൻ യാത്രാനുഭവങ്ങൾ വായിച്ചറിഞ്ഞ ചാഗ് എന്ന പാനീയത്തിെൻറ പാത്രങ്ങളാണ് അവയെന്ന് മനസ്സിലാക്കി. തിബത്തൻ ^നേപ്പാളി തനിമയുള്ള ഹിമാലയൻ പാനീയം ആയ ചാഗ് (chaang) ഇവിടെ വിൽപനക്കുണ്ട്. ചെറിയ രീതിയിൽ ലഹരിയൊക്കെ നൽകുന്ന വീഞ്ഞ് പോലുള്ള പാനീയമാണ് ചാഗ്. ഉറപ്പുവരുത്താൻ കടക്കാരിയോട് ചോദിച്ചു. അതെ കുറച്ച് എടുക്കെട്ടയെന്നായി അവർ. ചാഗ് വേണ്ട നല്ല ചൂട് ചായ പോരെട്ടയെന്നായി ഞങ്ങൾ. മറുപടിയായി അവരൊന്ന് ചിരിച്ചു. ഞങ്ങൾക്ക് പിറകെ വന്ന് കയറിയ യാത്രികർ ചാഗ് ആണ് ഒാർഡർ ചെയ്തത്.
കോപ്പയില്‍ മുക്കാലോളം എന്തോ ഒരു ധാന്യം നിറച്ചുവെച്ചിട്ടുണ്ട്. ജഗില്‍ ചൂട് വെള്ളം ഉണ്ട്. ധാന്യം നിറച്ച മുളങ്കോപ്പയിലെക്ക് വെള്ളമൊഴിച്ച് ചെറിയ ഈറ്റകുഴല്‍ വെച്ച് വലിച്ചു കുടിക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ കട്ടൻ ചായക്കൊപ്പം ഒാംലറ്റ് തൊട്ട് കൂട്ടി കുറേ നേരം അവിടെ സംസാരിച്ചിരുന്നു.
എട്ട് മണിയോടെ ഭക്ഷണം തയാറായിട്ടുണ്ടെന്ന് ഹോട്ടൽ ജീവനക്കാരൻ വിളിച്ചു പറഞ്ഞപ്പോഴാണ് അവിടെനിന്ന് മടങ്ങിയത്. ഒമ്പത് ഒമ്പതരയോടെ ഞങ്ങളുറങ്ങാൻ കിടന്നു. നാളെ ഏഴ് മണിക്ക് പുറപ്പെടണമെന്ന് സുഭാഷ് വന്ന് പറഞ്ഞു. െഎസ് മലകളിലേക്കാണ് യാത്ര. കടാവോ പർവത നിരകളും യുംതാങ് വാലിയും...
(തുടരും...)
യാത്രക്കാരുടെ ശ്രദ്ധക്ക്
- സിക്കിമിലെ പാക്യോങ് ആണ് ഗാങ്ടോകിന് ഏറ്റവും അടുത്തുള്ള എയർപോർട്ട്, 125 കിലോമീറ്റർ അകലെ സിലിഗുരിയിലും എയർപോർട്ട് ഉണ്ട്.
- പശ്ചിമബംഗാളിലെ ന്യൂ ജയ്പാൽഗുരി ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
- സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽനിന്ന് പെർമിറ്റ് എടുത്ത ശേഷമേ നോർത്ത് സിക്കിമിലേക്ക് യാത്ര ചെയ്യാനാകൂ. ട്രാവൽ ഓപ്പറേറ്റർമാരോ താമസിക്കുന്ന ഹോട്ടലുകാരോ ഇത് സംഘടിപ്പിച്ച് തരും. രണ്ട് ഫോട്ടോയും തിരിച്ചറിയൽ രേഖയും നൽകിയാൽ മതി.
- ഡിസംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത് കുഞ്ഞുങ്ങളെയും പ്രായമായവരെയും കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത്.
- ഗാങ്ടോക് എം.ജി മാർഗിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻററിൽ വിവരങ്ങൾ തേടാം. ഹിമമേഖലകളിലേക്കുള്ള യാത്ര ആയതിനാൽ നാട്ടിൽനിന്ന് പുറപ്പെടും മുമ്പ് ഡോക്ടറെ കണ്ട് നിർദേശങ്ങൾ തേടുന്നത് നല്ലതാണ്.
- അവശ്യ മരുന്നുകൾ ഉൾപ്പെടുന്ന പ്രഥമ ശുശ്രൂഷ കിറ്റ് നിർബന്ധമായും കൈയിൽ കരുതുക.
- തെർമൽ, നല്ല ജാക്കറ്റ്, കൈയുറ, വൂളൻ സോക്സ്, മങ്കികാപ്പ്, ഷൂ എന്നിവ നിർബന്ധമായും കരുതുക.
- യാത്രയിൽ വെള്ളം നന്നായി കുടിക്കുക.
- യാത്രയിൽ എളുപ്പം ദഹിക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.