Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിറം മാറുന്ന മഞ്ഞുതടാകം കണ്ട്​ നാഥുലയിലേക്ക്​
cancel
camera_alt????????? ????? ???????????? ??????? ???????? ????????????? ?????????????
Homechevron_rightTravelchevron_rightDestinationschevron_rightനിറം മാറുന്ന...

നിറം മാറുന്ന മഞ്ഞുതടാകം കണ്ട്​ നാഥുലയിലേക്ക്​

text_fields
bookmark_border

യാത്ര തുടങ്ങിയിട്ട്​ നാല്​ ദിവസമായി. കടാവോയിലെയും യുംതാങിലെയും ശീതക്കാറ്റ്​ ശരീരത്തില േക്ക്​ അടിച്ചുകയറിയതിൻറെ ഫലമായി കിട്ടിയ നീർക്കെട്ടും ജലദോഷവും എല്ലാവരെയും കീഴടക്കിയിരിക്കുന്നു. കൂട്ടത്തി ലൊരാൾ കടുത്ത പനി ബാധിച്ച്​ കിടപ്പിലാവുകയും ചെയ്​തു. അവനില്ലാതെയാണ്​ നാലാം നാളിലെ സഞ്ചാരം.

ലാച്ചൂങിൽനിന് ന്​ ഗാങ്​ടോക്കിലെത്തുമ്പോൾ വൈകീട്ട്​ ഏഴ്​ മണിയായി. ആറ്​ മണിക്കൂറിലധികം നീണ്ട യാത്ര. നാഥുലയാണ്​ അടുത്ത യാത് രലക്ഷ്യം. ഗാങ്​ടോക്കിൽ എത്തിയ ദിവസം നാഥുലയിലേക്ക്​ പെർമിറ്റ്​ കിട്ടില്ല എന്ന വിവരമാണ്​ ഇൻഫർമേഷൻ സ​​​െൻററിൽ നിന്ന്​ ലഭിച്ചത്​. ''വടക്കൻ സിക്കിമിൽ പോയി വരൂ, ഭാഗ്യമുണ്ടേൽ രണ്ട്​ ദിവസത്തിനകം പാത തുറന്നേക്കും'' എന്നും അവ ർ പറഞ്ഞിരുന്നു. നാഥുല യാത്ര നടക്കില്ലേൽ പശ്ചിമബംഗാളിലെ ഡാർജിലിങിലേക്ക്​ യാത്ര മാറ്റുക എന്നതായിരുന്നു പ്ലാൻ ബ ി. ലാച്ചൂങിലേക്ക്​ പാക്കേജ്​ നൽകിയ അ​േത ഒാപറേറ്ററെ വീണ്ടും ബന്ധപ്പെട്ടു. ഭാഗ്യം. നാഥുലയിലേക്കുള്ള വഴി തുറന്നി ട്ടുണ്ട്​. മഞ്ഞു​വീഴ്​ചക്ക്​ ശക്​തി കുറഞ്ഞിരിക്കുന്നു. രാവിലെ ഏഴ്​ മണിക്ക്​ ഡ്രൈവർ എത്തുമെന്ന്​ അയാൾ പറഞ്ഞു. ഏഴ്​ മണിക്ക്​ ഞങ്ങൾ റെഡി ആയെങ്കിലും ഡ്രൈവർ എത്താൻ പിന്നെയും കുറേ സമയമെടുത്തു.

നാഥുലയിലെ സൂചന ബോർഡ്​. തിബത്ത്​ ത ലസ്​ഥാനമായ ലാസയിലേക്കുള്ള ദൂരം രേഖപ്പെടുത്തിയത്​ കാണാം

ഗാങ്​ടോക്കിൽനിന്ന്​ 56 കിലോമീ റ്റർ അകലെയാണ്​ ഇന്തോ -ചൈന (തിബത്ത്​) അതിർത്തിയായ നാഥുല. ചെങ്കുത്തായ ചുരങ്ങൾ ഏറെ പിന്നിട്ട്​ വേണം ഇൗ ഹിമാലയ ശിഖ ിരത്തിലെത്താൻ. പുറപ്പെടാൻ വൈകിയത്​ ഞങ്ങളുടെ യാത്രയെ ശരിക്കും ബാധിച്ചുവെന്ന്​ പറയാം. ചുരത്തിൽ സൈനിക ചെക്​പോസ ്​റ്റ്​ ആയ തേഡ്​ മൈലിൽ എത്തിയപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിരകണ്ടു. അര മണിക്കൂറിലധികം ചുരത്തിൽ കുടുങ്ങാൻ ഇ ത്​ കാരണമായി. ​സിക്കിം പൊലീസ്​ നൽകിയ പെർമിറ്റ്​ ഡ്രൈവർ ചെക്ക്​പോസ്​റ്റിൽ പട്ടാളക്കാരെ കാണിച്ചു. ​

നാഥുല കവാടം

ഹി​​മാ​​ല​​യ പാ​​ത​​ക​​ളി​​ലൂ​​ടെ​​യു​​ള്ള ഡ്രൈ​​വി​​ങ്​ അ​​ങ്ങേ​​യ​​റ്റം സാ​​ഹ​​സി ​​ക​​വും ദു​​ഷ്​​​ക​​ര​​വു​​മാ​​ണ്. ചെ​​ങ്കു​​ത്താ​​യ മ​​ല​​ക​​ൾ കീ​​റി​​യു​​ണ്ടാ​​ക്കി​​യ പാ​​ത​​ക​​ളി​ ​ൽ പ​​ല​ഭാ​​ഗ​​ത്തും ഒ​​രു വാ​​ഹ​​ന​​ത്തി​​ന്​ ക​​ഷ്​​​ടി​​ച്ച്​ പോ​​കാ​​നു​​ള്ള വീ​​തി​​യും ഉ​​യ​​ര​​വ ു​​മേ​​യു​​ള്ളൂ. വാഹനത്തി​​​​െൻറ മുകൾ ഭാഗം തൂങ്ങിനിൽക്കുന്ന പാറകളിൽ തട്ടുമെന്ന്​ തോന്നുന്നു. ആ പേടിയിൽ മുൻ സീറ്റിലിരിക്കുന്ന ആൾ ഇടക്കിടെ തല താഴ്​ത്തുന്നുണ്ട്​. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഹിമാലയ പാതകൾ. ഒ​​ന്ന്​ ശ് ര​​ദ്ധ​തെ​​റ്റി​​യാ​​ൽ അ​​തി​​ഭീ​​ക​​ര​​മാ​​യ ദു​​ര​​ന്ത​​ം നേരിടേണ്ടി വരും. അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​ക ു​​ന്ന മ​​ണ്ണി​​ടി​​ച്ചി​​ലു​​ക​​ൾ ഇൗ പാതയിൽ നിരന്തരം തടസ്സം സൃഷ്​ടിക്കാറുണ്ട്​. സദാ സൈനിക വാഹനങ്ങളുടെ പട് രോളിങ്​ ഉള്ള റോഡായതിനാൽ സൈന്യം തന്നെ എളുപ്പത്തിൽ ഇത്​ പരിഹരിക്കും എന്ന ഗുണവുമുണ്ട്​. എങ്കിലും ഞങ്ങൾക്ക്​ മുന്നിലുള്ള വാഹനം റോഡിലേക്ക്​ വീണ മണ്ണിൽ കുടുങ്ങി. യാത്രക്കാർ ഇറങ്ങി തള്ളിയാണ്​ വണ്ടി കരകയറ്റിയത്​. മണ്ണിടിച്ചിൽ കഴിഞ്ഞാൽ പാതയിൽ ​മഞ്ഞുകട്ടകൾ വരികയായി. ഞങ്ങൾക്ക്​ മുമ്പ്​ കു​േ​റ വാഹനങ്ങൾ കടന്നുപോയതിനാൽ അത്​ വലിയ പ്രശ്​നമായില്ല. പോകും വഴി ചെറുഗ്രാമങ്ങൾ ധാരാളം കണ്ടു. തിബത്തിനോട്​ ചേർന്ന പ്രദേശമായതിനാലാവണം ഗ്രാമവാസികളിൽ ഏറെയും ബുദ്ധ മത വിശ്വാസികളാണ്​. ഞങ്ങളുടെ ഡ്രൈവറും ഒരു ബുദ്ധ വിശ്വാസിയാണ്​.

നാഥുല ചുരത്തിലെ ഇടുങ്ങിയ പാതയിൽ ടൂറിസ്​റ്റ്​ വാഹനങ്ങളുടെ തിരക്ക്​

ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ പ​​ട്ടു​​പാ​​ത​​യുടെ ഭാഗമാണ്​​ ഇൗസ്​റ്റ്​ സിക്കിം ജില്ലയിലെ നാ​​ഥു​​ല ചു​​രം. ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റൂട്ട്. ഒറ്റ പാതയല്ലിത്, നൂറ്റാണ്ടുകളായി സഞ്ചാരികളും കച്ചവടസംഘങ്ങളും നാടോടികളും ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും സാംസ്കാരികവിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ, ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്; കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ. ബി.സി 114ലിലാണ്​ സിൽക്ക്‌ റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന, ജപ്പാൻ, ഈജിപ്റ്റ്‌, പേർഷ്യ, ഇന്ത്യ ഉപഭൂഖന്ധം എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ തമ്മിലെ സാംസ്​കാരിക സമ്പർക്കങ്ങളുടെ പ്രധാന കൈവഴിയായിരുന്നു ഈ പാത.

മണ്ണിൽ ചക്രം പൂണ്ട വണ്ടി തള്ളിക്കയറ്റുന്നു

സ്വാതന്ത്ര്യത്തിന്​ മുമ്പ്​ വരെ വളരെ സജീവമായിരുന്നു വ്യാപാര പാത. നാഥുല കടന്നാൽ തിബത്തായി. നാഥുലയിൽ ബോർഡർ റോഡ്​സ്​ ഒാർഗ​ൈ​നസേഷ​​​​െൻറ സൂചന ബോർഡിൽ തിബത്തിൻെറ തലസ്​ഥാനമായ ലാസയിലേക്കുള്ള ദൂരം രേഖപ്പെടുത്തിയത്​ കാണാം- 563 കിലോമീറ്റർ. 1949 ലാണ്​ തിബത്തിന്​ ​നേരെ ചൈന അധിനിവേശം നടത്തുന്നത്​. 1959 ഓടെ അധിനിവേശം പൂർണമാവുകയും തിബത്ത്​ പൂർണമായും ചൈനയുടെ കീഴിൽ വരികയും ചെയ്​തു. തിബത്തിൽനിന്ന്​ ധാരാളം അഭയാർഥികൾ ഇതുവഴി ഇന്ത്യയിലേക്ക്​ ഒഴുകി. തിബത്തുകാരുടെ പരമോന്നത നേതാവ്​ ഇന്ത്യയിലേക്ക്​ പലായനം ചെയ്​തത്​ ഇതുവഴിയല്ല. 1962ലെ ​​ഇ​​ന്ത്യ^​​ചൈ​​ന യു​​ദ്ധ​​ത്തെ തു​​ട​​ർ​​ന്ന്​ നാ​​ലു പ​​തി​​റ്റാ​​ണ്ടി​​ല​​ധി​​കം അ​​ട​​ച്ചി​​ട്ട ഇൗ ​​പാ​​ത 2006ൽ ​​മാ​​ത്ര​​മാ​​ണ്​ തു​​റ​​ന്ന​​ത്. ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലെ മ​​ഞ്ഞു​​രു​​ക്ക​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി​​രു​​ന്നു അ​​ത്. ഹിന്ദുമത വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളായ മാനസരോവർ തടാകം (Mapam Yumtso), കൈലാസ പർവതം ( Mount Kailash) എന്നിവിടങ്ങളിലേക്ക്​ ചി​ല ഘ​ട്ട​ങ്ങ​ളി​ൽ നാ​ഥു​ല വ​ഴി ചൈ​ന യാ​ത്രാ​നു​മ​തി ന​ൽ​കാ​റു​ണ്ട്. ഇരുസ്​ഥലങ്ങളിലേക്കും പക്ഷേ, ഉത്തരാഖണ്ഡ്​ വഴിയോ നേപ്പാൾ വഴിയോ ആണ്​ യാത്ര എളുപ്പം. എന്നാൽ, വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽനിന്നുള്ളവർക്ക്​ ഇതുവഴി ആകും എളുപ്പം.
ഇ​​ന്ത്യ​​ക്കും ചൈ​​ന​​ക്കു​​മി​​ട​​യി​​ൽ നേ​​രി​​ട്ടു​​ള്ള ഏ​​ക സ​​ഞ്ചാ​​ര​​മാ​​ർ​​ഗം കൂ​​ടി​​യാ​​ണ്​ നാഥുല. ഗാ​​ങ്​​ടോ​​ക്കി​ൽ​നി​​ന്ന്‌ 56 കി​​ലോ​​മീ​​റ്റ​​ർ കി​​ഴ​​ക്കാ​​യി സ്​​​ഥി​​തി​ചെ​​യ്യു​​ന്ന നാ​​ഥു​​ല ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര​​ത്തി​​ലു​​ള്ള ഗ​​താ​​ഗ​​ത​ മാ​​ർ​​ഗ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്‌. സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​നി​​ന്ന്‌ 14,140 അ​​ടി​​യാ​​ണ്​ ഉ​​യ​​രം. ഇന്ത്യ^ചൈന വ്യാപാരം ഇതുവഴി ഇപ്പോഴും നടക്കുന്നുണ്ട്​. ആഴ്​ചയിൽ നിശ്ചിത ദിവസങ്ങളിൽ മാത്രമാണ്​ ചരക്കുവാഹനങ്ങൾ കടത്തിവിടുക. ഇന്ത്യക്കും ചൈനക്കുമിടയിലെ അഞ്ച്​ ബോർഡർ പേഴ്​സനൽ മീറ്റിങ്​ പോയിൻറുകളിൽ ഒന്ന്​ കൂടിയാണ്​ നാഥുല.

​ഒഴുക്കറ്റ ഹിമ തടാകം
കാ​ഴ്​​ച​ക​ളെ മുഴുവൻ ​െഎ​സ്​ പൊ​തി​ഞ്ഞു​നി​ർ​ത്തി​യി​ട്ടു​ണ്ട്. മ​ല​ക​ളി​ലും അ​വ​ക്കി​ട​യി​ലൂ​ടെ​യു​ള്ള പാ​ത​ക​ളി​ലും മ​ഞ്ഞു​റ​ഞ്ഞ്​ ​വെ​ള്ള​പു​ത​ച്ചി​രി​ക്കു​ന്നു.​ അ​​തി​​ശൈ​​ത്യ​​കാ​​ല​​മാ​​ണ്​ ഇ​​ത്.​​ വെയില്​ ശക്​തമായിട്ടും തണുപ്പിനൊട്ടും കുറവില്ല. താപനില മൈനസ്​ എട്ട്​ കഴിഞ്ഞിരിക്കുന്നു. ഇൗ പാതക്കിടയിലെ മനോഹരമായ ഒരു സ്​ഥലത്തേക്കാണ്​ ഞങ്ങൾ എത്തിയത്​. ചങ്കു തടാകം (Tsomgo Lake). സമുദ്രനിരപ്പിൽനിന്ന്​ 12310 അടിയാണ്​ ഉയരം. സിക്കിമുകാർക്ക്​ പുണ്യതടാകമാണിത്​. രക്ഷാബന്ധൻ, ഗുരു പൗർണിമ ആഘോഷങ്ങൾ ഇവിടെ നടക്കാറുണ്ട്​.

ചങ്കു തടാകം വസന്തകാലത്ത്​

തടാകമാണെങ്കിലും ഒരു തുള്ളി വെള്ളം കാണാനില്ല. ​ഒഴുക്കറ്റ ഹിമതടാകം. മഞ്ഞുപാളികൾക്ക്​ താഴെ തടാകത്തിന്​ ഒഴുക്കു​ണ്ടോ എന്നറിയില്ല. തടാകത്തിന്​ ചുറ്റും നെടുനീർന്ന്​ നിൽക്കുന്നു ഹിമവൽ ശൃംഗങ്ങൾ. വെള്ളം ​പൂർണമായും ​െഎസായി മാറിയിട്ടുണ്ട്​. കരയേത്​, തടാകമേത്​ എന്ന്​ തിരിച്ചറിയാൻ കഴിയുന്നില്ല. തടാകക്കരയെന്ന്​ തോന്നിച്ച, മറ്റു സഞ്ചാരികൾ നടക്കുന്ന വഴിയിലൂടെ ഞങ്ങളും നടന്നു. യുംതാങിലെ പോലെ പ്രത്യേക ബൂട്ടും കൈയുറയും ധരിച്ചിട്ടുണ്ട്​. നമ്മുടെ ഷൂ ​വെച്ച്​ ഒരടി മുന്നോട്ട്​ പോകാൻ കഴിയില്ല. ഐസിൽ കാല്​ നന്നായി പൂണ്ട്​ പോകുന്നുണ്ട്​.

ചങ്കു ഐസ്​ തടാകം

സഞ്ചാരികളുടെ വലിയ തിരക്കുണ്ട്​. ഏത്​ സീസണിലും ചങ്കു മനോഹരിയാണ്​. ശൈത്യകാലത്ത്​ ​െഎസ്​ തടാകം. വസന്തകാലത്ത്​ നീലത്തടാകം. ഋതുഭേദങ്ങൾക്കനുസരിച്ച്​ നീലയും ചുവപ്പും നിറമണിയുന്ന അപൂർവ തടാകം കൂടിയാണിത്​. ഇന്ത്യയിലെ അപൂർവ ഹിമതടാകങ്ങളിലൊന്നാണ്​ ചങ്കു. ലഡാക്കിലെ പ്രസിദ്ധമായ മഞ്ഞുതടാകം പാൻഗോങിനെക്കാൾ 1000 അടി ഉയരം കുറവാണ്​ ചങ്കുവിന്​ എങ്കിലും കാഴ്​ചയുടെ വിസ്​മയ ലോകം തന്നെയാണിവിടം.

മഞ്ഞുവഴികളിലൂടെ, യാക്കിൻ പുറത്ത്​
തടാകക്കരയി​ലൂ​െട യാക്കുകളുടെ പുറത്ത്​ സഞ്ചാരിക്കുന്നവരെ കണ്ടു.​ ഒരാൾക്ക്​ അര മണിക്കൂറിന്​ 250 രൂപ കൊടുക്കണമെന്ന്​ മാത്രം. കടാവോയിൽ കണ്ട യാക്ക്​ അല്ല ഇത്​. ഇവക്ക്​ കാട്ടു​പോത്തി​​​​െൻറ വലിപ്പവും ഉയരവുമുണ്ട്​. വളഞ്ഞു​നിൽക്കുന്ന നീളൻ ​െകാമ്പുകളും. കൊമ്പ്​ രണ്ടും ചുവന്ന തുണികൊണ്ട്​ പൊതിഞ്ഞിരിക്കുന്നു. മുകളിൽ ഇരിക്കാൻ തുണികൊണ്ട്​ സൗകര്യമൊരുക്കിയിട്ടുണ്ട്​.

തടാകത്തി​​​​െൻറ കിഴക്ക്​ ഭാഗത്തേക്ക്​ നീളുന്ന ​െഎസ്​ മലയിലൂടെ യാക്കി​​​​െൻറ പുറത്തിരുന്ന്​ സഞ്ചാരം അപൂർവ അനുഭവമാണ്​. ​െഎസ്​ വിരിച്ച മലവാരത്തിലൂടെ മുകളിൽനിന്ന്​ കുത്തനെ ഒാടിയിറങ്ങുകയാണ്​ ഒരു യാക്ക്​. പുറത്തിരിക്കുന്ന പെൺകുട്ടി ഉച്ചത്തിൽ അലറിവിളിക്കുന്നുണ്ട്​. പേടിച്ചിട്ടാണോ ആനന്ദത്തി​​​​െൻറ പാരമ്യത്തിലാണോ എന്നറിയില്ല. കുന്നിൻ മുകളിൽനിന്ന്​ അതി വേഗത്തിൽ ഒരു കൂസലുമില്ലാതെ യാക്ക്​ തടാകക്കരയിലേക്ക്​ കുതിച്ചിറങ്ങുകയാണ്​. ഞങ്ങളെ പോലെ ബൂട്ട്​ ഇട്ടിട്ടില്ലല്ലോ ആ മൃഗം. എന്നിട്ടും കാലടികളിൽ ഒരു പതർച്ചയുമില്ല. ഇപ്പോ കുത്തിമറിഞ്ഞ്​ യാക്കും പുറത്തിരിക്കുന്ന പെണ്ണും വീഴുമെന്ന്​ തോന്നിച്ചെങ്കിലും തടാകക്കരയിൽ കൃത്യം ചെന്ന്​ യാക്ക്​ ബ്രേക്ക്​ ചവിട്ടി. രാജസ്​ഥാൻ യാത്രയിൽ സാം മണൽപരപ്പുകളിലൂടെ ഒട്ടകപ്പുറത്ത്​ യാത്ര ചെയ്​തത്​ ഒാർക്കുകയായിരുന്നു അന്നേരം. മുട്ടറ്റം പൂണ്ട്​ പോകുന്ന മണലാഴങ്ങളിലൂടെ രണ്ടാളെ പുറത്തിരുത്തി ഒട്ടകം സഞ്ചരിക്കു​േമ്പാൾ ഇവിടെയിതാ അത്രയുമാഴത്തിൽ കാല്​ പൂണ്ട്​ പോകുന്ന മഞ്ഞ്​മലകൾക്കിടയിലൂടെ യാക്ക്​ ഒാടുന്നു! സൃഷ്​ടിപ്പി​​​​െൻറ വിസ്​മയക്കാഴ്​ചകൾ.

യാത്രസംഘം

ഒറ്റമരങ്ങളുടെ ചില്ലകൾ മാത്രം പുറത്തേക്ക്​ കാണുന്നുണ്ട്. അവയിൽ കെട്ടിയ ബുദ്ധതോരണങ്ങളും പകുതിമാ​ത്രമേ വെളിയിൽ കാണുന്നുള്ളൂ. തടാകത്തിൽ ഒന്നിറങ്ങി നോക്കിയാലോ എന്നായി കൂട്ടത്തിലൊരാൾ. ആർക്കും ഒറ്റക്ക്​ ധൈര്യമില്ല. ​െഎസ്​ ഇടിഞ്ഞ്​വീണ്​ താഴേക്ക്​ പതിച്ചാലോ. എന്നാൽ, ഒരു സംയുക്​ത നീക്കം ആവാമെന്നായി. ആറ്​ പേരും കൈ കോർത്ത്​ പിടിച്ച്​ ഇറങ്ങാൻ ഒരു ശ്രമം നടത്തി. ഒരാൾ വീണാൽ മറ്റുള്ളവർ വലിച്ച്​ കയറ്റിക്കോണം. തടാകത്തി​​​​െൻറ ചില ഭാഗങ്ങളിൽ ഞങ്ങൾ കാൽവെച്ചപ്പോഴേക്കും നീണ്ട വിസിൽ മുഴക്കങ്ങൾ കേട്ടു. സെക്യൂരിറ്റി ഗാർഡ്​ വന്ന്​ ഏതോ ഭാഷയിൽ ചീത്തവിളിക്കുന്നുണ്ട്​. ഭാഷ ഏതായാലും തെറി പെട്ടന്ന്​ മനസ്സിലാകും. ഇറങ്ങിയ അതേ വേഗതയിൽ ഞങ്ങൾ തിരിച്ചുകയറി. അപ്പോഴ​താ ഒരു പട്ടി തടാകത്തി​​​​െൻറ ഒത്ത നടുവിലൂടെ നടന്നുപോകുന്നു! പട്ടിയെ തടയാൻ ആരുമില്ല. ഇക്കരയിൽ നിന്ന്​ മറുകര എത്തും വരെ ഞങ്ങളത്​​ നോക്കി നിന്നു. യാക്കി​നൊപ്പം കുറച്ച്​ ചിത്രങ്ങൾ പകർത്തി അടുത്ത കാഴ്​ചയിലേക്ക്​ നീങ്ങി.

പർവത മുകളിലേക്ക്​ ഒരു ആകാശ സഞ്ചാരം
ചങ്കുവിലെ ഏറ്റവും മനോഹര അനുഭവം റോപ്​വേ (​Tsogmo passenger Ropeway) സഞ്ചാരം ആയിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കേബിൾ കാർ ആയ ഇത്​ ചങ്കു തടാകക്കരയുടെ കിഴക്ക്​ ഭാഗത്തുള്ള മലമുകളിലേക്ക്​ 625 മീറ്റർ ഉയരത്തിലേക്ക്​ പറക്കുന്നു. സിക്കിം ടൂറിസം വകുപ്പിന്​ കീഴിലുള്ള ഇൗ പദ്ധതി അടുത്ത കാലത്താണ്​ കമീഷൻ ചെയ്​തത്​. രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ രണ്ട്​ മണി വരെയാണ്​ പ്രവർത്തനം. 12700 അടി ഉയരത്തിലാണ്​ കേബിൾ കാർ ചെന്നെത്തുന്ന പർവതം സ്​ഥിതി ചെയ്യുന്നത്​. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ഞങ്ങൾ​ ചെന്നപ്പോൾ. 250 രൂപയാണ്​ ഒരാൾക്ക്​ ടിക്കറ്റ്​ ചാർജ്​. ഒരു കേബിൾ കാറിൽ ആറ്​ പേർക്ക്​ യാത്ര ചെയ്യാം. ഭാഗ്യവശാൽ ഞങ്ങൾ ആറുപേർക്കും ഒന്നിൽ തന്നെ പ്രവേശനം കിട്ടി. ആകാശത്തിലേക്ക്​ കുത്തനെ കയറുകയാണ്​.

പുറപ്പെടാൻ ഒരുങ്ങുന്ന കേബിൾ കാർ

എങ്ങും തൂവെള്ള നിറം മാത്രം. ഒരു വശത്ത്​ മഞ്ഞണിഞ്ഞ നാഥുല ചുരം. മറു വശത്ത്​ നാഥുല ഉൾപ്പെടെ സ്​ഥിതി ചെയ്യുന്ന കൂറ്റൻ ഹിമ സാനുക്കൾ. അഞ്ച്​ മിനുറ്റ്​ കൊണ്ട്​ ഞങ്ങൾ മലയുടെ മുകളിലെത്തി. ഇവിടെ നിന്നുള്ള കാഴ്​ചയും അതിമനോഹരമാണ്​. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മഞ്ഞുതാഴ്​വരകളുടെ ഒത്ത നടുവിൽ നിൽക്കുന്ന പോലുള്ള പ്രതീതി. പല നാടുകളിൽനിന്നുള്ള സഞ്ചാരികളുണ്ട്​. ബംഗ്ലാദേശിൽ നിന്നുള്ള കുറേ പേർ മലമുകളിൽ ഞങ്ങൾക്ക്​ മുമ്പ്​ എത്തിയിട്ടുണ്ട്​. അവരിലൊരാൾ ബംഗ്ലാദേശ്​ പതാക വീശി ആഹ്ലാദം പ്രകടിപ്പിക്കുന്നു. സ്വപ്​ന തുല്യമായ ഉയരങ്ങൾ കീഴടക്കി എന്ന സ​ന്തോഷമാകും അവരുടെയുള്ളിൽ.

മലമുകൾ കാഴ്​ച

ശ്വാസം നേരാംവണ്ണം എടുക്കാൻ കഴിയുന്നില്ല. അസഹ്യമായ തലവേദനയും തലകറക്കവും. സഹയാത്രികരുടെയെല്ലാം സ്​ഥിതി ഇതുതന്നെ. പോരാത്തതിന്​ ചങ്കുവിലെ അർമാദത്തിനിടെ ബൂട്ടിനുള്ളിൽ കയറിയ ​െഎസ്​ കട്ടകൾ ഉണ്ടാക്കുന്ന അസ്വസ്​ഥതയും. രണ്ട്​ സോക്​സ്​ ധരിച്ചിട്ടുണ്ടെങ്കിലും തണുപ്പ്​ ശരീരത്തിലേക്ക്​ തുളച്ചുകയറുകയാണ്​. എത്രയും വേഗം താഴെയെത്തണമെന്നായി. ഇങ്ങോട്ട്​ പോന്നതിനേക്കാൾ വലിയ ക്യൂവാണ്​ തിരിച്ചറിക്കത്തിന്​. കുട്ടികളെയും പ്രായമായവരെയും രോഗികളെയും കൊണ്ട്​ ഒരിക്കലും ഇങ്ങോട്ട്​ വരരുത്​. നമ്മുടെ ശരീരം കൈവിട്ടുപോകുന്ന സ്​ഥിതി. നമ്മുടെ മുന്നൊരുക്കങ്ങളെയെല്ലാം അപ്രസക്​തമാക്കുന്ന തണുപ്പ്​.


സൈനികരുടെ വിശുദ്ധ ക്ഷേത്രം
നാഥൂലാ പാസിലേക്കുള്ള യാത്രയിൽ ജല്‍പായ് എന്ന സ്​ഥലത്ത്​ ഒരു വിശുദ്ധ ക്ഷേത്രമുണ്ട്​. നിത്യവും ധാരാളം സന്ദർശകർ എത്തുന്ന ​ബാബ മന്ദിർ. ഹര്‍ഭജന്‍ സിങ്​ എന്ന ധീരജവാനെ കുടിയിരുത്തിയിരിക്കുന്ന പട്ടാളക്ഷേത്രം. ഹര്‍ഭജന്‍സിങ്​ എന്ന ഈ പട്ടാളക്കാരന്‍ മൂന്നാംകണ്ണിലൂടെ സംഭവിക്കാന്‍ പോകുന്നത് മുന്‍കൂട്ടികാണുന്ന ജവാനായിരുന്നു എന്നാണ്​ വിശ്വാസം. 1968 ഒക്ടോബറിൽ ഒരുനാള്‍ അദ്ദേഹത്തെ ചൈന അതിര്‍ത്തിയില്‍ കാവലിന്​ നിയോഗിച്ചിരുന്നു. പിന്നെ തിരിച്ചുവന്നില്ല. കൊടിയ ഹിമപാതം ഉണ്ടാകുമെന്ന് അദ്ദേഹം മു​േമ്പ പ്രവചിച്ചിരുന്നു. അപ്രത്യക്ഷനായി മൂന്നാംനാൾ ഒരാളുടെ സ്വപ്​നത്തിൽ പ്രത്യക്ഷപ്പെട്ട ഹർഭജൻ ത​​​​െൻറ ശവശരീരം ഇന്ന സ്​ഥലത്ത്​ മഞ്ഞിൽ താഴ്​ന്ന്​ കിടപ്പുണ്ടെന്ന്​ പറഞ്ഞു. അത്​ ശരിയായിരുന്നത്രെ. ഹിമമേഖലകളിലെ അപകടങ്ങളിൽനിന്നും ശത്രുവി​​​​െൻറ ആക്രമണങ്ങളിൽനിന്നും തങ്ങളെ രക്ഷിക്കുന്നത്​ ബാബയാ​െണന്ന്​ സൈനികരിൽ പലരും വിശ്വസിച്ചുപോരുന്നു. അതിര്‍ത്തിക്കടുത്ത് ജല്‍പായില്‍ ഈ ജവാനെ ആവാഹിച്ചിരുത്തി ക്ഷേത്രം പട്ടാളക്കാര്‍ പണിതു. അതാണ് ബാബ മന്ദിർ.

വഴിയിൽ കണ്ട ഒരു പട്ടാളക്യാമ്പ്​

വേറെയും വിശ്വാസങ്ങളുണ്ട്​ ഹർഭജൻ സിങുമായി ബന്ധപ്പെട്ട്​. എല്ലാ വർഷവും സെപ്​റ്റംബർ 11ന്​ ഇവിടെനിന്ന്​ ന്യൂ ജയ്​പാൽഗുരി സ്​റ്റേഷനിലേക്ക്​ ഹർഭജൻ സിങി​​​​െൻറ യൂനിഫോമും മറ്റുമായി ഒരു ജീപ്പ്​ പുറപ്പെടും. അവിടെനിന്ന്​ അദ്ദേഹത്തി​​​​െൻറ ജൻമ ഗ്രാമമായ പഞ്ചാബിലെ കുകയിലേക്കുള്ള ട്രെയിനിൽ അവ കൊടുത്തയക്കും. ബാബ ഇരിക്കുന്നതായി സങ്കൽപിച്ച്​ ഒരു ബെർത്ത്​ ഒഴിച്ചിടും. മൂന്ന്​ സൈനികർ ട്രെയിനിൽ അനുഗമിക്കും. പട്ടാളക്കാർ എല്ലാ മാസവും ഒരു നിശ്ചിത സംഖ്യ ഹർഭജൻ സിങി​ൻെറ മാതാവിന്​ നൽകുന്ന രീതിയുമുണ്ട്​. അതിർത്തികളിൽ, പ്രത്യേകിച്ചും യുദ്ധ മേഖലകളിൽ ഇത്തരം ക്ഷേത്രങ്ങൾ വേറെയുമുണ്ട്​. കഴിഞ്ഞ വർഷത്തെ യാത്രയിൽ ജയ്​സാൽമീരിലെ പാകിസ്​താൻ അതിർത്തിയോട്​ ചേർന്ന്​ സ്​ഥിതി ചെയ്യുന്ന ടാനോട്​ മാത ക്ഷേത്രം ഒരുദാഹരണം. ഇന്ത്യ^പാക്​ യുദ്ധത്തിൽ പാകിസ്​താൻ വർഷിച്ച നൂറു കണക്കിന്​ മിസൈലുകളെ ടാനോട്ട്​ മാത പ്രതിരോധിച്ച്​ നിർത്തിയെന്നാണ്​ വിശ്വാസം. അതുപോലെ, സൈനികരുടെ ഒരു തീർഥാടന കേന്ദ്രമാണ്​ ബാബ മന്ദിർ. വീടും കുടുംബവും എല്ലം വിട്ട്​ മാസങ്ങളോളം മരണമുഖത്ത്​ കാവലിരിക്കുന്ന പട്ടാളക്കാർക്ക്​ വലിയ ആശ്വാസവും സാന്ത്വനവും ഇത്തരം ആരാധനാലയങ്ങൾ നൽകുന്നുണ്ടാകണം.

അവരാണ്​ യഥാർഥ ചൗക്കീദാർമാർ
ഞങ്ങൾ ചങ്കുവിൽ പത്ത്​ മണിയോടെയാണ്​ എത്തുന്നത്​. അപ്പോഴും പക്ഷേ, വീടുകളുടെ മേൽകുരകളെ ​െഎസ്​ പൊതിഞ്ഞിട്ടുണ്ട്​. കടകൾക്കിടയിലൂടെയുള്ള ഇടനാഴികളിൽ ​െഎസ്​ കൂമ്പാരങ്ങൾ മാത്രമേയുള്ളൂ. അവക്ക്​ മുകളിലൂടെയാണ്​ നടത്തം. എന്തിനേറെ പറയുന്നു, ബാത്ത്​റൂമിലെ വെള്ളം പോലും പാതി ​െഎസാണ്​. ഇവിടെയും പ​ക്ഷേ, മുനുഷ്യർ ജീവിക്കുന്നുണ്ട്​. തടാകത്തി​നോട്​ ചേർന്ന ഗ്രാമത്തിൽ 60 ഒാളം വീടുകളുണ്ട്​. 350 ഒാളം മനുഷ്യർ ഇവിടെ ജീവിക്കുന്നു. ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകൾ ചെയ്​താണ്​ അവർ ജീവിക്കുന്നത്​. അതിലേറെ അത്​ഭുതപ്പെടുത്തുന്ന കാര്യം. ഇനിയും 1500 അടി ഉയരത്തിലാണ്​ നാഥുല സ്​ഥിതി ചെയ്യുന്നത്​. അടുത്ത ലക്ഷ്യ സ്​ഥാനം. നാഥുലയിലും മനുഷ്യർ ജീവിക്കുന്നു. രാജ്യത്തി​​​​െൻറ യഥാർഥ കാവൽക്കാർ, നമ്മു​െട അതിർത്തി രക്ഷാ സേന. കേരളത്തിൽനിന്നടക്കമുള്ള പട്ടാളക്കാർ ഇവിടെ വിവിധ ക്യാമ്പുകളിൽ സദാ ജാഗരൂഗരായി കഴിയുന്നു.

റോപ്​ ​വേയിൽനിന്നുള നാഥുല ചുരത്തിൻെറ കാഴ്​ച

അതിർത്തി കാണുന്നത്​ എന്നും കൗതുകമാണ്​. ഇടഞ്ഞ്​ നിൽക്കുന്ന രണ്ട്​ രാജ്യങ്ങളിലെ പട്ടാളക്കാർ മുഖത്തോട്​ മുഖം നോക്കി നിൽക്കുന്നത്​ കൗതുകമുള്ള കാഴ്​ച തന്നെ. രാജ്യത്തെ എങ്ങനെയാണ്​ നമ്മുടെ കാവൽക്കാർ സംരക്ഷിച്ച്​ നിർത്തുന്നത്​, എത്രത്തോളം ത്യാഗം അവർ സഹിക്കുന്നു എന്നെല്ലാം നമ്മെ ശരിക്കും ബോധ്യപ്പെടുത്തും നാഥുലയിലെ മഞ്ഞുമലകളിൽ തോക്കും പിടിച്ച്​ നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരെ കണ്ടാൽ. രണ്ട്​ മണിക്കൂർ തികച്ച്​ കഴിയാൻ നമ്മൾ പാടുപെടുന്ന, ശ്വാസമെടുക്കാൻ പാടുപെടുന്ന ഇൗ ഹിമശൃംഗങ്ങളിൽ ​മാസങ്ങൾ തുടർച്ചയായി കഴിയുകയാണ്​ ഇൗ പട്ടാളക്കാർ. നട്ടുച്ച നേരത്തും നമ്മൾ ധരിച്ച അഞ്ച്​ ലെയർ വസ്​ത്രങ്ങൾ കടന്ന്​ തണുപ്പ്​ അസ്​ഥിയിലേക്ക്​ ദ്രുത സഞ്ചാരം നടത്തുന്നുവെങ്കിൽ അന്തരീക്ഷ ഉൗഷ്​മാവ്​ മൈനസ്​ 25 ലും അതിനപ്പുറവും എത്തുന്ന രാ​ത്രി കാലങ്ങളിലും ഇൗ മനുഷ്യർ നമുക്ക്​ കാവലിരിക്കുകയാണ്​. നിരന്തരം യുദ്ധത്തിന്​ മുറവിളി കൂട്ടുന്നവർ ഒന്ന്​ വന്ന്​ കാണണം ഇൗ ത്യാഗജീവിതങ്ങളെ.

ഉച്ചക്ക്​ ഒന്നര​ മണിയോടെയാണ്​ ഞങ്ങൾ മടക്കയാത്ര തുടങ്ങുന്നത്​. ചങ്കു തടാകക്കരയിൽ അന്നേരം സഞ്ചാരികളായി ഞങ്ങൾ മാത്രമേയുള്ളൂ. അധികം വാഹനങ്ങളും കാണാനില്ല. കടകളെല്ലാം അടച്ചിട്ടുണ്ട്​. കടകളിലെ ജീവനക്കാരും മടങ്ങിയിട്ടുണ്ട്​. എന്തു​കൊണ്ടാണ്​ ആരെയും കാണാത്തതെന്ന്​ ഡ്രൈവർ ദാവയോട്​ തിരക്കി. ​ൈ​ശത്യകാലമായതിനാൽ രണ്ട്​ രണ്ടര മണിയാകുമ്പഴേക്കും ഇവിടെ ഇരുട്ട്​ വീഴുമെന്നായിരുന്നു മറുപടി. കുറച്ചു​ദൂരം പിന്നിട്ടപ്പോഴേക്കും ഞങ്ങൾക്ക്​ അത്​ ബോധ്യപ്പെടുകയും ചെയ്​തു. നാട്ടിൽ ഉച്ചവെയിൽ കനത്തുനിൽക്കുന്ന ഇൗ സമയത്ത്​ ഇവിടെ ആകാശം കറുത്തിരുണ്ടിരിക്കുന്നു. സൂര്യനെ ആ വഴിക്കൊന്നും കാണാനില്ല. ലാച്ചൂങിൽ വൈകീട്ട്​ നാല്​ മണിക്കാണ്​​ ​ഇരുട്ട്​ ക​ണ്ടതെങ്കിൽ നാഥുലയിൽ അത്​ മൂന്ന്​ മണിക്കായിരുന്നു!

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india TourSikkim TravelNorth East TravelogueNathu La
Next Story